antech

antech

Friday, October 21, 2016

👉👉👉ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !
================================
അനിമേഷന്‍ സിനിമകളെ വെല്ലുന്നതരത്തില്‍  നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും, സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക് വലിയോരാകര്‍ഷണം തന്നെയാണ്.
2013 ല്‍ ആദ്യത്തെ വിനോദ സഞ്ചാരസംഘം ഇവടെത്തപ്പെട്ടതോടെ പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങി.
ലോകത്തിലെ ഏറ്റവും വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് വിയറ്റ്‌നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. ‘പര്‍വ്വതപ്രവാഹ ഗുഹ’എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലധികം ഉയരവും 150മീറ്ററോളം വീതിയിലും 5 കിലോമീറ്ററിലധികം നീളവുമാണ്. എന്നാല്‍ മൊത്തത്തില്‍ ഈ ഗുഹക്ക് ഒന്‍പത് കിലോമീറ്ററോളം നീളമുണ്ട്.

No comments:

Post a Comment