നിത്യയൗവ്വനവുമായി സ്ത്രീകള്‍; 80 പിന്നിട്ടാലും മുപ്പതിന്റെ ചെറുപ്പം, 60 കഴിഞ്ഞവരും അമ്മമാരാകുന്നു അത്ഭുതമായി ഇവിടെത്തെ സ്ത്രീകള്‍
സാധാരണ ഗതിയില്‍ 40 കഴിഞ്ഞ സ്ത്രീകളുടെ ചര്‍മ്മം ചുക്കി ചുളിയാന്‍ തുടങ്ങും. എന്നാല്‍ 80 പിന്നിട്ടാലും 30തിന്റെ യൗവ്വനവുമായി സ്ത്രീകള്‍ ജീവിക്കുന്ന ഒരു താഴ് വരയുണ്ട്. കാറക്കോറം മലനിരകളിലെ പാകിസ്ഥാന്റെ ഭാഗമായ ഹന്‍സ താഴ്വരയിലാണ് സ്ത്രീകള്‍ക്കിടയിലെ നിത്യയൗവ്വനം എന്ന പ്രതിഭാസം വിസ്മയമാകുന്നത്. യൗവ്വനകാലത്തെ സൗന്ദര്യം എന്നത്, ഏതൊരാളും മോഹിക്കുന്ന ഒന്നാണ്. എന്നാല്‍ ആ സൗന്ദര്യവും യൗവ്വനവും എന്നെന്നും നിലനിര്‍ത്താനാകുന്ന ദേശമുണ്ടോ? അതും സ്ത്രീകള്‍ക്കിടയില്‍. ഉണ്ട് എന്നതാണ് സത്യം. കാറക്കോറം മലനിരകളിലെ പാകിസ്ഥാന്റെ ഭാഗമായ ഹന്‍സ താഴ്വരയിലാണ് സ്ത്രീകള്‍ക്കിടയിലെ നിത്യയൗവ്വനം എന്ന പ്രതിഭാസം വിസ്മയമാകുന്നത്.
ഇവിടുത്തെ സ്ത്രീകളെ അങ്ങനെയൊന്നും വാര്‍ദ്ധക്യം ബാധിക്കാറില്ലെന്ന് മാത്രമല്ല, അറുപതാം വയസിലും അമ്മമാരാകുകയും ചെയ്യുന്നുണ്ട്. 80 വയസ് പിന്നിട്ടാലും, കാഴ്ചയില്‍ ഒരു 30 ഏറിയാല്‍ 40 വയസ് മാത്രമായിരിക്കും തോന്നുക. എന്‍പത് വയസ് പിന്നിട്ടാലും, ആരോഗ്യവും ചുറുചുറുക്കും, ചുളുങ്ങാത്ത, ചര്‍മ്മവും പുറമെ നിന്ന് എത്തുന്നവരില്‍ തീര്‍ത്തും വിസ്മയകരമായാണ് തോന്നുക. തികച്ചും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നതുകൊണ്ടാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക് യൗവ്വനം നിലനിര്‍ത്താനാകുന്നത്.
ഇതുസംബന്ധിച്ച നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ആ സ്ഥലത്തെ പ്രകൃതിദത്തമായ കാലാവസ്ഥയും പരിതസ്ഥിതിയുമെല്ലാം അവിടുത്തെ ജനങ്ങളുടെ സൗനന്ദര്യത്തെയും ആരോഗ്യത്തെയും നന്നായി സ്വാധീനിക്കുന്നുണ്ട്. ഒരുതരത്തിലുള്ള രാസവസ്തുക്കളും ചേരാത്ത, തികച്ചും പ്രകൃതിദത്തമായ ആഹാരമാണ് ഇവര്‍ ഭക്ഷിക്കുന്നത്. 87500 ആണ് ഇവിടുത്തെ ജനസംഖ്യ.
ആയുര്‍ദൈര്‍ഘ്യം 150 വരെയാണ്. 90 വയസുവരെയും പുരുഷന്‍മാര്‍ അച്ഛന്മാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏതായാലും ആധുനിക ശാസ്ത്രം വളരെ അത്ഭുതത്തോടെയാണ് ഹന്‍സ താഴ്വരയെയും അവിടുത്തെ ജനങ്ങളെയും നോക്കിക്കാണുന്നത്.
No comments:
Post a Comment