antech

antech

Wednesday, October 19, 2016

👉👉👉ലെയ്ബ്നിസ് 🍃🍃🍃

👉👉👉ലെയ്ബ്നിസ് 🍃🍃🍃
{========================}
പതിനേഴാം നൂറ്റാണ്ടിലെ തത്ത്വചിന്തകരുടെ മുൻനിരയിലാണ് 1646 ൽ ജർമ്മനിയിലെ ലെയ്പ്സിഗിൽ ജനിച്ച , ഗോട്ട് ഫ്രീഡ് വില്യം ലെയ്ബ്നിസിന്റെ സ്ഥാനം. ഗണിതവിദഗ്ധൻ, ശാസ്ത്രഞ്ജൻ, എൻജീനീയർ, ഗവേഷകൻ, ചരിത്രകാരൻ തുടങ്ങിയ ഒട്ടനവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ലെയ്ബനിസ് .

ലെയ്പ്സിഗ് സർവകലാശാലയിൽ പ്രഫസറായിരുന്നു ലെയ്ബ്നിസിന്റെ പിതാവ്. അദ്ദേഹം തന്റെ മകനെ ചെറുപ്പം മുതൽ വായന ശീലിപ്പിച്ചു. പതിനാലാമത്തെ വയസിൽ ലെയ്പ്സിഗ് യൂണിവേഴ്സിറ്റിയിൽ ചേർന്ന ലെയ്ബ്നിസ് ഇരുപത്താം വയസിൽ ഡോക്ക്ടറേറ്റ് നേടി.മെയ്ൻസിലെ ആർച്ച് ബിഷപ്പിന്റെ താൽപര്യപ്രകാരം ലെയ്ബ്നിസ് പീന്നിട് പാരീസിലേക്ക് പോയി. അവിടെ വച്ച് തത്ത്വചിന്തക്കരായ മലേബ്രാങ്ക്, ഹ്യൂഗെൻസ്, ആർണോൾഡ് തുടങ്ങിയവരേ പരിചയപ്പെട്ടു. ഇക്കാലത്ത് കണക്കുകൾ കുട്ടാന്നുള്ള ഒരു ചെറു യന്ത്രം ലെയ്ബ്നിസ്കണ്ടു പിടിച്ചു.

പീന്നിട് ലണ്ടനിലെത്തിയ ലെയ്ബ്നിസ് 1673 ൽ അവിടുത്തെ റോയൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഹാനോവറിലെ ഡ്യൂക്ക് അദ്ദേഹത്തെ ലൈബ്രേറിയനായി നിയമിച്ചു. അതിനിടെ വിഖ്യാതനായ യഹൂദ ചിന്തകനായ സ്പിനോസയെ ലെയ്ബ്നിസ് കണ്ടു മുട്ടി അവർ അടുത്ത സുഹൃത്തുക്കളായി മാറി.

ഹാനോവറിലായിരുന്നു പീന്നിടുള്ള കുറേക്കാലം ലെയ്ബ്നിസ് ചിലവഴിച്ചത്. ഡ്യൂക്കിന്റെ കുടുംബചരിത്രം എഴുതകയായിരുന്നു പ്രധാന ജോലി.

ഇക്കാലത്താണ് ഗണിതശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ച '' കാൽക്കുലസ് '' അദ്ദേഹം കണ്ടു പിടിച്ചത് . പക്ഷേ പ്രസിദ്ധ ശാസ്ത്രഞ്ജനായ ഐസക്ക് ന്യൂട്ടനും കാൽക്കുലസ് കണ്ടുപിടിച്ചത് ഇതേ സമയത്തായിരുന്നു. ആരാണ് കാൽക്കുലസിന്റെ ഉപജ്ഞാതാവ് എന്ന കാര്യം പെട്ടെന്ന് വിവാദമാവുക്കയും ചെയ്തു.

ന്യൂട്ടൺ അക്കാലത്ത് അറിയപ്പെടുന്ന ശാസ്ത്രജനായിയിരുന്നതിനാൽ അദ്ദേഹത്തിനായിരുന്നു മുൻതൂക്കം. പക്ഷേ ലെയ്ബ്നിസിന്റെ കാൽക്കുലസാണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ പ്രചാരം നേടിയത്.

അതിരു കടന്ന ദേശീയ വാദത്തിന് എതിരായിരുന്നു ലെയ്ബ്നിസ്. അതിനു പകരം അദ്ദേഹം വിഭാവനം ചെയ്തത് ഒരൊറ്റ സമൂഹമാണ്. മതത്തിന്റെയൊ , വംശത്തിന്റെയൊ, ഭാഷയുടെയോ അതിർവരമ്പുകളില്ലാത്ത ലോകം. പക്ഷേ ഈ ചിന്താധാര ലെയ്ബനിസിന് ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. 1716ൽ അദ്ദേഹം മരിച്ചപ്പോൾ ഹനോവറിലെ റോയൽ ലൈബ്രറിയോ, ലണ്ടനിലെ റോയൽ സൊസൈറ്റിയോ, ബർലിൻ അക്കാദമിയോ അദ്ദേഹത്തെ കാര്യമായി അനുസ്മരിച്ചില്ല.

പ്രപഞ്ചം യുക്തിയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ പ്രപഞ്ച രഹസ്യങ്ങളെ യുക്തിയുടെ പിൻബലത്തോടെ വിശകലനം ചെയ്യാമെന്നായിരുന്നു ലെയ്ബ്നിസിന്റെ സിദ്ധാന്തം.

നാം പ്രപഞ്ചത്തിൽ കാണുന്ന ചില പ്രതിഭാസങ്ങൾക്ക് ഉറച്ച അടിസ്ഥാനങ്ങളുണ്ട്. ഈ പ്രതിഭാസങ്ങൾ വെറും തോന്നലുകളാണെങ്കിൽ പോലും, അവയ്ക്കു പിന്നിൽ ചില കാരണങ്ങളുണ്ട്. ഉദാഹരണത്തിന് , ആകാശത്ത് കാണുന്ന മഴവില്ല് . അത് വെറും മിഥ്യയല്ല . അതേ സമയം, അവിടെച്ചെന്ന് നോക്കിയാൽ നാം ഒരു മഴവില്ലിനെ കണ്ടെന്നു വരില്ല. നമ്മുടെ അനുഭവമാണ്, കാഴ്ചയാണ് ആകാശത്തെ മഴവില്ല്. ശാസ്ത്രിയമായ കാര്യകാരണങ്ങളുടെ പിൻബലത്തോടെ മഴവില്ല് എന്ന പ്രതിഭാസത്തെ മനസിലാക്കാൻ കഴിയുമെന്ന് ലെയ്ബ്നിസ് ചൂണ്ടി കാണിക്കുന്നു.

ഇതുപോലെയാണ് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും. ഒരോ പ്രതിഭാസത്തിനു പിന്നിലും ഏതോ യുക്തികളുണ്ട്. അത് കണ്ടെത്തുകയാണ് ഒരോ ശാസ്ത്രഞ്ജന്റെയും , തത്ത്വജ്ഞാനികളുടെയും ദൗത്യം എന്ന് അദ്ദേഹം വിശ്വസിച്ചു.

ഗണിതശാസ്ത്രം മുതൽ തത്ത്വചിന്തവരെ വിജ്ഞാനത്തിന്റെ വ്യത്യസ്തമായ വിവിധ മേഖലകളിൽ ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നല്കിയ ലെയ്ബ്നിസിന്റെ മഹ്വതം ലോകം പീന്നിട് തിരിച്ചറിയുകയായിരുന്നു. '' ഡിസ്ക്കോഴ്സ് ഓൺ മെറ്റാഫിസിക്സ് '' , '' മൊണാഡോളജി '', ''തെയോഡിസി'', '' ന്യൂ സിസ്റ്റം ഓഫ് നേച്ചർ '' തുടങ്ങിയവയാണ് ആ പ്രതിഭാശാലിയുടെ പ്രധാന കൃതികൾ.

No comments:

Post a Comment