The habitable zone ( Goldilocks Zone ) : ജീവന് തികച്ചും അനുയോജ്യമായ ഇടം.
Goldilocks zone അല്ലെങ്കിൽ habitable zone എന്ന് പറഞ്ഞാൽ മാതൃ നക്ഷത്രത്തിൽ നിന്നും ദൂരെ .. H2O എന്ന ജലം ദ്രാവക രൂപത്തിൽ നിലനിൽക്കുവാൻ ആവശ്യമായ താപനില ഉള്ള ഇടം ആണ്.
നമുക്കറിയാം.. സൂര്യൻ അല്ലെങ്കിൽ ഒരു നക്ഷത്രം വളരെ അധികം ചൂടുള്ളതാണ്. നക്ഷത്രത്തെ ദൂരെ മാറി ആണ് ഗ്രഹങ്ങൾ ചുറ്റുക. ആ ഗ്രഹങ്ങളിൽ നക്ഷത്രത്തിൽ നിന്നുള്ള ദൂരം കൂടുന്നതനുസരിച് ചൂട് കുറഞ്ഞുകൊണ്ടിരിക്കും. ജീവൻ ഉണ്ടാവാനും, നിലനിൽക്കാനും ജലം ദ്രാവക രൂപത്തിൽ ആവശ്യമാണ് എന്നാണു നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള കണ്ടെത്തൽ. ( മറ്റു അഭിപ്രായങ്ങളും ചിലർക്ക് ഉണ്ട് )
നക്ഷത്രത്തിന് അടുത്തുള്ള ഗ്രഹങ്ങളിൽ ചൂട് കൂടുതൽ ആയിരിക്കും. വളരെ ദൂരെ ഉള്ള ഗ്രഹങ്ങളിൽ ചൂട് കുറവും ആയിരിക്കും. എന്നാൽ അതിനിടയ്ക്കുള്ള ദൂരത്തിൽ ജലം ദ്രാവക രൂപത്തിൽ സ്ഥിതിചെയ്യാൻ ആവശ്യമായ താപനില ആയിരിക്കും. ആ ഇടത്തെ ആണ് നമ്മൾ habitable zone അല്ലെങ്കിൽ Goldilocks Zone എന്ന് പറയുക.
അന്യ ഗ്രഹങ്ങളിൽ ജീവൻ തേടുമ്പോൾ പ്രധാനമായും നമ്മൾ Goldilocks സോണിൽ ആയിരിക്കും കൂടുതൽ ഗവേഷണങ്ങൾ നടത്തുക.
No comments:
Post a Comment