ഇന്ത്യൻ രൂപ
ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകൾ 1996-ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500, 1000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി
രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010-ൽ ആണ്
No comments:
Post a Comment