⭐എന്താണ് അക്വാപോണിക്സ്???.. ⭐
👉കരയിലും, വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടിയുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതി ആണ്.മണ്ണും
,കീടനാശിനിയും രാസവളവുമില്ലാതെ
യാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ, അരികിലോ പച്ചക്കറിയും
,അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ
മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ, അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. സിമന്റ് ടാങ്കിലും, പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്ത
വര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവും. ജലകൃഷിയുടെയും, ഹൈഡ്രോപോണിക്സിന്റെയും
നല്ലവശങ്ങള്‍ സംയോജിപ്പിച്ച് രൂപം കൊടുത്ത ഇൗ കൃഷി രീതി പൂര്‍ണ്ണമായും ജൈവികമായ എക്കാലവും നിലനില്‍ക്കുന്ന നൂതന ഉല്പാദന മാര്‍ഗ്ഗമാണ്. അക്വാപോണിക്സിലൂടെ മത്സ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, അലങ്കാരസസ്യങ്ങള്‍ എന്നിവ വന്‍തോതില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഈ മാര്‍ഗ്ഗം വീടിന് പുറത്തും മട്ടുപ്പാവിലും അവലംബിക്കാവുന്നതാണ്. പരമ്പരാഗതമായ മണ്ണ് നിറച്ച കൃഷിയിടങ്ങളില്‍ ആവശ്യമുള്ള ജലത്തിന്റെ പത്തിലൊന്നു ജലം മാത്രമേ ഇവിടെ ആവശ്യം വരുന്നുള്ളൂ
.അക്വാപോണിക്സ് കൃഷിരീതിയില്‍ കൃഷിയിടങ്ങളിലേക്കുള്ള ജലം മത്സ്യക്കുളങ്ങളില്‍ നിന്നും വളര്‍ച്ചാമാധ്യമത്താല്‍ നിറയ്ക്കപ്പെട്ട ഗ്രോബെഡ്ഡിലേക്ക് പമ്പ് ചെയ്യുന്നു. ഈ വളര്‍ച്ചാ മാധ്യമം ഉപകാരികളായ ബാക്ടീരിയകള്‍, കമ്പോസ്റ്റിംഗില്‍ ഉപയോഗിക്കുന്ന മണ്ണിരകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രെെറ്റായി വിഘടിപ്പിക്കുന്നു. മണ്ണിരകള്‍ ഖരമാലിന്യത്തെ വെര്‍മികമ്പോസ്റ്റാക്കി മാറ്റുന്നു. അങ്ങനെ മത്സ്യങ്ങളുടെ അവശിഷ്ടം സസ്യങ്ങള്‍ക്കുവേണ്ട ഒരു നല്ല ഭക്ഷണമായി മാറുന്നു. ഈ സസ്യങ്ങള്‍ ജലത്തിലടങ്ങിയ വിഘടിപ്പിച്ച മത്സ്യഅവശിഷ്ടങ്ങള്‍ ആഗിരണം ചെയ്ത് ജലം ശുദ്ധീകരിച്ച് മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുതകുന്ന ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പരസ്പരസഹ
വര്‍ത്തിത്തത്തോടെ ചെടികള്‍, മത്സ്യം, ബാക്ടീരിയ, വിരകള്‍ എന്നിവ തമ്മിലുള്ള ബന്ധം എല്ലാ ജീവഘടകങ്ങളുടെയും നിലനില്പിന് അനുയോജ്യമായ അന്തരീക്ഷം നല്‍കുന്നു.മികച്ചരീതിയിലുള്ള പരിപാലനമുറകള്‍ അവലംബിച്ച് ഗുണനിലവാരമുള്ള തീറ്റനല്‍കി അക്വാപോണിക്സ് സംവിധാനത്തില്‍ ലാഭകരമായി മത്സ്യവും, പച്ചക്കറികളും ഉത്പാദിപ്പിക്കുവാന്‍ സാധിക്കും.
No comments:
Post a Comment