മോഷ്ടിക്കപ്പെട്ട ദ്വീപ്... രഹസ്യങ്ങളുടേയും
നമ്മളിൽ പലരും കേട്ടിട്ടുള്ള ഒരു പേരായിരിക്കും ഡിഗോ ഗാർഷ്യ എന്നത്... കേരളത്തിന് നേരേ താഴേ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന നിഗൂഡമായ ഒരു സൈനിക ദ്വീപാണിത്... ലോക സഞ്ചാരികൾ എന്നും ജിജ്ഞാസയോടെ ഉറ്റുനോക്കുന്ന ഒരു പ്രദേശം...അമേരിക്കയാണ് ഇവിടെ എല്ലാം തീരുമാനിക്കുന്നത് ... 2016 ഡിസംബർ വരെ ഈ പ്രദേശം ബ്രിട്ടനിൽ നിന്ന് പ്രത്യേക കരാർ പ്രകാരം അമേരിക്ക 50 വർഷങ്ങൾക്ക് മുൻപ് കൈവശാവകാശം നേടിയിരിക്കുന്നു... എന്നാലും ഈ ദ്വീപ് 20 വർഷം കൂടെ നിലനിർത്താനുള്ള അവകാശവും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... ചുരുക്കി പറഞ്ഞാൽ 2036 വരെ ഈ ദ്വീപ് അമേരിക്ക നിയമപരമായി കൈവശം വയ്ക്കും... അതിനു ശേഷം ബ്രിട്ടന്ന് കൈമാറാം അല്ലെങ്കിൽ അമേരിക്ക കൈവശപെടുത്താം... അതീവ രഹസ്യങ്ങൾ നിറഞ്ഞ ഈ ദ്വീപ് അമേരിക്കൻ അധികാരികളിൽ നിന്ന് കൈമാറപെടാൻ സാധ്യതയില്ല..
മലയാളികളടക്കമുണ്ടായിരുന്ന ഒരു ദീർഘദൂര ഇന്ത്യൻ മീൻപിടുത്ത ബോട്ട് ഈ ദ്വീപിന്റെ 60 നോട്ടിക്കൽ മൈലകലെ വച്ച അമേരിക്കൻ നേവി കസ്റ്റഡിയിലെടുത്തപ്പോൾ നമ്മൾ ഈ സ്ഥലപേര് കേട്ടു.ദേശീയ മാധ്യമങ്ങൾ ആഘോഷിച്ച ഈ സംഭവം ഭാരതത്തിന്റെ അവസരോചിത ഇടപെടൽ മൂലം മീൻപിടുത്തകരുടെ റിലീസിൽ കലാശിച്ചു... അവർ ആ രാജ്യത്ത് കയറിയിറങ്ങുന്ന അപൂർവ്വ വ്യക്തികൾ തന്നെയാണ്..കാരണം ആയിരകണക്കിന് ഷിപ്പുകളും വിമാനങ്ങളും സഞ്ചരിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ഭാഗത്ത് എമർജൻസി സാഹചര്യത്തിൽ പോലും പുറം യാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കാറില്ല... നിരവധി സംഭവങ്ങൾ ഉദാഹരണമായുണ്ട്.. ഇന്ത്യയൊ മാലിയോ ശ്രീലങ്കയോ വേണം ഇത്തരം സാഹചര്യത്തിൽ സഹായം ചെയ്യേണ്ടത്... ഒരു മാധ്യമ പ്രവർത്തകൻ പോലും പതിറ്റാണ്ടുകളായി ഈ ദ്വീപിൽ കാലുകുത്തിയിട്ടില്ല... മീൻപിടുത്തകരെ അടുപ്പിക്കാതിരിക്കാൻ വേണ്ടി ഈ പ്രദേശം സംരക്ഷിത മറൈൻ ഏരിയ ആക്കി നൂറ് കണക്കിന് കിമീ ചുറ്റളവിൽ ആർക്കും പ്രവേശനം അനുവദിക്കാതെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യപ്പെട്ടു... സമുദ്രാന്തർ പർവ്വത നിരകളാൽ പ്രസിദ്ധമാണ് ഈ പ്രദേശം..
മലേഷ്യൻ എയർലൈനർ വിമാനം ബെയ്‌ജിംഗ് പോകുന്ന വഴിയിൽ മുഴുവൻ യാത്രികരുമായി നിന്ന നിൽപ്പിൽ അപ്രത്യക്ഷമായപ്പോഴും നാം ഈ ദ്വീപിനെ പറ്റിയുള്ള തിയറികൾ കേട്ടിരുന്നു.. മാലിയും ഇന്ത്യയുമറിയാതെ ഒരു വിമാനവും ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ പറക്കില്ല.. എന്നിട്ടും മാലി സമുദ്രത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന് ഡീഗോ ഗാർഷ്യ ലക്ഷ്യമാക്കി ഒരു വിമാനം പോകുന്നത് അറിഞ്ഞിരുന്നു എന്ന് മാലിയിലെ ജനങ്ങൾ പറഞ്ഞിട്ടും അത് അന്യാഷിക്കാൻ തയ്യാറാകാതെ രാജ്യങ്ങൾ ഇന്നും ആ വിമാനം കണ്ടെത്തൻ ശ്രമിച്ച് പരാജയപെടുകയാണ്.. ചൈന പോലും ഉപഗ്രഹ സഹായത്തോടെ ഈ ദ്വീപ് അരിച്ചുപെറുക്കാൻ ശ്രമിച്ചിരുന്നു എന്നും പരാജയമയിരുന്നു ഫലം എന്നും ആണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്
അമേരിക്കക്ക് ഈ പ്രദേശം കൈമാറും മുൻപ് ഫ്രഞ്ച് അധിനിവേശ സമയത്ത് അവിടെ അടിമ വേലക്കെത്തിച്ച ഇന്ത്യൻ ,ആഫ്രിക്കൻ ജനതയുടെ പിൻമുറക്കാരെ ബലമായി ബ്രിട്ടൻ അവിടെ നിന്നും ഒഴിപ്പിച്ചു എന്ന് ആരോപിക്കപെട്ടിരുന്നു. ചാഗോസിയൻസ് എന്നറിയപെടുന്ന ഏകദേശം2000 പേരെയാണ് അവിടെ നിന്ന് ഒഴിപ്പിച്ചത്... ഇവർ രാജ്യാന്തര കോടതികളിൽ ദ്വീപിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടി നിയമ പോരാട്ടം നടത്തി പരാജയപ്പെടുകയായിരുന്നു.. ഒരു രാജ്യവും ഇവരെ സപ്പോർട്ട് ചെയ്തില്ല... ജനിച്ച മണ്ണ് വിട്ടിവർ പലായനം ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മൗറീഷ്യസ് പോലെ ഇന്ത്യൻ അധിപത്യമുള്ള ഒരു സ്വതന്ത്ര പ്രദേശം ആയിരുന്നേനെ ഇവിടം.പൗരാണിക കാലത്ത് ഫ്രഞ്ച് അധീനതയിലുള്ള മൗറീഷ്യസിന്റെ ഭാഗമായിരുന്ന ഇവിടം പിന്നീട് ബ്രിട്ടനും അമേരിക്കക്കും വഴിമാറി.
ലോക സഞ്ചാരികളിൽ ജിജ്ഞാസ മാത്രം സൃഷ്ടിച്ചിട്ടുള്ള ഈ പ്രദേശത്തെ ജനങ്ങൾ ആയിരുന്ന ചഗോസിയൻ സിന്റെ പിൻഗാമികൾ ഇന്ന് മൗറീഷ്യസിലും സീഷെൽസിലും തിരിച്ച് പോകാനുള്ള അവകാശത്തിന്നു വേണ്ടി സമരം ചെയ്യുന്നുണ്ട്.അവരിൽ പലരേയും നമുക്ക് മൗറീഷ്യസ് സന്ദർശിക്കുമ്പോൾ കാണാൻ സാധിക്കും ... ഏകദേശം 5000 ആളുകൾ ആണിവിടെ മോശമായ സാഹചര്യങ്ങളിൽ വസിക്കുന്നത്... ചിതറി കിടക്കുന്ന ഇവരുടെ സെറ്റിൽമെന്റുകൾ രാജ്യം നഷ്ടപ്പെട്ട പ്രജകളുടെ പരിതാപകരമായ അവസ്ഥ കാണിച്ച് തരും
5000 ത്തോളം പാശ്ചാത്യ സൈനികരുള്ള ഇവിടം അഫ്ഗാൻ ഇറാഖ് യുദ്ധസമയത്ത് അമേരിക്കൻ നേവിയുടെ പ്രധാന സപ്ലൈ കേന്ദ്രം ആയിരുന്നു... പുറത്ത് നിന്നുള്ള റഡാറുകൾക്ക് എത്തി നോക്കാൻ പോലും സാധിക്കാത്ത ഇവിടം ചില പ്രത്യേക കമ്മ്യൂണിക്കേഷൻ ഫ്രീക്വൻസി യിൽ അമേരിക്ക മാത്രം ആശയവിനിമയം നടത്തുന്ന ഇടമാണ്... ഒരു ഈച്ച പോലും അതിക്രമിച്ച് കടക്കാൻ ഇടയില്ലാത്ത വിധം അനേകം നോട്ടിക്കൽ മൈൽ ദൂരത്ത് വച്ച് എല്ലാവിധ പെനിട്രേഷൻ ശ്രമങ്ങളും പ്രതിരോധിക്കപ്പെടുന്നു . എന്തായിരിക്കും ഇത്രയും രഹസ്യ വ്യവസ്ഥയിൽ അവിടെ നടക്കുന്നത്? രഹസ്യ തടവറയോ പരീക്ഷണശാലയോ? പുറത്ത് നിന്ന് എത്തപ്പെടുന്നവർ തിരിച്ച് വരില്ലെന്ന് വിശ്വസിക്കുന്ന ഇവിടം കൊടും തീവ്രവാദികളുടെ മരണ മുറികൾ ആണെന്ന് പറയപ്പെട്ടന്നു... ചൈനയെ വേണ്ടി വന്നാൽ മിനിട്ടുകൾക്കുള്ളിൽ ചാമ്പലക്കാൻ വേണ്ടി ആണവായുധങ്ങൾ വഹിച്ചുള്ള നിരവധി തയ്യാറെടുപ്പുകൾ ഇവിടെ യുണ്ടെന്ന് ചൈന പോലും വിശ്വസിക്കുന്നു...വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൊടും കുറ്റവാളികളും ഗവേഷകരും ഇവിടെ തടവറകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു...
മിലിട്ടറി കോൺട്രാക്ടേഴ്സ് ചില ഗൾഫ് നാടുകളിൽ നിന്നും ഇവിടേയ്ക് ചിലരെ കയറ്റി വിടുന്നുണ്ട് എന്ന് ചിലർ പറയുന്നുണ്ട്... അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
പക്ഷെ ആഗോളതാപനത്തിന്റെ ഫലമായി ഉയരുന്ന സമുദ്ര നിരപ്പിന്റെ അശങ്കകൾ അമേരിക്കയെ അലട്ടി തുടങ്ങിയിരിക്കുന്നു.. ഈ ദ്വീപ് ഉപേക്ഷിക്കേണ്ട അവസ്ഥ വന്നാൽ ഇന്ത്യയിലെ ആൻഡമാനിലോ അല്ലെങ്കിൽ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏതെങ്കിലും ഒരു ദ്വീപ് അമേരിക്ക നോട്ടമിടാം...അധികാര സമവാക്യങ്ങളിൽ ഒരു മാറ്റം വരാൻ അമേരിക്ക ആഗ്രഹിക്കില്ല.. പ്രത്യേകിച്ച് ചൈനയ്ക്കു മുൻതൂക്കം ലഭിക്കുന്ന യാതൊരു പ്രവൃത്തിയും അമേരിക്ക ചെയ്യില്ല..:..സഞ്ചാര ഭൂപടത്തിൽ ഒരിടത്തും കാണാത്ത ഈ പ്രദേശം അതീവ രഹസ്യ സ്വഭാവത്തോടെ നിഗൂഡമായി ഇനിയും നിലനിൽക്കപ്പെടും... ചഗോസിയൻസ് തിരിച്ച് വരാൻ വിധിക്കപ്പെട്ടവരല്ല...
കാര്യം ഇതൊക്കെ ആണെങ്കിലും ഏതെങ്കിലും ഒരു മീൻപിടുത്ത ബോട്ടിൽ കയറി അങ്ങോട്ട് പോകാൻ ഒന്ന് ശ്രമിച്ചാലോ ... ആലോച്ചിക്കണം..ഭാഗ്യമുണ്ടെങ്കിൽ ബാക്കി അമേരിക്കൻ നേവിയും പിന്നെ ബഹുമാനപ്പെട്ട സുഷമ സ്വരാജും നോക്കേണ്ടി വരും
ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്
വിവരണം... വിവിധ പാശ്ചാത്യ മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ചത്
No comments:
Post a Comment