കൊടും വനത്തിനുള്ളിലെ മധുവിധു
*******************************************
കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണകേന്ദ്രമായ വന്യജീവികൾ സ്വൈര്യവിഹാരം നടത്തുന്ന കാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഏറുമാടത്തിൽ താമസിക്കുക എന്നത് ആർക്കും ആശങ്ക ജനിപ്പിക്കുന്ന കാര്യം തന്നെ അവിടേക്കാണ നമ്മുടെ യാത്ര .
പറമ്പിക്കുളം ആനമലൈ വന്യജീവി സങ്കേതം
കേരളത്തിൽ പാലക്കാട് കഴിഞ്ഞാൽ പൊള്ളാച്ചി റോഡിലൂടെ തമിഴ്‌നാട്ടിലേക്ക് കയറി വേണം പറമ്പിക്കുളത്തെത്താൻ .പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലൂടെ മാത്രമേ അങ്ങോട്ടെത്താൻ സാധിക്കൂ .
സേതുമടെ ചെക്ക് പോസ്റ്റിൽ ഒരാൾക്ക് 30രൂപയും, LMV -ക്ക് 100രൂപയും വാനിനു 150ഉം HV -ക്ക് 200ഉം ഗൈഡ് ഫീസ് ഒരു വാഹനത്തിന് 150രൂപയും ക്യാമറക്ക് 80രൂപയും ആണ് ചാർജ് .
. പറമ്പിക്കുളം ചെക്‌പോസ്റ്റിൽ ഒരാൾക്ക് 23 രൂപയും കാറിനു 50 രൂപയും ആണ് ഫീസ്.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ആണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്, 1971 -ൽ സ്ഥാപിതമായ പറമ്പിക്കുളം വന്യജീവി സങ്കേതം 2010 -ൽ അന്നത്തെ കേന്ദ്രമന്ത്രി ആയിരുന്ന ജയറാം രമേശ് ആണ് ടൈഗർ റിസേർവ് ആയി പ്രഘ്യാപിച്ചത്,കേരളത്തിലെ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ഘട്ട മലനിരകളിൽ ഉൾപ്പെട്ട പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ വലിപ്പം 643.66 സ്‌ക്വയർ കിലോമീറ്റർ ആണ്. 37 കടുവകളാണ് പറമ്പിക്കുളത്ത് ഉള്ളത്, അതുകൂടാതെ പുള്ളിപ്പുലി, വരയാട്, ആന, കാട്ടുപോത്ത്, മാൻ തുടങ്ങിയ നിരവധി മൃഗങ്ങളും, വ്യത്യസ്ത ഇനം പക്ഷികളും ഇവിടെ ജീവിക്കുന്നു. അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ വേറെയും നിരവധി ജീവജാലങ്ങൾ ഇവിടെയുണ്ട്
ഈ വനമേഖലയെ നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ , ഇലപൊഴിയും വനങ്ങൾ , മഴക്കാടുകൾ തുടങ്ങിയ പേരുകളിൽ വ്യത്യസ്ത ഏരിയകളായി സംരക്ഷിച്ചു പോരുന്നു . മനുഷ്യനിർമ്മിതമായ തേക്ക് തോട്ടങ്ങളും , ശുദ്ധജല വിതരണത്തിന് വേണ്ടി പരിസ്ഥിതിയോടു ഇഴുകിച്ചേർന്നു നിര്മിക്കപ്പെട്ടിട്ടുള്ള മൂന്ന് അണക്കെട്ടുകളും ഈ സ്ഥലത്തെ വൈവിധ്യങ്ങളിൽ ചിലതാണ്.പറമ്പിക്കുളം, തുണക്കടവ്, പെരുവരിപ്പള്ളം എന്നീ പേരുകളിലാണ് ആ ഡാമുകൾ അറിയപ്പെടുന്നത് എന്നാൽ ഈ ഡാമിന്റെയൊക്കെ കൈവശാവകാശം അന്നത്തെ കരാർ അനുസരിച്ചു തമിഴ്നാടിനാണ്.
പ്രധാനമായും 6 രീതിയിലുള്ള താമസസൗകര്യങ്ങളാണ് പറമ്പിക്കുളത്തു ഉള്ളത്.
1-Tented Niche Jungle Camps
അകെ 10 ടെന്റുകളാണുള്ളത് .നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള മനോഹരമായ ഒരു താമസസ്ഥലം
സാധാരണ ദിവസങ്ങളിൽ 6100 രൂപയും അവധിദിവസങ്ങളിൽ 7300 രൂപയുമാണ് ചാർജ് .
താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, ജംഗിൾ സഫാരി വൈകുന്നേരം, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിങ്, ട്രൈബൽ സിമ്പോണി - ട്രൈബൽ ആർട്ട് പ്രകടനം, ട്രക്കിംഗ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്
Check in : 12:00 PM Check Out : Next day 10.30 AM
2-Honey Comb (A/C) Jungle Camps
ആകെ 9 മുറികൾ.നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള ഒരു ആഢംബര പഴയ ഇംഗ്ലീഷ് ബംഗ്ലാവ്.
സാധാരണ ദിവസങ്ങളിൽ 5000 രൂപയും അവധിദിവസങ്ങളിൽ 6100 രൂപയുമാണ് ചാർജ് .
താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗ്, ട്രൈബൽ സിംഫണി - ട്രൈബൽ ആർട്ട് പ്രകടനം എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്
Check in : 12:00 PM Check Out : Next day 10.30 AM
3-Treetop hut, Thunakadavu Jungle Camps
ഹണിമൂൺ ദമ്പതികൾക്കായി ഏറ്റവും നല്ല സ്ഥലം. ഒരെണ്ണം മാത്രം .നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള വിശാലമായ ഏരിയ റിസർവോയറിലേക്കും ഇടതൂർന്ന വനത്തിലേക്കും കാണാവുന്ന രീതിയിൽ നിർമ്മിച്ചത്.
സാധാരണ ദിവസങ്ങളിൽ 4800 രൂപയും അവധിദിവസങ്ങളിൽ 6100 രൂപയുമാണ് ചാർജ് .
താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, ജംഗിൾ സഫാരി വൈകുന്നേരം, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിങ്, ട്രൈബൽ സിമ്പോണി - ട്രൈബൽ ആർട്ട് പ്രകടനം, ട്രക്കിംഗ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്.
ഞങ്ങൾ ബുക്ക് ചെയ്തത് ഈ ട്രീ ടോപ് ഹട്ടാണ് .
Check in : 12:00 PM Check Out : Next day 10.30 AM
4-Treetop hut, Parambikulam Jungle Camps
ആകെ ഒരെണ്ണം മാത്രം.നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള തേക്ക് തോട്ടങ്ങളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഏറുമാടം.
സാധാരണ ദിവസങ്ങളിൽ 3000 രൂപയും അവധിദിവസങ്ങളിൽ 3600 രൂപയുമാണ് ചാർജ് .
താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗ്, ട്രൈബൽ സിംഫണി - ട്രൈബൽ ആർട്ട് പ്രകടനം
എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്
Check in : 12:00 PM Check Out : Next day 10.30 AM
5-Veettikunnu Island Jungle Camps
പറമ്പിക്കുളം വനത്തിനുള്ളിൽ റിസെർവോയറിനു നടുവിലായി സ്ഥിതി ചെയ്യുന്ന ദ്വീപിൽ പുറം ലോകവുമായി ബന്ധമില്ലാതെ ശാന്തമായി സമാധാനമായി താമസിക്കാൻ പറ്റിയ ഒരിടം . ഒന്നര മണിക്കൂറോളം പുഴയിലൂടെ യാത്ര ചെയ്തു വേണം ദ്വീപിലെത്താൻ . 5 പേർക്ക് താമസിക്കാം . നാലു വിദഗ്ധ ബോട്ട്മാൻമാരും ഒരു പ്രകൃതിശാസ്ത്ര ഗൈഡും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിഥികൾ അവരുടെ ഭക്ഷണവിഭവങ്ങൾ വാങ്ങേണ്ടി വരും. പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാവും
സാധാരണ ദിവസങ്ങളിൽ 9100 രൂപയും അവധിദിവസങ്ങളിൽ 9700 രൂപയുമാണ് ചാർജ് .
Check in : 12:00 PM Check Out : Next day 10.30 AM
6-Peruvari Island Nest Jungle Camps
പെരുവേരി ഡാമിന് സമീപം പുഴയിലൂടെ ചങ്ങാടത്തിൽ അര മണിക്കൂർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ഒരു ദ്വീപിൽ സൂര്യാസ്തമയത്തിന്റെ മനോഹര ദ്ര്‌ശ്യങ്ങൾ കണ്ടു താമസിക്കാൻ പറ്റിയ ഒരിടം . 4 പേർക്ക് താമസിക്കാം . നാലു വിദഗ്ധ ബോട്ട്മാൻമാരും ഒരു പ്രകൃതിശാസ്ത്ര ഗൈഡും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിഥികൾ അവരുടെ ആവശ്യകത അനുസരിച്ച് അവരുടെ ആഹാര സാധനങ്ങൾ വാങ്ങേണ്ടി വരും. പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാവും.
സാധാരണ ദിവസങ്ങളിൽ 6000 രൂപയും അവധിദിവസങ്ങളിൽ 8000 രൂപയുമാണ് ചാർജ് .
Check in : 12:00 PM Check Out : Next day 10.30 AM
കൂടാതെ ഡോർമെറ്ററി സൗകര്യങ്ങളും ,മറ്റു നാച്ചുറൽ ക്യാമ്പുകളുമെല്ലാം പറമ്പിക്കുളത്തുണ്ട് ..
ആനമല കുന്നുകൾക്കും നെല്ലിയാമ്പതി മലകൾക്കും ഇടയിലാണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് . വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തി 1,438 മീറ്റർ ഉയരമുള്ള കരിമല എന്ന കൊടുമുടിയാണ് .വടക്കേ അതിർത്തി തുറക്കുന്നത് നെല്ലിയാമ്പതി കുന്നുകളിലേക്കാണ് . പുഴയിലുള്ള വെള്ളം നേരെ ചാലക്കുടിപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത് . ഈ സംരക്ഷണ മേഖലയിൽ ഏതാണ്ട് 2000 ത്തോളം ആദിവാസികൾ താമസിക്കുന്നുണ്ട് . 4 ഗോത്രങ്ങളായി 6 വ്യത്യസ്ത കോളനികളിലായിട്ടാണ് അവരിവിടെ കഴിയുന്നത് .അതായതു കാടർ, മലസർ, മുദുവാസ്, മലമലസർ എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളും കരിയാർകുറ്റി, സംഗം കോളനി, കടവ് കോളനി, പൂപ്പാറ, എർത്ത് ഡാം കോളനി, കടവ് കോളനി എന്നീ ആദിവാസി കോളനികളുമാണ് അവിടെയുള്ളത്. അവർക്കു വേണ്ടി ഒരു lp സ്കൂളും ഒരു പ്രാഥമികാരോഗ്യകേന്ദ്രവും അവിടെയുണ്ട് ഓരോ കുടുമ്പത്തിലെ ഒരാൾ വീതം ഇവിടെ നമുക്ക് ഗൈഡായും ,തുഴച്ചിലുകാരായും ,കാന്റീൻ ജീവനക്കാരായുമൊക്കെ,....ജോലിചെയ്യുന്നുണ്ട്.ഈ ടൂറിസം ആണ് അവരുടെ ഇന്നത്തെ ജീവിതമാർഗം.കാടിനോടും നാടിനോടും ഒരുപോലെ ഇഴുകി ചേർന്ന് ജീവിക്കുന്ന ഒരു പറ്റം നല്ല ആളുകൾ. ഇവർക്ക് തമ്മിൽ സംസാരിക്കാൻ ലിപിയില്ലാത്ത ഒരു ഭാഷയുണ്ട്.മലയാളികളായ ഇവർക്ക് എല്ലാ കാര്യങ്ങൾക്കും തമിഴ്‌നാടിനെ ആശ്രയിക്കണം.. അങ്ങനെയങ്ങനെ അവരുടെ വിശേഷങ്ങൾ ഒരുപാടുണ്ട്...
അല്ലെങ്കിൽ ജംഗിൾ സഫാരി, ട്രക്കിങ്, ബാംബൂ റാഫ്റ്റിങ്, ഭക്ഷണം എന്നിവ ഉൾപ്പെട്ട കോംബോ പാക്കേജ് എടുത്താൽ നമ്മുടെ വാഹനം കടത്തുകയും വൈകുന്നേരം വരെ അവിടെ ചില വഴിക്കുകയും ചെയ്യാം.10 പേർക്ക് 9700രൂപയാണ് ഈ പാക്കേജിന് .
ഇനി സ്വന്തം വാഹനമില്ലാത്തവർക്കു ksrtc ബസിലും എവിടെയെത്താം.
പാലക്കാട് നിന്നും ksrtc രാവിലെ 8 .15 നും, പൊള്ളാച്ചിയിൽ നിന്ന് തമിഴ്നാട് ബസ് രാവിലെ 6:05നും ഉച്ച തിരിഞ്ഞു 3 മണിക്കും ആണ് ഉള്ളത് .
തിരിച്ചു പറമ്പിക്കുളത്തു നിന്ന് പാലക്കാടേക്ക് 12:35 നും പൊള്ളാച്ചിക്ക് രാവിലെ 8:45നും വൈകുന്നേരം 5:45നും
ഇതാണ് ആവിടേക്കെത്തിപ്പെടാനുള്ള മറ്റൊരു മാർഗം .
ബുക്കിംഗ് www.parambikulam.org എന്ന സൈറ്റ് വഴിയോ
09442201690,
09442201691
എന്നീ മൊബൈൽ നമ്പറുകളിൽ വിളിച്ചോ ചെയ്യാം.
No comments:
Post a Comment