Stop F.G.M
ഫീമേൽ ജെനിറ്റൽ മ്യൂട്ടിലേഷൻ
സ്ത്രീകളുടെ ചേലാകർമ്മം...
ഒരു കത്തിയോ റേസറോ കൊണ്ട്..ഒരു അനസ്ത്യേഷിയ പോലും നല്‍കാതെ വിട്ടില്‍ വച്ചു ചെയ്യുന്ന ഒരു കര്‍മ്മം..സ്വന്തം സൂഖത്തിനും പരിശുദ്ധി..മതം..പാതിവ്രത്യം..ലൈകീകത..അടിച്ചമര്‍ത്തല്‍....അതിനിടയില്‍ ഈ വേദന എന്ത് അല്ലേ...
"മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനിടെയും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും"...
നാലുവയസ്സിനും ആർത്തവാരംഭത്തിനുമിടയിലാണ് സാധാരണഗതിയിൽ സ്ത്രീകളിൽ ചേലാകർമ്മം ചെയ്യപ്പെടുന്നത്. ചിലപ്പോൾ ശിശുക്കളിലും പ്രായപൂർത്തിയായ സ്ത്രീകളിലും ഈ കർമ്മം ചെയ്യപ്പെടാറുണ്ട്.
ഇത് ആശുപത്രിയിൽ വച്ച് ചെയ്യപ്പെടാമെങ്കിലും സാധാരണഗതിയിൽ അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു നാടൻ ചേലാകർമ്മവിദഗ്ദ്ധനാണ് ഇത് ചെയ്യുക.മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോൾ നാലാഴ്ചയോളം കാലുകൾ കൂട്ടിക്കെട്ടിവയ്ക്കാറുണ്ട്.
ബാത്റൂമിൽ വച്ചോ ചിലപ്പോൾ വെറും നിലത്ത് കിടത്തിയോ ആവും ഇതു ചെയ്യുക.ലിംഗാസമത്വം, സാംസ്കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങൾ, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗികവാഞ്ജയെ നിയന്ത്രിക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് ഈ കർമ്മം ഊന്നിനിൽക്കുന്നത്. ഇത് നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഇതിനെ പൊതുവിൽ പിന്തുണയ്ക്കുന്നുണ്ട്.
നിയമവിരുദ്ധമായിരുന്നിട്ടും ഇംഗ്ലണ്ടിലും ഈ പ്രവൃത്തി നടക്കുന്നുണ്ട്.ഈജിപ്തിൽ 92 ശതമാനം വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ടത്രേ. 2014 ൽ ഈജിപ്തിൽ നടന്ന ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 15 നും 49 നും ഇടയ്ക്ക് പ്രായമുള്ളവരും വിവാഹിതരായ സ്ത്രീകളുമാണ് 92 ശതവാനവും ലിംഗഛേദനത്തിന് വിധേയരാവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പടിഞ്ഞാറൻ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, വടക്കുകിഴക്കൻ ആഫ്രിക്ക (പ്രത്യേകിച്ച് ഈജിപ്റ്റ്, എത്യോപ്യ എന്നിവിടങ്ങൾ) മദ്ധ്യപൂർവ്വേഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 28 രാജ്യങ്ങളിൽ ഈ കർമ്മം ചെയ്യപ്പെടുന്നുണ്ട്.ലോകാരോഗ്യ സംഘടനയുടെ അനുമാനമനുസരിച്ച് ലോകത്ത് 14 കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രക്രീയയുടെ ഇരകളാണ്. ആഫ്രിക്കയിലാണ് ഇതിൽ 10.1 കോടി ഇരകളുള്ളത്.
ലോകാരോഗ്യസംഘടന സ്ത്രീകളിലെ ചേലാകർമ്മത്തെ നാലായി വർഗ്ഗീകരിച്ചിട്ടുണ്ട്.
ടൈപ്പ് I
സാധാരണഗതിയിൽ കൃസരിയും (ക്ലൈറ്റോറിഡക്റ്റമി) കൃസരിയുടെ ആവരണവും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് II-ൽ (എക്സിഷൻ)
കൃസരിയും ഇന്നർ ലേബിയയും നീക്കം ചെയ്യുന്ന പ്രക്രീയയാണ്.
ടൈപ്പ് III (ഇൻഫിബുലേഷൻ)
എന്ന പ്രക്രീയയിൽ ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൃസരിയും നീക്കം ചെയ്യപ്പെടും. ഇതിനു ശേഷം മൂത്രവിസർജ്ജനത്തിനും ആർത്തവ രക്തം പുറത്തുപോകുന്നതിനുമായി ഒരു ചെറിയ ദ്വാരം മാത്രം ബാക്കി നിർത്തി മുറിവ് മൂടിക്കളയും. ലൈംഗികബന്ധത്തിനിടെയും പ്രസവത്തിനും മുറിവ് വീണ്ടും തുറക്കും.
ടൈപ്പ് IV
പ്രതീകാത്മകമായി കൃസരി, ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രീയയോ(ഗിഷിരി കട്ടിംഗ്) ആണ്.
ചേലാകർമ്മത്തിനിരയാകുന്ന 85 ശതമാനം സ്ത്രീകളിലും ടൈപ്പ് I, ടൈപ്പ് II എന്നീ രീതികളാണ് നടപ്പിലാക്കപ്പെടുന്നത്.
ടൈപ്പ് III ജിബൂട്ടി, സൊമാലിയ, സുഡാൻ, എറിത്രിയയുടെ ഭാഗങ്ങൾ, മാലി എന്നിവിടങ്ങളിലാണ് ചെയ്യുന്നത്.
Stop FGM
No comments:
Post a Comment