antech

antech

Wednesday, November 16, 2016

⚪⚪⚪ തപസ് 201 -:

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ലാ വിമാനം തപസ് 201 (റസ്റ്റം II), ആളില്ലാ വിമാനങ്ങളുടെ പരീക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ ബോംഗളൂരുവില്‍ നിന്ന് 250 കിമീ അകലെയുള്ള ചിത്രദുര്‍ഗ്ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. പ്രതിരോധരംഗത്തെ വിവിധ സൈനിക ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തപസ് 201 -ന് രൂപം നല്‍കിയിരിക്കുന്നത്.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിലും, ചാര നിരീക്ഷണം നടത്തുന്നതിലും സേനാവിഭാഗങ്ങള്‍ക്ക് തുണയാവുന്ന തപസ് 201, HAL-BHEL-ൻെറ സഹകരണത്തോടെ എയറോനോട്ടിക്കല്‍ ഡെവലപ്പമെൻറ് എസ്റ്റാബ്ലിഷ്‌മെൻറാണ് ബെംഗളൂരുവിലുള്ള DRDO ലാബില്‍ നിര്‍മ്മിച്ചെടുത്തത്. സ്വകാര്യ സംരഭകരുമായി സഹകരിച്ചാണ് തപസ് 201-ലെ എയര്‍ ഫ്രേം, ലാന്‍ഡിംഗ് ഗിയര്‍, ഫ്‌ളൈറ്റ് കണ്‍ട്രോള്‍ & ഏവിയോനിക്‌സ് സബ് സിസ്റ്റം തുടങ്ങിയ സങ്കീര്‍ണമായ സംവിധാനങ്ങള്‍ DRDO നിർമ്മിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള പരീക്ഷണ പറക്കലുകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തപസ് 201-നെ സൈന്യത്തിൻെറ ഭാഗമാക്കുകയുള്ളൂ.

No comments:

Post a Comment