ഒരു ഭൌമാന്തര ഗുഹ രൂപപ്പെടുന്നതെങ്ങിനെ ?
===============================
ഒരു മഴ പെയ്യുവാന്‍ തുടങ്ങുമ്പോള്‍ ഒരുഗുഹയും രൂപം കൊള്ളാന്‍ തുടങ്ങുന്നു. അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലരുമ്പോള്‍ അതിന് ചെറിയ അസിടിക് നേച്ചര്‍ കൈവരുന്നു . അതുകൊണ്ടാണ് മഴവെള്ളത്തിനു PH മൂല്യം 5.6 കൈവന്നത് . ഈജലം മണ്ണിലേക്ക് ഇറങ്ങുമ്പോള്‍ അവിടെയുള്ള ജൈവഅവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡിനെ ആഗീരണംചെയ്ത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. വീണ്ടും ഇതേ അസിടിക് ജലം ലൈംസ്റ്റോണ്‍ പാറകള്‍ക്കിടയിലൂടെ (calcium carbonate) ഇറങ്ങുമ്പോള്‍ അവയുമായി പ്രതിപ്രവര്‍ത്തിച്ചു അവയെ ലയിപ്പിക്കുവാന്‍തുടങ്ങുന്നു. അങ്ങിനെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ജലം വീണ്ടും അതിലൂടെ താഴേക്ക് ഇറങ്ങി ഒരു ജലപാതതന്നെ രൂപപ്പെടുന്നു . ഇതിലൂടെ വായൂ കടന്നുവരുകയും പ്രവര്‍ത്തനം (chemical erosion) കൂടുതല്‍ ശക്തിആര്‍ജ്ജിക്കുകയുംചെയ്യും. കാലക്രമേണ ഈ ജലപാതവലുതായി വലുതായി വരുകയും ഗുഹകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യും .
എന്തായാലും നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന കൃബേറാ ഗുഹയുടെ കൈവഴികളില്‍ പലതിലും നമ്മെ അത്ഭുതപ്പെടുത്തുന്ന പലതും ഇനിയും ഉണ്ടാവാം . എന്തായാലും പര്യവേഷണങ്ങള്‍ തുടരുകയാണ് . നിങ്ങള്‍ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോഴും പതിനഞ്ചു പേര്‍ അടങ്ങുന്ന ഒരു കൂട്ടം റഷ്യന്‍ ഗവേഷകര്‍ 1800 മീറ്റര്‍ താഴ്ചയില്‍ ഗവേഷണം തുടരുകയാണ് ! ...............
No comments:
Post a Comment