antech

antech

Saturday, November 12, 2016

കളിമൺ യോദ്ധാക്കൾചിൻ ഷി ഹ്വാങ്ങ് ഡിയുടെ പ്രതിരോധ സൈന്യം



കളിമൺ യോദ്ധാക്കൾ
ചിൻ ഷി ഹ്വാങ്ങ് ഡിയുടെ പ്രതിരോധ സൈന്യം

 ശിയാനിലെ ലിങ്ടോൺഗ് ..ചൈനയിലെ ഒരു കര്‍ഷകഗ്രാമം..വയിലിലേക്ക് പോകുന്ന ഒരു കൂട്ടം ആളൂകള്‍.സ്ഥിരം ചെയ്യുന്ന പോലെ കാടു വെട്ടിതെളിച്ച് കുഴിയെടുത്തപ്പോള്‍ മണ്ണ് പിന്നെയും താഴേക്കിടിയുന്നു..കുഴിക്കുന്തോറും വലിയ വലിയ അറകളാണ് അവര്‍ക്ക് മുന്നില്‍ തുറന്നു വന്നത്..അവര്‍ ആ അറകളിലേക്കിറങി..നിറയെ കളിമണ്‍ പ്രതിമകള്‍..അതും യോദ്ധാക്കളുടെ..നിര നിരയായി..പല വലുപ്പത്തില്‍...അവര്‍ പിന്നേയും മുന്നോട്ടുനീങി..പിന്നെ കാഴ്ചകളുടെ ഒരു വിസ്മയം തന്നെ ആയിരുന്നവിടം.യോദ്ധാക്കൾ, രഥങ്ങൾ, കുതിരകൾ എന്നിവയെല്ലാം ഈ കൂട്ടത്തിലുണ്ട്.എകദേശം 8000 യോദ്ധാക്കളും 520 കുതിരകളും രഥങളും ഉണ്ടവിടെ...

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതിനെകുറിച്ച് ആരും അറിഞ്ഞിരുന്നില്ല. 1974-ൽ ആണിത് മറ നീക്കി പുറത്ത് വരുന്നത്.

ചിൻ ഷി ഹ്വാങ്ങ് ഡിയുടെ ശവകുടീരത്തിന് അധികം അകലെയല്ലാതെയാണീ സ്ഥലം..മൗണ്ട് ലീ എന്ന മലക്കടുത്ത്..അവിടെയാണ് ചിൻ ഷി ഹ്വാങ്ങ് ഡിയുടെ ശവകുടീരം.അവിടന്ന് 1.6 കിലോമീറ്റര്‍ മാറിയാണീ കുഴികള്‍.ഈ കുഴികളില്‍ നിന്നുമാണ് ഇ കളിമണ്‍ യോദ്ധാക്കളെ ലഭിച്ചിരിക്കുന്നത്.ഇതിനു പുറമേ കുറെ സുഗന്തദ്രവ്യങളും ആയുദ്ധങളും അടങിയിരുന്നു.

ഒന്നാം കുഴിക്ക്  230 മി നീളവും 62 മി വീതിയും ഉണ്ടായിരുന്നു.ഇതില്‍ 6000 യോദ്ധക്കളായിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തേതില്‍ കാലാള്‍പടകളും രഥങളും.മൂന്നാമത്തേതില്‍ ഉന്നത പട്ടാളക്കൊരും രഥങളും.നാലാമതൊരു കുഴി തുറന്നെങ്കിലും അതിനുള്ളില്‍ ഒന്നുമുണ്ടായിരുന്നില്ല..പണി തീരാത്ത നിലയിലായിരുന്നു...

മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു പുരാതന ചൈനാക്കാർ. മരണാനതര ജീവിതത്തിൽ ചക്രവർത്തിക്ക് സംരക്ഷണം നൽകുന്നതിനായാണ് ചക്രവർത്തിയുടെ ശരീരത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രധിനിധീകരിക്കുന്ന ശിലപസമൂഹത്തെയും ഇവർ അടക്കം ചെയ്തത്. ക്രി.മു 210-209 വർഷങ്ങളിലായിരുന്നു ഇത്.

ഇവയിൽ ശിലപ്ങ്ങളുടെ പദവിക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. സേനാധിപതിയായിരിക്കും ഏറ്റവും വലുത്. മറ്റുപടയാളികൾ താരതമ്യേന ചെറുതും. 

എന്നെങ്കിലും തന്റെ യജമാനനു വേണ്ടി അവര്‍ ഉയര്‍ത്തെഴുന്നേക്കുമായിരിക്കും...

കൂടുതല്‍ അറിവുള്ളവര്‍ പങ്കുവെക്കുക

No comments:

Post a Comment