antech

antech

Friday, October 21, 2016

👉👉👉 അഡോള്‍ഫ് ഹിറ്റ്ലര്‍ ( ലോകത്തെ ഞെട്ടിച്ച ക്രൂരനായിരുന്ന ഏകാധിപതി. )


             ലോകത്തെ ഞെട്ടിച്ച ക്രൂരനായിരുന്ന ഏകാധിപതി. ലക്ഷക്കണക്കിന്‌ യഹൂദരെ യാതനകള്‍ നല്‍കി കൊലപ്പെടുത്തുന്നതില്‍ ആത്മനിര്‍വൃതി  നേടിയ നാസി ഭരണാധികാരി.ലോകം മുഴുവന്‍ തന്‍റെ  കാല്‍ച്ചുവട്ടില്‍ വരുത്താനും ആര്യന്മാരുടെ ശുദ്ധരക്തം മാത്രം ഭൂമിയില്‍ അവശേഷിപ്പിക്കാനുമായി രണ്ടാം ലോകമഹായുദ്ധത്തിനു തന്നെ കാരണക്കാരനായ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒടുവില്‍ അനിവാര്യമായ പതനത്തിനു കീഴടങ്ങി. അദ്ദേഹം പരാജയഭീതിയില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

          ' ബ്രനാവ് ആം ഇന്‍ '  Braunau am Inn എന്ന  ആസ്ത്രിയ യുടെയും ജര്‍മ്മനിയുടെയും അതിര്‍ത്തിയിലുള്ള മനോഹരമായ സ്ഥലത്തെ വാടക സത്രത്തിലാണ്  1889 ഏപ്രില്‍ 20  ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് 6.30 ന് അഡോള്‍ഫ് ഹിറ്റ്ലര്‍  ജനിച്ചത്‌.അദ്ദേഹം ജനിച്ച മൂന്നു നിലയുള്ള വാടക സത്രമാണ്  ചിത്രത്തില്‍ കാണുന്നത്. Braunau am Inn ടൌണ്‍  ആസ്ത്രിയയിലാണ്.ഗസ്തോഫ് സം പോമർ എന്നായിരുന്നു കെട്ടിടത്തിന്‍റെ  പേര്.

          ഈ കെട്ടിടം അക്കാലത്ത് ഒരു ഗെസ്റ്റ് ഹൌസ് (സത്രം)  ആയാണ് ഉപയോഗിച്ചിരുന്നത്.ആസ്ത്രിയന്‍ - ജര്‍മ്മന്‍ അതിര്‍ത്തിയില്‍ കസ്റ്റംസ് ഉദ്യോഗസ്താനായിരുന്ന ഹിറ്റ്ലറി ന്‍റെ അച്ഛന്‍ അലോയിസ് ഹിറ്റ്ലര്‍ കെട്ടിട ത്തിലെ രണ്ടാമത്തെ നിലയിലെ മുറികളാണ് വാടകയ്ക്കെടുത്തത്. അവിടെയായിരുന്നു അഡോള്‍ഫ് ഹിറ്റ്ലറിന്റെ ജനനം. അഡോള്‍ഫിന് മൂന്ന് വയസ്സായ പ്പോള്‍ അച്ഛന്  പാസ്സാവു എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് അവര്‍ കുടുംബമായി ഈസ്ഥലം വിട്ടുപോകുകയായിരുന്നു.

          നാസി ഭരണകാലത്ത് ഹിറ്റ്ലര്‍  ജനിച്ച ഗസ്തോഫ് സം പോമർ എന്ന ഈ സത്രം സ്മാരകമാക്കിയിരുന്നു.എന്നാല്‍  1944 ല്‍  നാസി ഭരണത്തിന്‍റെ  പതനത്തോടെ കെട്ടിടം പൂട്ടിയിടപ്പെട്ടു.

        ഇപ്പോള്‍ ഈ കെട്ടിടം വീണ്ടും നാസി അനുകൂലികള്‍ സ്മാരക മാക്കു മെന്ന ഭയമാണ് കെട്ടിടം തകര്‍ക്കാന്‍ ആസ്ത്രിയന്‍ സര്‍ക്കാരിനെ  പ്രേരിപ്പിക്കുന്ന ഘടകം.

        കെട്ടിടം തകര്‍ക്കണമെന്ന്  ഒരു വിഭാഗം ജനങ്ങള്‍ വാദിക്കുമ്പോള്‍ ഇത് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കണമെന്ന അഭിപ്രായമുള്ളവരും കുറവല്ല.

        എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി ഈ കെട്ടിടം തകര്‍ക്കണമെന്നുള്ള റിപ്പോട്ടാണ് സര്‍ക്കാരിന് നല്‍കിയത്.

         പക്ഷേ ‍ ഈ കെട്ടിടം വില്‍ക്കാനോ,കൈമാറാനോ ഇതിന്‍റെ  ഉടമ തയ്യാറയില്ല..സര്‍ക്കാരും ഉടമയും ഇക്കാര്യത്തില്‍ പലതവണ കൊമ്പുകോര്‍ത്തു.

         ഒടുവില്‍ ഹിറ്റ്ലര്‍ പിറന്ന കെട്ടിടം ഉടമയില്‍ നിന്ന് ബലമായി പിടിച്ചെടുക്കാനും കെട്ടിടം തകര്‍ക്കാനുമുളള പ്രത്യേക അധികാരം  സര്‍ക്കാരില്‍ നിക്ഷിത്പ്തമാക്കാനു ള്ള നിയമം  ആസ്ത്രിയന്‍ പാര്‍ലമെന്‍റ് പാസ്സാക്കാന്‍ തീരുമാനമായി. അടുത്തയാഴ്ച നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കാണുക ചിത്രങ്ങള്‍..
1.ഹിറ്റ്ലര്‍ പിറന്ന ഗസ്തോഫ് സം പോമർ എന്ന സത്രം.
2. ഹിറ്റ്ലര്‍ ജനിച്ച മുറിയുടെ വാതില്‍.
3. ഒരു വയസ്സുള്ളഹിറ്റ്ലര്‍.
4. ഹിറ്റ്ലറുടെ അച്ഛന്‍ അലോയിസ് ഹിറ്റ്ലര്‍.
5.അമ്മ  ക്ലാര.
6. ഹിറ്റ്ലര്‍ എന്ന ഏകാധിപതി.

No comments:

Post a Comment