1. കൃത്യമായ ഫ്രെയ്സുകൾ കണ്ടെത്താൻ ക്വട്ടേഷൻ മാർക്ക്
ക്വട്ടേഷൻ മാർക്ക് ("....") ഉപയോഗിച്ച് തെരയുന്നതിലൂടെ ഫ്രെയ്സുകൾ അനായാസം കണ്ടെത്താനാകും. ക്വട്ടേഷൻ മാർക്ക് ഉപയോഗിച്ചു തെരയുമ്പോൾ നമ്മൾ തെരയുന്ന ഫ്രെയ്സുകൾ മാത്രമാണ് നമുക്കു ലഭിയ്ക്കുക. അതിനാൽ ഈ മാർഗം ഫ്രെയ്സുകൾ തെരയുമ്പോൾ വളരെ ഉപയോഗപ്രദമാണ്.
2. അറിയാത്ത വാക്കിന് പകരം ആസ്റ്ററിക് ചിഹ്നം (*)
ഫ്രെയ്സുകൾ തെരയുമ്പോൾ ക്വട്ടേഷൻ മാർക്ക് പോലെ ഉപയോഗിക്കാവുന്നതാണ് ആസ്റ്ററിക് ചിഹ്നം. പ്രത്യേകിച്ചും ഫ്രെയ്സുകൾ പൂർണമായി അറിയാത്ത സാഹചര്യത്തിൽ. ഫ്രെയ്സ് തെരയുമ്പോൾ അറിയാത്ത വാക്കിനു പകരം ആസ്റ്ററിക് ചിഹ്നം () ഉപയോഗിച്ചാൽ നാം തെരയുന്ന ഫ്രെയ്സ് കൃത്യമായി കണ്ടെത്താം. ഉദാഹരണത്തിന് “ is thicker than water” എന്ന് ഗൂഗിളിൽ തെരയുമ്പോൾ ആസ്റ്ററിക് ചിഹ്നത്തിനു പകരം യഥാർഥ വാക്ക് ചേർത്ത് ഗൂഗിൾ ഉത്തരം നൽകുന്നതു കാണാം.
3. അനാവശ്യ വാക്കുകൾ ഒഴിവാക്കാന്‍ മൈനസ് ചിഹ്നം
സെർച്ചിൽ ലഭിക്കുന്ന അനാവശ്യ വാക്കുകൾ ഒഴിവാക്കാന്‍ മൈനസ് ചിഹ്നം (-) ഉപയോഗിക്കുക. ഉദാഹരണത്തിന് ജാഗുവർ -കാർ എന്ന് സെർച് ചെയ്താൽ ജാഗുവർ ലഭിക്കുന്ന റിസൾട്ട് എന്തൊക്കെയെന്നു നോക്കൂ. ജാഗുവർ കാറിനെക്കുറിച്ചുള്ള റിസൾട്ടിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതു കാണാം.
4. സൈറ്റ് സെര്‍ച്
ഒരു നിർധിഷ്ഠ സൈറ്റിൽ നൽകിയിരിക്കുന്ന വാർത്തകൾ, ചിത്രങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ഗൂഗിളിന്റെ കൈയിൽ പൊടിക്കൈയുണ്ട്. തെരയേണ്ട വാക്കിനു ശേഷം “site:സൈറ്റ്അഡ്രസ്” നൽകിയാൽ നിങ്ങൾക്ക് നിർദിഷ്ഠ സൈറ്റിൽ ആ വാക്കിനെക്കുറിച്ചു നൽകിയിരിക്കുന്ന വാർത്തകളും ചിത്രങ്ങളും ലഭിയ്ക്കും. ഉദാഹരണത്തിന് - ഗൂഗിൾ site:manoramaonline.com - പരീക്ഷിച്ചു നോക്കൂ. ഗൂഗിളുമായി ബന്ധപ്പെട്ട് ഈ സൈറ്റിൽ നൽകിയിരിക്കുന്ന വാർത്തകൾ മാത്രമായിരിക്കും നിങ്ങൾക്കു ലഭിയ്ക്കുക.
5. പഴയ വാർത്തകൾ ആർക്കൈവിൽ ലഭിക്കുന്നതിന്
ഏകദേശം നൂറു വർഷം പഴക്കമുള്ള വാർത്തകൾ വരെ ഗൂഗിൾ ശേഖരിച്ചു വയ്ക്കുന്നുണ്ട്. അതുകൊണ്ട് പഴയ വാർത്തയല്ലേ, ലഭിയ്ക്കില്ലെന്നു കരുതേണ്ട. ഗൂഗിൾ ന്യൂസ് ആർക്കൈവിൽ സേർച്ച് ചെയ്യുന്ന വിധം:
∙ news.google.com സന്ദർശിക്കുക.
∙ തിരയേണ്ട വാക്ക്/വാർത്ത ടൈപ്പ് ചെയ്യുക.
∙ എന്ററടിയ്ക്കുക.
∙ സേർച്ച് റിസൾട്ടിന് അടിയിലായി കാണുന്ന സേര്‍ച്ച് ടൂൾസിൽ ആർക്കൈവ്സ് ടിക്ക് ചെയ്യുക.
∙ എന്ററടിയ്ക്കുക.
6. താരതമ്യപഠനത്തിന് “vs”
രണ്ടു ഭക്ഷ്യവസ്തുക്കൾ തമ്മിൽ താരതമ്യ പഠനം നടത്തുന്നതിന് ഇവയ്ക്കു നടുവിലായി “vs” എന്നു ചേർത്താൽ മതി. ഉദാഹരണത്തിന് “rice vs quinoa.” ഇരു ഭക്ഷ്യവസ്തുക്കളുടെയും ഗുണഗണങ്ങള്‍, ഇവ തമ്മിലുള്ള സാമ്യങ്ങളും വ്യത്യസ്തതയും അടക്കം എല്ലാം രണ്ടു ബോക്സുകളിലായി ലഭിയ്ക്കും.
7. പാചകവിധികൾ കണ്ടെത്തുന്നതിന്
നിങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പാചകവിധി കണ്ടെത്താനും എളുപ്പവഴിയുണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം. ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പേരു ടൈപ്പു ചെയ്യുക. റിസൾട്ടിനു താഴെയായി കാണുന്ന സെര്‍ച് ടൂള്‍ ഉപയോഗിച്ച് ഇൻഗ്രേഡിയന്റ്സ്, പാചകം ചെയ്യാനെടുക്കുന്ന സമയം, കലോറി എന്നിവയെ അടിസ്ഥാനമാക്കി പാചകം തിരഞ്ഞെടുക്കാനാകും. ഡയറ്റുള്ളവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ ടൂൾ.
8. വാക്കുകളുടെ അർഥം അനായാസമറിയാൻ “DEFINE:”
വാക്കുകളുടെ അർഥമറിയാൻ “DEFINE:” എന്ന വാക്കിനു ശേഷം അറിയേണ്ട വാക്കു ടൈപ്പു ചെയ്താൽ മതിയാകും. വാക്കിന്റെ ഉത്ഭവം (എത്തിമോളജി), പലതരം പ്രയോഗശൈലികൾ, മറ്റ് അർഥങ്ങൾ എന്നിവയെല്ലാം അറിയാൻ ഈ സെർച് സഹായിക്കും. സംക്ഷേപ പദങ്ങളുടെ (ആക്രോണിംസ്) പൂർണരൂപം മനസിലാക്കുന്നതിനും ഈ സെർച് രീതി സഹായകമാണ്.
9. ഗൂഗിൾ ഗെയിമുകൾ കണ്ടെത്തുന്നതിന് അടാരി ബ്രേക്കൗട്ട് (Atari Breakout) പോലുള്ള പ്രശസ്ത ബ്രിക്ബ്രേക്കിങ് ഗെയിമുകൾ ഗൂഗിൾ ഇമേജിൽ (https://images.google.com/) നേരിട്ട് സെർച് ചെയ്ത് കണ്ടെത്താനാകും. ഗൂഗിൾ ഇമേജിൽ ഗെയിമിന്റെ പേര് ടൈപ്പ് ചെയ്ത് എന്ററടിക്കുമ്പോൾ ഗെയിം പ്രത്യക്ഷപ്പെടും.
10. ഇമേജ് സെർച്ച്, വോയിസ് സെർച്ച്
ചിത്രങ്ങളുപയോഗിച്ചും ഗൂഗിളിൽ തെരയാനാകും. ലഭ്യമായ ചിത്രം നൽകി തെരയുമ്പോൾ സമാന ചിത്രങ്ങൾ ലഭിയ്ക്കും. അതു പോലെ തന്നെ മറ്റൊരു ഓപ്ഷനാണ് വോയിസ് സെർച്ച്. ടൈപ്പ് ചെയ്യുന്നതിനു പകരം തെരയേണ്ടത് ഗൂഗിളിനോടു പറഞ്ഞാൽ മതിയാകും.
11. ഫ്ലിപ് എ കോയിൻ
കൈയിൽ നാണയം ഇല്ലെന്നു കരുതി ഇനി ടോസ് വേണ്ടെന്നു വയ്ക്കേണ്ടി വരില്ല. കാരണം ഗൂഗിൾ ഇതിനും ഒരു മറുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. “flip a coin” എന്നോ “heads or tails.” എന്നോ ടൈപ്പ് ചെയ്തു നോക്കു. ഗൂഗിൾ നിങ്ങൾക്കായി കോയിൻ ഫ്ലിപ് ചെയ്യുന്നതു കാണാം.
12. ലവ് കോട്ട്സ്
ഈ സെർച് ട്രിക്ക് അൽപസ്വൽപം റൊമാൻസ് മനസിൽ സൂക്ഷിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ്. ഗൂഗിളിൽ വെറുതെ ഒന്നു ലവ് കോട്ട്സ് എന്ന് സെർച് ചെയ്തു നോക്കൂ. നിങ്ങൾക്ക് നല്ല നല്ല പ്രണയ ശകലങ്ങൾ ലഭിയ്ക്കും. വേറൊരു കോട്ട്സ് ലഭിയ്ക്കുന്നതിന് റിഫ്രഷ് ചെയ്താൽ മതി
No comments:
Post a Comment