ഭൂമിക്കുള്ളിലെ മറ്റൊരു ലോകം !
=========================
ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ "sumps" ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന "sumps" കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത് . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക് കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ . ഇതൊക്കെ ആലോചിക്കുമ്പോള്‍ ഈ ഗുഹയുടെ ഏറ്റവും താഴെ വരെ ചെന്ന Gennadiy Samokhin നെ നമ്മള്‍ സമ്മതിച്ചേ തീരൂ . 56 ഗുഹാ പര്യവേഷകരുമായി ആണ് അദ്ദേഹം ഈ കൂറ്റന്‍ കുഴിയിലേക്ക് ഇറങ്ങിയത് . മുകളില്‍ നിന്നും പൈപ്പ് വഴിയുള്ള ഓക്സിജനും പിന്നെ തങ്ങളുടെ കയ്യിലുള്ള സിലിണ്ടര്‍ വായുവും ഉപയോഗപ്പെടുത്തി ആണ് അവര്‍ മുന്നേറിയത് . ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ വിസ്താരമുള്ള ചില അറകളില്‍ അവര്‍ ടെന്റുകള്‍ കെട്ടി അന്തിയുറങ്ങി . ഭക്ഷണം പാകം ചെയ്തു കഴിച്ചു . മൂന്നാം ആഴ്ച 1,775 മീറ്റര്‍ താഴ്ചയില്‍ തങ്ങള്‍ ഒരു ഘട്ടത്തില്‍ മടങ്ങി പോരേണ്ട അവസ്ഥ ഉണ്ടായതായി അവര്‍ ഓര്‍ക്കുന്നു . മുപ്പത്തിമൂന്നു അടിയോളം വെള്ളം കെട്ടി കിടക്കുന്ന ഒരു ഭൌമാന്തര തടാകം (sump) ആയിരുന്നു മാര്‍ഗ്ഗ തടസം . അവിടെ നിന്നും വേറെ ചെറു ടണലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ജലതിനാണെങ്കില്‍ ശരീരം മരവിപ്പിക്കുന്ന തണുപ്പും . മണിക്കൂറുകള്‍ നീണ്ട പര്യവേഷണത്തിനോടുവില്‍ ഏകദേശം നൂറു മീറ്റര്‍ നീളമുള്ള , ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി പോകാവുന്ന ഒരു ഇടനാഴി കണ്ടു പിടിച്ചതോടെയാണ് അവര്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചത് . ആ പാസേജിനെ "Way to the Dream" എന്നാണ് ഇപ്പോള്‍ വിളിക്കുന്നത് . അപ്പോഴേക്കും അവര്‍ കൃബേറാ ഗുഹയില്‍ അകപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരുന്നു !! ഏറ്റവും ഒടുവില്‍ ഇനിയും പോകാന്‍ സ്ഥലമില്ല എന്ന് തോന്നിയ ഘട്ടത്തില്‍ അവര്‍ അല്‍ട്ടീമീറ്ററില്‍ ഒന്ന് നോക്കി 2,197 മീറ്റര്‍ ! . ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുകൊണ്ട് ആ സ്ഥലത്തിന് ഒരു പേരുമിട്ടു ....."Game Over" !!!!!! ഇത്രയും താഴ്ചയില്‍ എത്താന്‍ ഒരു മാസം കൊണ്ട് അവര്‍ താണ്ടിയ ദൂരം ഏകദേശം പതിനാറ് കിലോമീറ്റര്‍ ആണ് !!!
antech
Wednesday, October 19, 2016
👉👉👉 ഭൂമിക്കുള്ളിലെ മറ്റൊരു ലോകം !
Subscribe to:
Post Comments (Atom)
No comments:
Post a Comment