antech

antech

Tuesday, November 15, 2016

കല്ലുകൾ കൊണ്ടുള്ള കപ്പൽ

കല്ലുകൾ കൊണ്ടുള്ള കപ്പൽ
======================


           ക്രിസ്തുവിന് മുമ്പും പിന്നീടും ഉണ്ടായിരുന്ന നൂറ്റാണ്ടുകളിൽ സ്കാൻഡിനേവിയൻ നാടുകളിൽ ഉണ്ടായിരുന്ന സിമിത്തേരി രൂപമാണിത് . കല്ലുകൾ കൊണ്ട് കപ്പലാകൃതിയിൽ ഒരു ശവക്കല്ലറ . ഇത്തരം അനേകം കല്ലുകപ്പലുകൾ വടക്കൻ യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . മരണാനന്തരമുള്ള യാത്രയെ സൂചിപ്പിക്കുവാനാണ് ഇത്തരം കല്ലറകൾ നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത് . സ്വീഡിഷ് ദ്വീപായ ഗോട്ട്ലാൻഡിലെ (Gotland) പഴയ സെറ്റിൽ മെന്റായ Boge ലെ Tjelvar's Grave എന്നറിയപ്പെടുന്ന കപ്പൽ കല്ലറയാണ് ചിത്രത്തിൽ കാണുന്നത് . ഇതിന് 18 m നീളവും 5 m വീതിയുമുണ്ട് . ദ്വീപിലെ പുരാണമനുസരിച്ച് അവിടെ ആദ്യമെത്തി താമസമുറപ്പിച്ച ഇതിഹാസപുരുഷനായ Tjelvar ന്റെ കല്ലറയാണ് ഇതെന്നാണ് ഐതിഹ്യം . ഇദ്ദേഹത്തെ കുറിച്ചുള്ള കഥകൾ Gutasaga എന്നറിയപ്പെടുന്ന പുരാണ കഥകളിൽ ആണ് ഉള്ളത് . ഇതിന്റെ നിലവിലുള്ള ഒരേയൊരു പുരാതന കോപ്പി ഇപ്പോൾ സ്റ്റോക്ക്ഹോമിലെ National Library of Sweden നിൽ ആണ് ഉള്ളത് . Codex Holm. B 64 എന്നറിയപ്പെടുന്ന ഇത് AD 1350 കാലഘട്ടങ്ങളിൽ പഴയ നോർസ് ഭാഷയിലാണ് എഴുതപ്പെട്ടത് .

No comments:

Post a Comment