antech

antech

Sunday, November 27, 2016

വെടിയുണ്ടയുടെ പ്രവർത്തനം ഒരു അവലോകനം :.

തോക്കിൽനിന്നും പുറത്തുവരുന്ന വെടിയുണ്ട ഇതാണോ ?? 😳



ANSWER : അല്ല. ഇതല്ല തോക്കിൽനിന്നും പുറത്തു വരുന്ന വെടിയുണ്ട. 

ഇത് വെടിയുണ്ടയും, വെടിയുണ്ടയുടെ കെയ്‌സിങ് അല്ലെങ്കിൽ ' തട ' യും ചേർന്നതാണ്.

ചിത്രം നോക്കുക. വീഡിയോ  കാണുക


      വെടിമരുന്നു നിറച്ച ഒരു അറയും, അതിനു മുന്നിലായി യഥാർത്ഥ വെടിയുണ്ടയും ചേർത്തു നിർമിച്ചിരിക്കുന്ന ഒരു സെറ്റ് ആണത്.  തോക്കിന്റെ കാഞ്ചി വലിക്കുമ്പോൾ വെടിമരുന്നു കത്തുകയും, തടയിൽ നിന്ന് വെടിയുണ്ട മാത്രം പുറത്തേക്കു തെറിക്കുകയും ചെയ്യുന്നു. ഒന്നിലധികം വെടി വയ്ക്കുവാൻ പറ്റിയ തോക്ക് ആണെങ്കിൽ വെടി പൊട്ടിയ ശേഷം തോക്കിൽ ബാക്കി ഉണ്ടായിരുന്ന തട തോക്കിൽ നിന്നും പുറത്തേക്കു വീഴുന്നു. ചില തരം തോക്കിൽ വെടി പൊട്ടിയ ശേഷം തോക്കിൽ ബാക്കി ആവുന്ന തട നമ്മൾ തന്നെ എടുത്തു മാറ്റേണ്ടിയും വരും.




No comments:

Post a Comment