antech

antech

Thursday, October 20, 2016

👉👉👉 Ice age അഥവാ ഹിമയുഗം ✍✍✍

👉👉👉 Ice age അഥവാ ഹിമയുഗം ✍✍✍
=================================

സിനിമയെകുറിച്ചല്ല കേട്ടോ. കോടാനുകോടി വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ഹിമയുഗത്തെ കുറിച്ചാണ്. നമ്മുടെ ജൂലിയസ് മാഷിന്റെ ഡെവോൺ ഐലൻഡ്(ഭൂമിയിലെ ചൊവ്വ ) വായിച്ചപ്പോൾ ഒന്നു പോസ്റ്റാൻ തോന്നിയതാ

     ഭൂമിയുടെ താപനിലയിൽ വളരെയധികം കുറവുണ്ടായ ചില സുദീർഘമായ കാലയളവുകളെയാണ്‌ ഹിമയുഗം എന്നു പറയുന്നത്. ധ്രുവങ്ങളിലേയും ഭൂഖണ്ഡങ്ങളിലേയും മഞ്ഞുപാളികളും, ഹിമാനികളും ഇക്കാലയളവിൽ വളരെയധികം വലുതാകുന്നു. ഗ്ലേസിയേഷൻ (glaciation) എന്നാണ്‌ ഈ പ്രക്രിയയെ പറയുന്നത്.

അപ്പോ ഈ ഹിമാനി എന്നതാ?

കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. സാധാരണയായി 90 മുതൽ 3000 മീറ്റർ വരെയാണ് ഹിമാനികളുടെ കനം. ചലനശേഷി പ്രതിദിനം 1 സെ.മീ മുതൽ 1 മീറ്റർ വരെയും. ആസ്ട്രേലിയ ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഹിമാനികൾ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ. സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളും ഹിമാനികളാണ്. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്.

ഒട്ടേറെ ഹിമാനികളാൽ പ്രശസ്തമാണ് അമേരിക്കയിലെ അലാസ്ക സ്റ്റേറ്റ്. അതുകൊണ്ട് അലാസ്കയെ ഗ്ലേഷ്യറുകളുടെ നാട് എന്നുവിളിക്കുന്നു. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് ഗ്രീൻലൻഡിലാണ്‌. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.

ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .

നമുക്ക് കാര്യത്തിലോട്ടു വരാം

     ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും ഹിമപാളികൾ ഉള്ള കാലഘട്ടത്തെയാണ്‌ ശാസ്ത്രീയമായി ഹിമയുഗം എന്ന് പറയുന്നത്. ഗ്രീൻലാൻഡ് അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ഹിമപാളികൾ ഇപ്പോഴും ഉള്ളതിനാൽ ഭൂമിയിൽ ഇപ്പോഴും ഹിമയുഗമാണെന്ന് പറയാം. എന്നാൽ വടക്കേ അമേരിക്ക യുറേഷ്യ എന്നിവിടങ്ങളിൽ തണുത്തുറഞ്ഞ ഹിമപാളികൾ ഉണ്ടായിരുന്ന കാലഘട്ടത്തെയാണ്‌ ഹിമയുഗം എന്നതു കൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഏറ്റവും ഒടുവിലത്തെ ഹിമയുഗം ഏകദേശം 11,000 വർഷം മുൻപ് അവസാനിച്ചു.

ഹിമയുഗകാലത്തുതന്നെ താരതമ്യേന ചൂടേറിയ കാലയളവിനെ ഇന്റർഗ്ലേഷ്യൽ കാലയളവ് എന്നും മഞ്ഞുമൂടി, താപനില വളരെ താഴ്‌ന്നിരുക്കുന്ന കാലയളവിനെ ഗ്ലേഷ്യൽ കാലയളവ് എന്നും പറയുന്നു. നിലവിലെ ഹിമയുഗത്തിലെ ഒരു ഇന്റർഗ്ലേഷ്യൽ കാലയളവാണ് ഭൂമിയിൽ ഇപ്പോൾ തുടരുന്നത്.

👉👉ഹിമയുഗ സിദ്ധാന്തങ്ങൾ 👈👈
👀👀👀👀👀👀👀👀👀👀👀👀👀

മുൻകാലങ്ങളിൽ ഭൂമിയിലെ ഹിമാനികൾ ഇന്നത്തേതിനേക്കാൾ കൂടുതൽ ഭാഗങ്ങളിൽ കാണപ്പെട്ടിരുന്നു. യൂറോപ്പിലെ ആൽപൈൻ മേഖലകളിലെ ഗ്രാമീണവാസികൾക്ക് ഇത് ഒരു നാട്ടറിവാണ്. ജനീവയിൽ നിന്നുള്ള ഒരു എഞ്ചീനീയറും ഭൂമിശാസ്ത്രജ്ഞനുമായ പിയറി മാർടെൽ (1706-1767), 1742-ൽ ഫ്രാൻസിലെ ആൽപ്സ് താഴ്വരയിലുള്ള ഷമോനി താഴ്വര സന്ദർശിച്ചു.രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം തന്റെ യാത്രാവിവരണം പ്രസിദ്ധീകരിച്ചു. താഴ്വരയിലെ കല്ലുകളുടെ അസാധാരണമായ വിതരണം, മുൻപ് വളരെയധികം വ്യാപിച്ചുകിടന്നിരുന്ന ഹിമാനികളുടെ ഫലമായാണെന്ന് താഴ്വരയിലെ നിവാസികൾ അഭിപ്രായപ്പെട്ടതായി അദ്ദേഹത്തിന്റെ വിവരണത്തിലുണ്ട്.ഇതിനു സമാനമായ വിശദീകരണങ്ങൾ ആൽപ്സിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പിന്നീടുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വിശദീകരണങ്ങൾ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിലിയിലെ ആന്തിസ് മേഖലയിലെ പുരാതനശിലാവശിഷ്ടങ്ങൾ മുൻകാലത്തുണ്ടായിരുന്ന ഹിമാനികളുടെ പരിണതഫലമാണെന്നാണ് അന്നാട്ടുകാരുടെ അഭിപ്രായമെന്ന് 1849–1850 കാലത്ത് അവിടം സന്ദർശിച്ച ബവേറിയൻ പ്രകൃതിശാസ്ത്രജ്ഞനായ ഏൺസ്റ്റ് വോൺ ബിബ്ര (1806-1878) രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ, ഇത്തരത്തിലുള്ള കല്ലുകളുടെ അസാധരണമായ നീക്കത്തെപ്പറ്റി യൂറോപ്യൻ പണ്ഡിതർ പഠനമാരംഭിക്കുകയും മഞ്ഞുകട്ടകളാണ് ഈ നീക്കത്തിന് കാരണമെന്ന നിഗമനത്തിൽ പലരും എത്തിച്ചേരുകയും ചെയ്തു.

     ആൽപ്സിന്റെ ഭാഗമായ ജൂറ മലകളിലേയും വടക്കൻ ജർമ്മൻ സമതലത്തിലേയും അസ്വാഭാവിക പാറകളുടെ വിതരണം വൻ ഹിമാനികൾ മൂലമാണെന്ന് 1829-ൽ ഒരു സ്വിസ് സിവിൽ എഞ്ചിനീയറായ ഇഗ്നാസ് വെനെറ്റ്സ് (1788–1859) സ്വതന്ത്രമായി വിശദീകരിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ കണ്ടെത്തലുകൾ സ്വിസ് പ്രകൃതിശാസ്ത്ര അക്കാദമിക്കു മുൻപാകെ വിശദീകരിച്ചെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഇത് അംഗീകരിക്കാൻ വിസമ്മതിച്ചു.

    ഇതേ സമയത്തുതന്നെ ബവേറിയയിൽ ആൽപ്സ് മലമ്പ്രദേശങ്ങളിൽ അസ്വാഭാവികമായ പാറകളിൽ വളരുന്ന പൂപ്പലുകളെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന ജർമ്മൻ സസ്യശാസ്ത്രജ്ഞനായ കാൾ ഫ്രെഡറിക് ഷിമ്പർ ഈ പാറകൾ എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ച് ചിന്തിക്കുകയും അതിനെക്കുറിച്ച് പഠിക്കാനാരംഭിക്കുകയും ചെയ്തു. പാറകളുടെ സ്ഥാനചലനത്തിന് കാരണമായത് മഞ്ഞുകട്ടകൾ തന്നെയായിരിക്കാം എന്ന നിഗമനത്തിൽത്തന്നെ അദ്ദേഹവും എത്തിച്ചേർന്നു. 1835-36 കാലത്ത് ഇതിന് വിശദീകരണങ്ങൾ‌നൽകിയ അദ്ദേഹം, ഭൂതലത്തിൽ മുഴുവനായും അതിശൈത്യത്തിന്റെ ഒരു പരിപൂർണ്ണനാശകാലം മുൻപുണ്ടായിരുന്നെന്ന് സമർത്ഥിച്ചു.

    എന്നിരുന്നാലും ഹിമയുഗസിദ്ധാന്തം പൂർണ്ണമായി സ്വീകരിക്കപ്പെടുന്നതിന് പിന്നേയും കുറേ ദശാബ്ദങ്ങൾക്കു ശേഷം 1870-കളുടെ അവസാനമാകേണ്ടി വന്നു. ജെയിംസ് ക്രോൾ എന്ന ശാസ്ത്രജ്ഞന്റെ പഠനങ്ങളും 1875-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ക്ലൈമറ്റ് ആൻഡ് ടൈം, ഇൻ ദെയിർ ജിയോളജിക്കൽ റിലേഷൻസ് എന്ന പുസ്തകവും, ഹിമയുഗത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശ്വസനീയമായ വിശദീകരണങ്ങൾ നൽകിയതായിരുന്നു ഇതിന്റെ കാരണം.

👉👉 തെളിവുകൾ 👈👈
👀👀👀👀👀👀👀👀👀

എന്തിനും ഏതിനും കുറച്ചു തെളിവുകൾ വേണമല്ലോ, വേണ്ടേ ?
ഭൂഗർഭശാസ്ത്രപരം, രസതന്ത്രരപരം, ഫോസിൽ അധിഷ്ഠിതം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള തെളിവുകളാണ് ഹിമയുഗത്തിനുള്ളത്:

ഭൂഗർഭശാസ്ത്രപരമായതുമായ തെളിവുകൾ പലതരത്തിൽ ലഭ്യമാണ്. പാറകളിലെ അടയാളങ്ങൾ, ഹിമാനിയുടെ അവശിഷ്ടങ്ങൾ, ഡ്രംലിൻ കുന്നുകൾ, താഴ്വരകളുടെ ആകൃതി തുടങ്ങിയവ ഇത്തരം തെളിവുകൾക്കുദാഹരണമാണ്. എങ്കിലും വീണ്ടും വീണ്ടുമുള്ള ഹിമാനിരൂപീകരണം ഇത്തരം തെളിവുകൾ നശിപ്പിക്കുമെന്നതിനാൽ ഈ തെളിവുകൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരം തെളിവുകളുടെ പഴക്കം നിശ്ചയിക്കലും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇക്കാരണങ്ങളാൽ, ഗ്ലേഷ്യൽ കാലയളവ് ഇന്റർഗ്ലേഷ്യൽ കാലയളവിനെ അപേക്ഷിച്ച് വളരെക്കുറഞ്ഞതാണെന്നാണ് ആദ്യകാലസിദ്ധാന്തങ്ങൾ സമർത്ഥിച്ചത്. പാറകളുടേയും മഞ്ഞുപാളികളുടേയും കാമ്പെടുത്ത് പഠിക്കാനുള്ള സംവിധാനത്തിന്റെ ആവിർഭാവത്തോടെ ഈ ധാരണ തെറ്റാണെന്നും ഗ്ലേഷ്യൽ കാലയളവ്, ഇന്റർഗ്ലേഷ്യൽ കാലയളവിനെ അപേക്ഷിച്ച് ദീർഘമാണെന്ന് മനസ്സിലാക്കാനായി. ഈ സിദ്ധാന്തം ഉണ്ടായി വരാൻ വളരെയധികം സമയമെടുത്തു.

അവസാദങ്ങൾ, അവസാദശിലകൾ (sediments and sedimentary rocks), കടലിലെ ചരൽനിക്ഷേപം എന്നിവയിലടങ്ങിയിരിക്കുന്ന ഫോസിലുകളിലെ ഐസോട്ടോപ്പുകളുടെ അനുപാതത്തിലുള്ള വ്യതിയാനങ്ങളാണ് രസതന്ത്രപരമായ തെളിവുകളിൽ പ്രധാനം. ഐസോട്ടോപ്പ് അനുപാതത്തിന്റെ മാറ്റങ്ങൾക്ക് മറ്റു പല കാരണങ്ങളുണ്ടാകാം എന്നതിനാൽ ഈ തെളിവുകളും അത്രകണ്ട് വിശ്വാസ്യയോഗ്യമല്ല. ഉദാഹരണത്തിന്; ജീവശാസ്ത്രപരമായ പ്രക്രിയകൾ ചെറിയ ഐസോട്ടോപ്പുകളാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഒരു വലിയ കൂട്ടവംശനാശം ഈ പ്രക്രിയകളെ ഇല്ലാതാക്കുന്നതുവഴി മഞ്ഞുകട്ടകളിലും അവശിഷ്ടങ്ങളിലും ചെറിയ ഐസോട്ടോപ്പുകളുടെ സാന്നിധ്യം കൂട്ടും.

ഫോസിൽ തെളിവുകൾ ഫോസിലിന്റെ ഭൂമിശാസ്ത്രപരമായ ലഭ്യതയിലെ മാറ്റങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹിമയുഗത്തിനോട് ചേർന്നുള്ള സമയങ്ങളിൽ തണുത്ത പരിതഃസ്ഥിതിയോട് ഒത്തുപോകാൻ പറ്റുന്ന മൃഗങ്ങൾ താഴ്ന്ന അക്ഷാംശരേഖകളിലുള്ള സ്ഥലങ്ങളിലേയ്ക്ക് പോകുകയും, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങൾക്ക് വംശനാശം സംഭവിക്കുകയോ അവ താഴ്ന്ന അക്ഷാംശരേഖയിലുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാൻ നിർബന്ധിതരാകുകയോ ചെയ്യും. ഈ തെളിവും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ഈ തെളിവുകൾ വിശ്വസനീയമാകാൻ താഴെപ്പറയുന്ന കാര്യങ്ങൾ വേണ്ടതായുണ്ട്:

   • നീണ്ട കാലയളവിലും വൈവിധ്യമേറിയ അക്ഷാംശരേഖകളിലും ജീവിച്ചിരുന്ന ജീവികളുടെ അനുക്രമത്തിലുള്ള അവശിഷ്ടങ്ങൾ.

   • ലക്ഷക്കണക്കിന് വർഷങ്ങളോളം കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ജീവിച്ചിരുന്നതും, ഏത് തരം കാലാവസ്ഥയാണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന് നമുക്ക് കൃത്യമായും അറിയാവുന്നതുമായ ജീവികളുടെ അവശിഷ്ടങ്ങൾ.

    • പ്രസക്തമായ അവശിഷ്ടങ്ങൾ കണ്ടുപിടിക്കാൻ വേണ്ട ഭാഗ്യം.

   ഇത്രയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും, ഹിമാന്തർഭാഗങ്ങളുടേയും കടലിലെ അവശിഷ്ടങ്ങളുടേയും പഠനങ്ങൾ മൂലം ലക്ഷക്കണക്കിനുവർഷങ്ങൾ മുന്നേ ഉണ്ടായിരുന്ന ഉറഞ്ഞുകട്ടിയായ മഞ്ഞിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതേ തെളിവുകൾ ഹിമയുഗവും ഭൂഖണ്ഡങ്ങളുടെ പുറന്തോടിലുള്ള ഗ്ലേഷ്യൽ മൊറൈനുകൾ, ഡ്രംലിൻ കുന്നുകൾ, ഹിമാനിയുടെ പ്രവർത്തനഫലമായുള്ള അസ്വാഭാവികപാറകൾ എന്നിവയും തമ്മിലുള്ള ബന്ധം തെളിയിച്ചു. ലഭ്യമായ ഹിമാന്തർഭാഗങ്ങളുടേയും സമുദ്രത്തിലെ അവശിഷ്ടങ്ങളുടേയും മുൻപ് ഉണ്ടാകപ്പെട്ട പാളികളിൽ കാണപ്പെടുന്ന ഭൂഖണ്ഡങ്ങളുടെ പുറന്തോടിലെ പ്രതിഭാസങ്ങൾ (continental crust phenomen) അതുകൊണ്ട് തന്നെ, മുൻപുണ്ടായിരുന്ന ഹിമയുഗത്തിന്റെ നല്ല തെളിവായി സ്വീകരിക്കപ്പെടുന്നു.

👉👉പ്രധാനപ്പെട്ട ഹിമയുഗങ്ങൾ 👈👈
👀👀👀👀👀👀👀👀👀👀👀👀👀👀
കുറഞ്ഞത് അഞ്ച് ഹിമയുഗങ്ങളെങ്കിലും മുൻകാലത്ത് ഭൂതലത്തിൽ ഉണ്ടായിട്ടുണ്ട് എന്നതിന് തെളിവുകളുണ്ട്. ഈ ഹിമയുഗങ്ങൾക്കിടയിലുള്ള കാലത്ത് ഉയർന്ന ഉന്നതിയുള്ള പ്രദേശങ്ങളിൽപ്പോലും മഞ്ഞുണ്ടായിരുന്നില്ല.

അറിയപ്പെടുന്നതിൽ ഏറ്റവും നേരത്തേയുണ്ടായ ഹിമയുഗത്തിന്റെ തെളിവുകൾ ഏതാണ്ട് 240 കോടി വർഷം മുൻപു മുതൽ 210 കോടി വർഷം മുൻപുവരെയുള്ളതാണ് . പ്രോട്ടെറോസോയിക് ഇയോൺ കാലഘട്ടത്തിലുണ്ടായ ഈ ഹിമയുഗം ഹ്യൂറോണിയൻ എന്നറിയപ്പെടുന്നു.

രേഖപ്പെടുത്തപ്പെട്ടിട്ടുള്ള തൊട്ടടുത്ത ഹിമയുഗം 85 കോടി വർഷം മുൻപു മുതൽ 63 കോടി വർഷം മുൻപുവരെയാണ് (ക്രയോജെനിയൻ കാലഘട്ടം) ഉണ്ടായത്. കഴിഞ്ഞ 100 കോടി വർഷത്തിനിടയിലുണ്ടായ ഏറ്റവും കടുത്ത ഹിമയുഗം ഇതായിരിക്കാം എന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്ത് ധ്രുവങ്ങളിൽ നിന്നാരംഭിച്ച മഞ്ഞുപാളികൾ ഭൂമദ്ധ്യരേഖവരെ എത്തിച്ചേർന്നിരിക്കാമെന്നതിനാൽ ഭൂമി ഒരു ഹിമപ്പന്തായി മാറിയിരിക്കാം എന്നും കരുതുന്നു. അഗ്നിപർവ്വതങ്ങളുടെ പ്രവർത്തനഫലമായി കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വർദ്ധന മൂലമായിരിക്കണം ഈ ഹിമയുഗം അവസാനിച്ചതെന്നും കരുതപ്പെടുന്നു. ഈ ഹിമയുഗത്തിന്റെ അന്ത്യമാണ് ഈഡിയാകെറൻ-കേംബ്രിയൻ ജൈവവിസ്ഫോടനങ്ങൾക്ക് കാരണമായതെന്നും പറയപ്പെടുന്നുണ്ടെങ്കിലും, നൂതനമായ ഈ ആശയം ഏറെ വിമർശനവിധേയമാണ്.

ആൻഡിയൻ-സഹാറൻ എന്നറിയപ്പെടുന്ന ഒരു ചെറിയ ഹിമയുഗം 46 മുതൽ 43 വരെ കോടി വർഷങ്ങൾക്ക് മുൻപ് ഓഡവിഷൻ കാലഘട്ടത്തിന്റെ അന്ത്യത്തിലും സിലൂറിയൻ കാലഘട്ടത്തിലുമായി ഉണ്ടായിരുന്നു. 36 മുതൽ 26 കോടി വർഷം മുൻപുവരെയുണ്ടായിരുന്ന ഹിമയുഗം കാരൂ ഹിമയുഗം എന്നറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ കാരൂ മേഖലയിൽ നിന്നും ലഭിച്ച ഹിമാനിയുടെ അവശിഷ്ടങ്ങളിൽന്നാണ് ഈ ഹിമയുഗത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ആദ്യമായി ലഭിച്ചതെന്നതിനാലാണ് ഈ പേര് സിദ്ധിച്ചത്. ഡെവോണീയൻ കാലത്തിന്റെ തുടക്കത്തിലെ സസ്യങ്ങളുടെ വർദ്ധനവാണ് ഈ ഹിമയുഗത്തിന് ഹേതുവായതെന്ന് കരുതുന്നു. ഇക്കാലയളവിൽ ഭൂതലത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം സസ്യങ്ങൾ വ്യാപിച്ചിരുന്നു. ഇതുമൂലം അന്തരീക്ഷത്തിലെ ഓക്സിജൻ നില വർദ്ധിക്കുകയും കാർബൺ ഡയോക്സൈഡിന്റെ അളവിൽ കുറവുണ്ടാകുകയും ഇത് ഈ ഹിമയുഗത്തിലേക്ക് നയിക്കുകയും ചെയ്തു.

ക്വാട്ടേണറി ഗ്ലേസിയേഷൻ എന്നും പ്ലയോസീൻ ഗ്ലേസിയേഷൻ എന്നെല്ലാം അറിയപ്പെടുന്ന നിലവിലെ ഹിമയുഗം ഏതാണ്ട് 25.8 കോടി വർഷം മുൻപ് (പ്ലയോസീൻ കാലഘട്ടത്തിന്റെ അന്ത്യകാലത്ത്) ഉത്തരാർദ്ധഗോളത്തിലെ ഹിമപാളികളുടെ വികാസത്തോടെയാണ് ആരംഭിച്ചത്. അതിനു ശേഷം ഭൂമിയിൽ ചാക്രികമായ ഹിമാനിരൂപീകരണങ്ങൾ ആദ്യമാദ്യം 40,000 വർഷങ്ങളുടെയും പിന്നീട് ഒരുലക്ഷവും വർഷങ്ങളുടെയും ഇടവേളയിൽ ആവർത്തിക്കുന്നു. ഭൂമി ഇപ്പോൾ ഹിമാനികൾ പിൻവാങ്ങിയിരിക്കുന്ന ഒരു ഇന്റർഗ്ലേഷ്യൽ കാലയളവിലാണ്. ഭൂമിയിലെ അവസാനത്തെ ഗ്ലേഷ്യൽ കാലഘട്ടം, ഏതാണ്ട് 10,000 വർഷങ്ങൾക്കു മുൻപ് അവസാനിച്ചു. ഗ്രീൻലാന്റിലേയും അന്റാർട്ടിക്കയിലേയും ഹിമാനികളും ബാഫിൻ ദ്വീപിലേതുപോലെയുള്ള ചെറിയ ഹിമാനികളുമാണ് മുൻപത്തെ ഗ്ലേഷ്യൽ കാലഘട്ടത്തിന്റെ ബാക്കിപത്രമായി ഇന്നവശേഷിക്കുന്നത്.

ഹിമയുഗകാലത്തുതന്നെ ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടു നിൽക്കുന്ന താരതമ്യേന ചൂടേറിയതും തണുപ്പേറിയതുമായ കാലയളവുകൾ‌ മാറിമാറീ വരാറുണ്ട്. (കുറഞ്ഞപക്ഷം നിലവിലെ ഹിമയുഗത്തിൽ അങ്ങനെയുണ്ട്). തണുപ്പേറിയ കാലയളവിനെ ഗ്ലേഷ്യൽ കാലയളവെന്നും രണ്ടു ഗ്ലേഷ്യൽ കാലയളവുകൾക്കിടയിലെ ചൂടേറിയ കാലയളവിനെ ഇന്റർഗ്ലേഷ്യൽ കാലയളവെന്നും പറയുന്നു. ഭൂമി നിലവിൽ ഒരു ഇന്റർഗ്ലേഷ്യൽ കാലഘട്ടത്തിലാണ്. ഇതിനു തൊട്ടു മുൻപുള്ള ഇന്റർഗ്ലേഷ്യൽ കാലയളവ്, ഈമിയൻ ഘട്ടം (1,30,000 മുതൽ 1,14,000 വർഷം മുൻപുവരെ)എന്നറിയപ്പെടൂന്നു.

ഭൂമിയിലെ നിലവിലെ ഇന്റർഗ്ലേഷ്യൽ കാലത്തെ ഹോലോസീൻ എന്ന പേരിലാണ്‌ വിളിക്കുന്നത്. അവസാനത്തെ ഗ്ലേഷ്യൽ കാലഘട്ടം ഉദ്ദേശം 11,000 വർഷം മുൻപ് അവസാനിച്ചു. സാധാരണ ഒരു ഇന്റർഗ്ലേഷ്യൽ കാലഘട്ടം സുമാർ പന്ത്രണ്ടായിരം വർഷം നില നിൽക്കും എന്നൊരു പരമ്പരാഗതവിശ്വാസമുണ്ട്. പക്ഷേ ഇന്ന് ലഭ്യമായ ഹിമപാളികളുടെ തെളിവുകൾ വച്ച് ഇതു സ്ഥാപിച്ചെടുക്കുക പ്രയാസമാണ്.

    ഹിമയുഗം ഉണ്ടാകാനുള്ള കാരണങ്ങൾ ഇന്നും തർക്കവിഷയമാണ്. വൻതോതിലുള്ള ഹിമയുഗകാലഘട്ടങ്ങളും ഹിമയുഗകാലത്തുള്ള മാറിമാറി വരുന്ന ഗ്ലേഷ്യൽ-ഇന്റർഗ്ലേഷ്യൽ കാലഘട്ടങ്ങളുടേയും കാരണങ്ങൾ ഇതുവരെയും പൂർണ്ണമായും വിശദീകരിക്കാനായിട്ടില്ല. കാർബൺ ഡയോക്സൈഡ്, മീഥേ തുടങ്ങിയവയുടെ സാന്ദ്രത പോലുള്ള അന്തരീക്ഷഘടകങ്ങൾ, ഭൂമിയുടെ പ്രഥക്ഷിണപഥത്തിലെ വ്യതിയാനങ്ങൾ (മിലാൻകോവിച്ച് ചക്രങ്ങൾ), (ചിലപ്പോൾ ക്ഷീരപഥകേന്ദ്രത്തിനു ചുറ്റുമുള്ള സൂര്യന്റെ പ്രഥക്ഷിണപഥത്തിലെ പ്രത്യേകതകൾ), ഭൗമഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന ഭൂഖണ്ഡ-സമുദ്ര ഭൗമപാളികളുടെ സ്ഥാനത്തിലുള്ള ആപേക്ഷികവ്യത്യാസം കാറ്റുകളിലും സമുദ്രജലപ്രവാഹത്തിലും വരുത്തുന്ന മാറ്റങ്ങൾ, സൂര്യവികിരണങ്ങളിലെ മാറ്റങ്ങൾ, ഭൂമിയുടേയ്യും ചന്ദ്രന്റേയും പ്രഥക്ഷിണപഥങ്ങളുടെ പ്രത്യേകതകൾ, വൻ ഉൽക്കാപതനങ്ങൾ, അഗ്നിപർവ്വതസ്ഫോടനങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ഹിമയുഗമുണ്ടാകാനുള്ള പ്രധാനകാരണങ്ങളാണെന്ന് അനുമാനിക്കുന്നു.

ഇതിൽ ചില ഘടകങ്ങൾ തമ്മിൽ ബന്ധപ്പെട്ടുമിരിക്കുന്നു. ഉദാഹരണത്തിന്: ഭൂമിയുടെ അന്തരീക്ഷത്തിന്റെ രാസസംയോഗത്തിലുള്ള മാറ്റങ്ങൾ (പ്രത്യേകിച്ചും ഗ്രീൻ ഹൌസ് വാതകങ്ങളുടെ അളവിലെ വ്യത്യാസം) കാലാവസ്ഥയെ സ്വാധീനിക്കും, അതുപോലെ കാലാവസ്ഥാ മാറ്റങ്ങൾ അന്തരീക്ഷ രാസസംയോഗം മാറ്റുവാനും ഇടയാക്കും.

     ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് ഹിമാലയം ഹിമയുഗത്തിൽ മുഖ്യ പങ്ക് വഹിക്കുമെന്നാണ്. ഹിമാലയം ഭൂമിയുടെ മൊത്തം മഴവീഴ്ചയെ കൂട്ടിയിട്ടുള്ളതുമൂലം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ കുറയുകയും ഗ്രീൻ ഹൌസ് പ്രഭാവം കുറഞ്ഞതും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിമാലയം ഉണ്ടാകാൻ ആരംഭിച്ചത് 70 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഇന്തോ-ഓസ്ത്രേലിയൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിച്ചപ്പോഴാണ്. ഇന്തോ-ഓസ്ത്രേലിയൻ പ്ലേറ്റ് 67 mm പ്രതിവർഷം നീങ്ങുന്നുള്ളത് കൊണ്ട് ഹിമാലയത്തിന്റെ പൊക്കം പ്രതിവർഷം 5 mm വച്ച് ഇപ്പോഴും കൂടുന്നുണ്ട്. ഹിമാലയത്തിന്റെ ചരിത്രം, Paleocene-Eocene Thermal Maximum-നു ശേഷം നീണ്ടകാലം കൊണ്ട് ഭൂമിയുടെ ശരാശരി താപനിലയിലുണ്ടായ കുറവിനെ സാധൂകരിക്കുന്നു.

കടപ്പാട്: വിക്കിപീഡിയ പിന്നെ കുറെയേറെ സൈറ്റുകൾ

No comments:

Post a Comment