Devon Island - ഭൂമിയിലെ ചൊവ്വ !
============================
ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപാണ് ഡെവണ്‍ ദ്വീപ് . വലിപ്പത്തില്‍ ഇരുപത്തിയെഴാമത്തെ സ്ഥാനമാണ് ഇതിനുള്ളത് . ആര്‍ട്ടിക് വൃത്തത്തില്‍ കാനഡയ്ക്കും ഗ്രീന്‍ലാന്‍ഡിനും ഇടയിലാണ് ഇതിന്‍റെ സ്ഥാനം . രോമാവൃതമായ ശരീരത്തോട് കൂടിയ Muskox ആണ് ഇവിടെയുള്ള പ്രധാന സസ്തനി . പക്ഷെ ഇതൊന്നുമല്ല ഈ ദ്വീപിന്‍റെ പ്രത്യേകത . ദ്വീപിനു നടുവിലുള്ള ഒരു വന്‍ഗര്‍ത്തമാണ് ഡെവോണ്‍ ദ്വീപിനെ ഭൂമിയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യസ്തനാക്കുന്നത് . Haughton impact crater എന്നറിയപ്പെടുന്ന ഈ വന്‍ കുഴിക്ക് 23 km വ്യാസമുണ്ട് . 39 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം രണ്ട് കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന ഏതോഉല്‍ക്കാപതനമാണ് ഈവന്‍ ഗര്‍ത്തം രൂപപ്പെടുവാനുള്ള കാരണം എന്നാണ് കരുതപ്പെടുന്നത് .
−50 °C യോളം താഴുന്ന കൊടുംതണുപ്പ് ഈ ഗര്‍ത്തത്തെ മുപ്പതു മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ അവസ്ഥയില്‍ നിലനിര്‍ത്തുവാന്‍ സഹായിച്ചു .
ഉല്‍ക്കാപതനത്തില്‍ ഭൂമിക്കടിയില്‍ നിന്നും പുറത്തേക്ക് ചാടിയ വന്‍ ശിലകളും മറ്റും അതേപടി തന്നെ ഈ ഗര്‍ത്തത്തില്‍ ഇന്നും നില നില്‍ക്കുന്നു . ഭൂമിയിലെ ഇത്തരം മറ്റു ഗര്‍ത്തങ്ങളിലൊക്കെ കാലാന്തരത്തില്‍ കുഴിയുടെ ഭിത്തികളും മറ്റും ഇടിഞ്ഞു വീണും മറ്റും വായൂ സമ്പര്‍ക്കത്തില്‍ Weathering (1) വിധേയമായപ്പോള്‍ Haughton impact crater തന്‍റെ തനിമ അതുപോലെ തന്നെ നിലനിര്‍ത്തി . ഹിമയുഗത്തിന് ശേഷം മഞ്ഞുരുകിയപ്പോള്‍ ഈ കുഴിയില്‍ ജലം നിറഞ്ഞ് ഇതൊരു വന്‍ തടാകമായി മാറി . കാലക്രമേണ വെള്ളം മുഴുവനും വറ്റിത്തീര്‍ന്നപ്പോള്‍ ഇതിനകത്ത് മറ്റൊരു ജൈവവ്യവസ്ഥ രൂപപ്പെട്ടു . അത് ഭൂമിയിലെ മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു (Microclimate (2 )). ഭൂമിയിലെ മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ പിന്നേതു സ്ഥലത്തോട് ആണ് ഇതിനു സമാനത ?
പണ്ടെങ്ങോ ജലം ഒഴുകിനടന്നിരുന്നു എന്നും പിന്നീട് വറ്റി വരണ്ടു എന്നും ഗവേഷകര്‍ വിശ്വസിക്കുന്ന ചൊവ്വ ഗ്രഹത്തോടാണ് ഈ ഗര്‍ത്തത്തിന് കൂടുതല്‍ സാമ്യം ! വറ്റിവരണ്ട , തണുത്തുറഞ്ഞ പ്രതലം , മില്ല്യന്‍ വര്‍ഷങ്ങള്‍ മുന്‍പുള്ള പാറകള്‍ , ജീവന്റെ സാന്നിധ്യം തീരെക്കുറവ് , ഇതെല്ലാം ഗവേഷകരെ മറ്റൊരു രീതില്‍ ഈ ഗര്‍ത്തത്തെ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചു . അങ്ങിനെ Haughton-Mars Project നു തുടക്കമായി . ചൊവ്വ ഗ്രഹത്തില്‍ മനുഷ്യനും യന്ത്രങ്ങള്‍ക്കും എങ്ങിനെ നിലനില്‍ക്കാം എന്ന ചോദ്യം നിലനില്‍ക്കെ , അതിനു വേണ്ട പരീക്ഷണങ്ങള്‍ നടത്തുവാന്‍ ഇങ്ങു ഭൂമിയില്‍ തന്നെ ഒരു സ്ഥലം കിട്ടിയ സന്തോഷത്തിലാണ് ഗവേഷകര്‍ . Cornell സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന Pascal Lee ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് . 2000 ല്‍ ബെയ്സ് സ്റ്റേഷന്‍ ആയ HMP X-1 ഗര്ത്തതിനുള്ളില്‍ തുറന്നു . ലോകമെമ്പാടുമുള്ള വിജ്ഞാനദാഹികളുടെ സംഭാവനകളുടെ ബലത്തിലാണ് ഇവിടുത്തെ ഗവേഷണങ്ങള്‍ ഇപ്പോള്‍ തുടര്‍ന്ന് പോകുന്നത് .
1 . Weathering is the breaking down or dissolving of rocks and minerals on Earths surface. Water, ice, acids, salt, plants, animals, and changes in temperature are all agents of weathering.
2 . Microclimate, any climatic condition in a relatively small area, within a few metres or less above and below the Earth’s surface and within canopies of vegetation. The term usually applies to the surfaces of terrestrial and glaciated environments, but it could also pertain to the surfaces of oceans and other bodies of water.
Haughton-Mars Project നെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ഈ രണ്ടു ലിങ്കുകള്‍ പ്രയോജനപ്രദമാണ് . >>>>
1. www.marsinstitute.no
2. http://haughtonmarsproject.com

No comments:
Post a Comment