തൂത്തൻഖാമുനും ഫറവോമാരുടെ ശാപവും (Tutankhamun and the curse of the pharaohs)
*****************************************
ഒൻപതാം വയസ്സിൽ ഫറവോ ആയി പത്തു വർഷങ്ങൾ മാത്രം ഭരിച്ചു പത്തൊൻപതാം വയസ്സിൽ മരണമടഞ്ഞ "പയ്യൻ" ഫറവോ ആണ് തൂത്തൻഖാമൂൻ. 1922-ൽ ആണ് ഈജിപ്റ്റിലെ ലക്സറിൽ ഉള്ള ഫറവോമാരുടെ ശ്മശാനം ആയ രാജാക്കന്മാരുടെ താഴ്വരയിൽ (Valley of the Kings) നിന്നും തൂത്തൻഖാമൂന്റെ കല്ലറ കണ്ടെത്തിയത്. പുരാവസ്തു ഗവേഷകർ ഇരുപതാം നൂറ്റാണ്ടിൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി ഇത് കരുതപ്പെടുന്നു. ഒരു പയ്യൻ ഫറവോയുടെ കഥയും ആ കല്ലറയിൽ നിന്നും കിട്ടിയ നിധികളുടെ വിശേഷങ്ങളും ഒപ്പം ഫറവോയുടെ ശാപം മൂലം ഉണ്ടായി എന്ന് പറയപ്പെട്ട ചില മരണങ്ങളും ലോകശ്രദ്ധയെ ഏറെ ആകർഷിച്ചു. ഈ കല്ലറയിൽ തൂത്തൻഖാമന്റെ മമ്മി സൂക്ഷിച്ചിരുന്ന ശവപ്പെട്ടി നിർമിച്ചിരിക്കുന്നത് 110 കിലോ തനി സ്വർണത്തിലാണ്. ഇന്നത്തെ സ്വർണ വില അനുസരിച്ച് ഇതിനു മാത്രം 33 കോടി രൂപ വരും. മരിക്കുമ്പോൾ അണിയിക്കുന്ന മുഖാവരണം (death mask) ഉണ്ടാക്കിയിരിക്കുന്നത് 10 കിലോ സ്വർണത്തിലാണ്. ഇതിന്റെയൊന്നും പഴക്കത്തിനു (antiquity) ഒട്ടു വിലയിടാൻ പറ്റുകയുമില്ല.
രാജാക്കന്മാരായ ഫറവോമാർ മരിക്കുമ്പോൾ അവർക്ക് മരണാനന്തര ജീവിതത്തിൽ ഉപയോഗിക്കാനായി അവർ ജീവിത കാലത്ത് ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റു വസ്തുക്കളും മമ്മിയോടൊപ്പം നിക്ഷേപിക്കുമായിരുന്നു. ഇത് മോഷ്ടാക്കളെ ഈ കല്ലറകളിലേക്ക് ആകർഷിച്ചു. അവർ കല്ലറകൾ പൊളിച്ചു അകത്തു കടന്നു വിലയേറിയ വസ്തുക്കളൊക്കെ മോഷ്ടിച്ചു. അറുപതിൽ പരം ഫറവോമാരെ അടക്കിയ രാജാക്കന്മാരുടെ താഴ്വരയിൽ നിന്നും മോഷ്ടാക്കളുടെ കണ്ണിൽ പെടാതെ തൂത്തൻഖാമുന്റെ കല്ലറ മാത്രമേ പുരാവസ്തു ഗവേഷകർക്ക് കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. ആഭരണങ്ങൾ, വസ്ത്രങ്ങൾ, രഥം, ആയുധങ്ങൾ, ഫർണിച്ചറുകൾ, ജോലിക്കാരുടെ പ്രതിമകൾ തുടങ്ങി 5300-ൽ പരം വസ്തുക്കളാണ് ഈ കല്ലറയിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്. അപ്രശസ്തൻ ആയ ഒരു ഫറവോയുടെ കല്ലറയിൽ ഇത്രയും നിധിയുണ്ടായിരുന്നുവെങ്കിൽ മറ്റു ഫറവോമാരുടെ കല്ലറകളിൽ എന്ത് മാത്രം വിലയേറിയ വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും മോഷ്ടാക്കൾ എന്ത് മാത്രം നിധി കടത്തിക്കാണും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മോഷ്ടാക്കൾക്ക് തൂത്തൻഖാമുന്റെ കല്ലറ കണ്ടെത്താൻ കഴിയാത്തതിന് ഒരു കാരണം ഉണ്ടായിരുന്നു. തൂത്തൻഖാമുന്റെ കല്ലറക്ക് തൊട്ടുമുകളിലായാണ് റാമിസെസ് ആറാമൻ ഫറവോയുടെ കല്ലറ പണിതത്. മല തുരന്ന് കല്ലറ പണിതപ്പോൾ മിച്ചം വന്ന കല്ലും മണ്ണുമൊക്കെ പണിക്കാർ തൂത്തൻഖാമുന്റെ കല്ലറയുടെ മുന്നിൽ കൂട്ടിയിട്ടു. അത് കാഴ്ച മറച്ചതു മൂലം അവിടെ ഒരു കല്ലറ ഉണ്ടെന്ന് ആരും കരുതിയില്ല.
ഫറവോ അഖനെറ്റന്റെ (Akhenatan) പല ഭാര്യമാരിൽ ഒരാളായ കിയയിൽ ആണ് തൂത്തൻഖാമുൻ ജനിക്കുന്നത് (BC 1333 or 802 ?) രാജ്ഞിയായ നെഫെർറ്റിറ്റിയിൽ അഖനേറ്റന് പെണ്മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫരവോമാരുടെ നിയമപ്രകാരം രാജ്ഞിയിലുണ്ടാവുന്ന ആൺമക്കൾക്കാണ് ഭരണാവകാശം. രാജ്ഞിയിൽ പെൺമക്കളും മറ്റൊരു ഭാര്യയിൽ മകനും ഉണ്ടെങ്കിൽ ഈ മകന് ഫറവോ ആവാൻ രാജ്ഞിയിൽ ഉള്ള പെൺകുട്ടികളെ വിവാഹം കഴിച്ചാൽ മതിയാവും. ഭരണം കുടുംബത്തിന് പുറത്തു പോവാതിരിക്കാനായി സഹോദരിസഹോദരന്മാർ തമ്മിലുള്ള വിവാഹവും സാധാരണമായിരുന്നു. അഖനേറ്റൻ തന്റെ രണ്ടു പെൺമക്കളേയും വിവാഹം ചെയ്തു ! അവരിലും അയാൾക്ക് പെൺകുട്ടികളേ ഉണ്ടായുള്ളൂ. ഒടുവിൽ അഖനേറ്റൻ മരിക്കുമ്പോൾ ഏക ആൺ തരി അവശേഷിച്ചത് ഒൻപത് വയസുള്ള തൂത്തൻ ഖാമുനും. തൂത്തൻഖാമുനെ ഫറവോയാക്കുക അല്ലാതെ വേറൊരു മാർഗവും അവശേഷിച്ചില്ല. തന്റെ അർദ്ധസഹോദരിയും പിതാവായ അഖനേറ്റന് നെഫെർറ്റിറ്റി രാജ്ഞിയിൽ ജനിച്ചവളും പിന്നീട് പിതാവിന്റെ തന്നെ ഭാര്യയുമായിത്തീർന്ന അങ്കെസനമുനെ (Ankhesenamun) വിവാഹം കഴിച്ച് തൂത്തൻഖാമുൻ തന്റെ ഫറവോ സ്ഥാനം ഉറപ്പിച്ചു. തൂത്തൻഖാമുന്റെ പിതാവായ അഖെനേറ്റൻ ഒരു വിപ്ലവകാരിയായ ഫറവോ ആയിരുന്നു. ഈജിപ്റ്റുകാർ അതുവരെ ആരാധിച്ചിരുന്ന അമുൻ എന്ന ദൈവത്തെ ഉപേക്ഷിച്ചു രാജ്യത്തിന്റെ പുതിയ ദൈവമായി സൂര്യദേവനായ ആറ്റെനെ (Aten) അവരോധിച്ചു. തലസ്ഥാനമായ ലക്സർ അമുൻ ദേവന്റെ പുരോഹിതന്മാരുടെ നിയന്ത്രണത്തിൻകീഴിലായിരുന്നു. അവരുടെ ക്ഷേത്രങ്ങളിൽ ധനം കുമിഞ്ഞു കൂടി. പുരോഹിതന്മാരുടെ അധികാരത്തിനു കടിഞ്ഞാണിടാൻ തന്റെ തലസ്ഥാനം ലക്സറിൽ നിന്നും അമർനയിലെക്കു ( Tel el Amarna) മാറ്റി. പക്ഷെ തൂത്തൻഖാമൻ അധികാരത്തിൽ വന്നപ്പോഴേക്കും അവസ്ഥ മാറി. സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായം അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. രാജസദസ്സിലെ പ്രധാനികളുടെ നിർബന്ധം മൂലമാവാം, അദ്ദേഹം ആറ്റെൻ ദേവനെ ഉപേക്ഷിച്ച് അമുൻ ദേവനെ തിരികെ കൊണ്ടുവന്നു. തലസ്ഥാനം വീണ്ടും ലക്സറിലേക്ക് മാറ്റി.
പത്തു വർഷത്തെ ഭരണശേഷം പത്തൊൻപതാം വയസ്സിലാണ് തൂത്തൻഖാമൻ മരിക്കുന്നത്. എങ്ങനെ മരിച്ചു എന്നതിനെ പറ്റി പല അഭ്യൂഹങ്ങളും ഉണ്ട്. തലയുടെ പിറകിൽ കണ്ട മുറിവ് മൂലം തലക്കടിയേറ്റാണ് മരിച്ചത് എന്നായിരുന്നു ആദ്യം ഗവേഷകർ കരുതിയത്. എന്നാൽ ആ മുറിവ് ശവശരീരം മമ്മി ആക്കിയപ്പോൾ ഉണ്ടായതാണ് എന്ന് പിന്നീട് തെളിഞ്ഞു. തുടയെല്ലിൽ പൊട്ടൽ ഉണ്ടായിരുന്നത് കാരണം രഥത്തിൽ നിന്നും വീണു മരിച്ചതാണ് എന്ന് ചിലർ വാദിക്കുന്നു. BBC പുറത്തുവിട്ട തെളിവ് പ്രകാരം മലേറിയ ബാധിച്ചാണ് തൂത്തൻഖാമുൻ മരിച്ചത്. എന്നാൽ തൂത്തൻഖാമന്റെ ശരീരത്തിൽ മുന്നിലത്തെ വാരിയെല്ലുകൾ കാണാത്തത് മൂലം ഹിപ്പൊപ്പൊട്ടാമസിനെ വേട്ടയാടുന്നതിന്റെ ഇടയ്ക്കു അതിന്റെ ഇടിയേറ്റാണ് മരിച്ചത് എന്ന വാദവും ഉണ്ട്.
1922-ൽ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഹോവാർഡ് കാർട്ടർ ആണ് തൂത്തൻഖാമുന്റെ കല്ലറ കണ്ടെത്തുന്നത്. അതിനു മുൻപ് പത്തു വർഷങ്ങളോളം രാജാക്കന്മാരുടെ താഴ്വരയിൽ തിയഡോർ ഡേവിസ് എന്ന പുരാവസ്തുഗവേഷകൻ വളരെയധികം കല്ലറകൾ കണ്ടെത്തിയിരുന്നു. ഇനിയൊന്നും തന്നെ അവിടെ നിന്നും കണ്ടെടുക്കാനില്ല എന്ന് കരുതിയ അദ്ദേഹം ഗവേഷണം അവസാനിപ്പിച്ചു. ഈ അവസരത്തിൽ ഹോവാർഡ് കാർട്ടർ പുരാവസ്തുഗവേഷണത്തിനുള്ള പെർമിറ്റിനു അപേക്ഷിക്കുകയും അദ്ദേഹത്തിനു അത് ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരനായ കർനാർവോൺ പ്രഭു ആണ് കാർട്ടറുടെ ഗവേഷണത്തിനുള്ള ചിലവു വഹിച്ചത്. അസുഖബാധിതനായിരുന്ന പ്രഭു ഡോക്ടർമാരുടെ ഉപദേശപ്രകാരം വരണ്ട കാലാവസ്ഥയുള്ള സ്ഥലമായ ഈജിപ്തിൽ താമസത്തിനെത്തിയതായിരുന്നു. 1918-ൽ ആണ് കാർട്ടർ തൂത്തൻഖാമുന്റെ കല്ലറക്കായുള്ള അന്വേഷണം തുടങ്ങിയത്. 1921 ആയിട്ടും ഒന്നും കിട്ടാത്തതിനാൽ കർനാർവോൺ പ്രഭു തുടർന്നും ഗവേഷണത്തിനായി പണം മുടക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചു. എന്നാൽ ഒരു വർഷത്തെ സഹായത്തിനുകൂടി കാർട്ടർ അഭ്യർഥിച്ചപ്പോൾ അദ്ദേഹം വഴങ്ങി. 1922-ൽ കാർട്ടർ ലോകശ്രദ്ധയാകർഷിച്ച ഈ കണ്ടുപിടിത്തം നടത്തി. കല്ലറക്കകത്ത് കയറിയ അവർ ആദ്യം കണ്ടത് സ്വർണം പൂശിയ തടി കൊണ്ടുള്ള വലിയ ഒരു പെട്ടി ആണ്. അതിനകത്ത് വീണ്ടും മൂന്നു പെട്ടികൾ. അതിൽ മൂന്നാമത്തെ പെട്ടിക്കുള്ളിലായിരുന്നു തൂത്താൻഖാമുന്റെ മമ്മി വെച്ചിരുന്ന സ്വർണം കൊണ്ടുള്ള ശവപ്പെട്ടി.
അസുഖബാധിതനായിരുന്ന കർനാർവോൺ പ്രഭു ഈ കണ്ടുപിടിത്തം കഴിഞ്ഞു മൂന്നു മാസത്തിനുള്ളിൽ മരണമടഞ്ഞു. തൂത്തൻഖാമുന്റെ കല്ലറയിൽ കയറി അദ്ദേഹത്തിൻറെ ആത്മാവിനെ ശല്യപ്പെടുത്തിയത് മൂലം ഫറവോയുടെ ശാപം കിട്ടിയത് കൊണ്ടാണ് കർനാർവോൺ പ്രഭു പെട്ടെന്ന് മരണമടഞ്ഞത് എന്ന് പല അന്ധവിശ്വാസികളും പറഞ്ഞുപരത്തി. ഷെർലക് ഹോംസ് കഥകളുടെ രചയിതാവായ സർ ആർതർ കോനൻ ഡോയൽ പോലും ഈ കഥ പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു. ഇത് വീണ്ടും ലോകശ്രദ്ധ ആകർഷിച്ചു. എന്നാൽ മുന്നേ തന്നെ അസുഖബാധിതനായ കർനാർവോൺ പ്രഭു കൊതുക് പരത്തിയ ഏതോ അസുഖം മൂലം മരണമടഞ്ഞതായിരുന്നു. അങ്ങനെ ഫറവോയുടെ ശാപം ഉണ്ടെങ്കിൽ കല്ലറ കണ്ടുപിടിച്ച ഹോവാർഡ് കാർട്ടർ ആണല്ലോ ശരിക്കും മരണമടയേണ്ടത്. പക്ഷെ അദ്ദേഹം പ്രായമെത്തി തന്റെ അറുപത്തിനാലാമാത്തെ വയസ്സിൽ, ഈ കണ്ടുപിടിത്തത്തിനും 16 വർഷങ്ങൾക്ക് ശേഷം അർബുദരോഗം മൂലം മരണമടയുകയായിരുന്നു.

No comments:
Post a Comment