ഭൂമിക്കടിയില്‍ ജീവന്‍റെ തുടിപ്പ് !
==========================
കൃബേറാ ഗുഹാമുഖത്ത് കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) . എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട് ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജീവിക്കുന്നുണ്ട് . ചില അപൂര്‍വ്വ ഇനം എട്ടുകാലികളും ഇതില്‍ പെടും ! ബാക്കിയുള്ള മിക്ക പ്രാണികളും ലോകത്ത് ഈ ഗുഹയില്‍ മാത്രം കാണപ്പെടുന്നവയാണ് . അക്കൂട്ടത്തില്‍ Plutomurus ortobalaganensis എന്ന പ്രാണി ഒരു ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് . കാരണം കക്ഷി താമസിക്കുന്നത് 1,980 മീറ്റര്‍ താഴ്ചയില്‍ ആണ് !! കരയില്‍ ഇത്രയും ആഴത്തില്‍ വേറൊരു ജീവിയോ ജീവനോ നാം കണ്ടെത്തിയിട്ടില്ല ! (deepest land animal ever found). കുറ്റാകൂരിരുട്ടത് കണ്ണിന്‍റെ ആവശ്യം ഇല്ലാത്തതിനാല്‍ അതേതായാലും ഇതിനു ഇല്ല . springtails എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന ഇവക്കു അതിനാല്‍ തന്നെ ചിറകും ഇല്ല . പാറകളിലും മറ്റും ഉള്ള ഫംഗസുകള്‍ തിന്ന്‍ ആണ് പാവം ജീവിക്കുന്നത് ( they feed on fungi and decomposing organic matter).
antech
Wednesday, October 19, 2016
👉👉👉ഭൂമിക്കടിയില്‍ ജീവന്‍റെ തുടിപ്പ് !
Subscribe to:
Post Comments (Atom)
No comments:
Post a Comment