antech

antech

Wednesday, November 9, 2016

ചൈന വന്മതില്‍:(THE GREAT WALL OF CHINA)

ചൈന വന്മതില്‍:
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള മതിലാണ് ചൈനയിലെ വന്മതില്‍.(THE GREAT WALL OF CHINA) ഇതിന് 2694.4 K.M.(1684 മൈല്‍) കൂടുതല്‍ നീളം വരും.ഉയരം 4.57 മുതല്‍ 9.2 വരെ മീറ്ററും കനം 9.75 മീറ്ററും ആണ്.B.C.221 ല്‍ നിര്‍മ്മാണമാരംഭിച്ച ഈ മതില്‍ പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷം വേണ്ടി വന്നു.കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.ഇത്തരം ഒരു കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചത് എന്തിനു വേണ്ടി ?
ചൈനയുടെ വടക്കന്‍ പ്രവിശ്യയിലുള്ളവര്‍ക്ക് ചൈനാസാമ്രാജത്തിലെൊരു കണ്ണുണ്ടൊയിരുന്നു.5 ദശാബ്ദത്തോളം അവര്‍ ചൈനയിലെ ജനങളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.ഈ സ്ഥിതി അവസാനിപ്പിക്കണമെന്ന് ചിന്‍-ഷി-ഹു വാങ് ദൃഡനിശ്ചയം ചെയ്തു.വടക്കന്‍ പ്രവിശ്യയിലുള്ളവര്‍ രാജകുടുംബത്തിന്റെ നാശത്തിനിടയാക്കും എന്ന ഒരു അരുളപ്പാട് സ്വപ്ത്തില്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഭീതി വര്‍ദ്ധിച്ചു.ശത്രുക്കള്‍ കുതിരപ്പുറത്തായിരുന്നു ആക്രമണത്തിനെത്തിയിരുന്നത്.അങനെ വന്നാല്‍ ഒരു മതില്‍ പണിത് അവരെ തടയാമെന്ന് അദ്ദേഹം കരുതി.
അങനെ മതിലിന്റെ പണി തുടങി.ഷാംങ് ഹൈവാന്‍ എന്ന സ്ഥലത്തു നിന്നാണ് അത് ആരംഭിച്ചത്.ഭിത്തി നീണ്ടു പോകുന്തോറും ചൊരയൊഴുകിയ നിരവധി സംഭവങള്‍ നടന്നു.മതില്‍ പൂര്‍ത്തീകരിക്കണമെന്ന മോഹം രാജാവിന് വര്‍ദ്ധിച്ചതോടെ അദ്ദേഹത്തിന്റെ മനുഷ്യത്വം തീരെയില്ലാതായിത്തീര്‍ന്നു.എകദേശം പതിനായിരക്കണക്കിനാളുകള്‍ വന്മതിലിന്റെ നിര്‍മ്മാണ രംഗത്ത് മൃഗങളെപ്പോലെ പണിയെടുത്തിരുന്നു.മതിലിന്റെ നിര്‍മ്മാണ സമയത്ത് ആരും വിശ്രമിക്കാന്‍ പാടില്ല എന്നായിരുന്നു ചക്രവര്‍ത്തിയുടെ കല്പന.ആരെന്കിലും ഇടയ്ക്ക് വിശ്രമിച്ചാല്‍ പിന്നെ വന്മതിലിനുള്ളില്‍ നിത്യ വിശ്രമം കൊള്ളാം.
രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനോ ദാഹിച്ചു വലയുന്നവര്‍ക്ക് ഒരിറ്റു വെള്ളം കൊടുക്കുന്നതിനോ ആരും തന്നെയുണ്ടായിരുന്നില്ല.മൃതദേഹം മറവ് ചെയ്യാന്‍ പ്രത്യേക ചടങുകളുണ്ടായിരുന്നില്ല.മതിലിനു വേണ്ടി കുഴിക്കുന്ന കുഴികളിലാണ് മിക്ക ആളുകളേയും അടക്കം ചെയ്തിരുന്നത്.അതിന് മുകളില്‍ വീണ്ടും മതില്‍ പണിതുയര്‍ത്തിയിരുന്നു.ചുരുക്കത്തില്‍ കല്ലുകള്‍ക്കൊപ്പം മനുഷ്യരും മൃതശരീരങളും മതിലിന് ഇഷ്ടികകളായി.മതിലിനു വേണ്ടി ഉപയോഗിക്കേണ്ട കല്ലുകള്‍ ചെത്തി വളരെ മിനുസമുള്ളതാക്കി തീര്‍ക്കണം എന്നൊരു ജോലിയുണ്ടായിരുന്നു.അതില്‍ ഒരു ചെറിയ പിഴവു പറ്റിയാല്‍ രാജകിംന്കരന്മാര്‍ ജോലിക്കാരെ വളരെയധികം പീഡിപ്പിക്കും.അനേകം താഴ്വരകളും ഗര്‍ത്തങളും ഈ മതില്‍ വര്‍ഷങള്‍ കൊണ്ട് പിന്നിട്ടു.ഇന്നത് ലോകാത്ഭുതങളുടെ പട്ടികയില്‍ സ്ഥിതി ചെയ്യുന്നു.
എന്നാല്‍ ചക്രവര്‍ത്തി ഭയപ്പെട്ടതു തന്നെ സംഭവിച്ചു എന്നത് നിര്‍ഭാഗ്യകരമായ ചരിത്രമാണ് വന്മതിലിന്റെ പലഭാഗങളും കാലക്രമത്തില്‍ തകര്‍ന്നടിഞപ്പോള്‍ മംഗോളുകള്‍ക്ക് ചൈനയെ ആക്രമിക്കാന്‍ അവസരം ലഭിച്ചു.ഇന്നും വന്മതിലിന്റെ പല ഭാഗങളും തകര്‍ന്ന നിലയിലാണ്.

1 comment:

  1. ചരിത്രതാളുകൾ: ചൈന വന്മതില്‍:(The Great Wall Of China) >>>>> Download Now

    >>>>> Download Full

    ചരിത്രതാളുകൾ: ചൈന വന്മതില്‍:(The Great Wall Of China) >>>>> Download LINK

    >>>>> Download Now

    ചരിത്രതാളുകൾ: ചൈന വന്മതില്‍:(The Great Wall Of China) >>>>> Download Full

    >>>>> Download LINK

    ReplyDelete