രാജു : മാഷേ ' ദേജാവു ' എന്നാൽ എന്താണ് ?
മാഷ് : ആദ്യമായി ഒരാളെ കാണുമ്പോൾ അയാളെ മുൻപെപ്പോഴോ കണ്ടതായി തോന്നിയിട്ടുണ്ടോ ?
ടൂറിനു ആദ്യമായി പോയപ്പോൾ ആ സ്ഥലം എവിടെയോ കണ്ടതായി തോന്നിയിട്ടുണ്ടോ ? അതാണ് ദേജാ വു !
നിങ്ങൾ ദൂരെ ഒരു കാട്ടിൽ ആദ്യമായി പോകുകയാണ്. അവിടെ ഒരു പഴയ അമ്പലം കണ്ട്. പക്ഷെ അത് നിങ്ങൾ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അത് എങ്ങനെ..! ആലോചിച്ചിട്ട് ആകെ കൺഫ്യൂഷൻ ആവുന്നു.
ആദ്യമായി കാണുന്ന ഒരു കാര്യം മുൻപ് എപ്പോഴോ കണ്ടിട്ടുള്ളതായി തോന്നുന്നതിനെ ' ദേജാ വു ' എന്ന് പറയും.
രാജു : മാഷ് ഈ പടത്തിൽ കൊടുത്തിരിക്കുന്ന മീനിന്റെ കാര്യം. അത് ദേജാവു ആണോ ?
മാഷ് : അത് ദേജാവു അല്ല. അതിനു മറവി എന്ന് പറയും :D ദേജാവു എന്നത് നമ്മൾ ശരിക്കും ആദ്യമായി കാണുന്ന കാര്യം മുൻപ് കണ്ടിട്ടുള്ളതായി തോന്നുന്നതിനെ ആണ്. അല്ലാതെ കണ്ട് മറന്നതിനെ വീണ്ടും കാണുന്നതിനെ അല്ല.
മീര : ശാസ്ത്രീയമായി എന്താണ് ദേജാവുവിന് കാരണം ബൈജുമാഷേ ?
മാഷ് : നമ്മുടെ തലച്ചോറിന്റെ ചെറിയൊരു കമ്യൂണിക്കേഷൻ ഡിലെ ആണ് ദേജാവു വിനു കാരണം.
നാം ഒരു സീൻ കാണുമ്പോൾ ആ സീനിന്റെ രൂപം വിലയിരുത്തുന്നത് തലച്ചോറിന്റെ ഒരു ഭാഗം, നിറം വിലയിരുത്തുന്നത് മറ്റൊരു ഭാഗം, അത് നമുക്ക് പരിചയമുള്ളതാണോ എന്ന് നോക്കുന്നത് മറ്റൊരു ഭാഗം. അങ്ങനെ നമ്മുടെ തലച്ചോറിന്റെ പല പല ഭാഗങ്ങളാണ് ഓരോന്നും വിലയിരുത്തുക. ചില സമയങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ വേഗത ഏറിയിരിക്കാം. ചിലപ്പോൾ വേഗത കുറയാം. അങ്ങനെ സീനിന്റെ രണ്ടാമ പകുതി വിലയിരുത്തുമ്പോൾ ' നിൽക്ക് നിൽക്ക്.. ഇത് എനിക്ക് പരിചയമുള്ളതാണ് " എന്ന് തലച്ചോർ പറയും. സത്യത്തിൽ ആ സീൻ നമ്മൾ അപ്പോൾ ഏതാനും മില്ലി സെക്കന്റിനു മുന്നേ മാത്രം കണ്ടതായിരിക്കും.
വൈശാഖ് : അങ്ങനെയെങ്കിൽ അതുപോലെ നമുക്ക് എപ്പോഴും തോന്നാത്തത് എന്താണ് ?
മാഷ് : തലച്ചോറിലേക്കുള്ള കമ്യൂണിക്കേഷൻ ഡിലെ കാരണം നമുക്ക് പലപ്പോഴും അങ്ങനെ തോന്നും. പക്ഷെ ഒരു പുതിയ സീൻ കാണുമ്പോൾ മാത്രമേ നമുക്ക് അതിശയം തോന്നേണ്ട ആവശ്യം ഉള്ളൂ. അല്ലാതെ നമ്മൾ സ്ഥിരം കാണുന്ന സീനുകളിൽ നമുക്ക് മുൻപരിചയം ഉണ്ടായിരുന്നു എന്ന് തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് നമുക്ക് അത് മനസിലാവാറില്ല എന്ന് മാത്രം.
തലച്ചോർ എന്ന് പറയുന്നത് ന്യൂറോണുകളുടെ പ്രവർത്തനത്താൽ സാവകാശം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉപകരണം ആണ്. ചിലപ്പോൾ അതിലെ പ്രവർത്തങ്ങൾ ഒന്നിനെ അപേക്ഷിച്ചു മറ്റൊന്ന് സ്ലോ ആവാം. നമ്മൾ എന്ത് ചെയ്യുമ്പോഴും വിവരങ്ങൾ തലച്ചോറിലേക്കു അയച്ചു അത് വിലയിരുത്തിക്കൊണ്ടിരിക്കും. അതിനു 150 മില്ലി സെക്കന്റ് വരെ താമസം വരുന്നുണ്ട്.
കാണുവാനായി 10 മില്ലിസെക്കണ്ട് എടുക്കുന്നു എന്ന് കരുതുക. 2 മില്ലിസെക്കണ്ട് കേൾക്കുവാനായി ഉപയോഗിക്കുന്നു. 100 മില്ലി സെക്കണ്ട് തൊടുന്നത് അറിയുവാൻ. സെറിബ്രൽ കോര്ട്ടെക്സിനും, മിഡ് ബ്രെയിനിനും ഇടയ്ക്കായുള്ള തലാമസ്സ് എന്ന കേന്ദ്രത്തിൽ ഇവ പല സമയങ്ങളിലായാണ് എത്തുക. നമ്മുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മിന്നുമ്പോളും, ബീപ്പ് അടിക്കുമ്പോൾ തൊടുവാനും ഉള്ള ഒരു നല്ല പ്രോഗ്രാം ഉണ്ടാക്കിയാൽ ഈ വ്യതാസം നമുക്ക് മനസിലാക്കാം. ശബ്ദത്തിനു വേഗത കുറവാണ്. അപക്ഷേ നമ്മൾ ഇരിക്കുന്ന ദൂരം അനുസരിച്ചു അത് സെറ്റ് ചെയ്‌താൽ ആ പ്രോബ്ലം പരിഹരിക്കാം.
നമ്മുടെ തലച്ചോർ ഇന്ദിയങ്ങളുടെ ഇതുപോലുള്ള മില്ലിസെക്കണ്ട് താമസത്തിനു അനുസരിച് പ്രോഗ്രാം ചെയ്തിരിക്കുകയാണ്. അതിൽ കൂടുതലായി ഏതെങ്കിലും താമസിച്ചാലോ ?? നമ്മൾ ടെലഫോൺ ചെയ്യുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്നുള്ള ശബ്ദം കുറച്ചു താമസിച്ചാൽ ആകെ പരുങ്ങലിൽ ആവും. 250-300 മില്ലി സെക്കണ്ട് താമസം നേരിട്ടാൽ പിന്നെ ആകെ കൺഫ്യൂഷൻ ആവും. ഇതേ കാര്യംതന്നെ ഒരു വസ്തുവിന്റെ രൂപവും, നിറവും തിരിച്ചറിയുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് സംഭവിച്ചാലോ ?? അവിടെ ദേജാവു സംഭവിക്കാൻ സാധ്യത ഉണ്ട്.
ആദ്യമായി കാണുന്ന കാര്യമാണെന്ന് നിങ്ങൾക്കറിയാം. പക്ഷെ തലച്ചോർ പറയും " ഞാൻ ഇത് മുന്നേ കണ്ടിട്ടുണ്ട് " എന്ന് :)
No comments:
Post a Comment