antech
Saturday, January 18, 2020
🔰സദ്ദാം തീയിട്ട എണ്ണക്കിണറുകൾ..
Wednesday, January 15, 2020
⭐ഇന്ത്യയുടെ പുതിയ സംയുക്തമേധാവിയുടെ ചിഹ്നം എന്ത്?⭐
ആണ് . ദൽഹി സൗത്ത് ഗേറ്റിലാണ് സംയുക്ത സൈനിക മേധാവിയുടെ ഓഫീസ്. മൂന്ന് സൈനിക വിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതാണ് അദ്ദേഹ ത്തിന്റെ ഉത്തരാവാദിത്വം .സിഡിഎസിന്റെ പുതിയ അധികാര ചിഹ്നത്തിന് പ്രത്യേകത ഉണ്ട് .കരസേനയുടെ ചിഹ്നത്തിലെ വാളും,വായുസേനാ ചിഹ്നത്തിലെ കഴുകനും, നാവിക സേനയുടെ ചിഹ്നത്തില്‍ ആലേഖനം ചെയ്തിട്ടുള്ള നങ്കൂരവും സംയോജിപ്പിച്ചുകൊണ്ടാണ് സംയുക്ത സേനാ മേധാവിയുടെ (സിഡിഎസ്) അധികാര ചിഹ്നം ഒരുക്കിയിരിക്കുന്നത്. രാഷ്ട്ര ചിഹ്നമായ അശോകസ്തംഭവും, സിഡിഎസിന്റെ ചിഹ്നത്തിന്റെ ഏറ്റവും മുകളിലായി ചേര്‍ത്തിട്ടുണ്ട്.ദീര്‍ഘചതുര കടുംചുവപ്പ് പ്രതലത്തില്‍ വലത് വശത്ത് വലിപ്പത്തില്‍ സ്വര്‍ണനിറത്തിലുള്ള ചിഹ്നവും, ഇടത് മുകള്‍ വശത്തായി ദേശീയപതാകയും ആലേഘനം ചെയ്തിട്ടുള്ളതുമാണ് സിഡിഎസിന്റെ വാഹനത്തില്‍ അടക്കം ഉപയോഗിക്കുന്ന ഔദ്യോഗിക പതാക. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളുടേയും ഏകോപനച്ചുമതലയാണ് സംയുക്ത സേനാ മേധാവിക്കുള്ളത്. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശക ചുമതലയും സിഡിഎസ് നിര്‍വ്വഹിക്കും.
⭐എന്തൊക്കെ കാര്യങ്ങൾ ആണ് വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?⭐
⭐എന്താണ് അക്വാപോണിക്സ്???.. ⭐
⭐ആരാണ് ‘നിയോൺ’?⭐
⭐ട്രെയിൻ റിസർവേഷൻ ചാർട്ട് എങ്ങനെ ഓൺലൈനിൽ നിന്ന് ലഭിക്കും ?⭐
സയനൈഡ് മോഹൻ - കർണാടകയെ ഞെട്ടിച്ച ഒരു സീരിയൽ കില്ലർ
🔰ഇനി വരാൻ പോകുന്നത് Y2K38 എന്ന വിപത്താണ്
🔰റോക്കറ്റിന്റെ🚀 അടിയിലെ വെള്ളച്ചാട്ടം
🔰ഹെലിക്കോപ്റ്ററിനെ വരെ വീഴ്ത്തുന്ന കരയിലെ ബർമുഡ 🌀
എന്റെ അച്ചൂട്ടൻ,😍
ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം
✳ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.
✳പട്ടുപോല മൃദുലമായ നീണ്ട അഴകാർന്ന കേശം ഒരു സാധാരണ യുവതിയുടെ ചിന്ന ചിന്ന ആശകളിൽ ഒന്നാണ്. നിങ്ങളുടെ മുടി മൃദുലവും സമൃദ്ധവും നീണ്ടതും ആകുമെന്നാണ് വിവിധ ബ്രാൻഡ് നാമങ്ങളിൽ കമ്പോളത്തിൽ എത്തുന്ന ഷാംപൂകളെല്ലാം ആകർഷകമായ പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നത്. പഴയ കാലത്തെ താളിയുടെ ആധുനിക രൂപമാണ് ഷാംപൂ. തലമുടി കഴുകി വൃത്തിയാക്കാനുള്ള ഉല്പന്നം എന്ന നിലയിൽ മാത്രമായിട്ടല്ല പരസ്യങ്ങളിൽ ഷാംപൂ അവതരിപ്പിക്കപ്പെടുന്നത്. മുടിയെ, സമ്പുഷ്ടമാക്കാനും പരുവപ്പെടുത്താനും വളർച്ച ത്വരിതപ്പെടുത്താനും താരൻ നിയന്ത്രിക്കാനും ഉതകുന്ന ചേരുവകൾ ഷാംപൂവിൽ ചേർത്തിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇന്ന് പ്രചാരത്തിലുള്ള ഷാംപൂകൾ കേവലം മുടിയിലെ അഴുക്ക് നീക്കുന്ന ഉല്പന്നം മാത്രമല്ല, സൗന്ദര്യവർധകങ്ങളും ഔഷധങ്ങളും കൂടിയാണെന്ന് പരസ്യങ്ങൾ പറയുന്നു.
*സരളമായി പറഞ്ഞാൽ ഒരു ഡിറ്റർജന്റ് ലായിനിയാണ് ഷാംപൂ. അഴുക്ക് നീക്കാനുപയോഗിക്കുന്ന രാസികങ്ങളാണ് ഡിറ്റർജന്റുകൾ*
✳കമ്പോളത്തിൽ ആദ്യകാലങ്ങളിൽ എത്തിയ ഷാംപൂവിന്റെ അടിസ്ഥാന ഘടകം വെളിച്ചെണ്ണയുപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പായിരുന്നു. വെളിച്ചെണ്ണ സോപ്പിന് പതയൽ ഗുണം കൂടും. പക്ഷേ കഠിനജലമാണെങ്കിൽ സോപ്പ് പതയില്ല. കൂടാതെ ജലത്തിൽ ലയിക്കാത്ത കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ലവണങ്ങൾ ഉണ്ടാവുകയും അവ മുടിയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. അത് കേശത്തെ അനാകർഷകമാക്കും. അതിനാൽ ഇപ്പോൾ സോപ്പിന് പകരം സംശ്ലേഷിത ഡിറ്റർജന്റുകളാണ് (Synthetic detergents) ഷാംപൂവിന്റെ അടിസ്ഥാന ഘടകം. ഡിറ്റർജന്റുകൾ കഠിനജലത്തിലും നന്നായി പതയും. ഇത്തരം രാസികങ്ങളുടെ അടിസ്ഥാന ധർമ്മം ജലത്തിന്റെ പ്രതല ബലം (Surface tension) കുറയ്ക്കുക എന്നതാണ്. അതിനാൽ ഇത്തരം രാസികങ്ങൾ പ്രതല പ്രവർത്തകങ്ങൾ (Surfactants) എന്ന പേരിലും അറിയപ്പെടുന്നു.
✳പലതരം പ്രതല പ്രവർത്തകങ്ങൾ ഷാംപൂകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും സർവ്വസാധാരണമായി ഉപയോഗിക്കുന്നത് ലൗറിൽ സൾഫേറ്റുകൾ(LauryI Sulfates), ലൗറിൽ ഈഥർ സൾഫേറ്റ് (LauryI Ether Sulfates), ആൾഫ ഒലെഫിൻ സൾഫോണേറ്റ് (Alpha Olephin Sulfonates) എന്നിവയാണ്. മേൽ സൂചിപ്പിച്ച ഡിറ്റർജന്റ് രാസികങ്ങളെല്ലാം തന്നെ കഠിനജലത്തിലും പതയുകയും അഴുക്കിനെ പൂർണമായും നീക്കിക്ക ളയുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ്.
✳പ്രതല പ്രവർത്തകമായി സോപ്പോ ഡിറ്റർജന്റോ ചേർക്കുന്നതു കൂടാതെ ഷാംപൂവിൽ മറ്റ് ചില കൂട്ടുകളും ഉണ്ടാകും. ഫോം ബൂസ്റ്റർ അതായത് പത വർധിനികൾ, കണ്ടീഷനറുകൾ, സ്ഥിരീകാരികൾ (Stabilizers) ശ്യാനതയിൽ മാറ്റം വരുത്താനുള്ള രാസികങ്ങൾ (Viscosity modifiers) പരിരക്ഷകങ്ങൾ (Preservatives) ശോഭയേകുന്ന രാസികങ്ങൾ(Opacifies), മുടിയെ മൃദുവാക്കുന്ന രാസികങ്ങൾ (Emollients), സുഗന്ധവസ്തുക്കൾ (Perfumes), ചായങ്ങൾ (Dyes), എന്നിവയൊ ക്കെ ഷാംപൂവിൽ ഉൾച്ചേർക്കും. ഇവയൊക്കെ ചേരുന്നുണ്ടെങ്കിലും ഷാംപുവിന്റെ പ്രാഥമികധർമം തലമുടിയിൽ അടിഞ്ഞുകൂടുന്ന സെബം(Sebum) എന്ന മെഴുക്കിനെയും തലയിൽ തേയ്ക്കുന്ന എണ്ണയുടേയും ഔഷധങ്ങളുടേയും അവശിഷ്ടങ്ങളേയും നീക്കിക്കളയുക എന്നതാണ്. അ പ്പോൾ ഷാംപൂവിന് ഉണ്ടായിരിക്കേണ്ട അഭികാമ്യമായ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
കേശത്തിൽ അനായാസമായി തേയ്ക്കാനും കഴുകിക്കളയാനും കഴിയണം.
നിർവഹണം തൃപ്തികരമാകണം.
നറുമണം ഉണ്ടാവണം.
സുരക്ഷിതമാവണം
തീർച്ചയായും കനത്ത സമൃദ്ധമായ പത ഉണ്ടാവുന്ന ഷാംപൂവിനോടാണ് ഉപഭോക്താക്കൾക്ക് താൽപര്യം. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ഇക്കാര്യം എടുത്തു കാണിക്കപ്പെടുന്നു. ഷാംപു വിവിധ ഭൗതിക രൂപങ്ങളിൽ അങ്ങാടിയിൽ എത്തുന്നു. സുതാ ര്യവും നിർമലമെന്ന് തോന്നുന്നതുമായ ദ്രാവകരൂപത്തിലു ള്ള ഷാംപൂവാണ് നമുക്ക് ഏറ്റവും പരിചിതമായത്. എന്നാൽ ജെൽ (Gel) രൂപത്തിലും, ടോയ്‌ലറ്റ് സോപ്പുപോലെയോ ബാത്തിങ്ങ് ബാർ പോലെയോ കട്ടയുടെ രൂപത്തിലും ഷാംപൂ നിർമിക്കാറുണ്ട്.
*കണ്ടീഷണറുകള്‍*
✳കണ്ടീഷണർ (Conditioner)എന്നറിയപ്പെടുന്ന, മുടിയെ പരുവപ്പെടുത്താൻ സഹായിക്കുന്ന ഒരു ഘടകം എല്ലാ ഷാംപൂവിലും ഉണ്ടായിരിക്കും. ദ്രാവക ഷാംപൂ, കൈവള്ളയിലൊഴിക്കുമ്പോൾ പെട്ടെന്ന് ഒഴുകിപ്പോകാതിരിക്കാൻ തക്കവണ്ണം വിസ്കോസിറ്റി (Viscosity) കൂടിയതാവണം. തലയിൽ തേയ്ക്കുന്നതുവരെ അത് ഉള്ളംകയ്യിൽ ഉണ്ടാവണം. അതിനുശേഷം മുടിയിലും തലയോട്ടിയിലും പെ ട്ടെന്ന് പരത്തി തേയ്ക്കാൻ പറ്റണം. അവസാനം, മുടിയിലോ തലയോട്ടിയിലോ ഒട്ടുംതന്നെ അവശേഷിക്കാതെ ഷാംപൂ നന്നായി കഴുകികളയാനാകണം. കഴുകിക്കഴിഞ്ഞാൽ മുടിനാരുകൾ തമ്മിൽ തമ്മിൽ ഒട്ടരുത്. അഴുക്കും മെഴുക്കും നീക്കി തോർത്തിയ മുടിയിൽ അല്പം ഈർപ്പമുണ്ടായിരിക്കും. അതിനാൽ നന്നായി ചീകി വയ്ക്കാൻ കഴിയണം. മുടിക്ക് സ്വാഭാവികമായ ഒരു തിളക്കമുണ്ട്. ഷാംപൂ തേച്ച് കുളിച്ചുണക്കിയ മുടിക്ക് ഈ സ്വാഭാവിക തിളക്കം നഷ്ടപ്പെടാൻ പാടില്ല. സ്വാഭാവികമായ മെഴുക്ക് പൂർണമായും നഷ്ടപ്പെട്ടാൽ മുടി വരണ്ട്, ഒട്ടും ചേലില്ലാത്തതായി തീരും. തൊട്ടാൽ മിനുസമുണ്ടാകില്ല. ഷാംപൂ തേച്ച് കുളിച്ചുകഴിഞ്ഞാലും മുടിയിൽ കുറച്ചെങ്കിലും സ്വാഭാവികമായ മെഴുക്ക് ഉണ്ടായിരിക്കണം. ആവശ്യത്തിലധികം സ്വാഭാവിക എണ്ണ നഷ്ടപ്പെട്ടാൽ മുടിക്കുണ്ടാവുന്ന ദോഷഫലങ്ങൾ പരിഹരിക്കുന്നതിനാണ് കണ്ടീഷണറുകൾ ചേർക്കുന്നത്. ഷാം പൂവും കണ്ടീഷണറും ചേരുമ്പോൾ അതൊരു ‘ടു ഇൻ വൺ (Two in One) ഉല്പന്നമായിത്തീരുന്നു. മുടിയിലെ അഴുക്കും മെഴുക്കും നീക്കപ്പെടും. ഒപ്പം അവശേഷിക്കുന്ന ഡിറ്റർജേന്റും നീക്കപ്പെടും. എന്നാൽ കണ്ടീഷണർ നിലനിൽക്കും. ഓരോ മുടിയിലും അതിന്റെ ലേപനം ഉണ്ടാവുകയും ചെയ്യും. ആവശ്യമില്ലാത്ത മെഴുക്കിനേയും അഭിലഷണീയമായ കണ്ടീഷണറിനേയും ഒരു നല്ല ഷാംപൂ തിരിച്ചറിയും. കണ്ടീഷനിംഗ് ഏജന്റുകളായി വിവിധത രം മെഴുക്കുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കപ്പെടുന്നു. ലനോലിൻ, മുട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ചില ഉല്പന്നങ്ങൾ, സംശ്ലേഷിത സിലിക്കോൺ റെസിനുകൾ, ക്വാട്ടെർനറി അമോണിയം സൾഫേറ്റുകൾ എന്നിവ. അയോണിക സ്വഭാവമുള്ളതിനാൽ ഇവ ഡിറ്റർജന്റുകളുമായി കൂടിച്ചേരുന്നില്ല. അതിനാൽ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കിയശേഷം തലമുടിയിൽ കണ്ടീഷണർ തേയ്ക്കണം.
*എന്തൊക്കെയാണ് കണ്ടീഷണറുകളുടെ ധർമം?*
✳സ്‌നേഹകങ്ങൾ അഥവാ ലൂബ്രിക്കന്റുകളായി പ്രവർത്തിച്ച്, അവ ഈർപ്പമുള്ളതോ വരണ്ടതോ ആയ മുടിയുടെ രോധം കുറച്ച്, ചീകിമിനുക്കൽ എളുപ്പമുള്ളതാക്കിത്തീർക്കുന്നു. മുടി കൂടിപ്പിണയാതിരിക്കാനും ജടപിടിക്കാതിരിക്കാനും കണ്ടീഷണർ സഹായിക്കുന്നു. മുടിയിഴകളെ തമ്മിൽ കൂടിച്ചേരാതെ ഒറ്റയൊറ്റയായി നിർത്തുന്നു. അങ്ങനെ മുടി മൃദുവായി തീരുന്നു.
വരണ്ട മുടിയിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അടിയുകയും മുടിയിഴകൾ പരസ്പരം വികർഷിച്ച് പാറിപറക്കുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ കണ്ടീഷനറുകൾ പ്രയോജനപ്പെടും. കെരാറ്റിൻ എന്ന പ്രോട്ടീനാണല്ലോ മുടിയിലുള്ളത്. കണ്ടീഷണറുകൾക്ക് കെരാറ്റിനുമായി ഒട്ടിനിൽക്കാനുള്ള രാസാകർഷണം ഉണ്ടായിരിക്കണം. കണ്ടീഷണറുകളുടെ പ്രഭാവം ദീർഘകാലം നിലനിൽക്കുന്നത് നല്ലതാണ്. പക്ഷേ ആവർത്തിച്ചാവർത്തിച്ച് ഷാംപൂ ഉപയോഗിക്കുമ്പോൾ അമിതമായി കണ്ടീഷണർ മുടിയിഴകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇതും മുടിയുടെ ആരോഗ്യത്തിന് നന്നല്ല.
✳മുടി, ജീവനില്ലാത്ത മൃതകോശങ്ങളുടെ സഞ്ചയമാണ് എങ്കിലും ജീവകങ്ങളും പ്രോട്ടീനുകളുമടങ്ങിയ ഷാംപൂകൾ കേശ പോഷകങ്ങൾ (Hair Nutrients) എന്ന പേരിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നു. എന്നാൽ അവയ്ക്ക് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിവില്ല. മുടി വേഗത്തിൽ വളരാൻ ഷാംപൂ സഹായകരമല്ല.
✳തലയിൽ പേൻ കളയുന്നതിനും താരൻ ഇല്ലാതാക്കുന്നതിനും രോഗബാധ തടയാനും ഔഷധങ്ങൾ ചേർത്ത ഷാംപൂ ഉപയോഗിച്ചു വരുന്നു. പേൻ നശിപ്പിക്കുവാൻ ഷാംപൂവിൽ കീടനാശിനി ചേർക്കുന്നുണ്ട്. ഉദാഹരണം പൈറത്രോയ്ഡ് (Pyrethroid) ഗ്രൂപ്പിൽപ്പെട്ട ഫിനോത്രിൻ (Phenoth rin) എന്ന കീടനാശിനി. സെലാനിയം ഡൈസൾഫൈഡ് (Selenium disulfide) ചേർന്ന ഷാംപൂ, അതിതീവ്രമായ താരൻ ബാധയുണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. കാരണം സെലെനിയം ഡൈസൾഫൈഡ് ഒരു അർബുദകാരിയാണെന്ന് സംശയിക്കപ്പെടുന്നു. എന്നാൽ സിങ്ക് പൈറിതിയോൺ (Pyrithione)സുരക്ഷിതമാണത്രെ. ഔഷധങ്ങൾ ചേർത്ത ഷാംപൂകൾ രോഗലക്ഷണങ്ങളെ ശമിപ്പിക്കുമെങ്കിലും രോഗകാരണത്തെ ചികിത്സിക്കുന്നില്ല.
ഷാംപൂവിൽ ചേർക്കുന്ന ചില രാസിക ഘടകങ്ങൾ കണ്ണുകളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ ഉപയോഗിക്കുമ്പോൾ ഷാംപൂ കണ്ണിൽപ്പെടാതെ സൂക്ഷിക്കണം. സൾ ഫക്റ്റന്റുകളിൽ വിഷപ്രഭാവങ്ങളുള്ള രാസികങ്ങളുടെ കലർപ്പ് ഉണ്ടാവാം. സൾടോൺ ത്വക്കിന് ഹാനികരമാണ്. ഡയോക്‌സേൻ അർബുദകാരിയും. സൂക്ഷ്മാണുക്കളുടെ വളർച്ച തടയാൻ ഷാംപൂവിൽ ചിലപ്പോൾ രോഗാണുനാശിനികൾ ചേർക്കാറുണ്ട്. അവയുടെ ദോഷഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇവയിൽ മെർക്കുറി യൗഗികങ്ങൾ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ ഉൾപ്പെടും. ചില ചേരുവകൾ സ്വയം വിഷപ്രഭാവമുള്ളതായി തീരും. ഉദാഹരണമായി ബ്രോണോപോൾ (Brono pol)എന്ന രാസികം ഷാംപൂവിലെ ആൽക്കൈലോ അമീൻ ലവണങ്ങളുമായി (Alkyloamine Salts) ചേരുമ്പോൾ അർബുദകാരിയായ നൈട്രോസോ അമീൻ (Nitrosoamine) ഉണ്ടാകുന്നു. ചില ഷാംപൂകൾ ഉപയോഗിക്കുമ്പോൾ വേദനയോടുകൂടിയ നീർക്കെട്ട് കണ്ണിൽ ഉണ്ടാകുന്നു.’No sting’ ഷാംപൂ എന്നറിയപ്പെടുന്നവയിൽ കൺമിഴികളെ അനസ്‌ത്തൈസ് (Anasthise) ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ടാവാം.
✳ഇനി അൽപം കേശവിചാരം
ഒരു യുവാവിന്റെ / യുവതിയുടെ തലയോടിന് ഏതാണ്ട് 1,00,000 മുടികളെ ഉൾക്കൊള്ളാൻ കഴിയും. ഓരോ മുടിയും മൃതകലയാണ് (Dead tissue) എന്നാൽ ഓരോന്നിനും ജീവനുള്ള വേരുണ്ട്, ഈ വേര് തലയോടിനുള്ളിലാണ്. 1,00,000 മുടിയിഴകളിൽ 80,000 മുതൽ 90,000 വരെ സദാ വളർന്നുകൊണ്ടേയിരിക്കുന്നു. 1000 മുതൽ 3000 വരെ മുടികൾ വളർച്ചയുടെ കാര്യത്തിൽ മെല്ലെപ്പോക്കുകാരാണ്. ശേഷിക്കുന്നവ വിശ്രമാവസ്ഥയിലോ കൊഴിയുന്ന അവസ്ഥയിലോ ആകാം. പ്രതിദിനം 100 മുടിയിഴകൾ കൊഴിഞ്ഞുപോകും. പക്ഷേ തായ്‌വേരിൽ നിന്ന് 100 പുതിയ കോശം പൊട്ടി മുളയ്ക്കും. അതെ; ചില കോശങ്ങളുടെ പൊഴിച്ചിൽ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. പക്ഷേ അമിതമായി മുടി കൊഴിയുന്നത്, ഒരു കാരണത്തിന്റെ മുന്നറിയിപ്പാണ്.
✳അനേകം സ്‌നേഹഗ്രന്ഥികൾ തലയോടിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അവയിൽ നിന്ന് സ്രവിക്കുന്ന എണ്ണ പോലെയുള്ള ഒരു ദ്രാവകമാണ് സെബം. സെബത്തിൽ കൊഴുപ്പ് (Fat) സ്വതന്ത്ര ഫാറ്റി അമ്ലങ്ങൾ (Free fatty acid) ഹൈഡ്രോകാർബണുകൾ എന്നി വ കൂടാതെ കൊളെസ്‌ട്രോളും (Cholestroll) അടങ്ങിയിരിക്കുന്നു. സെബത്തിന് എമൽസിഫീകരണ (Emulsifi) ത്തിനുള്ള കഴിവുണ്ട്. വ്യാപനശേഷിയും ഏറെയുണ്ട്. മുടിയിഴകളുടെ പ്രതലത്തിൽ സെബം വ്യാപിക്കുമ്പോൾ, മുടിക്കാകെ പളപളപ്പും തിളക്കവും വരും, മൃദുലമാകും. തലയോടിനെ സൂക്ഷ്മാണുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയെന്ന ധർമ്മം കൂടി സെബത്തിനുണ്ട്. സെബത്തിന് അമ്ലഗുണമുണ്ട്. അതിനാൽ PH മൂല്യം കൂടിയ, അതായത് ക്ഷാരീയമായ ഷാംപൂ തലയോട്ടിലെ സെബത്തിനെ നീക്കികളയുന്നു. PH മൂല്യം 7.5 ഉള്ള ഷാംപൂ കഷ്ടിച്ച് ക്ഷാരഗുണമുള്ളതാണ്. അതുപയോഗിച്ച് കുളിക്കുമ്പോൾ കുറച്ച് സെബം നഷ്ടപ്പെടും. ആരോഗ്യമുള്ള ഒരാളാണെങ്കിൽ ഒരു മണിക്കൂറിനകം സെബം വീണ്ടും സ്രവിക്കപ്പെടുകയും PH മൂല്യം 5ൽ തി രിച്ചെത്തുകയും ചെയ്യും.
ഷാംപൂകൾ സസ്യജന്യമോ അസസ്യജന്യമോ ആകും. അസസ്യജന്യ ഷാംപൂവിൽ മുട്ടക്കരുവോ ജലവിശ്ലേഷണം ചെയ്ത മൃഗപ്രോട്ടീനോ ചേർത്തിരിക്കും. അവ കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുമെന്നാണ് പരസ്യങ്ങൾ അവകാശപ്പെടുന്നത്. വാരത്തിൽ രണ്ട് ദിവസം തലയിൽ ഷാംപൂ തേയ്ച്ച് കുളിക്കണമെന്നാണ് ഉല്പാദകർ നിർദേശിക്കുന്നത്. എങ്കിൽ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളുവെന്ന് അവർ പരസ്യപ്പെടുത്തുന്നു. എന്നാൽ തുടർച്ചയായി ഷാംപൂ ഉപയോഗിക്കുന്നതു മൂലം നഷ്ടപ്പെടുന്ന സെബം പൂർണമായും പുനർനിർമിക്കപ്പെടില്ല. ക്ഷാരത്തെ നീർവീര്യമാക്കാനുള്ള സെബത്തിന്റെ ശക്തി നഷ്ടപ്പെടുന്നു. ചില ഷാംപൂകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ തലയോട്ടിലെ സ്‌നേഹഗ്രന്ഥികൾ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. സെബം കൂടുതലായി മുടിയിഴകൾ തമ്മിൽ ഒട്ടിപ്പിടിക്കും. എപ്പോഴും എണ്ണമയം ഉണ്ടാവുകയും ചെയ്യും. പക്ഷേ ഈ അമിത സക്രിയത കുറേകാലം കഴിയുമ്പോൾ മന്ദഗതിയിലാകുകയും സെബത്തിന്റെ ഉല്പാദനം കുറയുകയും ചെയ്യും. അതോടെ മുടിയുടെ തിളക്കവും വഴക്കവും നഷ്ടപ്പെടും. പൊട്ടിപ്പോകാനും തുടങ്ങും.
ഇഞ്ചയിലും താളിയിലും ചീവാക്കയിലും പയറുപൊടിയിലും തുടങ്ങിയ കേശസംരക്ഷണം ഇന്ന് പലതരത്തിലും രൂപത്തിലുമുള്ള ഷാംപൂകളിൽ എത്തിനിൽക്കുന്നു. ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.
🔵🔵🔵🔵🔵🔵🔵🔵
Tuesday, January 14, 2020
പറമ്പിക്കുളം _കൊടും വനത്തിനുള്ളിലെ മധുവിധു
ബുർജ് ഖലീഫ
*04-01- 2010*
*ബുർജ് ഖലീഫ ഇന്ന് പത്താം വയസ്സിലേക്ക്*
+------+-------+------+---------+-----+------+
അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ ("ഖലീഫ ടവർ"). 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്.
ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 (0.8 sq mi) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. ബർജു ദുബായിയുടെ പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്. നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതിന്റെ മൊത്തം നിർമ്മാണ ചെലവ് ഏകദേശം US$1.5 ബില്ല്യൺ ആണ്. കൂടാതെ മൊത്തം വികസനപദ്ധതിയായ ഡൌൺ ടൌൺ ദുബായിയുടെ നിർമ്മാണ ചെലവ് US$20 ബില്ല്യൺ ആണ്.
*നിർമ്മാണം*
ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ഈ സൌധത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽപ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺട്രാക്റ്റർ. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Samsung, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാനിച്ചിട്ടുണ്ട് എന്നുകണക്കാക്കപ്പെടുന്നു. ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.
2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 2004 സെപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. റാഫ്റ്റ് (ചങ്ങാടം) ഫൌണ്ടേഷൻ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേൽ മണ്ണ് അൻപതോ അറുപതോ മീറ്റർ ആഴത്തിൽ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോൺക്രീറ്റ് പൈലുകൾ ഇറക്കുന്നു. സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ. ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. റാഫ്റ്റ് രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിർത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു.
2005 മാർച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാൻ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയിൽ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നൽകുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയിൽനിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്.
*രൂപകൽപ്പന*
കെട്ടിടത്തിന്റെ മധ്യഭാഗം (core) ഫൌണ്ടേഷൻ മുതൽ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമൻ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയിൽ ആണ് കെട്ടിടത്തിന്റെ മറ്റു നിലകൾ പടുത്തുയർത്തിയിരിക്കുന്നത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ചില പ്രത്യേക ഉയരങ്ങളിൽ വച്ച് നന്നാല് അടുക്കുകളിൽ ഏറ്റവും പുറമേഉള്ളതിന്റെ ഉയരം വിപരീത-ഘടികാരദിശയിൽ തിരിയുന്ന ഒരു സ്പൈറൽ രീതിയിൽ കുറഞ്ഞുകുറഞ്ഞു വരുന്നു. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളിൽ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടുത്തുവാൻ ഈ ഡിസൈൻ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകുംതോറും ഓഫീസുകൾ, സ്വീറ്റുകൾ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിർത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്.
കെട്ടിടം മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികൾ ആരംഭിച്ചിരുന്നു. 2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത്
156 നില വരെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറൽ സ്റ്റീലിൽ ആണു നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്പൈർ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീൽ സ്ട്രക്ചറാണ്. ഇതിൽ 46 സർവീസ് ലെവലുകൾ ഉണ്ട് - ഇവ ആൾതാമസത്തിനായി ഉദ്ദേശിച്ചുള്ളവയല്ല.
ഈ കെട്ടിടത്തിന്റെ പുറംചട്ട (Facade) 1,528,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അലുമിനം, സ്റ്റീൽ, ഗ്ലാസ് എന്നിവയാൽ നിർമ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തിൽ കേടുപാടുകൾ കൂടാതെ വർഷങ്ങളോളം പിടിച്ചു നിൽക്കുവാൻ ശേഷിയുള്ള പൌഡർ കോട്ടിംഗുകൾ ഈ ഫ്രെയിമുകളിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം : 6.4 മീറ്റർ ഉയരം, 1.2 മീറ്റർ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകൾ എല്ലാം കൂടി നിരത്തിവച്ചാൽ 14 ഫുഡ്ബോൾ ഗ്രൌണ്ടുകൾ മറയ്ക്കാൻ മതിയാമെന്നു കണക്കാക്കപ്പെടുന്നു. ഇവകൂടാതെ രണ്ടായിരത്തോളം ചെറു ഗ്ലാസ് പാനലുകൾ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയിൽനിന്നെത്തിയ മുന്നൂറോളം വിദഗ്ദ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചത്.
മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ആണ് ബുർജ് ഖലീഫയിലെ 5 സ്റ്റാർ ഹോട്ടൽ നടത്തുന്നത്. സൌധത്തിന്റെ കോൺകോഴ്സ് മുതൽ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേർതിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതൽ 16 വരെ നിലകളിൽ അർമാനി റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫർണിഷ്ഡ് ഫ്ലാറ്റ് സേവനമാണ്.
19 മുതൽ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്ലാറ്റുകളാണ്. സ്റ്റുഡിയോ ഫ്ലാറ്റുകൾ മുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിൽ പെടും. 43, 76, 123 എന്നീ നിലകളിൽ ഓരോ സ്കൈ ലോബികൾ സജീകരിച്ചിരിക്കുന്നു. ഓരോ സ്കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇൻഡോർ / ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ, മീറ്റിംഗ് / റിക്രിയേഷൻ ഹാളുകൾ, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റർ, മീറ്റിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.
*ലിഫ്റ്റ് സംവിധാനങ്ങൾ*
58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകൾ സ്കൈലോബി കൾക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്ലോറുകളിലേക്ക് പോകേണ്ടവർ സ്കൈലോബിയിൽ നിന്ന് മറ്റൊരു ലോക്കൽ ലിഫ്റ്റിലേക്ക് മാറിക്കയറേണ്ടതുണ്ട്. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്ലോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്ക്രീൻ പാഡിൽ വിവരം നൽകണം എന്നതാണ്. ഈ ടച്ച് സ്ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിവിധ നിലകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തിൽ വിവിധ ഫ്ലോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് ലിഫ്റ്റുകളുടെ സംവിധാനം. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാബുകളാണ് - ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുർജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിർമ്മിച്ചിരിക്കുന്നത്.
*പരിപാലനം*
ഈ സൌധത്തിന്റെ പുറംചട്ടയിൽ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകൾ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുർജ് ഖലീഫയുടെ പുറംചട്ടയിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 40, 73, 109 എന്നി നിലകളിൽ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒന്നരടൺ ഭാരം വരുന്ന ഓരോ ബക്ക്റ്റ് മെഷീനുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകൾ ജനാലകൾക്കുമുമ്പിൽ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകൾ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാർ, കേബിളുകളിൽ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളിൽ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്പൈർ കുഴൽ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.
*വീക്ഷണതലം*
“അറ്റ് ദി ടോപ്” എന്ന വിഗഹവീക്ഷണ തലം നിർമ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങൾക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളിൽ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമാണ്. ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാം. ബുർജ് ഖലീഫയുടെ മുകളറ്റം 95 കിലോമീറ്റർ അകലെ നിന്ന് കാണാം എന്നാണ് കണക്കാക്കിയിരിക്കുന്നത് (അന്തരീക്ഷം പ്രസന്നമാണെങ്കിൽ!).
*ഇറിഗേഷൻ സിസ്റ്റം*
പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷൻ സിസ്റ്റമാണ് ബുർജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാൻ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാൻ സാധിക്കില്ല എന്നറിയാമല്ലോ. റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. എന്നാൽ ഇവിടെ മറ്റൊരു സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിലെ എയർകണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച (condensed) അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകൾ കെട്ടിടത്തിന്റെ അടിയിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാൻ വേണ്ട എയർ കണ്ടീഷനറിൽ നിന്ന് ലഭിക്കുന്ന വെള്ളം പ്രതിവർഷം 56 ദശലക്ഷം ലിറ്റർ ആയിരിക്കുമെന്നു കണക്കാക്കുന്നു.
*എഞ്ചിനീയറിംഗ് വെല്ലുവിളികൾ*
മിക്കവാറും എല്ലാ വലിയ ഡെവലപ്മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികൾ ഈ സൌധത്തിന്റെ നിർമ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റർ ഉയരത്തിലേക്ക് കോൺക്രീറ്റ് പമ്പു ചെയ്യുക,സ്പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മർദ്ദവും താങ്ങാനാവുന്ന ഒരു കോൺക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിർത്തിക്കൊണ്ട് നിർമ്മാണവേളയിൽ കോൺക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നിൽക്കാനാവുന്ന ഡിസൈൻ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകൾ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവിൽ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികൾ അസംഖ്യമായിരുന്നു. ഇവയിൽ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുർജ് ഖലീഫയുടെ നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോഎഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകൾക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്നോളജികൾ ആവിഷ്കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .
*പ്രത്യേകതകൾ*
Burj Khalifa compared to some other well-known tall structures
ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം
താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം
കൂടുതൽ നിലകളുള്ള കെട്ടിടം
കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം
എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം
കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ
നീളം കൂടിയ എലിവേറ്റർ
ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്.