antech

antech

Friday, November 4, 2016

ഹിന്ദുക്കളുടെ വേദങ്ങള്‍

ഹിന്ദുക്കളുടെ വേദങ്ങള്‍

ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനവും ഉല്പത്തിസ്ഥാനവുമായി കരുതപ്പെടുന്നത് നാലു വേദങ്ങളാണ്. മതഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും പ്രാചീനമായ ഈ കൃതി അപൗരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. 

(1) ഋക്ക് 
(2) യജൂസ് 
(3) സാമം 
(4) അഥര്‍വം

എന്നിങ്ങനെയാണ് ഈ വേദങ്ങള്‍ അറിയപ്പെടുന്നത്. 
ഇവയില്‍ ഓരോന്നിനും മന്ത്രം, ബ്രാഹ്മണം, ആരണ്യകം എന്ന് മുമ്മൂന്നു ഭാഗങ്ങളുമുണ്ട്. പരിശുദ്ധങ്ങളായ ഈ കൃതികള്‍ അധ്യയനം ചെയ്യുന്നതിന് ആറു ശാസ്ത്രങ്ങള്‍ വിധിച്ചിട്ടുണ്ട്. ശിക്ഷ, വ്യാകരം, കല്പം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ് എന്നിവയാണ് അവ.

വേദങ്ങള്‍ കൂടാതെ ദര്‍ശനങ്ങള്‍, ഉപനിഷത്തുകള്‍, സമ്പ്രദായങ്ങള്‍, സ്മൃതികള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഹിന്ദുമതത്തിലുണ്ട്. അവയുടെ ഒരു പട്ടികമാത്രം ഇവിടെ കൊടുക്കാം.

ദര്‍ശനങ്ങള്‍
ആസ്തികമെന്നും നാസ്തികമെന്നും ഇതിനു രണ്ടു പിരിവുകളുണ്ട്. ഇതില്‍ ആദ്യത്തേത് വേദപ്രാമാണ്യത്തെ അംഗീകരിക്കുകയും രണ്ടാമത്തേത് നിരാകരിക്കുകയും ചെയ്യുന്നു.

1. ആസ്തികദര്‍ശനങ്ങള്‍
1. സാംഖ്യം 
2. യോഗം 
3. വൈശേഷികം 
4. ന്യായം 
5. മീമാംസ 
6. വേദാന്തം

2. നാസ്തികദര്‍ശനങ്ങള്‍
ഇതില്‍ പ്രധാനമായത് കപിലന്റെ സാംഖ്യദര്‍ശനമാണ്. മറ്റുള്ളതിന് അത്ര പ്രാധാന്യം ഇല്ല.

ഉപനിഷത്തുകള്‍
നൂറ്റെട്ടണ്ണമുണ്ട്. എങ്കിലും പ്രധാനമായവ പത്താണ്.
1. ഈശാവാസ്യോപനിഷത്ത് 
2. കേനോപനിഷത്ത് 
3. കഠോപനിഷത്ത് 
4. പ്രശ്നോപനിഷത്ത് 
5. മുണ്ഡകോപനിഷത്ത് 
6. മാണ്ഡുക്യോപനിഷത്ത് 
7. തൈത്തിരിയോപനിഷത്ത്
8. ഐതര്യോപനിഷത്ത് 
9. ഛന്ദോഗ്യോപനിഷത്ത് 
10. ബൃഹദാരണ്യകോപനിഷത്ത്

പുരാണങ്ങള്‍
ബ്രഹ്മാദിദേവന്മാര്‍, മനുഷ്യര്‍, സൂര്യചന്ദ്രാദിനക്ഷത്രങ്ങള്‍ തുടങ്ങിയവയുടെ ഉല്പത്തി, ചരിത്രം തുടങ്ങിയവയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പുരാണങ്ങള്‍ പ്രധാനമായും പതിനെട്ടെണ്ണമുണ്ട്.
1. ബ്രഹ്മപുരാണം 
2. പത്മപുരാണം 
3. വിഷ്ണുപുരാണം 
4. വായുപുരാണം 
5. ഭാഗവതപുരാണം 
6. നാരദീയപുരാണം 
7. മാര്‍ക്കണ്ഡേയപുരാണം 
8. അഗ്നിപുരാണം 9. ഭവിഷത്പുരാണം 
10. ബ്രഹ്മവൈവര്‍ത്തപുരാണം 
11. ലിംഗപുരാണം 
12. വരാഹപുരാണം 
13. സ്കന്ദപുരാണം 
14. വാമനപുരാണം 
15. കൂര്‍മ്മപുരാണം 
16. മത്സ്യപുരാണം 
17. ഗരുഡപുരാണം 
18. ബ്രഹ്മാണ്ഡപുരാണം ഇതുകൂടാതെ വളരെയേറെ ഉപപുരാണങ്ങളുമുണ്ട്.

ഇതിഹാസങ്ങള്‍
വിശ്വപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള രണ്ട് ഇതിഹാസങ്ങള്‍

1. രാമായണം
2. മഹാഭാരതം

എന്നിവയാകുന്നു. ഹിന്ദുധര്‍മ്മത്തെ കഥാരൂപേണ വ്യക്തമാക്കുന്ന കൃതികളാണിവ. ഈ ഗ്രന്ഥസമുച്ചയങ്ങള്‍ക്കു പുറമെ സ്മൃതികള്‍, തന്ത്രങ്ങള്‍, സ്ഥലപുരാണങ്ങള്‍ തുടങ്ങി ഹിന്ദുമതത്തിന്റെ വിശ്വാസത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഗ്രന്ഥങ്ങള്‍ നിരവധിയുണ്ട്.

 

No comments:

Post a Comment