💢അറിവുകൾ ഒറ്റനോട്ടത്തിൽ 💢
⭐ട്രെയിൻ റിസർവേഷൻ ചാർട്ട് എങ്ങനെ ഓൺലൈനിൽ നിന്ന് ലഭിക്കും ?⭐
💢 വിശദ വായന 💢
👉നിങ്ങൾ പതിവായി ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ ടിക്കറ്റ് ബുക്കിങ് സ്ഥിരീകരിക്കാത്തപ്പോൾ നമ്മൾക്ക് വിഷമം ഉണ്ടാവും . അങ്ങനെ ഉള്ളവർക്ക് വേണ്ടി റിസർവ് ചെയ്ത ചാർട്ടുകൾ ഓൺലൈനിൽ പ്രദർശിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തുടങ്ങി. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം ഒഴിവുള്ളതും ,ബുക്ക് ചെയ്തതും, ഭാഗികമായി ബുക്ക് ചെയ്തതുമായ ട്രെയിൻ ബെർത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം ഒരു ബട്ടൺ ക്ലിക്കുചെയ്ത് ലഭിക്കും. ട്രെയിനിൽ ലഭ്യമായ ഏതെങ്കിലും ഒഴിഞ്ഞ ബെർത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇത് യാത്രക്കാരെ സഹായിക്കും. ആദ്യത്തെ റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂർ മുൻപ് ഓൺലൈനിൽ വരും. രണ്ടാമത്തെ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് ഓൺലൈനിൽ കാണാനാകും. രണ്ടാമത്തെ ചാർട്ട് സീറ്റ് അലോക്കേഷനിലെ മാറ്റങ്ങൾ കാണിക്കും.ഐആർസിടിസി ഇ-ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമിലെ വെബിലും, മൊബൈൽ പതിപ്പിലും പുതിയ ഫീച്ചർ ലഭ്യമാകും. ഈ പുതിയ ഇന്റർഫേസ് ഇന്ത്യൻ റെയിൽവേയുടെ റിസർവ്ഡ് ട്രെയിനുകളിൽ ഉപയോഗിക്കുന്ന ഒൻപത് ക്ലാസുകളുടെ ലേഔട്ട് നൽകും, കൂടാതെ 120 ൽ അധികം വ്യത്യസ്ത കോച്ച് ലേൗട്ടുകളും ഉൾപ്പെടുത്തി.
ഐആർസിടിസി വെബ്‌സൈറ്റിൽ എങ്ങനെ റിസർവേഷൻ ചാർട്ടുകൾ പരിശോധിക്കാൻ പറ്റുമെന്ന് നോക്കാം .
✨1) ഐആർസിടിസി വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക. 'ചാർട്ടുകൾ / ഒഴിവുകൾ' എന്ന പുതിയ ഓപ്ഷൻ ലഭ്യമാണ്. നിങ്ങൾ ആ ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക
യാണെങ്കിൽ, നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടുചെയ്യും.
✨2) ട്രെയിൻ നമ്പർ, യാത്രാ തീയതി, ബോർഡിങ് സ്റ്റേഷൻ എന്നീ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, 'ട്രെയിൻ ചാർട്ട്' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
✨3) നിങ്ങൾക്ക് ഇപ്പോൾ റിസർവേഷൻ ചാർട്ട് കാണാൻ കഴിയും.
✨4) ക്ലാസ് തിരിച്ചുള്ളതും, കോച്ച് തിരിച്ചുള്ള ഒഴിഞ്ഞ ബെർത്തുകളുടെ എണ്ണം കാണാം.
✨5) ലേ ഔട്ട് കാണുന്നതിന് നിങ്ങളുടെ കോച്ച് നമ്പറിൽ ക്ലിക്കുചെയ്യാം.
📌കൂടുതൽ വിവരങ്ങൾക്ക്:
https://www.irctc.co.in/online-charts/
No comments:
Post a Comment