antech

antech

Monday, November 7, 2016

™ ട്രേഡ്‌ മാർക്കും റെജിസ്‌ട്രേഡ്‌ ട്രേഡ്‌ മാർക്കും ®

™ ട്രേഡ്‌ മാർക്കും റെജിസ്‌ട്രേഡ്‌ ട്രേഡ്‌ മാർക്കും ®
• ഒരു സ്രോതസ്സിൽനിന്നുള്ള ഉത്‌പന്നങ്ങളോ സേവനങ്ങളോ മറ്റൊരാളുടേതിൽനിന്ന് വേർതിരിച്ചുകാണാനായി ഉപയോഗിക്കുന്ന തിരിച്ചറിയാവുന്ന ചിഹ്നങ്ങൾ, രൂപകൽപ്പന, ആശയപ്രാകാശനം എന്നിവയൊക്കെയാണ് ട്രേഡ്‌മാർക്ക് (trademark). ട്രേഡ്‌മാർക്കിന്റെ ഉടമസ്ഥാവകാശം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ആവാം. ഒരു ഉത്‌പന്നത്തിന്റെ മേലോ, ഉൽപന്നത്തിന്റെ പാക്കേജിലോ ലേബലിലോ വൗച്ചറിലോ ട്രേഡ്‌മാർക്ക് പ്രദർശിപ്പിക്കാം. കോർപ്പറേറ്റ് അസ്തിത്വം സൂചിപ്പിക്കാൻ ട്രേഡ്‌മാർക്കുകൾ കോർപ്പറേറ്റ് സമുച്ചയങ്ങൾക്കുമേലും പ്രദർശിപ്പിക്കുന്നു.
• ഉല്പന്നങ്ങളുടെയോ സേവനങ്ങളുടേയോ പേരുകൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ട്രേഡ് മാർക്ക് രജിസ്ടറി നിലവിൽ വന്നത് 1940 മുതലാണ്. എല്ലാ ബ്രാൻഡുകളും ചിഹ്നങ്ങളും ട്രേഡ്‌ മാർക്കല്ല. രജിസ്റ്റർ ചെയ്യുന്ന ബ്രാൻഡ് പേരുകളും ചിഹ്നങ്ങളും മാത്രമേ ട്രെഡ് മാർക്ക് ആയിത്തീരൂ. 1958ലെ ട്രെഡ് ആൻഡ് മർച്ചൻഡൈസ് മാർക്സ് ആക്ട് പ്രകാരം ഗവൺമെന്റ്‌ സ്ഥാപനത്തിൽ ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ ബ്രാൻഡ് പേരിന് നിയമപരമായ സംരക്ഷണം ലഭിക്കും. അതോടെ അത് ഉടമയുടെ തനത് സ്വത്തായിത്തീരുന്നു. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും 45 ക്ലാസുകൾ നിലവിലുണ്ട്. ക്ലാസുകളിൽ തന്നെ രണ്ട് കാറ്റഗറിയായി തരം തിരിച്ചിട്ടുണ്ട്. ഉല്പന്നങ്ങൾക്കായും സേവനങ്ങൾക്കായും, ഇതിൽ ഉൽപന്നങ്ങൾക്കായി 1 മുതൽ 34 വരെയും സേവനങ്ങൾക്ക് 35 മുതൽ 45 വരെയും നിജപ്പെടുത്തിയിട്ടുണ്ട്.
® റെജിസ്‌ട്രേഡ്‌ ട്രേഡ്‌ മാർക്ക്‌ അടയാളം ®
• മേൽ പറഞ്ഞ പോലെ ഒരു ഉൽപന്നമോ സേവനമോ ഔദ്യോഗികമായി റെജിസ്റ്റർ ചെയ്യാൻ അധികാരപ്പെട്ട സ്ഥലത്ത്‌ റെജിസ്റ്റർ ചെയിത നാമങ്ങൾക്കോ അടയാളത്തിനോ തൊട്ട്‌ പിറകേ എഴുതി കാണിക്കുന്ന അടയാളമാണ്‌, റെജിസ്‌ട്രേഡ്‌ ട്രേഡ്‌ മാർക്ക്‌. വട്ടത്തിനകത്ത്‌ R എന്ന ഇംഗ്ലീഷ്‌ അക്ഷരം എഴുതിയാൺ റെജിസ്‌ട്രേഡ്‌ ട്രേഡ്‌ മാർക്ക്‌ പ്രദർശിപ്പിക്കാർ. ( ® ). ഇങ്ങനെ റെജിസ്റ്റർ ചെയ്യാതെ തന്നെ ഒരു ട്രേഡ്‌ മാർക്ക്‌ ഉപയോഗിച്ച്‌ വരുന്നുണ്ടെങ്കിൽ പേരിന്ന് ശേഷം ടി. എം.  ( ™ ) എന്ന് സൂചിപ്പിക്കാറുമുണ്ട്‌.

കടപ്പാട് : വിക്കി

No comments:

Post a Comment