antech

antech

Sunday, October 30, 2016

👉👉👉 ഒരു വിചിത്ര ആചാരം ' Ma'nene ' (മൈനെനെ)

ഒരു വിചിത്ര ആചാരം ' Ma'nene ' (മൈനെനെ)

അടക്കം ചെയ്ത മൃതദേഹം പെട്ടിയില്‍നിന്നു പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച് ഗ്രാമം മുഴുവന്‍ കറക്കി വീണ്ടും പെട്ടിയിലടക്കം ചെയ്യുന്നു.

ഇന്തോനേഷ്യയിലെ സുലാവെസി പ്രാന്തപ്രദേശത്തുള്ള " തോറോജ ഗ്രാമത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഒരാചാരമാണ് Ma'nene.

ഈ ഗ്രാമക്കാര്‍ മൃതദേഹം കല്ലറകളില്‍ അടക്കാറില്ല. പെട്ടിയില്‍ അടച്ചശേഷം ഗുഹകളിലും, മരച്ചില്ലക ളിലുമാണ് സൂക്ഷിക്കുന്നത്.

എല്ലാവര്‍ഷവും പെട്ടിതുറന്ന് മൃതദേഹം പുറത്തെടുത്ത് അവരെ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് അണിയിച്ചൊരുക്കി ഗ്രാമത്തില്‍ വലിയ ജനാവലിയുടെ അകമ്പടിയോടെ പ്രദക്ഷിണം വച്ചശേഷം പുതിയ പെട്ടിയില്‍ അല്ലെങ്കില്‍ പഴയ പെട്ടിയില്‍ ആവശ്യമുള്ള അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും അടക്കം ചെയ്തു സൂക്ഷിക്കുന്നു.

കൊച്ചു കുഞ്ഞുങ്ങളുടെ മൃതദേഹവും ഇങ്ങനെ പുറത്തെടുത്ത് ഇതുപോലെ ഒരുക്കി പുതിയ കളിപ്പാട്ടങ്ങളും പാവകളും ഉള്‍പ്പെടെയാണ് പെട്ടിയില്‍ അടക്കം ചെയ്യുന്നത്.

യാത്രാമദ്ധ്യേ ദൂരെ സ്ഥലങ്ങളില്‍ പോയി ആരെങ്കിലും മരിച്ചാല്‍ അവരുടെ മൃതദേഹം മരിച്ച സ്ഥലം വരെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരുന്നു.

ഈ ആഘോഷദിവസം മരിച്ച ആത്മാക്കള്‍ ജന്മഗ്രാമ ത്തില്‍ വിരുന്നു വരുന്നു എന്നതാണ് അവരുടെ വിശ്വാസം.കൂടാതെ മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവ ര്‍ക്ക് ഇന്നും തങ്ങള്‍ ഹൃദയത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു എന്നതിന് തെളിവായും ഈ ആഘോഷത്തെ അവര്‍ കാണുന്നു.മരിച്ചവര്‍ ഒരിക്കലും തങ്ങളെ വിട്ടകലുന്നില്ല എന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.

സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികള്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം സൂക്ഷിക്കാനായി പ്രത്യേകം കല്ലില്‍കൊത്തിയ വലിയ ഗുഹകള്‍ (Stone wall) നിര്‍മ്മിച്ചിട്ടുണ്ട്.(ചിത്രം കാണുക)

ഇതുമായി ബന്ധപ്പെട്ട  ചിത്രങ്ങള്‍ കാണുക.
©©©

👉👉👉 ഐ.എൻ.എസ്. അസ്ത്രധാരിണി

ഐ.എൻ.എസ്. അസ്ത്രധാരിണി

                            
                               ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി പൂർണ്ണമായും ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ട ആദ്യത്തെ ടോർപിഡോ ലോഞ്ചർ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അസ്ത്രധാരിണി (ഇംഗ്ലീഷിൽ: Astradharini). പ്രധാനമായും ടോർപിഡൊകൾ വിക്ഷേപിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഈ യുദ്ധക്കപ്പലിനെ ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും ഉപയോഗിച്ചുവരുന്നു. ഇതിനുവേണ്ടി അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
2015 ജൂലൈ 17-ന് സേവനരംഗത്തു നിന്നും പുറത്താക്കപ്പെട്ട ഐ.എൻ.എസ്. അസ്ത്രവാഹിനിയ്ക്കു പകരമായാണ് ഈ യുദ്ധക്കപ്പൽ തയ്യാറാക്കിയിട്ടുള്ളത്‌. 2015 ഒക്ടോബർ 6-ന് വിശാഖപട്ടണത്തെ നേവൽ ബേസിൽ വച്ച് കിഴക്കൻ നാവിക മേഖല വൈസ് അഡ്മിറലായ സതീഷ് സോണിയാണ് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത്. ഡി.ആർ.ഡി.ഓ.യ്ക്കു കീഴിലുള്ള നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി (NSTL), ഖരക്പൂരിലെ ഐ.ഐ.ടി., ഷോഫ്റ്റ് ഷിപ്പ്‍യാർഡ് എന്നീ സ്ഥാപനങ്ങളാണ് കപ്പൽ നിർമ്മിച്ചത്.ജലാന്തര-ആയുധ നിർമ്മാണശേഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഐ.എൻ.എസ്. അസ്ത്രധാരിണി തയ്യാറാക്കിയിട്ടുള്ളത്.
പൂർണ്ണമായും ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ടോർപിഡൊ ലോഞ്ച് ആൻഡ് റിക്കവറി വെസൽ (TLRV) യുദ്ധക്കപ്പലാണ് ഐ എൻ എസ് അസ്ത്രധാരിണി.(ഐ.എൻ.എസ്=ഇന്ത്യൻ നേവൽ ഷിപ്പ്)[2] ടോർപിഡോകൾ വിക്ഷേപിക്കുകയെന്നതാണ് കപ്പലിന്റെ പ്രധാന ലക്ഷ്യം. കപ്പലിന്റെ വിശാലമായ ഡെക്കിൽ ഇതിനുവേണ്ടിയുള്ള ടോർപിഡൊ ലോഞ്ചറുകൾ സജ്ജമാക്കിയിട്ടുണ്ട്.[4] ഇവയുടെ ലോഞ്ച് വെസലിന് 50 മീറ്റർ നീളമുണ്ട്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത്.
ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും സഹായകമായ ആധുനിക ആശയവിനിമയ സംവിധാനങ്ങളാണ് ഐ എൻ എസ് അസ്ത്രധാരിണിയിൽ ഉപയോഗിച്ചിരിക്കുന്നത്.പവർ ഉല്പാദനത്തിനും ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുന്നു. കുറഞ്ഞ പവർ ഉപയോഗിച്ച് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കുവാൻ കഴിയും.
ഡി.ആർ.ഡി.ഓ.യിൽ നിന്നുള്ള പതിമൂന്ന് ശാസ്ത്രജ്ഞരോടൊപ്പം രണ്ട് ഉദ്യോഗസ്ഥർക്കും 27 നാവികർക്കും ഒരേ സമയം സഞ്ചരിക്കുവാനുള്ള സൗകര്യങ്ങളാണ് കപ്പലിലുള്ളത്.
2015 ജൂലൈ 17-നു സേവനരംഗത്തു നിന്നും പിൻവലിച്ച (ഡീ കമ്മീഷൻ ചെയ്ത) യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അസ്ത്രവാഹിനി. 28.5 മീറ്റർ നീളവും 112 ടൺ ഭാരവുമുണ്ടായിരുന്ന അസ്ത്രവാഹിനിയുടെ പോരായ്മകൾ പരിഹരിച്ച് നിർമ്മിച്ച യുദ്ധക്കപ്പലാണ് അസ്ത്രധാരിണി.
നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി(NSTL), ഖരക്പൂർ ഐ.ഐ.ടി., ഷോഫ്റ്റ് ഷിപ്പ്യാഡ് (Shoft Shipyard) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് ഐ.എൻ.എസ്. അസ്ത്രധാരിണിയുടെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത്‌. NSTL നിർമ്മിക്കുന്ന ജലാന്തര(Under water)യുദ്ധ സാമഗ്രികൾ പരീക്ഷിക്കുന്നതിനായി ഈ കപ്പലിനെ ഉപയോഗിക്കുന്നുണ്ട്.കമ്മീഷൻ ചെയ്തതിനു ശേഷം നാവികസേനയുടെ കിഴക്കൻ കപ്പൽ സൈന്യത്തിലേക്കാണ് (The Eastern Fleet) ഐ.എൻ.എസ്. അസ്ത്രധാരിണിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

👉👉👉 സ്നൈപ്പർ ( snipper )

സ്നൈപ്പർ


                        യുദ്ധകാലത്ത് ഒളിഞ്ഞിരുന്ന് ശത്രു സൈന്യത്തിലെ പട്ടാളക്കാരെ വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്. ഈ പട്ടാളക്കാർ ഇതിനു വേണ്ടി സ്നൈപ്പർ റൈഫിൾ എന്ന് വിളിക്കുന്ന പ്രത്യേകതരം തോക്കാണ് ഉപയോഗിക്കുക. ഓഫീസർ മാർ, റേഡിയോ ഓപ്പറേറ്റർ മുതലായ ശത്രുവിന്റെ വിലപ്പെട്ട ആസ്തികളെ (high value assets) ഇല്ലാതാക്കുകയാണ് സ്നൈപ്പറിന്റെ പ്രധാന ജോലി. സൂക്ഷമതയോടെ വെടി വെയ്ക്കുന്നതിനുള്ള് പരിശീലനത്തിനു പുറമെ സ്നൈപ്പർമാർക്ക് ഒളിഞ്ഞിരിക്കൽ (camouflage), ഭൂപ്രകൃതിക്കനുസൃതമായ ഒളി പടനീക്കം(field craft), നുഴഞ്ഞുകയറ്റം (infiltration), ഒളിച്ചുകടത്തൽ (exfiltration), രഹസ്യ നിരീക്ഷണം (surveillance), കാട്ടിൽ യുദ്ധം ചെയ്യൽ(jungle warfare) എന്നീ കാര്യങ്ങളിൽ പരിശീലനം നൽകാറുണ്ട്
സ്നൈപർ എന്ന വാക്ക് ഉത്ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇൻഡ്യയിലെ പട്ടാളക്കാരുടെ ഇടയിലാണ്. സ്നൈപ് (snipe) എന്ന പക്ഷിയുടെ പേരിൽ നിന്നാണ് സ്നൈപ്പർ എന്ന വാക്കുണ്ടായത്. ഈ സ്നൈപ് (snipe) ഒളിച്ചിരിക്കാൻ വളരെ വൈദഗ്ദ്യമുള്ള തരം പക്ഷിയാണ്. കൂടാതെ പറക്കുമ്പോൾ ഇത് നേരെയല്ല അല്പം വളഞ്ഞ് പുളഞ്ഞാണ് പറക്കുക. ഇതിനെ വെടിവച്ചിടാൻ അതീവ വൈദ്ഗ്ദ്യമുള്ള വേട്ടക്കാർക്ക് മാത്രമേ പറ്റൂ. അങ്ങനെ, സ്നൈപ് (snipe) എന്ന പക്ഷിയെ വേട്ടയാടി കൊല്ലാൻ കഴിവുള്ള പട്ടാളക്കാരെ മറ്റുള്ളവർ സ്നൈപർ എന്ന് വിളിച്ച്തുടങ്ങി. [2]
ചരിത്രത്തിൽ ആദ്യമായിട്ട് സ്നൈപ്പർമാരെ വ്യാപകമായി ഉപയോഗിച്ചത് അമേരിക്കൻ സ്വാതന്ത്ര്യസമരക്കാലത്താണ്. 1777 ൽ സാരറ്റോഗയിൽ നടന്ന ഒരു സംഘട്ടനത്തിൽ (battle) അമേരിക്കക്കാർ മരങ്ങളിൽ ഒളിച്ചിരുന്നു ബ്രിട്ടീഷ് പട്ടാളക്കാരെ വെടി വെച്ചിരുന്നു. അന്ന് തിമത്തി മർഫി എന്ന അമേരിക്കക്കാരൻ ബ്രിട്ടീഷ് പട്ടാളത്തിലെ ജെനറലായ സൈമൺ ഫ്രേസറെ 1200 അടി ദൂരെ നിന്ന് വെടിവെച്ചിട്ടു. പിന്നീട് അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രണ്ട് കക്ഷികളും വ്യാപകമായി ഷാർപ് ഷൂട്ടർമാരെ ഉപയോഗിച്ചു. അക്കാലത്തെ എടുത്തു പറയേണ്ട സംഭവം ജോൺ സെജ്്വിക്ക് (John Sedgwick) എന്ന യൂണിയൻ ജെനറലിന്റെ അന്ത്യമാണ്. സ്പോട്ട്സിൽവേനിയ സംഘട്ടനത്തിൽ (Battle of Spotsylvania Court House) 3000 അടി ദൂരെ നിന്ന് കോൺഫെഡറേറ്റ് ഷാർപ് ഷൂട്ടർമാർ യൂണിയൻ സേനക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. സെജ്്വിക്കിന്റെ കൂടെയുള്ള ഓഫീസർമാർ വെടി ശബ്ദം കേൾക്കുകയും ഞെട്ടുകയും, താഴോട്ട് കുനിയുകയും ചെയ്തു. ഇത് കണ്ട സെജ്്വിക്ക് "എന്തിനാ പേടിക്കുന്നത്, ഈ ദൂരത്ത് നിന്ന് അവർ ഒരു ആനയെ വെടിവെച്ചാൽ കൂടി, വെടി കൊള്ളില്ല" എന്ന് പറഞ്ഞ്കൊണ്ട് സധൈര്യം തുറസ്സായ സ്ഥലത്ത് അങ്ങോട്ടുമിങ്ങോട്ടുമുലാത്തി. പക്ഷെ ഏതാനും നിമിഷങ്ങൾക്കകം സെജ്്വിക്ക് വെടിയേറ്റ് മരിച്ചുവീണു.

👉👉👉 ഐലൻ കുർദി....

ഐലൻ കുർദി

ഉറങ്ങുന്ന ലോകത്തെ ഉണർത്തിയവൻ.
2015 സെപ്തംബർ 2 ന് പുലരിയിൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിനെ ആദ്യം കണ്ടത് മെഹ് മദ് സിപ്ലക് എന്ന പോലീസുകാരനായിരുന്നു.ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഓടി ചെന്ന് അദ്ദേഹം മൂന്ന് വയസ് പ്രായമുള്ള  ആ കുഞ്ഞു ശരീരം വാരിയെടുത്തു. ഏത് നടുക്കത്തിലും തകരാത്ത ആ പോലീസ് കാരന്റെ ഹൃദയം തകർന്നു. പിറ്റേന്ന് ലോകത്തുള്ള പത്രങ്ങളിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടു. ചിത്രം കണ്ട ലോകത്തെമ്പാടുള്ള ജനങ്ങൾ തങ്ങളുടെ ആരുമല്ലാത്ത ഐലന് വേണ്ടി കണ്ണീർ പൊഴിച്ചു. ചിലർ കാണാനാവാതെ കണ്ണുപൊത്തി. കടൽ തീരത്തണിഞ്ഞ ആ മൃതദേഹം അഭയാർത്ഥികളുടെ ദൈന്യത ഉയർത്തിക്കാട്ടി.നിലുഫർ ഡെമിർ എന്ന 29കാരിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചയായി.
ഐലന്റ ചിത്രം ലോകത്തെ ഉണർത്തിയപ്പോൾ അധികം അകലെയല്ലാതെ അവന്റെ ജ്യേഷ്ഠൻ അഞ്ചു വയസുകാരൻ ഗലിപും കരക്കടിഞ്ഞിരുന്നു. അതിനുമപ്പുറത്തെ തീരത്ത്  ഇരുവരുടേയും അമ്മ റീഹാന്റെ മുപ്പത്തഞ്ച് വർഷത്തെ ദുരിത ജീവിതം.തുർക്കിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടന്നാൽ ഗ്രീക്ക് തീരമണിയാം. അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഓരോ അഭയാർത്ഥിയും കടൽ കടക്കുന്നത്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു അബ്ദുള്ള കുർദി. 2010 ൽ റീഹാനെ നിക്കാഹ് ചെയ്തു.2011 മുതലാണ് സിറിയയിൽ കലാപം തുടങ്ങുന്നത്. ഡമാസ്കസിൽ നിന്ന് റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടെയുമെത്തി.തുടർന്ന് 2012ൽ പലരേയും പോലെ തുർക്കിയിലേക്ക് പലായനം ചെയ്തു.തുടർന്ന് ഇസ്താംബൂളിലേക്ക് നീങ്ങിയ അബ്ദുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഭാര്യയേയും മക്കളേയും പട്ടിണിക്കിടാതെ നോക്കാൻ കഴിയുമായിരുന്നില്ല. കാനഡയിലേക്ക് 20 വർഷം മുൻപ് കുടിയേറിയ സഹോദരി തിമ അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്.തിമയും ഹെയർ ഡ്രസറാണ്.കടൽ കടന്ന് ഗ്രീക്ക് ദ്വീപായ കോസിൽ എത്തിയാൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ജർമ്മനിയിലെത്താം, അതിനു സഹായിച്ചതും തിമയാണ്. ഇതേ രീതിയിൽ ജീവിതം മെച്ചപ്പെടുത്തിയതാണ് സഹോദരൻ മുഹമ്മദ്. റീഹാന് പേടിയായിരുന്നു എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്തലറിയില്ലെന്നും തിമയോട് യാത്രക്കു മുൻപ് പറഞ്ഞിരുന്നു.
പരമാവധി 8 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 16 പേരുമായാണ് ബോട്ട് യാത്ര തുടങ്ങിയത്.ഏറെ കഴിയും മുമ്പേ കടൽ പ്രക്ഷുബ്ദമായി. ബോട്ട് ആടിയുലഞ്ഞു .യാത്രക്കാരെ ഉപേക്ഷിച്ച് ക്യാപ്റ്റൻ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് ബോട്ട് നിയന്ത്രിച്ചത് അബ്ദുള്ളയായിരുന്നു. തന്റെ ഭാര്യയേയും മക്കളേയും ഒരു കയ്യിൽ ചേർത്തു പിടിച്ച് മറുകയ്യിൽ അദ്ദേഹം സ്റ്റിയറിംഗ് നിയന്ത്രിച്ചു. എന്നാൽ പ്രിയപ്പെട്ടവരെ ഓരോരുത്തരായി തിരമാലകൾ കവർന്നു. അടുത്ത പ്രഭാതത്തിൽ തുർക്കിയുടെ തീരത്ത് ആ സിറിയൻ കുട്ടികളുടേയും അമ്മയുടേയും മൃതദേഹങ്ങൾ കരക്കടിഞ്ഞു. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന അബ്ദുള്ളയേയും മറ്റു ചിലരേയും മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി.'എന്റെ മക്കളെ മനുഷ്യരെപ്പോലെ വളർത്താൻ ഞാൻ ആഗ്രഹിച്ചു. അവരെ പിടിച്ചു നിർത്താൻ എല്ലാ ശക്തിയും പ്രയോഗിച്ചു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാൻ മരണത്തിലേക്ക് നയിച്ചെന്ന് മരിക്കും വരെ എന്നെ കുറ്റപ്പെടുത്തും.' സംഭവത്തിനു ശേഷം അബ്ദുള്ളയുടെ വാക്കുകളാണിത്.തന്റെ രണ്ട് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങൾ അബ്ദുള്ള തന്നെയാണ് തുർക്കിയിൽ നിന്ന് ഏറ്റുവാങ്ങിയത്.ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ കരഞ്ഞു തളർന്ന അദ്ദേഹം ബോധരഹിതനായി.തങ്ങളുടെ ദുരിതം ലോകം കാണണമെന്ന് അദ്ദേഹം പറഞ്ഞു.ഇത് അവസാനത്തെ അനുഭവമാകണമെന്നും മറ്റൊരാൾക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. തുർക്കിയിൽ നിന്ന് സിറിയയിലെത്തിച്ച മൃതദേഹങ്ങൾ കൊബാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം ചെയ്തു. ഐലന്റെ ദുരന്തത്തിനു ശേഷവും സെപ്റ്റംബർ 18 ന് ഈജിയൻ പട്ടണമായ സെസ് മേയിലെ ബീച്ചിൽ ഒരു നാലു വയസുകാരിയുടെ മൃതദേഹം കരക്കടിഞ്ഞു. കുട്ടി ആരാണെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

Saturday, October 29, 2016

Sucess Story Of Phil Knight.( Co founder of NIKE)

Sucess Story Of Phil Knight.


            കയ്യില്‍ നയാപൈസയില്ലാതെ ലോകം മുഴുവന്‍ വലിയൊരു ബിസ്സിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഫില്‍ നൈറ്റ്‌ ന്‍റെ വിജയ ഗാഥ.
Nike ( നൈക്കി) ലോകത്തെ മികച്ച സ്പോര്‍ട്സ് ഷൂസുകളും മറ്റനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ്. ഇതിന്‍റെ Co Founder ആയിരുന്നു Phil Knight..
കോളേജിലെ പരീക്ഷയ്ക്ക് വന്ന ചോദ്യത്തിന് Phil Knight അലസമായി എഴുതിയിട്ട ഉത്തരമാണ് പ്രചോദനം. ചോദ്യമിതായിരുന്നു " ചെറിയ ബിസ്സിനസ്സും അതിന്‍റെ മാര്‍ക്കറ്റിംഗ് പ്ലാനും."?
Phil Knight.എഴുതി. " ജപ്പാനിലെ ഷൂ നിര്‍മ്മാതാക്കളുടെ സഹായത്തോടെ Adidas ,Puma മുതലായ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഷൂസുകളെക്കാള്‍ വിലകുറഞ്ഞതും, ഉറപ്പുള്ളതും നല്ല ഗുണ നിലവാരമുള്ളതുമായ ഷൂ നിര്‍മ്മിച്ചു വില്‍ക്കാന്‍ കഴിയും..! "
പരീക്ഷയില്‍ ജയിച്ചുകഴിഞ്ഞപ്പോള്‍ പലപ്പോഴും താനെഴുതിയ ഉത്തരം ചോദ്യമായി മനസ്സില്‍ ഉയര്‍ന്നുവന്നു.
നല്ല ഓട്ടക്കാരനായിരുന്നു Phil Knight.. അതാണ്‌ ഷൂ വിഷയമായി തെരഞ്ഞെടുത്തത്. പോസ്റ്റ്‌ ഗ്രാജുവേഷന്‍ കഴിഞ്ഞ ശേഷം ഫില്‍ ഷൂ നിര്‍മ്മാണത്തെപ്പറ്റി കാര്യമായിത്തന്നെ ചിന്തിക്കാന്‍ തുടങ്ങി.അങ്ങനെ അദ്ദേഹം Adidas ഷൂ നിര്‍മ്മിക്കുന്ന ജപ്പാനിലെ ഓനിറ്റ്സുക (Onitsuka) ഫാക്ടറി യുടമയെ നേരിട്ടു പോയിക്കണ്ട. താന്‍ ബ്ലൂ റിബന്‍ കമ്പനിയുടെ ഉടമയാണെന്നു പരിചയപ്പെടുത്തി അവിടുത്തെ ഉല്‍പ്പാദന വിപണന രീതികളെല്ലാം കണ്ടു മനസ്സിലാക്കി.
ബ്ലൂ റിബന്‍ എന്ന ഒരു കമ്പനി Phil Knight ന്റെ ഭാവനയായിരുന്നു,അന്ന് അങ്ങനെ ഒരു കമ്പനി ലോകത്ത് നിലവിലില്ലായിരുന്നു.അമേരിക്കയില്‍ തിരിച്ചെത്തിയ Phil Knight പിതാവിനോട് കുറച്ചു പണം കടമായി ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെട്ടു..
ആ പണം ലോകത്തെ ബൃഹത്തായ ഒരു സ്ഥാപന ത്തിന്‍റെ അടിത്തറയായി മാറി. ജപ്പാനില്‍ അദ്ദേഹം കണ്ട ഷൂ നിര്‍മ്മാണ വിദ്യ അല്‍പ്പം മോഡിഫൈ ചെയ്ത് അദ്ദേഹം ചെറിയതോതില്‍ ഷൂസുകള്‍ നിര്‍മ്മിച്ചു വിപണനം ആരംഭിച്ചു..കുറച്ചു സാമ്പിളുകള്‍ അദ്ദേഹം തന്‍റെ കോച്ച് (Phil Knight ഓട്ടക്കാരനായിരുന്നു ) Bill Bowerman ന് അയച്ചുകൊടുത്തു. കൊച്ചിന് ഷൂസ് ഏറെ ഇഷ്ടമായി..
പിന്നീട് Bill Bowerman ഫിലിനൊപ്പം ബിസ്സിനസ് പങ്കാളിയായി മാറി.
ഫില്‍ പുതുമയാര്‍ന്ന ഒരു തുടക്കം ആഗ്രഹിച്ചു. ആദ്യമായി തന്‍റെ കമ്പനിക്ക് അദ്ദേഹം ഡയമെന്‍ഷന്‍ -6 എന്ന് പേരിടാന്‍ തീരുമാനിച്ചു. എന്നാല്‍ ഫില്‍ ന്‍റെ സുഹൃത്തും കമ്പനിയിലെ ആദ്യ ഷെയര്‍ ഹോള്‍ഡറുമായ Jeff Johnson നിര്‍ദ്ദേശിച്ച 'നൈക്കി' എന്ന പേര് ഫിലിനും നന്നായി ബോധിച്ചു..ആ പേര് സ്വീകരിക്കപ്പെട്ടു.യൂനാന്‍ ദേവതയായ ' നായ് - കീ ' അതായത് God's Of Victory ആണ് NIKE എന്നായത്.
നൈക്കി യുടെ tick ഉം ലോഗോയും ഡിസൈന്‍ ചെയ്തത് കാരൊലിന്‍ ഡേവിഡ്സന്‍ എന്ന വിദ്യാര്‍ഥിനിയായി രുന്നു.ഇതിനു പ്രതിഫലമായി കാരൊലിന് നല്‍കിയത് വെറും 35 ഡോളര്‍ .കൊടുക്കാന്‍ മനസ്സില്ലാത്തതല്ല. തുടക്കത്തിലെ സാമ്പത്തിക ഞെരുക്കം.എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നൈക്കി ബ്രാന്‍ഡ് പോപ്പുലര്‍ ആയി മാര്‍ക്കറ്റുകള്‍ കീഴടക്കിയപ്പോള്‍ നൈക്കി ഡിസൈന്‍ ഉള്ള ഒരു ഡയമണ്ട് റിങ്ങും കമ്പനിയുടെ കുറച്ചു ഷെയറുകളും Phil Knight കാരോലിനു സൗജന്യമായി നല്‍കി.
ലോകത്തെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും നൈക്കി യുടെ Head Quarters ഉണ്ട്.എന്നാല്‍ അത്ഭുതകരമായ വസ്തുത നൈക്കി ക്ക് ലോകത്തൊരിടത്തും സ്വന്തമായി ഫാക്ടറി ഇല്ലെന്നതാണ്.Nike ന്‍റെ പ്രോഡക്റ്റ് കള്‍ കരാറുകാര്‍ ( Contractors) അവരുടെ ഫാക്ടറി കളിലാണ് നിര്‍മ്മിക്കുന്നത്.മേല്‍നോട്ടം ,Quality Inspection ഒക്കെ Nike അധികാരികളാണ് നടത്തുക.
1970 കളില്‍ ലോകത്ത് ലഭ്യമായ സ്പോര്‍ട്സ് സ്നീക്കര്‍ ബോക്സുകള്‍ എല്ലാം വെള്ള ,നീല നിറത്തിലുള്ളവയാ യിരുന്നു. ഷിക്കാഗോയില്‍ നടന്ന Sports Goods Association ല്‍ Nike ന്‍റെ പ്രോഡക്റ്റ്കള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കാന്‍ അവസരം കൈവന്നു..എന്നും പുതുമകള്‍ ഇഷ്ടപ്പെട്ടിരുന്ന Phil Knight അതുവഴി ജനങ്ങളുടെ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ തന്‍റെ ഷൂസുകളുടെ പാക്കിംഗ് നിയോണ്‍ ഓറഞ്ച് നിറത്തില്‍ അവതരിപ്പിച്ചു.അത് ഫലം കണ്ടു..ആകര്‍ഷകമായ കളര്‍, ആള്‍ക്കാരുടെ ആദ്യശ്രദ്ധ അതിലേക്കു പതിഞ്ഞു. ഇതിനു ഫില്‍ പറയുന്ന കാര്യം..മഴവില്ലിലെ ഓറഞ്ച് നിറമാണ് മറ്റെല്ലാ നിറങ്ങളെക്കാളും മുന്നില്‍ തെളിയുന്നത് എന്നാണ്.
ഇന്ന് Nike ന്‍റെ ഈ ബ്രാന്‍ഡ് കളര്‍ ലോകമെങ്ങും പോപ്പുലറാണ്.
Nike ഷൂസിനെപ്പോലെ അതിന്‍റെ പരസ്യം ' Just do it ' വിശ്വ പ്രസിദ്ധമാണ്. എന്നാല്‍ വിജ്ഞാപനത്തെക്കാള്‍ ഗുണനിലവാരമാണ് ഒരു Product ന്‍റെ നിലനില്‍പ്പ്‌ എന്നുറച്ചു വിശ്വസിക്കുന്നയാളാണ് Phil Knight.
ടൈഗര്‍ വൂട്സ്, മൈക്കില്‍ ജോര്‍ഡന്‍,റോജര്‍ ഫെഡറര്‍,റാഫേല്‍ നദാല്‍, സെറീന വില്യംസ്, ക്രിസ്ത്യാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ ഇന്ന് Nike ന്‍റെ അറിയപ്പെടുന്ന മുഖങ്ങളാണ്.
2016 ജൂണ്‍ മാസം കമ്പനിയില്‍ നിന്ന് റിട്ടയര്‍മെന്റ് എടുത്ത ഫില്‍ നൈറ്റ് ഇപ്പോള്‍ ചാരിറ്റി പ്രവര്‍ത്ത നങ്ങളുമായി ഒതുങ്ങിക്കഴിയുന്നു.(BN)
( ഇത് Phil Knight എന്ന വ്യക്തിയുടെ ജീവിത കഥയല്ല .അദ്ദേഹം ജോലി ചെയ്തതും,പിതാവിന്‍റെ പത്രവ്യവ സായവും, Phil Knight ന്‍റെ തന്നെ സിനിമാ നിര്‍മ്മാണ കമ്പനിയും ഒന്നും ഇവിടെ വിഷയമായില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യബോധവും ,നിശ്ചയദാര്‍ഡ്യവും ആണ് വിലയിരുത്തപ്പെട്ടിരിക്കുന്നത് )
Phil Knight ചിത്രങ്ങളില്‍.

Thursday, October 27, 2016

👉👉👉 ഓരോ ഭാരതീയനും അറിയുവാൻ✍

ഭാരതത്തിൽ ഉടലെടുത്ത സംസ്കാരം, അതിനെ ആദ്യം അറിയേണ്ടത് ഭാരതീയർ അല്ലെ...

ഓരോ ഭാരതീയനും അറിയുവാൻ✍

1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
              -----------------------------------------

14. വേദങ്ങൾ 4 : ഋക്, യജൂസ്, സാമം, അഥര്വ്വം

15. ഉപവേദങ്ങൾ : ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം : അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയോളം വലുതായി മറ്റെന്തുണ്ട്..

Wednesday, October 26, 2016

👉👉👉 ദശാവതാരങ്ങൾ.......✍

ദശാവതാരങ്ങൾ:

എല്ലാ അവതാരങ്ങളും 1200 ദിവ്യവർഷങ്ങൾ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തിൽ മത്സ്യം, കൂർമ്മം, വരാഹം,നരസിംഹം എന്നിവയും വാമനൻ, പരശുരാമൻ,ശ്രീരാമൻ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണൻ ദ്വാപരയുഗത്തിലും കൽക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.

1. മത്സ്യം
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂർമ്മം.
മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാർ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയർത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂർത്തിയാക്കി അമൃതം നേടിയെടുക്കുവാൻ സഹായിച്ചു.

3. വരാഹം.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹർഷിമാർ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം.
ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങൾ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയിൽ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണിൽ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന് ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരിച്ചു വാതിൽപ്പടിയിൽ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങൾ കൊണ്ട് മാറുപിളർന്ന് വധിക്കുകയും ചെയ്തു.

5. വാമനൻ.
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ് വാമനൻ ജനിച്ചത്. ദേവന്മാരെക്കാൾ വളർന്ന മഹാബലിയെ ഭയപ്പെട്ട ദേവർ മഹാവിഷ്ണുവിനോട് സങ്കടമഭ്യർത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തിൽ മഹാബലിയുടെ അടുക്കൽ ചെന്ന് തപസ്സു ചെയ്യുവാൻ മൂന്നടി മൻണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊൾവാൻ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനൻ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാൻ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നിൽക്കുകയും ചെയ്തു. ഈ സമയം വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.

6. പരശുരാമൻ.
പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീർക്കാനായി പരശുരാമൻ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ് പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമൻ.
ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ് രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻനിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമൻ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാൻ സുഗ്രീവൻ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേർന്ന രാമൻ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമൻ.
മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ് ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണൻ.
മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ് ശ്രീകൃഷ്ണൻ. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവർ കാരഗൃഹത്തിലടയ്ക്കപ്പെടാൻ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണൻ ഭൂജാതനാകുകയും കംസൻ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാൽ ധാരാളം അസുരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അർജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാർ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താൽ വശംവദയായ ഭൂമിദേവിയുടെ അഭ്യർത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10.കൽക്കി.
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.

👉👉👉 ദേജാവു.............✍

രാജു : മാഷേ   ' ദേജാവു ' എന്നാൽ എന്താണ് ?

മാഷ് : ആദ്യമായി   ഒരാളെ  കാണുമ്പോൾ അയാളെ മുൻപെപ്പോഴോ കണ്ടതായി തോന്നിയിട്ടുണ്ടോ ?
ടൂറിനു ആദ്യമായി പോയപ്പോൾ ആ സ്ഥലം എവിടെയോ കണ്ടതായി തോന്നിയിട്ടുണ്ടോ ? അതാണ് ദേജാ വു !
നിങ്ങൾ ദൂരെ ഒരു കാട്ടിൽ ആദ്യമായി പോകുകയാണ്. അവിടെ ഒരു പഴയ അമ്പലം കണ്ട്. പക്ഷെ അത് നിങ്ങൾ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അത് എങ്ങനെ..! ആലോചിച്ചിട്ട് ആകെ കൺഫ്യൂഷൻ ആവുന്നു.
ആദ്യമായി കാണുന്ന ഒരു കാര്യം മുൻപ് എപ്പോഴോ കണ്ടിട്ടുള്ളതായി തോന്നുന്നതിനെ ' ദേജാ വു ' എന്ന് പറയും.

രാജു : മാഷ് ഈ പടത്തിൽ കൊടുത്തിരിക്കുന്ന മീനിന്റെ കാര്യം. അത് ദേജാവു ആണോ ?

മാഷ് : അത് ദേജാവു അല്ല. അതിനു മറവി എന്ന് പറയും :D ദേജാവു എന്നത് നമ്മൾ ശരിക്കും ആദ്യമായി കാണുന്ന കാര്യം മുൻപ് കണ്ടിട്ടുള്ളതായി തോന്നുന്നതിനെ ആണ്. അല്ലാതെ കണ്ട് മറന്നതിനെ വീണ്ടും കാണുന്നതിനെ അല്ല.

മീര : ശാസ്ത്രീയമായി എന്താണ് ദേജാവുവിന് കാരണം ബൈജുമാഷേ  ?

മാഷ് :  നമ്മുടെ തലച്ചോറിന്റെ ചെറിയൊരു കമ്യൂണിക്കേഷൻ ഡിലെ  ആണ് ദേജാവു വിനു കാരണം.
നാം ഒരു സീൻ കാണുമ്പോൾ ആ സീനിന്റെ രൂപം വിലയിരുത്തുന്നത് തലച്ചോറിന്റെ ഒരു ഭാഗം, നിറം വിലയിരുത്തുന്നത് മറ്റൊരു ഭാഗം, അത് നമുക്ക് പരിചയമുള്ളതാണോ എന്ന് നോക്കുന്നത് മറ്റൊരു ഭാഗം. അങ്ങനെ നമ്മുടെ തലച്ചോറിന്റെ പല പല ഭാഗങ്ങളാണ് ഓരോന്നും വിലയിരുത്തുക. ചില സമയങ്ങളിൽ  ഒന്ന് മറ്റൊന്നിനേക്കാൾ വേഗത ഏറിയിരിക്കാം. ചിലപ്പോൾ വേഗത കുറയാം. അങ്ങനെ സീനിന്റെ രണ്ടാമ പകുതി വിലയിരുത്തുമ്പോൾ ' നിൽക്ക് നിൽക്ക്.. ഇത് എനിക്ക് പരിചയമുള്ളതാണ് " എന്ന് തലച്ചോർ പറയും. സത്യത്തിൽ ആ സീൻ നമ്മൾ അപ്പോൾ ഏതാനും മില്ലി സെക്കന്റിനു മുന്നേ മാത്രം കണ്ടതായിരിക്കും.

വൈശാഖ് :  അങ്ങനെയെങ്കിൽ അതുപോലെ നമുക്ക് എപ്പോഴും തോന്നാത്തത് എന്താണ് ?

മാഷ് :  തലച്ചോറിലേക്കുള്ള കമ്യൂണിക്കേഷൻ ഡിലെ കാരണം  നമുക്ക് പലപ്പോഴും അങ്ങനെ തോന്നും. പക്ഷെ ഒരു പുതിയ സീൻ കാണുമ്പോൾ മാത്രമേ  നമുക്ക് അതിശയം തോന്നേണ്ട ആവശ്യം ഉള്ളൂ. അല്ലാതെ നമ്മൾ സ്ഥിരം കാണുന്ന സീനുകളിൽ നമുക്ക് മുൻപരിചയം ഉണ്ടായിരുന്നു എന്ന് തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് നമുക്ക് അത് മനസിലാവാറില്ല എന്ന് മാത്രം.

തലച്ചോർ എന്ന് പറയുന്നത് ന്യൂറോണുകളുടെ പ്രവർത്തനത്താൽ സാവകാശം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉപകരണം ആണ്. ചിലപ്പോൾ അതിലെ പ്രവർത്തങ്ങൾ ഒന്നിനെ അപേക്ഷിച്ചു മറ്റൊന്ന് സ്ലോ ആവാം. നമ്മൾ എന്ത് ചെയ്യുമ്പോഴും വിവരങ്ങൾ തലച്ചോറിലേക്കു അയച്ചു അത് വിലയിരുത്തിക്കൊണ്ടിരിക്കും. അതിനു 150 മില്ലി സെക്കന്റ് വരെ താമസം വരുന്നുണ്ട്.
കാണുവാനായി 10 മില്ലിസെക്കണ്ട് എടുക്കുന്നു എന്ന് കരുതുക. 2 മില്ലിസെക്കണ്ട് കേൾക്കുവാനായി ഉപയോഗിക്കുന്നു. 100 മില്ലി സെക്കണ്ട് തൊടുന്നത് അറിയുവാൻ. സെറിബ്രൽ കോര്ട്ടെക്സിനും, മിഡ് ബ്രെയിനിനും ഇടയ്ക്കായുള്ള തലാമസ്സ്‌ എന്ന കേന്ദ്രത്തിൽ ഇവ പല സമയങ്ങളിലായാണ് എത്തുക. നമ്മുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മിന്നുമ്പോളും, ബീപ്പ് അടിക്കുമ്പോൾ തൊടുവാനും ഉള്ള ഒരു നല്ല പ്രോഗ്രാം ഉണ്ടാക്കിയാൽ ഈ വ്യതാസം  നമുക്ക് മനസിലാക്കാം. ശബ്ദത്തിനു വേഗത കുറവാണ്. അപക്ഷേ നമ്മൾ ഇരിക്കുന്ന ദൂരം അനുസരിച്ചു അത് സെറ്റ് ചെയ്‌താൽ ആ പ്രോബ്ലം പരിഹരിക്കാം.

നമ്മുടെ തലച്ചോർ ഇന്ദിയങ്ങളുടെ  ഇതുപോലുള്ള മില്ലിസെക്കണ്ട് താമസത്തിനു അനുസരിച് പ്രോഗ്രാം ചെയ്തിരിക്കുകയാണ്. അതിൽ കൂടുതലായി ഏതെങ്കിലും താമസിച്ചാലോ ?? നമ്മൾ ടെലഫോൺ ചെയ്യുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്നുള്ള ശബ്ദം കുറച്ചു താമസിച്ചാൽ ആകെ പരുങ്ങലിൽ ആവും. 250-300 മില്ലി സെക്കണ്ട്  താമസം നേരിട്ടാൽ പിന്നെ ആകെ കൺഫ്യൂഷൻ ആവും. ഇതേ കാര്യംതന്നെ ഒരു വസ്തുവിന്റെ രൂപവും, നിറവും തിരിച്ചറിയുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് സംഭവിച്ചാലോ ?? അവിടെ  ദേജാവു സംഭവിക്കാൻ സാധ്യത ഉണ്ട്. 
ആദ്യമായി കാണുന്ന കാര്യമാണെന്ന് നിങ്ങൾക്കറിയാം. പക്ഷെ തലച്ചോർ പറയും " ഞാൻ ഇത്  മുന്നേ കണ്ടിട്ടുണ്ട് " എന്ന് :)