നമ്മൾ തിയതി എഴുതുന്നത് 20/09/2019 (DMY) എന്ന രീതിയാണ്. ഇതാണ് ലോകത്തേറ്റവും കൂടുതൽ ഉപയോഗിക്കുന്നതും.അമേരിക്കയിൽ 09/20/2019 (MDY)എന്ന രീതിയും ചൈനയിൽ 2019/09/20 (YMD)എന്നുമാണ്.ഈ മൂന്ന് രീതിയും പറയുവാൻ മൂന്ന് രാജ്യങ്ങൾ ഉദാ: പറഞ്ഞെന്ന് മാത്രം.ഒരു രാജ്യത്ത് തന്നെ ഒന്നിൽ കൂടുതൽ രീതിയും ഉപയോഗിക്കുന്നുണ്ട്.ഞാൻ പറയുന്നത് 2000 വർഷത്തിൽ നമ്മൾ നേരിട്ട Y2K പ്രശ്നത്തിന്റെ പരിഹാരത്തെക്കുറിച്ചാണ്.Y2K എന്നത് year 2000, അതായത് സിസ്റ്റത്തിൽ തിയതി നോക്കുമ്പോൾ 2000 എന്നതിനു പകരം അവസാനം രണ്ട് പൂജ്യം വരുന്ന രീതി (01/01/00)അത് 1900 ആകുമൊ എന്ന ആശങ്ക.പരിഹാരമെന്നത് 00 എന്നത് 2000 എന്ന് തിരുത്തുക ഇതിനെ date expansion എന്നാണ് പറയുക. ഇതിനുള്ള സോഫ്റ്റ് വെയർ ഉണ്ടാക്കിയിരുന്നു.എന്നാൽ കളങ്ങളിൽ തിയതി കയറ്റേണ്ടി വരുമ്പോൾ അവസാനം രണ്ട് കളങ്ങൾ മാത്രമുള്ളിടത്ത് ഇത് പ്രായോഗികമല്ല.പിന്നൊന്ന് 00 എന്നത് 2000 എന്നാണെന്ന് സിസ്റ്റത്തെ പഠിപ്പിക്കുക ഇതിനെ windowing എന്നാണ് പറയുക.ഇതിന്റെ സോഫ്റ്റ്‌വെയറും ഉണ്ട്. പിന്നെയുള്ളത് Encapsulation ആണ്.ഇതെല്ലാം 95% കംപ്യൂട്ടറുകളിലും പരിഗണിച്ചു. embedded ചിപ്പുകൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്ക് ഇത് ഫലവത്താവില്ല.embedded സിസ്റ്റം എന്നുപറഞ്ഞാൽ കീബോർഡും മൗസുമൊക്കെ വച്ച് ഉപയോഗിക്കുന്നതു മാത്രമല്ല കംപ്യൂട്ടർ,സെർവറുമായൊ മറ്റു കംപ്യൂട്ടറുമായൊ ഏതെങ്കിലും ഉപകരണവുമായൊക്കെ കണക്റ്റ് ചെയ്തിട്ടുള്ള കംപ്യൂട്ടറുമുണ്ട് ഉദാ: ആഢംബര കാറുകളിൽ. ടെലിഫോണിൽ, ക്രെഡിറ്റ് കാർഡിൽ, ഡിജിറ്റൽ ക്ലോക്ക്, TV,വാഷിംഗ് മെഷീൻ ,മൈക്രോവേവ് ഓവൻ etc...
ഇനി വരാൻ പോകുന്നത് Y2K38 എന്ന വിപത്താണ്. അത് embedded സിസ്റ്റത്തെപ്പോലും ബാധിക്കുന്നതാണ്, ലളിതമായി പറഞ്ഞാൽ നമ്മൾ വാഷിംഗ് മെഷീനിലൊ ഓവനിലൊ time സെറ്റ് ചെയ്യുമല്ലൊ ആ time എത്രയെന്ന് സിസ്റ്റത്തിന് മനസിലാവാൻ പറ്റാതെയാവും. ഇവിടെ സമയമാണ് വില്ലൻ.സമയവുമായി ബന്ധപ്പെട്ട എല്ലാത്തിനും പണികിട്ടും.അത് പിന്നീട് പറയാം.
No comments:
Post a Comment