വെളളം കുടിക്കൽ
വെള്ളം കുടിയെക്കുറിച്ച് പലരും പലതും കേട്ടിട്ടുണ്ടാവും
എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും എത്രപേർക്കറിയാം…?
ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കേണ്ടത് എന്ന് ധരിച്ചു വച്ചിരിക്കുന്നവർ അറിയുക,
ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വെള്ളംകുടിക്കുന്നതിനെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…
1.നിന്ന് കൊണ്ട് വെളളം കുടിക്കൽ : (ഏറ്റവുംപ്രധാനപെട്ടത്)
നിന്ന് കൊണ്ട് വെള്ളം കുടിക്കുമ്പോൾ വെള്ളം എളുപ്പത്തിൽ ഫുഡ്കനാലിൽ എത്തുകയും അത് അടിവയറ്റിലേക്ക് വീണ് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ബാധിക്കുന്നു കാലക്രമേണ ദഹനപ്രക്രിയ തകരാറിലാകുന്നു . വൃക്കയിൽ ഫിൽറ്ററേഷൻ ഭംഗിയായി നടക്കാത്തത്്് കൊണ്ട് വൃക്കയേയും ബാധിക്കുന്നു. ശരീരഭാഗങ്ങളിൽ തുല്യമായി വെള്ളമെത്താതിനാൽ സന്ധിവാതത്തിനും കാരണമാകുന്നു .
2.ഒറ്റ ശ്വാസത്തിൽ കുടിക്കൽ:
വെള്ളം ഒറ്റ വലിക്ക് , ഒറ്റ ശ്വാസത്തിൽ കുടിക്കുന്നത് നല്ലതല്ല പകരം ഇടവേള കൊടുത്ത് കൊണ്ട് രണ്ടു മൂന്നു തവണയായി കുടിക്കാൻ ശ്രമിക്കുക
3. രാവിലെ എഴുന്നേറ്റ ഉടൻ
രാവിലെ എഴുന്നേറ്റയുടൻ ഒന്നു മുതൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താൽപര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേൻ, കറുവാപ്പട്ട തുടങ്ങിയവ ഇതിൽ ചേർക്കാവുന്നതാണ്.
4.കുളിക്കുന്നതിനുമുമ്പ്:
കുളിക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം, ഇത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നു.
5. ഊണിന് അര മണിക്കൂർ മുമ്പ്:
ഊണിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ഇതു ഭാരം കുറയ്ക്കാൻ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാൻ വയറിനെ സജ്ജമാക്കുകയും ചെയ്യും.
6. ആഹാരം കഴിച്ച ഉടൻ:
ആഹാരം കഴിച്ച ഉടൻ പെട്ടെന്നുള്ള വെള്ളംകുടി വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.
7. ഊണിനൊപ്പം വെളളം:
ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടർമിൽക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിർമയും നൽകും.
8. ക്ഷീണാവസ്ഥയിൽ തലച്ചോറിന് ഉണർവേകാൻ:
തലച്ചോറിന്റെ പ്രവർത്തനനം 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കിൽ വെള്ളംകുടിക്കേണ്ടത് അത്യാവശ്യമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉൻമേഷം കൈവരുന്നത് കാണാം.
9. വിശക്കുമ്പോൾ വെളളം:
ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നൽകുന്നത് എകദേശം സമാനമായ സിഗ്നലുകൾ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോൾ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കിൽ മാത്രം സ്നാക്കുകളെ ആശ്രയിക്കുക.
10 .ദിവസത്തിൻറെ ആദ്യ പകുതിയിൽ കൂടുതൽ വെള്ളം
ദിവസത്തിന്റെ രണ്ടാം പകുതിയിൽ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.
11. ഉറക്കം കുറവാണെങ്കിൽ:
ഒരു ദിവസത്തെ രാത്രിയിൽ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവർത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തിൽ ഉണ്ടാകണം.
12. വ്യായാമത്തിനു മുമ്പുംശേഷവും:
വ്യായാമം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊർജസ്വലമാക്കാൻ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊർജസ്വലത കൈവരുത്താൻ സഹായിക്കും.
No comments:
Post a Comment