ഒരു വിചിത്ര ആചാരം ' Ma'nene ' (മൈനെനെ)
അടക്കം ചെയ്ത മൃതദേഹം പെട്ടിയില്‍നിന്നു പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് ഗ്രാമം മുഴുവന്‍ കറക്കി വീണ്ടും പെട്ടിയിലടക്കം ചെയ്യുന്നു.
ഇന്തോനേഷ്യയിലെ സുലാവെസി പ്രാന്തപ്രദേശത്തുള്ള " തോറോജ ഗ്രാമത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഒരാചാരമാണ് Ma'nene.
ഈ ഗ്രാമക്കാര്‍ മൃതദേഹം കല്ലറകളില്‍ അടക്കാറില്ല. പെട്ടിയില്‍ അടച്ചശേഷം ഗുഹകളിലും, മരച്ചില്ലക ളിലുമാണ് സൂക്ഷിക്കുന്നത്.
എല്ലാവര്‍ഷവും പെട്ടിതുറന്ന് മൃതദേഹം പുറത്തെടുത്ത് അവരെ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് അണിയിച്ചൊരുക്കി ഗ്രാമത്തില്‍ വലിയ ജനാവലിയുടെ അകമ്പടിയോടെ പ്രദക്ഷിണം വച്ചശേഷം പുതിയ പെട്ടിയില്‍ അല്ലെങ്കില്‍ പഴയ പെട്ടിയില്‍ ആവശ്യമുള്ള അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും അടക്കം ചെയ്തു സൂക്ഷിക്കുന്നു.
കൊച്ചു കുഞ്ഞുങ്ങളുടെ മൃതദേഹവും ഇങ്ങനെ പുറത്തെടുത്ത് ഇതുപോലെ ഒരുക്കി പുതിയ കളിപ്പാട്ടങ്ങളും പാവകളും ഉള്‍പ്പെടെയാണ് പെട്ടിയില്‍ അടക്കം ചെയ്യുന്നത്.
യാത്രാമദ്ധ്യേ ദൂരെ സ്ഥലങ്ങളില്‍ പോയി ആരെങ്കിലും മരിച്ചാല്‍ അവരുടെ മൃതദേഹം മരിച്ച സ്ഥലം വരെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരുന്നു.
ഈ ആഘോഷദിവസം മരിച്ച ആത്മാക്കള്‍ ജന്മഗ്രാമ ത്തില്‍ വിരുന്നു വരുന്നു എന്നതാണ് അവരുടെ വിശ്വാസം.കൂടാതെ മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവ ര്‍ക്ക് ഇന്നും തങ്ങള്‍ ഹൃദയത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു എന്നതിന് തെളിവായും ഈ ആഘോഷത്തെ അവര്‍ കാണുന്നു.മരിച്ചവര്‍ ഒരിക്കലും തങ്ങളെ വിട്ടകലുന്നില്ല എന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികള്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം സൂക്ഷിക്കാനായി പ്രത്യേകം കല്ലില്‍കൊത്തിയ വലിയ ഗുഹകള്‍ (Stone wall) നിര്‍മ്മിച്ചിട്ടുണ്ട്.(ചിത്രം കാണുക)
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കാണുക.
©©©
No comments:
Post a Comment