antech

antech

Thursday, November 24, 2016

വിചിത്രരൂപിയായ അപൂർവ്വ ചിലന്തി -:

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള കർഷകനായ ലി വെൻഹുവായ്ക്ക് ഓറഞ്ചുതോട്ടത്തിൽ നിന്നും വിചിത്രരൂപമുള്ള ഒരു ചിലന്തിയെ കിട്ടി. ഏതോ പൗരാണിക അവശിഷ്ടമാണെന്നാണു കരുതിയാണ് ലി വെൻഹുവാ ഈ ചിലന്തിയെ കൈവശപ്പെടുത്തിയത്. പിന്നീടാണ് ഇതൊരു അപൂർവ്വയിനം ചിലന്തിയാണെന്ന് ലി വെൻഹുവായ്ക്ക് മനസ്സിലായത്.

ചൈനയിൽ വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ചൈനീസ് അവർഗ്ലാസ് വിഭാഗത്തിൽപ്പെട്ട ചിലന്തിയാണിത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ഇതിനെ കാണാൻ സാധിക്കാറുള്ളൂ. ശരീരം മറ്റു ചിലന്തികളുടേതിനു സമാനമാണെങ്കിലും, ഇതിൻെറ പിൻഭാഗമാണ് മറ്റു ചിലന്തികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ മുഖമാണെന്നു തോന്നിക്കുന്ന ഭാഗം സത്യത്തിൽ ഈ ചിലന്തിയുടെ പിൻഭാഗമാണെന്നതാണ് രസകരമായ വസ്തുത.

പര്യവേഷണങ്ങൾക്കിടെ 2000-ത്തിൽ സിചുവാൻ പ്രവിശ്യയിൽ ഇവയെ വീണ്ടും കണ്ടെത്തുമ്പോൾ വെറും 6 ചിലന്തികൾ മാത്രമാണ് ഉണ്ടായിരുന്നത്. പടിഞ്ഞാറൻ ചൈനയിലെ ചെറുപ്രാണികളുടെ മ‍്യൂസിയത്തിൻെറ ഡയക്ടറായ ഷാവോ ലീയാണ് കർഷകനായ ലി വെൻഹുവായ്ക്ക് ഈ ചിലന്തിയുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി കൊടുത്തത്. വിചിത്ര രൂപമുള്ള ഈ ചിലന്തിയെ വീട്ടിൽ വളർത്താനാണു ലി വെൻഹുവായുടെ തീരുമാനം. നല്ല വില കിട്ടിയാൽ മാത്രമേ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി ലീ വെൻഹുവാ ചിലന്തിയെ കൈമാറുകയുള്ളൂ.

No comments:

Post a Comment