⭐ഇന്ത്യയുടെ പുതിയ സംയുക്തമേധാവിയുടെ ചിഹ്നം എന്ത്?⭐
👉 ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി മുന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
ആണ് . ദൽഹി സൗത്ത് ഗേറ്റിലാണ് സംയുക്ത സൈനിക മേധാവിയുടെ ഓഫീസ്. മൂന്ന് സൈനിക വിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് അദ്ദേഹ ത്തിന്റെ ഉത്തരാവാദിത്വം .സിഡിഎസിന്റെ പുതിയ അധികാര ചിഹ്നത്തിന് പ്രത്യേകത ഉണ്ട് .കരസേനയുടെ ചിഹ്നത്തിലെ വാളും,വായുസേനാ ചിഹ്നത്തിലെ കഴുകനും, നാവിക സേനയുടെ ചിഹ്നത്തില്‍ ആലേഖനം ചെയ്തിട്ടുള്ള നങ്കൂരവും സംയോജിപ്പിച്ചുകൊണ്ടാണ് സംയുക്ത സേനാ മേധാവിയുടെ (സിഡിഎസ്) അധികാര ചിഹ്നം ഒരുക്കിയിരിക്കുന്നത്. രാഷ്ട്ര ചിഹ്നമായ അശോകസ്തംഭവും, സിഡിഎസിന്റെ ചിഹ്നത്തിന്റെ ഏറ്റവും മുകളിലായി ചേര്‍ത്തിട്ടുണ്ട്.ദീര്‍ഘചതുര കടുംചുവപ്പ് പ്രതലത്തില്‍ വലത് വശത്ത് വലിപ്പത്തില്‍ സ്വര്‍ണനിറത്തിലുള്ള ചിഹ്നവും, ഇടത് മുകള്‍ വശത്തായി ദേശീയപതാകയും ആലേഘനം ചെയ്തിട്ടുള്ളതുമാണ് സിഡിഎസിന്റെ വാഹനത്തില്‍ അടക്കം ഉപയോഗിക്കുന്ന ഔദ്യോഗിക പതാക. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളുടേയും ഏകോപനച്ചുമതലയാണ് സംയുക്ത സേനാ മേധാവിക്കുള്ളത്. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശക ചുമതലയും സിഡിഎസ് നിര്‍വ്വഹിക്കും.
No comments:
Post a Comment