⭐എന്തൊക്കെ കാര്യങ്ങൾ ആണ് വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?⭐
✨യഥാർഥ ആധാരം കണ്ടിട്ട് മാത്രം ഇടപാട് നടത്തുക.
ഫോട്ടോസ്റ്റാറ്റ് ആധാരം കണ്ട്ഇടപാടുകൾക്ക് തുനിയരുത്.
✨വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് പരിശോധിക്കുക. ആധാരം പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുക വഴി നിലവിലുള്ള കടബാദ്ധ്യത അറിയാൻ സാധിക്കില്ല.പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ അറിയിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല.കുറഞ്ഞത് 31 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ അപേഷ നൽകി ശേഖരിച്ച് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഒപ്പം അതിൽ പറഞ്ഞിരിക്കുന്ന ആധാരങ്ങളുടെ അസ്സലും പരിശോധിക്കണം.
✨വസ്തു കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം.
✨കരം അടച്ച രസീത് പരിശോധിച്ചു വസ്തുവിനെ എല്ലാ വിവരങ്ങളും
അറിയുക. വസ്തുവിന്റെ തരം, കോടതി, ജപ്തി നടപടികൾ
എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിക്കുക.
✨വസ്തുവിന്റെ വിസ്തീർണത്തിലോ, റീസർവേ നമ്പറിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഭൂമി ‘പുരയിടം’, ‘പാടം’, എന്ന ഗണത്തിൽപ്പെടുന്നതാണോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്.
✨വിൽക്കുന്ന ആൾക്ക് വിൽക്കുവാനുള്ള അധികാരം ഉണ്ടോ എന്ന് പരിശോധിക്കുക. ( പ്രത്യേകിച്ചും അവിഭക്ത ഹിന്ദുകുടുംബങ്ങൾ (HUF ), കമ്പനി, ക്ലബുകൾ, സംഘടനകൾ ).
✨ഒന്നിലേറെ അവകാശികളുളള സ്ഥലമാണെങ്കിൽ വസ്തു സ്വന്തം പേരിലാക്കുന്നതിനു മുമ്പ് എല്ലാവരുടെ കൈയിൽ നിന്നും ‘ഒഴിമുറി’ (റിലീസ്) വാങ്ങണം.
✨ഭൂമിയിലൂടെ നടപ്പവകാശമുണ്ടോ, കിണർ ഉപയോഗിക്കാൻ മറ്റുളളവർക്കും അവകാശമുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം.
✨മരിച്ചുപോയ ആൾക്കു വേണ്ടി എഴുതുമ്പോൾ മരണ സർട്ടിഫിക്കറ്റ് ആധാരം എഴുതി കൊടുക്കുന്ന ആളുകൾ അനന്തരാവകാശികൾ ആണെന്നു വില്ലേജ് അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ആവശ്യമാണ്. മരണപ്പെട്ട വ്യക്തിയുടെ മക്കൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ നിയമത്തിൽ അനവധി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.
✨ആധാരത്തിൽ തിരുത്തലുകൾ പാടില്ല. അഥവാ ഉണ്ടെങ്കിൽ അവസാന താളിൽ പ്രത്യേകം അവ പരാമർശിച്ചിരിക്കും. രജിസ്റ്റർ ചെയ്തശേഷം പിന്നിടാണ് തെറ്റു കാണുന്നതെങ്കിൽ വേറെ തെറ്റുതിരുത്തൽ ആധാരം ചെയ്യണം. ആ ആധാരം യഥാർഥ ആധാരത്തിനൊപ്പം സൂക്ഷിക്കണം. രജിസ്റ്റർ ചെയ്ത ആധാരത്തിൽ തിരുത്തിയാൽ അത് അസാധുവാകും.
✨വയൽ/ചതുപ്പ് എന്നിവ അനധികൃതമായി നികത്തി കരഭൂമി ആക്കി ചിലർ വിൽക്കാറുണ്ട്. മുൻ ആധാരത്തിൽ നിലം/ചതുപ്പ് എന്നാണെങ്കിൽ എഴുതി കിട്ടുന്ന ആധാരത്തിലും അങ്ങനെയേ ലഭിക്കൂ. ഇതിൽ തിരുത്തു വരുത്തിയാൽ പിന്നീട് നിയമനടപടികൾക്ക് വിധേയമാകേണ്ടി വരും.
✨ഇത് പൂർണ്ണമായ അറിവല്ല. വസ്തു വാങ്ങുന്നതിനു മുൻപ് നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചു ചെയ്യുക
No comments:
Post a Comment