ദ മിസ്റ്റീരിയസ് സ്പൈ. - 4
======================
======================
FBI സ്പെഷ്യൽ എജന്റ് സ്റ്റീവൻ കാറും ടീമും തങ്ങൾ അന്വേഷിയ്ക്കുന്ന ആ ചാരനെ കണ്ടെത്താനായി വ്യാപകമായ തിരിച്ചിലാണു നടത്തിയത്. ഇന്റെലിങ്ക് ആക്സെസ്സുള്ള, NRO യിൽ ജോലിചെയ്യുന്ന ആ ആളെ കണ്ടെത്താൻ അവർ ഇന്റെലിങ്കിനെ തന്നെ ആശ്രയിച്ചു. ഇന്റെലിങ്കിൽ ആക്സസ്സുള്ള ഓരോ കമ്പ്യൂട്ടറും അവർ അരിച്ചു പെറുക്കി. കഴിഞ്ഞ ഒരു വർഷമായി അവയിൽ കൂടി ഇന്റെലിങ്ക് പ്രവേശനം നടത്തിയവരെയെല്ലാം നിരീക്ഷിച്ചു. ആറുമാസത്തെ ആ പരിശ്രമത്തിനൊടുവിൽ അവർ ഒരിടത്ത് എത്തി നിന്നു, ബ്രിയാൻ റീഗന്റെ കമ്പ്യൂട്ടറിനു മുന്നിൽ.
സ്പെല്ലിംഗുകൾ നിരന്തരം തെറ്റിയ്ക്കുന്ന ഒരാളാണു ബ്രിയാൻ എന്നു കൂടി വ്യക്തമായതോടെ താൻ അന്വേഷിയ്ക്കുന്ന ആൾ അയാൾ തന്നെയെന്ന് സ്റ്റീവൻ കാർ ഉറപ്പിച്ചു. അയാൾ അപ്പോഴേയ്ക്കും സർവീസിൽ നിന്നും പിരിഞ്ഞ് ചന്റ്ലിയിലുള്ള TRW ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. തന്റെ ടീമിൽ ചിലരെ സ്റ്റീവൻ കാർ TRW ഓഫീസിൽ വിന്യസിച്ചു. നിശബ്ദരായി അവർ ബ്രിയാൻ റീഗനെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരൊ ചലനവും സ്റ്റീവൻ കാർ അപ്പോഴപ്പോൾ അറിഞ്ഞു.
2001 മെയ് 23.
തന്നെ ആരോ നിരന്തരം പിന്തുടരുന്നു എന്നൊരു തോന്നൽ ബ്രിയാൻ റീഗനിൽ അസ്വസ്ഥത പടർത്തി. ബാറ്റിൽ ഫീൽഡ് നാഷണൽ പാർക്കിൽ താൻ കുഴിച്ചിട്ടിരിയ്ക്കുന്ന മഹാരഹസ്യം ആരെങ്കിലും കണ്ടു പിടിച്ചിരിയ്ക്കുമോ? ഇരിപ്പുറയ്ക്കാതെ അയാൾ തന്റെ കാറെടുത്ത് അങ്ങോട്ടേയ്ക്ക് തിരിച്ചു. ബ്രിയാൻ പുറത്തേയ്ക്കു പോകുന്ന വിവരം ഉടനെ തന്നെ സ്റ്റീവൻ കാറിനു എത്തി. അയാൾ തന്റെ സർവെയ് ലൻസ് ടീമിനു അലേർട്ട് കൊടുത്തു. ബ്രിയാന്റെ കണ്ണിൽ പെടാതെ അവർ അയാളെ പിന്തുടർന്നു..
സ്മിട്ടി എന്ന സർവെയിലൻസ് സ്പെഷ്യലിസ്റ്റിനു സ്റ്റീവൻ കാറിന്റെ കോൾ വന്നു.
സ്മിട്ടി എന്ന സർവെയിലൻസ് സ്പെഷ്യലിസ്റ്റിനു സ്റ്റീവൻ കാറിന്റെ കോൾ വന്നു.
“എങ്ങോട്ടാണു അയാൾ പോകുന്നത്?“
“കൃത്യമായി അറിയില്ല. പക്ഷേ അയാൾ ഇടയ്ക്കു വെച്ച് വഴി മാറിപ്പോകുന്നുണ്ട്, അത് തീർച്ചയായും ബാറ്റിൽ ഫീൽഡ് നാഷണൽ പാർക്കിനു നേർക്കാണ്.
അങ്ങോട്ടേയ്ക്കുള്ള മണ്ണു റോഡ് വഴി ഞങ്ങളുടെ കാർ പോകില്ല.“
അങ്ങോട്ടേയ്ക്കുള്ള മണ്ണു റോഡ് വഴി ഞങ്ങളുടെ കാർ പോകില്ല.“
“ഉടൻ ഒരു പിക്കപ്പ് സംഘടിപ്പിക്കൂ..“ സ്റ്റീവൻ നിർദ്ദേശം നൽകി. ടീം ഉടൻ തന്നെ പഴയൊരു പിക്കപ്പ് വാൻ സംഘടിപ്പിച്ചു.
പാർക്കിലെത്തിയ ബ്രിയാൻ വാഹനം നിർത്തി കുറേ നേരം ചുറ്റും നിരീക്ഷിച്ചു. ആരെയും കാണാനില്ലായിരുന്നു. എന്നാൽ ഏറെ ദൂരെ നിർത്തിയിട്ടിരുന്ന പിക്കപ്പിലിരുന്ന് FBI സർവെയിലൻസ് ടീം ബൈനോക്കുലറിലൂടെ അയാളെ കാണുന്നുണ്ടായിരുന്നു.
ബ്രിയാൻ എന്തോ നിലത്തിടുന്നത് അവർ കണ്ടു. തുടർന്ന് ആ വാൻ പാർക്കിനു മുന്നിലെ വഴിയിൽ കൂടി പാഞ്ഞു പോയി. ബ്രിയാൻ പോയിക്കഴിഞ്ഞ് അവർ തിരികെ വന്നു. അയാൾ നിക്ഷേപിച്ചു പോയത് എന്താണെന്നു പരിശോധിച്ചു. പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പക്ഷേ എന്തിന്റെയോ സൂചനയാണതെന്നു മനസ്സിലായി. നിലത്തു അവ കിടന്ന അതേ പോലെ തന്നെ തിരികെ വയ്ക്കാൻ സ്റ്റീവൻ അവരോടു നിർദ്ദേശിച്ചു, അതുപോലെ യാതൊരു അടയാളവും ശേഷിപ്പിയ്ക്കാതെ തിരികെ പോരാനും.
ബ്രിയാനെ കുടുക്കാൻ FBI തീരുമാനിച്ചു. അതിന്റെ ഭാഗമായി അയാളിപ്പോൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഏതാനും ദിവസത്തേയ്ക്ക് കോണ്ട്രാക്ട് വ്യവസ്ഥയിൽ NRO യിലെ പഴയ ഓഫീസിലേയ്ക്കയച്ചു. സന്തോഷത്തോടെ അവിടെയെത്തിയ അയാൾ ഉടനെ തന്നെ ഇന്റെലിങ്കിൽ ലോഗിൻ ചെയ്ത് ചൈനയുടെ മിസൈൽ കേന്ദ്രങ്ങളുടെ മാപ്പ് ഡൗൺലോഡ് ചെയ്തെടുത്തു. അതിന്റെ ജി പി എസ് വിശദാംശങ്ങൾ ഒരു കടലാസിൽ കുറിച്ചെടുത്തു. തന്റെ ഈ പ്രവർത്തികൾ മുഴുവൻ തൊട്ടപ്പുറത്ത് CCTVയിലൂടെ FBI നിരീക്ഷിച്ചുകൊൻടിരിയ്ക്കുകയാണെന്ന വിദൂര സംശയം പോലും ബ്രിയാൻ റീഗനു അപ്പോൾ ഉണ്ടായിരുന്നില്ല.
ആ ആഴ്ച അവസാനം ബ്രിയാൻ റീഗൻ തന്റെ സൂപ്പർവൈസറോട് ഒരാഴ്ചത്തെ അവധിയ്ക്ക് അപേക്ഷിച്ചു. താനും ആനറ്റും കുട്ടികളുമൊത്ത് ഒർലാൻഡോയിലേയ്ക്കു ഒരു പിക്നിയ്ക്കിനു പോകുന്നു എന്നാണു പറഞ്ഞത്. അവധി അനുവദിയ്ക്കപ്പെട്ടു.
എന്നാൽ അന്നു വൈകിട്ടത്തെ വിമാനത്തിൽ വാഷിംഗ്ടനിൽ നിന്നും സൂറിച്ചിലേയ്ക്ക് ഒരു ടിക്കറ്റ് ബ്രിയാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് FBI യ്ക്ക് അറിയാമായിരുന്നു.
എന്നാൽ അന്നു വൈകിട്ടത്തെ വിമാനത്തിൽ വാഷിംഗ്ടനിൽ നിന്നും സൂറിച്ചിലേയ്ക്ക് ഒരു ടിക്കറ്റ് ബ്രിയാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന് FBI യ്ക്ക് അറിയാമായിരുന്നു.
കൃത്യം നാലുമണിയ്ക്ക് വാഷിംഗ്ടൻ എയർപോർട്ടിലേക്ക് ബ്രിയാൻ കാറോടിച്ചു പോയി. ബോർഡിംഗ് പാസെടുത്ത് സെക്യൂരിറ്റി ചെക്കിംഗുകൾക്കു ശേഷം ഡിപ്പാർച്ചർ ഗേറ്റിലേയ്ക്കു പോയി. അവിടെ നിന്നും വിമാനത്തിനടുത്തേയ്ക്കുള്ള പോകാനുള്ള കോബസിൽ കയറി. നല്ല തിരക്കാണു. ബസിന്റെ വാതിലുകൾ അടഞ്ഞു.
അപ്പോൾ തിരക്കിനിടയിലൂടെ മൂന്നു പേർ നൂഴ്ന്നു മുന്നോട്ട് വന്നു. “ക്ഷമിയ്ക്കണേ.. ഒരു മിനുട്ട്...“ അവർ ഉച്ചത്തിൽ പറഞ്ഞു.
ആ മൂന്നു പേരും ബ്രിയാൻ റീഗന്റെ മുന്നിൽ വന്നു നിന്നു.
ആ മൂന്നു പേരും ബ്രിയാൻ റീഗന്റെ മുന്നിൽ വന്നു നിന്നു.
“എക്സ്ക്യൂസ് മീ സർ.. ഞങ്ങൾ FBI യിൽ ജോലി ചെയ്യുന്നവരാണ്. ഞാൻ സ്റ്റീവൻ കാർ. ഞങ്ങൾക്കു താങ്കളിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു. അല്പ സമയം ഞങ്ങളോടൊത്തു വരുന്നതിനു വിരോധമുണ്ടാകുമോ?“
ബ്രിയാൻ റീഗൻ അയാളെ തുറിച്ചു നോക്കി നിന്നു. നിർവികാരതയായിരുന്നു ആ മുഖത്ത്.
“ഷുവർ സർ.“ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ആളുകൾ വഴിമാറിക്കൊടുത്തു. FBI ഏജന്റുമാരാൽ വലയം ചെയ്യപ്പെട്ട് അയാൾ കോബസിനു പുറത്തേയ്ക്കു നടന്നു.

FBI ഇന്റെറോഗേഷൻ റൂമിലെത്തിച്ച ബ്രിയാനെ അവർ വിശദമായി പരിശോധിച്ചു. അയാളുടെ ഷൂവിന്റെ സോളിനടിയിൽ നിന്നും ഒരു കടലാസ് കണ്ടെടുത്തു. ചൈനയുടെയും ഇറാക്കിന്റെയും യൂറോപ്യൻ എംബസികളുടെ അഡ്രസ്സുകളായിരുന്നു അവ. എന്നാൽ അയാളുടെ കോട്ടിൽ നിന്നും കണ്ടെത്തിയ വിചിത്രങ്ങളായ മറ്റു ചിലതായിരുന്നു.
ഒരു ചെറിയ നോട്ടു പാഡിൽ എഴുതിയ 13 വാക്കുകൾ. ട്രൈസിക്കിൾ, റോക്കറ്റ്, ഹാൻഡ് ഗ്ലൗസ് എന്നൊക്കെ ആയിരുന്നു അത്. അവ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മറ്റൊരു കടലാസിൽ ഇത്തരം 26 വാക്കുകൾ കൂടി ഉണ്ടായിരുന്നു. മറ്റൊരു കടലാസിൽ ആൽഫാന്യൂമറിയ്ക്കായ ചില വാക്കുകൾ എഴുതിയിരുന്നു. ഉദാ “5-6-N-V-O-A-I”. മറ്റൊരു ബാഗിൽ മൂന്നക്കങ്ങളുള്ള കുറേ സംഖ്യകൾ ആണു ഉണ്ടായിരുന്നത്. “952-832-041” എന്നിങ്ങനെ.
ഈ എഴുത്തുകളെപ്പറ്റി അന്വേഷകർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ബ്രിയാൻ റീഗൻ നിശബ്ദത പാലിച്ചു. അമേരിയ്ക്കൻ നിയമപ്രകാരം അയാൾക്ക് അതിനുള്ള അവകാശമുണ്ട്. ബ്രിയാന്റെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് സ്റ്റീവൻ കാറിനു ഉറപ്പുണ്ട്, പക്ഷേ അതു തെളിയിയ്ക്കേണ്ടിയിരിയ്ക്കുന്നു. അതിനു ഈ വാക്കുകളിൽ എന്താണു ഒളിഞ്ഞിരിയ്ക്കുന്നതെന്ന് കണ്ടു പിടിയ്ക്കണം.
ബ്രിയാന്റെ അറസ്റ്റിനു ശേഷമുള്ള രണ്ടാമത്തെ ദിവസം. സ്റ്റീവൻ കാർ തന്റെ ടീമിനെ വിളിച്ചു ചേർത്തു. അവരുടെ മുൻപിലുള്ള മേശയിൽ, ബ്രിയാനിൽ നിന്നും പിടിച്ചെടുത്ത കടലാസുകൾ നിരന്നു കിടന്നു.
“എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ?“ സ്റ്റീവൻ അവരെ ഉറ്റു നോക്കി.
“സർ, അയാളെ നമ്മൾ സിസിടിവിയിൽ റെക്കാർഡ് ചെയ്തിരുന്നല്ലോ. അതൊന്നു കൂടി കാണിയ്ക്കാമോ?“ ഒരാൾ ചോദിച്ചു. സ്റ്റീവൻ ആ ഫൂട്ടേജ് പ്ലേ ചെയ്തു.
ചൈനീസ് മിസൈൽ സൈറ്റിന്റെ ചിത്രം നോക്കി നോട്ട് പാഡിൽ എന്തോ കുറിയ്ക്കുന്ന ബ്രിയാൻ.
“സർ അതേ നോട്ട് പാഡിലെ കടലാസല്ലേ നമ്മുടെ മുന്നിൽ ഈ കിടക്കുന്നത്?“ 13 വാക്കുകൾ കുറിച്ച ആ പേപ്പർ നോക്കി ടീം അംഗം ചോദിച്ചു. സ്റ്റീവൻ അതു ശ്രദ്ധിച്ചു. ശരിയാണ്.

മിസൈൽ സൈറ്റിന്റെ ചിത്രം നോക്കി കുറിച്ചത് തീർച്ചയായും മിസൈൽ സൈറ്റിന്റെ കോർഡിനേറ്റുകളാവാം. അങ്ങനെയെങ്കിൽ ഈ വാക്കുകൾക്ക് ചില അർത്ഥമുണ്ട്. സ്റ്റീവൻ ആ പേപ്പർ കൈയിലെടുത്തു.
ആദ്യവാക്ക് – ട്രൈസിക്കിൾ അതായത് മുച്ചക്ര സൈക്കിൾ - അത് കുറിയ്ക്കുന്നത് “ 3 “ എന്ന സംഖ്യയാവണം. കാരണം ചൈനയുടെ ആ ഭാഗത്തിന്റെ ലാറ്റിറ്റ്യൂഡ് “ 3 “ ആണ്.
ഈ തീയറി പ്രകാരം അവർ മറ്റു വാക്കുകളും ഡിസിഫർ ചെയ്യാൻ ശ്രമിച്ചു.
“പോസ്റ്റ്“ അല്ലെങ്കിൽ വൃക്ഷം എന്നുദ്ദേശിയ്ക്കുന്നത് ഉയരമുള്ള ഒറ്റ ഒബ്ജെക്ടിനെ അഥവാ “ 1 “ നെ.
മോട്ടോർ സൈക്കിൾ എന്നാൽ 2 ചക്രമുള്ള വാഹനം അഥവാ “ 2 “
ആയുധം അല്ലെങ്കിൽ റിവോൾവർ എന്നാൽ “ 6 “...

ഈ തീയറി, ബ്രിയാന്റെ പഴ്സിൽ നിന്നും കണ്ടെത്തിയ മറ്റൊരു ഡോക്യുമെന്റിൽ പ്രയോഗിയ്ക്കാൻ സ്റ്റീവൻ തീരുമാനിച്ചു. ബ്രിയാന്റെ അമേരിയ്ക്കൻ അക്കൗണ്ട് നമ്പരിന്റെ പിൻ കോഡ് ആയിരുന്നു അത്. നാലു വാക്കുകളായിട്ടാണു അതുള്ളത്. HAND, TREE, HAND, CAR .
HAND = 5, TREE=1, CAR = 4 അതായത് 5154.
സ്റ്റീവൻ തന്റെ മേശമേലിരുന്ന ഫോണിൽ നിന്നും ബ്രിയാന്റെ അക്കൗണ്ട് നമ്പർ ഡയൽ ചെയ്തു. പിൻ നമ്പർ അടിയ്ക്കാൻ നിർദേശം വന്നപ്പോൾ 5154 ഡയൽ ചെയ്തു. അതു കൃത്യമായിരുന്നു.!
HAND = 5, TREE=1, CAR = 4 അതായത് 5154.
സ്റ്റീവൻ തന്റെ മേശമേലിരുന്ന ഫോണിൽ നിന്നും ബ്രിയാന്റെ അക്കൗണ്ട് നമ്പർ ഡയൽ ചെയ്തു. പിൻ നമ്പർ അടിയ്ക്കാൻ നിർദേശം വന്നപ്പോൾ 5154 ഡയൽ ചെയ്തു. അതു കൃത്യമായിരുന്നു.!
ഈ സിസ്റ്റം ഉപയോഗിച്ച് 26 വാക്കുകൾ അവർ ഡീകോഡ് ചെയ്തു. അത് ഇറാക്കി സർഫസ് ടു സർഫസ് മിസൈലുകൾ സൂക്ഷിച്ച കേന്ദ്രങ്ങളുടെ ലൊക്കേഷൻ കോർഡിനേറ്റുകളായിരുന്നു.
പക്ഷേ അഴിയാക്കുരുക്കുകൾ വേറെയുണ്ടായിരുന്നു. ആൽഫാ ന്യൂമറിക് വാക്കുകൾ, കുറേയേറെ മൂന്നക്ക സംഖ്യകൾ. ഇവ എന്തിനെ കുറിയ്ക്കുന്നു എന്നോ എങ്ങനെ ഡീകോഡ് ചെയ്യുമെന്നോ യാതൊരു ഐഡിയയും അവർക്കു കിട്ടിയില്ല. ബ്രിയാൻ റീഗൻ മൗനത്തിൽ തന്നെ തുടർന്നു.
ഒടുക്കം അവ അഴിയ്ക്കാനായി ഡാനിയൽ ഓൾസൻ എന്നൊരു ക്രിപ്റ്റനലിസ്റ്റിനെ FBI നിയോഗിച്ചു.

*തുടരും...*
No comments:
Post a Comment