നരകത്തിന്റെ കവാടം
Gate way to hell
1971...ഇന്നത്തെ തുർക്ക്മെനിസ്താന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലം.കുറച്ചു ഗവേഷകര്‍ കാരകം മരുഭുമിയില്‍ വാതക നിക്ഷേപം കണ്ടെത്തി.ഇന്നു ഭൂമിയിലുള്ള ഏതോരു വാതകനിക്ഷേപത്തേക്കാള്‍ വിലുതായിരുന്നു അത്..അത് അവര്‍ക്ക് മനസ്സിലായതുമില്ല.ഗവേഷണത്തിനായി കുറച്ചു സാബിളുകള്‍ ശേഖരിക്കാനായി അവര്‍ തീരുമാനിച്ചു.സംമ്പിൽ എടുക്കാൻ ഡ്രിൽ ചെയ്തപ്പോൾ 200 അടി വ്യാസത്തിൽ മണ്ണ് അടർന്നു ഗർത്തം രൂപപ്പെട്ടു.അദ്യം സവധാനത്തിലായിരുന്നു വാതകചോര്‍ച്ച എങ്കിലും വളരെ വേഗത്തില്‍ ശക്തി പ്രാപിച്ചു.വാതകത്തിൽ വിഷവാതകതിന്റെ അംശം കണ്ടെത്തിയതോടെ ഗ്രാമ വാസികളുടെ സുരക്ഷയെ കരുതി വാതകം കത്തിച്ചു കളയാൻ തീരുമാനിച്ചു തീയിട്ടു.രണ്ടാഴ്ച കൊണ്ട് വാതകം കത്തിതീരും എന്നു കരുതിയെങ്കിലും നാല്പതു വർഷമായിട്ടും കെടാതെ കത്തിക്കൊണ്ടിരിക്കുന്നു....
George Kourounis എന്ന സാഹസീകനാണ് ഇതിനടുത്തേക്ക് ആദ്യമായി ചെന്നെത്തിയ വെക്തി.അതും തെർമോഫൈലുകൾ കണ്ടെത്താന്‍..
(തെർമോഫൈലുകൾ അത് എന്താണ് എന്ന് നോക്കാം...സമുദ്രങ്ങളിലെ അത്യുഷ്ണജല പ്രവാഹങ്ങളുള്ളിടത്ത് വസിക്കുന്ന വിരകൾ പോലുള്ള ജീവികളെ കണ്ടെത്തിയിട്ടുണ്ട്. അഗ്നിപർവ്വതമുഖങ്ങളിലും മറ്റുമാണ് ഇത്തരം ജീവികളുടെ വാസം. 45 മുതൽ 122 വരെ ഡിഗ്രി സെന്റിഗ്രേഡ് താപനിലയിൽ സുഖമായി വസിക്കുന്ന ജീവികളാണ് തെർമോഫൈലുകൾ.)
69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവുമുളള ഈ ഗർത്തത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തീജ്വാലകൾ കണ്ടു ഭയന്ന പ്രദേശ വാസികളാണ് ഇതിനെ നരകത്തിന്റെ കവാടം (Gateway to Hell) എന്നു വിളിച്ചത്.തീജ്വാലകൾ രാത്രിയിൽ ഒരുക്കുന്ന മനോഹരമായ ദൃശ്യം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്..ഇത് ഒരു മനോഹരമായ കാഴ്ചയാണ്..
ഫോട്ടോസ് നോക്കുക
No comments:
Post a Comment