⭐ആരാണ് ‘നിയോൺ’?⭐
👉സാംസങ് ടീം വികസിപ്പിച്ച
കൃത്രിമ മനുഷ്യനാണ് നിയോൺ. ഇന്ത്യന്‍ വംശജനായ ടെക് മാന്ത്രികന്‍ പ്രണവ് മിസ്ട്രി നയിക്കുന്ന സാംസങ് സ്റ്റാര്‍ലാബ്‌സാണ് മനുഷ്യരുടെ മറ്റൊരു സ്വപ്നം കൂടെ യാഥാർഥ്യമാക്കിയി
രിക്കുന്നത്. യഥാര്‍ഥ മനുഷ്യനെപ്പോലെ തന്നെ വികാരവും, ബുദ്ധിയും പ്രകടിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മലയാളിയായ അനിൽ ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന ടീമാണ് ഈ വലിയ നേട്ടം കൈവരിച്ചത്
.നിയോൺ രൂപകകല്പന ചെയ്ത സാംസങ് സ്റ്റാർലാബ് റിസേർച് ടീമിലെ ഏക മലയാളിയും അനിലാണ്.സാംസങ് കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് കമ്പനി ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. യഥാര്‍ഥ മനുഷ്യനെ പോലെ യുക്തിയോടെ സംസാരിക്കാനും, ഇടപഴകാനും നിയോണിന് കഴിവുണ്ട് .ഇന്ത്യൻ ഭാഷകളിൽ ഹിന്ദി മാത്രമാണ് നിയോണിന് ഇപ്പോൾ വഴങ്ങുക. ടിവി ആങ്കറിങ്, അഭിനയം എന്നീ മേഖലകൾ തുടങ്ങി ബോഡിഗാർഡ്, രോഗീപരിചരണം തുടങ്ങി നിരവധി മേഖലകളിൽ നിയോൺ വിപ്ലവകരമായി സാന്നിധ്യം ഉറപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.സാംസങ് അവതരിപ്പിച്ച കംപ്യൂട്ടർ ജീവിയായ നിയോൺ ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. നാളത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമായാണ് നിയോൺ എന്നാണ് ടെക് ലോകം വിശേഷിക്കപ്പെടുന്നത്.
തങ്ങളുടെ നിഗൂഢമായ ടെക്‌നോളജി എന്താണെന്നു വെളിപ്പെടുത്താതെ, എന്നാല്‍ ജിജ്ഞാസ നിലനിര്‍ത്തി ആഴ്ചകളോളം നിയോണിന്റെ പരസ്യം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു സാംസങ്. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് സാംസങ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. യഥാര്‍ഥ മനുഷ്യനെ പോലെ തോന്നിക്കുകയും, പെരുമാറുകയും ചെയ്യുമെന്നത് കൂടാതെ, നിയോണിന് വികാരങ്ങളും ,ബുദ്ധിയും പ്രകടിപ്പിക്കാനുമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം റിയല്‍ ലൈഫ് ടെസ്റ്റുകള്‍ക്കു ശേഷം മാത്രമായിരിക്കും ടെക് ലോകം അംഗീകരിക്കുക.
ഇതുവരെ കണ്ട അലക്‌സ, ബിക്‌സ്ബി തുടങ്ങിയ വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ രീതിയില്‍ നിര്‍മിക്കപ്പെട്ട ഒന്നല്ല നിയോണ്‍ എന്നാണ് സാംസങ് പറയുന്നത്. ഇന്റര്‍നെറ്റിന്റെ ശക്തി ആവഹിച്ച, എല്ലാം അറിയാവുന്ന റോബോട്ടുകളുമല്ല ഇവ. ആന്‍ഡ്രോയിഡുകള്‍, സറഗേറ്റുകള്‍, യഥാര്‍ഥ മനുഷ്യരുടെ കോപ്പി തുടങ്ങിയ വാക്കുകളുപയോഗിച്ചും നിയോണിനെ വിശേഷിപ്പിക്കാനാവില്ല എന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, അവ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന 'അവതാറുകള്‍' ആണ്. അവയ്ക്ക് മനുഷ്യരോട് സംവാദിക്കാനും ,സഹാനുഭൂതി കാണിക്കാനുമാകും.നിയോണ്‍ ഒരു പുതിയ തരം ജീവിയാണ് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത് .ഭൂമിയില്‍ ദശലക്ഷക്കണക്കിനു ജീവികളുണ്ട്
.അവയ്ക്കിടയിലേക്ക് പുതിയ ഒന്നിനെക്കൂടെ കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. നിയോണുകളുമായി ചങ്ങാത്തം കൂടാം, സഹകരിച്ചു പ്രവര്‍ത്തിക്കുന്നയാളാകാം, സഹയാത്രികനാകാം. അവ നിരന്തരം പഠിച്ചുകൊണ്ടേയിരിക്കും.
സാങ്കേതികമായി വിശദീകരിച്ചാല്‍ നിയോണുകള്‍ സാംസങിന്റെ സ്റ്റാര്‍ ലാബ്‌സിന്റെ കോര്‍ ആര്‍3, സ്‌പെക്ട്രാ എന്നീ എൻജിനുകള്‍ ഉള്ളില്‍ പേറുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യന്ത്ര മനുഷ്യരാണ്. ഈ സാങ്കേതികവിദ്യകളില്‍ കോര്‍ ആര്‍3 എൻജിന് യഥാര്‍ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും തത്സമയ പ്രതികരണ ശേഷി കൊണ്ടുവരുന്നതുമാണ്. അതേസമയം സ്‌പെക്ട്രാ എൻജിനാണ് നിയോണിന് ബുദ്ധിശക്തിയും, പഠിക്കാനുള്ള കഴിവും വികാരങ്ങളും ബുദ്ധിയും പ്രകടിപ്പിക്കാനുള്ള ശേഷിയും ഓര്‍മ നിലനിര്‍ത്താനുള്ള കഴിവും നല്‍കുന്നത്.മനുഷ്യരെപ്പോലെ തന്നെ സംവാദിക്കാനും അനുഭവങ്ങളില്‍ നിന്ന് കാര്യങ്ങൾ മനസിലാക്കാനുമാകും. തനിക്കു സംഭവിക്കുന്നതെല്ലാം ഓര്‍ത്തുവയ്ക്കും. മനുഷ്യരെപ്പോലെ തന്നെ കാര്യങ്ങള്‍ ഗ്രഹിക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനും, സംസാരിക്കാനും അവയ്ക്കു സാധിക്കും. ഒരു ലക്ഷ്യം വച്ചു നീങ്ങുന്ന പല കാര്യങ്ങളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാ
കുമെന്നാണ് പറയുന്നത്. മനുഷ്യ സ്പര്‍ശം ആവശ്യമുള്ള പല കാര്യങ്ങളിലും ഇവയെ ഉപയോഗിക്കാം.ഒരു വ്യക്തിഗത അദ്ധ്യാപകനാക്കാം, സാമ്പത്തിക ഉപദേഷ്ടാവാക്കാം, ഉടമയുടെ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കാനുള്ള പരിപാലകനാക്കാം, മാത്രമല്ല ബോഡി ഗാര്‍ഡ് ആകാന്‍ പോലും സാധിക്കുമെന്നാണ് സാംസങ് അവകാശവാദം. നിയോണിന്റെ പ്രിവ്യൂ മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇവ ഇനി ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലേക്കു കടക്കും. പല രാജ്യങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ണര്‍മാര്‍ക്ക് ഇവയെ ടെസ്റ്റ് ചെയ്യാന്‍ സാംസങ് എത്തിച്ചു നല്‍കും. എന്നാല്‍, ഇവയെ വാങ്ങണമെങ്കില്‍ കാലതാമസം എടുത്തേക്കുമെന്നാണ് പറയുന്നത്.
No comments:
Post a Comment