antech

antech

Monday, October 18, 2021

ഇടുക്കി ഡാം ഒരു വലിയ ചെറിയ ചരിത്രം!!!

ഇടുക്കി ഡാം ഒരു വലിയ ചെറിയ ചരിത്രം!!!
ലോകോത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W. J ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്

കുറവൻ കുറത്തി മലയിടുക്ക്!!!
ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്. പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു.

പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം!!!

കഥകളും ചരിത്രങ്ങളും ഒട്ടേറെ അവകാശപ്പെടുവാനുണ്ടെങ്കിലും ഇടുക്കി ഡാം പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം. കാനഡ അണക്കെട്ടു നിർമ്മാണത്തിനാവശ്യമായ ധനം നല്കിയപ്പോൾ സാങ്കേതിക സഹായം സ്വീകരിച്ചത് ഫ്രാൻസിൽ നിന്നായിരുന്നു.

ഒരു ഡാം നിർമ്മിച്ചപ്പോൾ !!!

ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം!!!

നിർമ്മാണത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് ഇടുക്കി അണക്കെട്ട്. കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരായ ഫ്രഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.

ഷട്ടറില്ലാത്ത ഇടുക്കി ഡാം!!!

ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.

ചെറുതോണി അണക്കെട്ട്!!!
ഉയരത്തിൻന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന ചെറുതോണി അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 3900 ഇടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇവിടുത്തെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓണം, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ ഇവിടെ ബോട്ടിങ്ങ് നടത്തുവാൻ അനുമതിയുള്ളൂ. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസർവ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദർഭങ്ങളിൽ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്.

കുളമാവ് അണക്കെട്ട്!!!

ഇടുക്കിയിലെ കുളമാവ് എന്ന സ്ഥലത്താണ് കുളമാവ് അണക്കെട്ട് സ്ഥിതി ചെയ്യുന്നച്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുദിശയിലായി സ്ഥിതി ചെയ്യുന്ന ഈ ഡാമിന് 33 കിലോമീറ്ററാണ് റിസർവ്വോയറുള്ളത്.

ഇടമലയാർ ഡാം!!!

കേരളത്തിലെ പ്രശസ്തമായ മറ്റൊരു അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമാപത്തായാണ് ഇതുള്ളത്. 1957 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം ഇടമലയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്

ഇടുക്കി ഡാം തുറക്കുമ്പോൾ!!!

ഇടുക്കിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാളെയാണ് ചരിത്രത്തിൽ നാലാമത്തെ തവണ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ലും 1992 ലും 2018 ലും ഇടുക്കി ഡാം ഇതിനു മുൻപ് തുറന്നിട്ടുണ്ട്.

വെള്ളം പോകുന്ന വഴി !!!
ഇടുക്കി ഡാം തുറക്കുമ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗൺ, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് അറബിക്കടലെത്തുന്നത്.
കടപ്പാട്: Respective Owners

Wednesday, October 13, 2021

അത്താണി ഒരു കരിങ്കല്ല് അല്ല


"അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമക്കുന്നോർക്കും അത്താണിയായുള്ളോനേ
കർത്താവേ യേശുനാഥാ..."

സ്നേഹസീമ എന്ന ചിത്രത്തിനുവേണ്ടി  അഭയദേവ് വരികളെഴുതി ദക്ഷിണാമൂർത്തി ഈണം നൽകി പി. ലീല ആലപിച്ച പ്രശസ്തമായ ഗാനത്തിലെ വരികൾ ആണിത്. സിനിമയെ കുറിച്ചല്ല അത്താണിയെക്കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്.

ഒരു വലിയ കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് #അത്താണികൾ. അഥവാ #ചുമടുതാങ്ങികൾ. ഒരു കാലഘട്ടത്തിന്റെ മുഴുവൻ ചുമട് താങ്ങിയ ആ കല്ലുകൾ ഇന്ന് വിസ്മൃതിയിലേക്ക് ആണ്ട് തുടങ്ങിയിരിക്കുന്നു.  

യന്ത്ര വാഹനങ്ങൾ ഇല്ലാത്ത കാലത്ത് തലച്ചുമടായി ആയിരുന്നു ചരക്കുകൾ പല നാടുകളിലേക്ക് എത്തിച്ചിരുന്നത്. കാള വണ്ടികളും ഉണ്ടായിരുന്നു എങ്കിലും  ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക്‌ തലച്ചുമടായി നടന്നിരുന്നു. ഇങ്ങനെ ദീർഘദൂരം തലച്ചുമടായി കൊണ്ടുപോകുമ്പോൾ പരസഹായമില്ലാതെ ആ ചുമടിറക്കി വെച്ച് വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്താണികൾ. അതത് നാട്ടുരാജാക്കൻമാരും നാട്ടുപ്രമാണിമാരും ആണ് അത്താണികൾ സ്ഥാപിച്ചിരുന്നത്. വലിയ തണൽ മരങ്ങളുടെ ചുവട്ടിൽ ആണ് അത്താണികൾ ഉണ്ടാകാറ്. തലയിലെ ഭാരം ഇറക്കി വയ്ക്കുന്നതിനൊപ്പം ദാഹം തീർക്കാൻ ഉള്ള തണ്ണീർപ്പന്തൽ ഉം അവിടെ ഉണ്ടായിരുന്നു. കാലക്രമേണ അത്താണികൾ നിലനിന്നിരുന്ന സ്ഥലങ്ങൾ കച്ചവടകേന്ദ്രങ്ങൾ ആയി. അങ്ങനെയാണ് ആ സ്ഥലങ്ങൾക്ക് അത്താണി എന്ന പേര് ലഭിച്ചത്.

തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, എറണാകുളം ജില്ലകളിൽ ദേശീയ പാതയോരങ്ങളിലും മറ്റും ധാരാളം അത്താണികൾ ഉണ്ടായിരുന്നു. അന്നത്തെ പ്രധാനം പാതയാണ് ദേശീയ പാതയും സംസ്ഥാന പാതയും ഒക്കെയായി വികസിച്ചത്. തമിഴ്നാടും മലബാറും, കൊച്ചിയുമായി വ്യാപാരബന്ധം നിലനിന്നിരുന്ന പാതയായിരുന്നു ഇത്‌.  ഇങ്ങനെ ചുമടുകൾ കൊണ്ട് പോകുമ്പോൾ ദേശാതിർത്തിയിൽ കരം പിരിക്കാൻ ചുങ്കങ്ങളും ഉണ്ടായിരുന്നു. അത്താണി എന്ന പേരുപോലെ തന്നെ ചുങ്കം എന്ന സ്ഥലപ്പേരും കാണാം. ഉദാ വേലൂർ ചുങ്കം (തൃശ്ശൂർ )

ഏതാണ്ട് ആറടി നീളമുള്ള നീളൻ കരിങ്കല്ലുകൾ സമാന്തരമായി കുഴിച്ചിടുന്നു. ഒരാൾ പൊക്കത്തിൽ അവയ്ക്ക് കുറുകെ  മറ്റൊരു കരിങ്കൽ കഷണം സ്ഥാപിക്കുന്നു. ഇതാണ് സാധാരണയായി കണ്ടുവരുന്നത്. ഒറ്റക്കല്ലിൽ തീർത്ത ചുമടു താങ്ങികളും അപൂർവ്വമല്ല. വെട്ടു കല്ലിൽ ഉള്ള അത്യപൂർവം ഒറ്റക്കൽ ചുമടു താങ്ങികളും ഉണ്ട്.

കേരളത്തിലെ മിക്ക ജില്ലകളിലും അത്താണി എന്ന് പേരായ ഒരു സ്ഥലമെങ്കിലും ഉണ്ടാകും.
മലപ്പുറം - പാലക്കാട്‌ അതിർത്തിയിലെ കരിങ്കല്ലത്താണി എന്ന സ്ഥലം ഏറെ പ്രസിദ്ധമാണ്. കൊല്ലവർഷം 1055 മകരം 22 ന് (1879 Dec) പനമണ്ണ കയറട്ട കിഴക്കെതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയാണ് ഈ അത്താണി സ്ഥാപിച്ചത് എന്ന സൂചനകൾ ഉണ്ട്. ഇത്തരത്തിൽ മിക്കവാറും അത്താണി കളിൽ സ്ഥാപിച്ച വർഷവും, ആളുടെ പെരും കൊത്തി വച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്തിൽ അത്താണി എന്ന ഗ്രാമം ഉണ്ട്. പാലക്കാട്‌ പട്ടാമ്പി യിൽ കളിമൺപാത്ര വ്യവസായം അതിന്റെ പാരമ്യത്തിൽ ആയിരുന്ന കാലത്ത് കളിമണ്ണും, മൺ പാത്രങ്ങളും ഒക്കെ ഇറക്കി വെക്കാനായി വാടാനം കുറിശ്ശി, ഷോർണ്ണൂർ, നിലമ്പൂർ പാതയിൽ ധാരാളം അത്താണികൾ ഉണ്ടായിരുന്നു.
തൃശ്ശൂർ വടക്കാഞ്ചേരി ഭാഗത്ത്‌ അത്താണി എന്ന ഒരു സ്ഥലമുണ്ട്.

റോഡ് വികസനത്തിന്റെ ഭാഗമായി ഇതെല്ലാം പറിച്ചു കളയപ്പെടുകയാണ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി എവിടെയെങ്കിലും സംരക്ഷിക്കാൻ നടപടികൾ എടുക്കേണ്ടതുണ്ട്. മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ 2000 - 4000 വർഷം മുൻപുള്ള ചരിത്രത്തിന്റെ അമൂല്യ നിധികളായ കുടക്കല്ലുകൾ പോലും  അർഹമായ പ്രാധാന്യത്തോടെ സംരക്ഷിക്കപെടുന്നില്ല എന്ന സത്യം വിസ്മരിക്കുന്നില്ല. പലതും കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് മാത്രം നശിപ്പിക്കപ്പെടാതെ നിൽക്കുന്നു. 

ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഒരെണ്ണം ഉണ്ട്. അതാണ്‌ ചിത്രത്തിൽ..

അത്താണികൾ വെറും കരിങ്കല്ലല്ല. കരുതലിന്റെ യും കരുണയുടെയും നന്മ യുടെയും സ്മരണകൾ കൂടിയാണ്.

ടെലഗ്രാഫ് _കാലം കവർന്ന കമ്പിയില്ലാക്കമ്പി

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല. 

ഇന്നത്തെപ്പോലെ ഇ മെയിലും, ഫോണുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് അടിയന്തിര സന്ദേശങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യായിരുന്നു ടെലിഗ്രാഫ്. ടെലി എന്നാല്‍ അകലെ എന്നും, ഗ്രാഫിന്‍ എന്നാല്‍ എഴുതുക എന്നുമാണ് അര്‍ത്ഥം. അകലെ നിന്ന് എഴുതുന്നതിനെയാണ് ടെലിഗ്രാഫ് / ടെലിഗ്രാം എന്നു പറയുന്നത്.  ഫാക്സ്മെഷീന്റെ കണ്ടുപിടിത്തത്തിന് മുമ്പ് ഏറ്റവും വേഗമേറിയ ആശയവിനിമയോപാധിയായിരുന്നു ടെലിഗ്രാം. 

 മരണ വാര്‍ത്ത അറിയിക്കാനാണ് സാധാരണക്കാരന്‍ മിക്കവാറും കമ്പിയെ സമീപക്കാറ് എന്ന് പറഞ്ഞുവല്ലോ.  അതുകൊണ്ടുതന്നെ ചിലര്‍ കമ്പി സന്ദേശം കൈപ്പറ്റാന്‍ തയ്യാറാവില്ല. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ കമ്പി സന്ദേശം വന്നാല്‍ സന്ദേശം എത്തിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരുകൂട്ടം ആളുകള്‍ അനുഗമിക്കുമായിരുന്നു. കാരണം കമ്പി നല്ല വാര്‍ത്തയായിരിക്കില്ല. മാത്രവുമല്ല സന്ദേശം കൈപ്പറ്റുന്നതിനുമുന്നെ വീട്ടുകാര്‍ കരയാന്‍ തുടങ്ങും. എന്നത് മറ്റൊരു തമാശ. അക്കാലത്ത് അത് തമാശയായിരുന്നില്ല എന്നത് നാം ഓര്‍ത്താല്‍ അതിന്റെ ഗൌരവം മനസ്സിലാവും. ഒരു വീട്ടില്‍ കമ്പി വന്നാല്‍ എത്രയോ അകലെവരെയുള്ള വീടുകളിലും, ആളുകളിലും കമ്പി വന്ന വിവരം അറിയും. അതായിരുന്നു അന്നത്തെ ഐക്യം.  
ആശംസകൾ അറിയിക്കുന്നതിനും ടെലിഗ്രാം അയച്ചിരുന്നെങ്കിലും കൂടുതലും മരണ അറിയിപ്പുകളായിരുന്നു. വിവാഹം, ദീപാവലി, ഈദ്, ക്രിസ്മസ് ആശംസകളും ടെലിഗ്രാമിലൂടെ നൽകിയിരുന്നു. പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്നവരുടെ വീടുകളിൽ അടിയന്തര വിവരങ്ങൾ ടെലിഗ്രാം മുഖേനയാണ് ലഭിച്ചിരുന്നത്. 

ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ടെലിഗ്രാഫുമായിട്ടുണ്ട്. വിവാഹം, മരണം, പ്രസവം  എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവങ്ങള്‍ ഒട്ടനവധിയാണ്. ടെലിഗ്രാഫ് ഓഫീസില്‍ വരുന്ന വരുന്ന സന്ദേശങ്ങള്‍ എഴുതിയെടുത്ത് വിലാസക്കാരന് എത്തിക്കുകയാണ് പതിവ്. അംഗീകൃത സന്ദേശങ്ങളുടെ സീലുകള്‍ ടെലിഗ്രാഫ് ഓഫീസുകളില്‍ ഉണ്ടായിരിക്കും. സീലുകള്‍ മാറി അടിച്ചുപോകുമ്പോഴാണ് കൂടുതലായും തമാശകള്‍ ഉണ്ടാവാറ്. വിവാഹം കഴിഞ്ഞതിന് അനുശോചന സന്ദേശമായിരിക്കും ചിലപ്പോള്‍ ലഭിക്കുക. മരിച്ചെന്ന വിവരത്തിന് വിവാഹം കഴിഞ്ഞു എന്ന സന്ദേശവും പഴയകാലത്ത് ചിലര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രസവിച്ചത് ആണ്‍ കുഞ്ഞിനെയാണെങ്കിലും കമ്പി കിട്ടുക പെണ്‍കുഞ്ഞെന്നായിരിക്കും. ചിലപ്പോള്‍ പ്രസവിച്ച സ്ത്രീ മരിച്ചെന്നും സന്ദേശം കിട്ടും.  

വാക്കുകളുടെ  എണ്ണമനുസരിച്ചായിരുന്നു ടെലിഗ്രാമിന് പണം ഈടാക്കിയിരുന്നത്.
ഇതേപ്പറ്റി രസകരമായ ഒരു കഥയുണ്ട്.
പണം ലാഭിക്കാനായി ഒരു നാട്ടിൻപുറത്തുകാരൻ പ്രസവത്തിന് നാട്ടിൽ വന്ന മകളുടെ പ്രസവവിവരം ദൂരെ ജോലിചെയ്യുന്ന മരുമകനെ അറിയിക്കാൻ 
അയച്ച ടെലിഗ്രാം രസകരമായിരുന്നു.
"മാപെ കൊപെ " എന്നായിരുന്നു സന്ദേശം.
"മറിയം പെറ്റു, കൊച്ച് പെണ്ണ് " എന്ന് ചുരുക്കി എഴുതിയതാണ് കക്ഷി. 

അതുപോലെ ഇംഗ്ലീഷിൽ വന്നിരുന്ന ഈ സന്ദേശങ്ങളെ മനസ്സിലാക്കാൻ പലപ്പോഴും ഗ്രാമീണർ ആശ്രയിച്ചിരുന്നത്  പോസ്റ്റ്‌മാസ്റ്ററെയാണ്. എന്നാൽ അവർ സന്ദേശങ്ങളെ പൂർണ്ണമായി മനസ്സിലാക്കാതെ തെറ്റായി മലയാളീകരിച്ചിരുന്നു. ഒരിക്കൽ ഒരാൾക്ക് വന്ന ഒരു സന്ദേശമായിരുന്നു 'What is the condition of Mathachan? "  ഈ ടെലിഗ്രാം എന്താണെന്ന് മനസ്സിലാക്കാൻ വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഉടൻ പോസ്റ്റ്‌ ഓഫീസിലേക്ക് ഓടിച്ചു വിട്ടു. ടെലിഗ്രാം വായിച്ച പോസ്റ്റ്‌ മാസ്റ്റർ ഒരു സംശയവും കൂടാതെ സന്ദേശം മലയാളീകരിച്ചു. "മത്തച്ചനും  ടെലിഗ്രാം അയച്ച ആളും തമ്മിൽ അവർക്കറിയാവുന്ന ഒരു കണ്ടീഷൻ ഉണ്ട്." അതോർമ്മിപ്പിച്ചതാണ്.
ഈ പരിഭാഷ മറക്കാതിരിക്കാൻ മനസ്സിൽ നൂറ്റൊന്നാവർത്തിച്ച് കുട്ടി വീട്ടിൽ എത്തിച്ചു.
വീട്ടുകാർ ആ കണ്ടിഷൻ എന്തായിരിക്കുമെന്ന് മാസങ്ങളോളം തലപുകച്ചു.  ഒരു ഫലവും ഉണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ. ഈ condition ന്റെ അർത്ഥം കുട്ടി വലുതായി ഇംഗ്ലീഷ് പഠിച്ച ശേഷമാണ് കുട്ടിക്ക് മനസ്സിലായത്. മഞ്ഞപ്പിത്തം വന്ന് അവശനിലയിലായ ഒരാളുടെ ആരോഗ്യ വിവരം അന്വേഷിച്ചുകൊണ്ട് വന്ന സന്ദേശമായിരുന്നു അത് എന്ന്  മനസ്സിലാക്കാൻ നീണ്ട പത്തു വർഷമെടുത്തു. 

1832ല്‍ ഇലക്ട്രിക്സ് ടെലിഗ്രാഫ് കണ്ടുപിടിച്ചത് ബാരോണ്‍ ഷില്ലിങ്ങ് എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ ‘മോഴ്സ് കോഡ് ’ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന പരിഷ്ക്കരിച്ച ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തത് 1836ല്‍ സാമുവല്‍ മോഴ്സാണ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കുത്തും വരകളും അടങ്ങുന്ന കോഡ് ഭാഷയില്‍ വൈദ്യുതി തരംഗങ്ങളായി മാറ്റി എത്ര ദൂരത്തേക്കും സന്ദേശങ്ങള്‍ അയക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് പിന്നീട് മോഴ്സ്കോഡ് എന്നറിയപ്പെട്ടു. 
1844 മെയ് 24 നാണ് സാമുവല്‍ മോഴ്സ് തന്റെ കോഡ് ഉപയോഗിച്ചുള്ള ആദ്യ സന്ദേശം അയച്ചത്. അമേരിക്കയിലെ പഴയ സുപ്രീംകോടതി മുറിയിലിരുന്ന് ബാരൾട്ടിമൂറിലുള്ള തന്റെ സഹപ്രവര്‍ത്തകന് മോഴ്സ് അയച്ച ചരിത്ര പ്രസിദ്ധമായ സന്ദേശം "WHAT HATH GOD WROUGHT' എന്നായിരുന്നു 

ഇംഗ്ലീഷ് ഭാഷയിലാണ് ഇതിൽ സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകൾ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിട്ട് എന്നും അതിൻറെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡോട്ട് എന്നും വിളിക്കുന്നു. ഒരു ഡിട്ടും ഒരു ഡോട്ടും ചേർന്നാൽ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകൾ ഉണ്ട്. ടെലിഗ്രാഫിനടുത്ത് ഇരിക്കുന്ന മോർസ് കോഡ് അറിയാവുന്ന പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് അതിസൂക്ഷ്മതയോടെ ശബ്ദംകൊണ്ട് അക്ഷരങ്ങളെ തിരിച്ചറിഞ്ഞു വാക്കുകളാക്കി സന്ദേശങ്ങൾ നിശ്ചിത പേപ്പറിൽ എഴുതിയിരുന്നത്. 

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ
കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സേവനത്തിന് തുടക്കം കുറിച്ചത്. 1850 നവംബര്‍ അഞ്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം വൈദ്യുതി ടെലിഗ്രാഫ് ലൈനിലൂടെ (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍.1855 ഫെബ്രുവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭിച്ചത്. 

1912 വരെ ടെലിഗ്രാഫ് ഒരു സ്വതന്ത്ര സ്ഥാപനമായിരുന്നു. 1914  ഏപ്രിൽ 1 ന്  ഇത് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ കീഴിലാക്കി. എന്നാൽ 1985 ൽ ഇത് വീണ്ടും സ്വതന്ത്ര സ്ഥാപനമായി. പിന്നീട് 2000 ൽ BSNL ന് കീഴിലായി. 

.തുടക്കത്തിൽ മോർസ് കോഡിൽ അയച്ചിരുന്ന സന്ദേശങ്ങൾ  പിന്നീട് IA2c കോഡ് വഴിയും, അവസാന കാലത്ത് കമ്പ്യൂട്ടർ മുഖേനയും ആണ് അയച്ചിരുന്നത് 

1985 - 86 കാലമായിരുന്നു ടെലിഗ്രാമിന്റെ സുവർണ്ണ കാലം. അന്ന് ദിവസം 1.5 ലക്ഷം ടെലിഗ്രാം സന്ദേശങ്ങൾ വരെ ഒരു ദിവസം ഇന്ത്യയിൽ അയച്ചിരുന്നു. എന്നാൽ 2013 ൽ ഇത് നഷ്ടം മൂലം നിർത്തുന്ന കാലത്ത് ഇത് ഏകദേശം 5500 എണ്ണമായി ചുരുങ്ങിയിരുന്നു. 2010 - 11 ൽ ഒരു ടെലിഗ്രാമിന് 460 രൂപ നഷ്ടം സഹിച്ചാണ് ഡിപ്പാർട്മെന്റ് അയച്ചിരുന്നത്. 2011 ൽ BSNL അന്തർദേശീയ ടെലിഗ്രാമുകൾ നിർത്തലാക്കി. 

ടെലിഗ്രാം സേവനം തുടങ്ങിയ കാലത്ത് 400 മൈൽ വരെ ഒരു വാക്കിന് ഒരണയോ 16 വാക്കുകൾക്ക് ഒരു രൂപയോ ആയിരുന്നു നിരക്ക്  പിന്നീട് നിരക്കുകൾ ഒരു കൂട്ടം വാക്കുകൾക്കായി നിജപ്പെടുത്തി. 

തുടക്ക കാലത്ത്  ടെലിഗ്രാമിന്  പണം നൽകിയിരുന്നത്  ഇതിനു വേണ്ടി പ്രത്യേകം ഇറക്കിയ സ്റ്റാമ്പ്‌ വഴി ആയിരുന്നു. പിന്നീടാണ് റെസിപ്റ്റ് സമ്പ്രദായം നിലവിൽ വരുന്നത്. 

എത്രയും ചുരുക്കാമോ അത്രയും ചുരുക്കിയായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നത്. വാക്കുകളുടെ എണ്ണം കുറക്കുന്നതിനായി ജനങ്ങൾ  ചില സുപ്രധാന സന്ദേശങ്ങൾക്ക് ചില കോഡുകൾ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന് മരണത്തിന് 100 ഉം "വേഗം സുഖം പ്രാപിക്കട്ടെ " എന്ന സന്ദേശത്തിന് 32 ഉം ആയിരുന്നു കോഡ്. 

കാലോചിതമായി ടെലിഗ്രാം നിരക്കുകൾ  പരിഷ്ക്കരിച്ചിരുന്നു.  2000 ൽ BSNL രൂപീകരിച്ചപ്പോൾ ടെലിഗ്രാം അതിന്റെ കീഴിലായപ്പോൾ നഷ്ടം കുറക്കുന്നതിനായി അപ്പോഴുണ്ടായിരുന്ന 30 വാക്കുകൾക്ക് മൂന്നു രൂപ എന്ന നിരക്കിൽ നിന്ന് 25 രൂപയായി ഉയർത്തി. അറുപതു വർഷങ്ങൾക്കിടയിലെ ആദ്യ വർദ്ധന. എന്നാൽ മരണ അറിയിപ്പിന് ഈ വർദ്ധനവ് ബാധകമാക്കിയില്ല. അവസാന കാലത്ത് 50 വാക്കുകൾക്ക് 50 രൂപ ആയിരുന്നു നിരക്ക്. 

റഷ്യ, ബല്‍ജിയം, കാനഡ, ജര്‍മ്മനി, ജപ്പാന്‍, ഇസ്രായേല്‍, എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ടെലിഗ്രാഫ് സംവിധാനം നിലനില്‍ക്കുന്നുണ്ട്.2006 ജനവരി 27 ന് അമേരിക്കയും, 2009 ജനവരി ഒന്നിന് നേപ്പാളും, 2011 മാര്‍ച്ച് ഏഴിന് ഓസ്ട്രേലിയയും ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു. ബ്രിട്ടനിലും, സ്വിറ്റ്സര്‍ലന്‍ഡിലും മറ്റും ടെലിഗ്രാ‍ഫ് ആശംസകള്‍ കൈമാറാന്‍ മാത്രമായി ചുരുക്കി. 

ചരിത്രത്തിൽ ഇടം പിടിച്ച ടെലിഗ്രാം സന്ദേശങ്ങൾ 

റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ ആദ്യമായി വിമാനം പറത്തിയത് നോര്‍ത്ത് കരോലീനയില്‍ നിന്ന് ലോകം അറിഞ്ഞത് 'Successful for flights thursday morning ' എന്ന ടെലിഗ്രാം സന്ദേശത്തിലൂടെയാണ്. 
     
1912 ഏപ്രില്‍ 15 ന് മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്ക് കപ്പലില്‍ നിന്ന് അവസാനമായി വന്ന ടെലിഗ്രാം സന്ദേശം : 'SOS SOS CQD CQD Titanic,We are sinking fast. Passengers are being put into boats Titanic.' ഈ രണ്ട് സന്ദേശങ്ങളും ചരിത്രത്തില്‍ ഇടം പിടിച്ച ടെലിഗ്രാമുകളാണ്.
    
പാക്കിസ്ഥാന്‍ ഇന്ത്യയിലെ കാശ്മീര്‍ ആക്രമിച്ച വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയെ അറിയിച്ചത് ടെലിഗ്രാം സന്ദേശം വഴിയാണ്.   

160   വർഷങ്ങളോളം  ജനങ്ങളെ സേവിച്ചശേഷം വരുമാനക്കുറവുമൂലം ഇന്ത്യ ഔദ്യോഗികമായി ഇതു നിർത്തലാക്കിയത് 2013 ജൂലായിലാണ്.
ടെലിപ്രിന്ററും പിന്നീട് ഫാക്‌സും, മൊബൈൽ ഫോണും, ഈ മെയിലും, ടെലിഫോണും വന്നതാണ് ടെലിഗ്രാമിന് തിരിച്ചടി ആയത്.

Thursday, September 30, 2021

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത കാണാത്തവരുണ്ടാകില്ലല്ലൊ?

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത  കാണാത്തവരുണ്ടാകില്ലല്ലൊ?


കൂളിത്തുപ്പ്’ ,പാമ്പിൻ തുപ്പ്, തവളത്തുപ്പ് കിളിത്തുപ്പ്  എന്നൊക്കെ പലവിധത്തിലുള്ള പേരിലും അറിയപ്പെടുന്നു
അന്തവും കുന്തവും കിട്ടാത്ത നമ്മൾ കൂളിത്തുപ്പ് എന്നും പേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു. എന്തോ ഒരു തരം പേടിയും അറപ്പും ഉള്ളതിനാൽ ആ പത തൊടാൻ പലരും മടിയ്ക്കും. 
ചിലർ ആണെങ്കിൽ ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്ന് പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി അങ്ങിനെ ഇരിക്കും
എന്നാൽ ശരിക്കും ഇതെന്താണെന്ന് എപ്പഴെങ്കിലും ചിന്തിച്ചു ണ്ടൊ?

ശരിക്കും സൂക്ഷിച്ച് നോക്കിയാൽ തുപ്പൽ പതക്കുള്ളിൽ ചിലർ സുഖിച്ച് കഴിയുന്നത് കാണാം #Spittle_bug എന്ന് പേരുള്ള ഷട്പദങ്ങളുടെ കുഞ്ഞുങ്ങളായ നിംഫുകളുടെ സുരക്ഷിത കൂടാണത്. 
 സെർകൊപൊയിഡെ (Cercopoidea) വിഭാഗത്തിൽ പെട്ട ഷട്പദങ്ങളിൽ ഹെമിപ്റ്റെറ ( Hemiptera ) ഓർഡറിലുള്ള മുതിർന്ന കീടങ്ങൾ  ഉഗ്രൻ ചാട്ടക്കാരാണ്. .
ഒരിഞ്ചിന്റെ കാൽഭാഗം മാത്രം വലിപ്പമുള്ള ഇവർ ശരീരവലിപ്പത്തിന്റെ നൂറ് ഇരട്ടി നീളത്തിൽ വരെ  ചാടും. കാലുകൾ അതിശക്തമായി പെടുന്നനെ നിവർത്തിയാണ് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് സ്പ്രിങ്ങ് ഘടിപ്പിച്ചപോലെ ഇവർ തെറിച്ച് നീങ്ങുന്നത്.
 ഇവരുടെ ഈ ചാട്ടം പ്രാണിലോകത്തെ ഒരു അത്ഭുതം തന്നെയാണ്.  കുനിഞ്ഞുള്ള തവളരൂപത്തിലുള്ള നിൽപ്പും ഈ സൂപ്പർചാട്ടവും മൂലം തവളത്തുള്ളന്മാർ (Froghopper) എന്ന് പേർ. ഇവർക്ക് തുപ്പൽ പ്രാണി (spittle bug) എന്ന മാനഹാനിയുണ്ടാക്കുന്ന പേര് കൂടി വന്നത് തുപ്പൽ ശീലം കൊണ്ട് തന്നെയാണ്. 
ഈ ഷട്പദത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകളാണ് ഈ തുപ്പൽ ഉണ്ടാക്കുന്നത്. വെള്ള, ഇളംമഞ്ഞ, തളിർപ്പച്ച   നിറങ്ങളിലാണ് സാധാരണയായി ഈ പീക്കിരികളെ കാണുക. ഈ പഹയർ  ചെടിയുടെ ഇളം തണ്ടിൽ നിന്നും മരനീര്  (xylem sap)  തുരു തുരാ വലിച്ച് അകത്താക്കും..  വിശപ്പ് മാറാൻ വേണ്ടതിലും എത്രയോ അധികം. അതിന്റെ കൂടെ. ശരീരത്തിലെ ചില ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളും ചേർത്ത് അടിഭാഗത്തൂടെ പുറത്തേക്ക് വിടും. അത് പുറത്തേക്ക് വിടുമ്പോൾ പിൻഭാഗം കൊണ്ട് ഇളക്കലും മറിക്കലും ചെയ്തുകൊണ്ടിരിക്കും . ദ്രാവകത്തിനുള്ളിൽ വായുകുമിളകൾ നിറയും.. വെളുവെളുത്ത സോപ്പ് പതപോലുള്ള വിസർജ്ജ്യം കണ്ടാൽ മനുഷ്യർ തുപ്പിവെച്ചതാണെന്നേ തോന്നു. ഒരു തുപ്പ്ക്കൂടിനുള്ളിൽ ഒന്നിലധികം നിംഫുകൾ ചിലപ്പോൾ ഉണ്ടാകും.. പൂർണ്ണ വളർച്ചയെത്തുന്നതു വരെ നിംഫുകൾ ഇതിനുള്ളിൽ സുരക്ഷിതരായി കഴിയും. മുതിർന്ന് തവളത്തുള്ളനായി മാറുന്നതിന് മുമ്പേ അഞ്ചു തവണയോളം ഉറപൊഴിക്കൽ നടത്തും. 
 ലോകത്താകമാനം എണ്ണൂറ്റിയൻപതോളം തുപ്പൽ പ്രാണി സ്പീഷിസുകളുണ്ട്.
ഈ പതയുടെ കവചത്തിനുള്ളിലെ നിംഫിനെ  ഒളിച്ചിരിക്കൽ വളരെ രസകരമാണ്. ആരുടെയും കണ്ണിൽ പെടില്ല. എന്നാലും ചിലപ്പോൾ ചില പക്ഷികൾ ഈ പതയ്ക്കുള്ളിൽ കൊക്കിറക്കി തപ്പി നോക്കും. ചിലയിനം കടന്നലുകളും ഉറുമ്പുകളും  പിടിച്ച് തിന്നാൻ ശ്രമിക്കാറുണ്ടെങ്കിലും ഈ പതയുടെ രൂക്ഷ രുചിമൂലം നിംഫിനെ ഒഴിവാക്കും. വായുകുമിളകൾ നിറഞ്ഞതിനാൽ ചൂടും തണുപ്പും ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞ് നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പിരിഞ്ഞ് പോകാതെ കാത്ത് സൂക്ഷിക്കുന്നതും ഈ പതപ്പുതപ്പ് തന്നെ. 
നിംഫുകൾ തണ്ടിൽ നിന്ന് നീരൂറ്റുന്നത് കൊണ്ട് സാധാരണ ചെടികൾക്ക് വലിയ  ദോഷമൊന്നും ഉണ്ടാവാറില്ല. ചിലയിനങ്ങൾ മാരകമായി നീരൂറ്റിക്കളഞ്ഞ് ചെടികളെ ഉപദ്രവിക്കാറും ഉണ്ട്. മുതിർന്നാലും തവളത്തുള്ളന്മാർ ചെടിത്തണ്ടുകളിൽ നിന്ന് സൈലം നീര് വലിച്ചുകുടിച്ച് തുള്ളികളായി അതിന്റെ പിൻഭാഗത്തുകൂടി കളയുന്നത് കാണാം..

 ഇത്തരം തുള്ളന്മാരുടെ പടയുള്ള മരത്തിന് കീഴെ നിന്നാൽ ചാറ്റമഴപൊഴിയുന്നതുപോലെ വെള്ളത്ത്തുള്ളികൾ നമ്മുടെ മുഖത്തും ദേഹത്തും ഉറ്റും. 
മുകളിലോട്ട് നോക്കി നമ്മൾ പഠിച്ച ശാസ്ത്രം വെച്ച്, ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്നും പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി  നമ്മളിൽ പലരുംഅങ്ങിനെ ഇരിക്കും

 തവളത്തുള്ളർ താവളമാക്കിയ ഇത്തരം മരങ്ങളെ ‘കരയുന്ന മരം’ എന്നും ‘മഴമരം’ എന്നൊക്കെ നാട്ടിൽ പലരും പറയുന്നത് കേൾക്കാം
ഇനി അങ്ങനെ കേട്ടാൽ ഈ കഥ അവരോട് പറയാൻ മറക്കണ്ട കേട്ടോ

Wednesday, September 8, 2021

സീ ലാൻഡ്

.....  സീ ലാൻഡ്.....
      "രണ്ട് തൂണിൽ ഒരു രാജ്യം, അച്ഛൻ രാജാവും മകൻ രാജകുമാരനും 30-തോളം പൗരന്മാരും അടങ്ങിയ ഒരു കുഞ്ഞു രാജ്യം"

     ഇംഗ്ലണ്ടിന്റെ തീരത്ത് നിന്ന് 10-12 കിലോമീറ്റർ അകലെ, വടക്കൻ കടലിൽ ഒരു രാജ്യമുണ്ട്   "സീലാൻഡ്" ,   വണ്ണമുള്ള രണ്ട് വലിയ  തൂണുകളിൽ, ഇരുമ്പും കോൺക്രീറ്റ് കൊണ്ടും നിർമ്മിച്ച,  തുരുമ്പിച്ച ഒരു വലിയ പ്ലാറ്റ് ഫോം അതിലാണ് രാജ്യവും രാജകൊട്ടാരമുള്ളത്.
     1960-കളിലാണ് സീലാൻഡിന്റെ കഥ തുടങ്ങുന്നത്, മുൻ ബ്രിട്ടീഷ് ആർമി മേജർ പാഡി റോയ് ബേറ്റ്സ്  വടക്കൻ കടലിലെ ഒരു ചെറിയ  ഫോർട്ട്‌ റഫ്‌സ് (Fort Roughs) നിയന്ത്രണം ഏറ്റെടുത്തു.
     
      രണ്ടാം ലോക മഹായുദ്ധകാലങ്ങളിൽ  കടൽ വഴിയും മറ്റുമുള്ള ശത്രുക്കളുടെ വരവും ആക്രമണവും മനസിലാക്കുന്നതിനു വേണ്ടി ഇഗ്ലണ്ട്  തീരങ്ങളിൽ  കോൺക്രീറ്റ് കൊണ്ടും സ്റ്റീൽ കൊണ്ടും നിർമ്മിച്ചിട്ടുള്ള താത്കാലിക നിർമ്മിതികളാണ് ഫോർട്ട്‌ റഫ്‌സ് എന്നു പറയുപ്പെടുന്നത്. ഈ നിർമ്മിതികൾ ഇഗ്ളീഷ് തീരങ്ങളിൽ ഒരുപാട് ഉണ്ട്. ഇത്  പിന്നീട്  നശിപ്പിച്ചു കളയുകയാണ് ചെയ്യുക. എന്നാൽ മേലെ പറഞ്ഞ ഈ രാജാവ് (ആളുടെ പേര് വെറുതെ എഴുതാൻ മടിച്ചിട്ടാണ്  രാജാവ് എന്നു മാത്രം ചുരുക്കി പറയുന്നത് )അതിൽ കേറി താമസം തുടങ്ങി. പക്ഷെ വെറുതെ അങ്ങോട്ട്‌ പോയി കൈവശപെടുത്തിയതല്ല... അതിൽ മുൻപ്  താമസിച്ചിരുന്ന അനധികൃതമായി റേഡിയോ നിലയം സ്ഥാപിച്ച  ഒരു ടീമിനെ ചവിട്ടിപ്പുറത്താക്കിയാണ്  ഈ രാജാവ്, രാജാവായത്..
    ഈ പിടിച്ചടക്കലിന് ശേഷം ഇഗ്ലണ്ട് ജർമനി തുടങ്ങിയ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും സൈനിക നീക്കങ്ങളും ചെയ്തിരുന്നു, പക്ഷെ,  ഇതിനു പുറകിൽ കുറെയേറെ നടകീയ നിയമ മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്..
         രാജാവിന്റെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥലം നിക്കുന്നത് ഇഗ്ലണ്ട് അധീനതയിൽ ഉള്ള കടൽ അതിർത്തിയിൽ നിന്നും മാറി ഇന്റർനാഷണൽ സമുദ്ര അതിർത്തിയിൽ ആയതുകൊണ്ട് തന്നെ നിയമപരമായി ഈ സ്ഥലവും രാജാവിനെതിരെയും ഒരു നടപടിയും എടുക്കാൻ ഏതു  രാഷ്ട്രങ്ങൾക്കും കഴിയില്ലായിരുന്നു..പിന്നീട് ഇഗ്ലണ്ട് ന്റെ തീരദേശ അതിർത്തി വീതി കൂട്ടിയിട്ടും ഈ രാജാവിനെ എതിരെ നടപടി എടുത്തിരുന്നില്ല...
     ഈ രാജാവും കുടുംബവും നിരന്തരം ഇവിടെ താമസിക്കാറില്ല..., വിനോദ സഞ്ചാരികൾക്ക് മാത്രം ആണ് ഈ രാജ്യം തുറന്നുകൊടുക്കുന്നത്. സഞ്ചാരികൾ വിസയ്ക്ക് അപേക്ഷിക്കണം ആദ്യം, പിന്നീട് ഹെലികോപ്റ്റർ വഴിയോ,ബോട്ട് സവാരിക്ക് ശേഷം ക്രെയിനിന്റെ സഹായത്തോടെയോ ആണ് ഈ സ്ഥലം സന്ദർശികുവാൻ കഴിയു,  350 ഡോളർ ആണ് സന്ദർശന ഫീസ്.
    പാഡി റോയ് ബേറ്റ്സ് എന്ന ഈ രാജാവ്  1967 സെപ്റ്റംബർ 2 ന് സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സീലാന്റിനെ സ്വയം ഒരു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യ്തു..
     സ്വന്തമായി ഫ്ലാഗ്, കറൻസി, പാസ്പോർട്ട്‌, സ്റ്റാമ്പ്‌,..എന്തിന് പറയാൻ സ്വന്തം രാജ്യത്തിന്റെ പേരിൽ ഫുട്ബോൾ ടീം വരെ ഉണ്ടാക്കിയിട്ടുണ്ട്...പക്ഷെ ഇങ്ങിനെ എല്ലാം ആണെങ്കിലും ഒരു രാജ്യവും സീലാൻഡ്നെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല എന്നതാണ് പച്ചയായ സത്യം..

      2012 ൽ 91 ആം വയസ്സിൽ രാജാവ് മരണപ്പെടുകയും , അദ്ദേഹത്തിന്റെ മകൻ മൈക്കിൾ രാജകുമാരൻ ഈ രാജ്യത്തിന്റെ ഭരണാധികാരി ആകുകയും ചെയ്യ്തു.

        ഈ രാജ്യവും അതിനെ എതിർത്തിട്ടുള്ള പല രാജ്യങ്ങളുടെയും  നയതന്ത്ര പരമായ കാര്യങ്ങളിലേക്കൊന്നും കൂടുതലായി എന്റെ ഈ ലേഖനം പോയിട്ടില്ല.... വളരെ ചുരുക്കി, കാര്യങ്ങൾ വായിക്കുന്നവർക് എത്തിച്ചു എന്നു മാത്രം... തെറ്റുകൾ ഉണ്ടങ്കിൽ തിരുത്തി തരുക... ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവുകൾ ഉണ്ടങ്കിൽ പകരുകയും ചെയ്യുക... 🙏🙏

Thursday, April 29, 2021

വിസ്​മൃതനായ ബാഹിരാകാശ സഞ്ചാരി' എന്ന് വിളിക്കുന്നതാരെ? എന്തുകൊണ്ട്?⭐

⭐⭐ ഒരു മെസ്സേജ്! രണ്ട് അറിവുകൾ!⭐⭐
⭐'വിസ്​മൃതനായ ബാഹിരാകാശ സഞ്ചാരി'  എന്ന് വിളിക്കുന്നതാരെ? എന്തുകൊണ്ട്?⭐

👉ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്​ട്രോങ്ങിനും , ബസ്​ ആൽഡ്രിനു​മോപ്പം അപ്പോളോ 11 പേടകം നിയന്ത്രിച്ച്​ കൂടെയുണ്ടായിരുന്ന മൈക്കൽ കോളിൻസിനെയാണ്  'വിസ്​മൃതനായ ബഹിരാകാശ സഞ്ചാരി' എന്ന് വിളിക്കുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്നാണ് മൈക്കൽ കോളിൻസ് എക്കാലവും വിശേഷിപ്പിക്കപ്പെട്ടത്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969 ലെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ അദ്ദേഹത്തിനു സാധിച്ചില്ല.നീൽ ആംസ്ട്രോങ്ങിനെയും , എഡ്വിൻ ആൽഡ്രിനെയും വഹിച്ച് ഈഗിൾ അഥവാ ലൂണാർ മൊഡ്യൂൾ താഴേക്കു പുറപ്പെട്ടപ്പോൾ, കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു അന്നു 39 വയസ്സുള്ള കോളിൻസിന്റെ നിയോഗം.
ആംസ്ട്രോങ്ങും , ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ട 22 മണിക്കൂർ സമയം, പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി അദ്ദേഹം മാറി. ഇതിനിടയിൽ ചന്ദ്രന്റെ വിദൂരവശത്തേക്കു കമാൻഡ് മൊഡ്യൂൾ പോകുമ്പോൾ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും അദ്ദേഹത്തിനു നഷ്ടമായി.അന്നേ വരെ ഒരു മനുഷ്യനും അനുഭവിക്കാത്ത പരിപൂർണമായ ഏകാന്തത.തന്റെ സഹയാത്രികർ ചന്ദ്രനിലിറങ്ങി സാംപിളുകൾ ശേഖരിച്ച സമയം, കോളിൻസ് ചന്ദ്രോപരിതലത്തിലേക്കും , ഭൂമിയിലേക്കും മാറിമാറി നോക്കുകയായിരുന്നു. ചന്ദ്രനെക്കാൾ താൻ ഓർക്കുന്നതു ഭ്രമണപഥത്തിലിരിക്കെ താൻ കണ്ട ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞു. അതിമനോഹരം എന്നാണ് ആ ദൃശ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
 ''ചെറുത്​, വളരെ ചെറുത്​. നീലയും  ,വെള്ളയും നിറം. നല്ല തിളക്കം. കാണാൻ സുന്ദരം. ശാന്തം, ലോലം''- ഇത്രയുമായിരുന്നു ഭൂമിയെ കുറിച്ച വാക്കുകൾ.ചന്ദ്ര​ന്റെപിറകുവശത്തൂടെ അപ്പോളോ കടന്നുപോയ ഓരോ സമയത്തും വാർത്താവിനിമയം നഷ്​ടമായിരുന്നു. ഇരുവരും ചന്ദ്ര​ന്റെ ഉപരിതലത്തിലായ​പ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഒറ്റയാനായ ആളായി കോളിൻസിനെ പിന്നീട്​ പലരും പരിചയപ്പെടുത്തിയിരുന്നു.ചന്ദ്രനു സമീപം പോയെങ്കിലും ചന്ദ്രനെക്കാൾ ചൊവ്വയാണ് കോളിൻസിനെ ആകർഷിച്ചത്.അപ്പോളോ 11 ന്റെ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്.
ആംസ്ട്രോങ്ങും , ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂളിന് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കേണ്ട കടമ അദ്ദേഹത്തിനായിരുന്നു. മൂന്നു യാത്രക്കാരിൽ ഏറ്റവും മിടുക്കനും കോളിൻസായിരുന്നു. ഒറ്റയ്ക്ക് പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ.യുഎസ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന കോളിൻസ് 1963 ലാണു നാസയിൽ ചേർന്നത്. ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശനടത്തം നടത്തിയ നാലാമത്തെ മനുഷ്യനാകാൻ കോളിൻസിനു സാധിച്ചു. അദ്ദേഹത്തിന്റെ അവസാനദൗത്യമായിരുന്നു അപ്പോളോ 11. പിന്നീട് 1970ൽ നാസയിൽ നിന്നു വിരമിച്ച കോളിൻസ് പിൽക്കാലത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ പ്രവർത്തിച്ചു. തുടർന്ന് സ്മിത്ത്സോണിയൻ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി.ഇതിനു ശേഷമുള്ള ജീവിതത്തിലും പല പ്രവർത്തനങ്ങളുമായി സജീവമായിരുന്നു കോളിൻസ്. നീൽ ആംസ്ട്രോങ് 2012ൽ അന്തരിച്ചു. ആസ്​ട്രോങ്ങും , ആൽഡ്രിനും ലോകം മുഴുക്കെ പ്രശസ്​തരായപ്പോൾ അവർക്കൊപ്പം സഞ്ചരിച്ചിട്ടും ആരോരുമറിയാതെ പോയ പേരായിരുന്നു കോളിൻസി​ന്റെത്​.ചാന്ദ്രോപരിതലത്തിൽ ഇറങ്ങാത്തത് കൊണ്ട് മാത്രം മറ്റു രണ്ടു പേരെ പോലെയുള്ള പ്രശസ്തി കോളിൻസിന് ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ 'ചരിത്രം വിസ്മരിച്ച പ്രതിഭ"യെന്ന് വിശേഷിപ്പിക്കുന്നത്. 22 മണിക്കൂർ ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചതിനാൽ ചരിത്രത്തിലെ ഏറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്ന വിശേഷണവും കോളിൻസിന് ലഭിച്ചു.  2021 ഏപ്രിൽ 29 ന്  അദ്ദ്ദേഹം മരണപ്പെട്ടു.മരണ സമയത്ത്​ 95 വയസ്സായിരുന്നു പ്രായം.മനുഷ്യരാശിയുടെ അത്യുന്നതങ്ങളിലെ കാൽവയ്പിനു കാരണമായവരിൽ ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കി.

⭐ എന്തുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കരുത് എന്നു പറയുന്നത്?⭐
👉പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിൽ കലരുന്നത് ഒട്ടേറെ വിഷവാതകങ്ങളാണ്. ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവയ്ക്കും കാരണമായേക്കാം. കണ്ണെരിച്ചൽ, ശ്വാസ തടസ്സം, തൊലിപ്പുറത്തെ എരിച്ചിൽ എന്നിവയാണ് ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുള്ള വിഷ വാതകമാണ് നിറവും,
ഗന്ധവുമില്ലാത്ത കാർബൺ മോണോക്സൈഡ്. അന്തരീക്ഷത്തിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിനു പോലും കാരണമായേക്കാം.ഇതു രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സീഹീമോഗ്ലാബിൻ എന്ന പദാർഥം ഉണ്ടാവുന്നു. ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നു പേശികളിലെത്തുന്നതിനെ തടയുന്നു.
പ്ലാസ്റ്റിക്കിനേക്കാളുപരി വാഹനങ്ങളടക്കം മറ്റ് ഉപകരണങ്ങളിൽ നിന്നും കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നുണ്ട്. ശ്വസിക്കുന്ന വായുവിൽ കാർബൺ മോണോക്സൈഡ് അളവു കൂടൂന്നതു പെട്ടന്നു ബോധക്ഷയം ഉണ്ടാക്കാം. ഈ സമയങ്ങളിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് കത്തുമ്പോൾ സ്വാഭാവികമായി പുറത്തുവരുന്ന വിഷ പദാർഥങ്ങളെയാണ് ഡയോക്സിൻ എന്നു വിശേഷിപ്പിക്കുന്നത്. ഡയോക്സിനുകൾ കാൻസറിനു പ്രധാന കാരണമായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💢ശുഭം💢

Sunday, February 28, 2021

വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം

1993 ഫെബ്രുവരി 26-ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്നു. നോര്‍ത്ത് ടവറിന് താഴെ നിറുത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. 1,336 പൗണ്ട് (606 കിലോ) യൂറിയ നൈട്രേറ്റ് ഒരു ഹൈട്രജന്‍ വാതക ഉദ്ദേജകം ഉപയോഗിച്ച് സ്‌ഫോടനം നടത്തി നോര്‍ത്ത് ടവര്‍ (ടവര്‍ 1) സൗത്ത് ടവറിന്റെ (ടവര്‍ 2) മുകളിലേക്ക് വീഴ്ത്തി രണ്ട് ടവറുകളും തകര്‍ത്ത് പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം. നിലവറയിലെ നിരവധി നിലകള്‍ക്ക് സമാനമായ താഴ്ച്ചയില്‍ വലിയൊരു വിള്ളല്‍ സൃഷ്ടിക്കുകയും ഒരു മൈലിന്റെ നാലില്‍ ഒന്ന് പൊക്കമുള്ള അംബരചുംബികളുടെ ഏറ്റവും മുകളില്‍ വരെ പുക ഉയരുകയും ചെയ്ത സ്‌ഫോടനത്തില്‍ ആറു പേര്‍ മരിക്കുകയും 1,000-ത്തില്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ സമയത്ത്, യുഎസ് മണ്ണില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളില്‍ ഒന്നായിരുന്നു അത്.

1973-ല്‍ പൂര്‍ത്തിയാവുമ്പോള്‍ മാന്‍ഹട്ടന്റെ മുകളിലേക്ക് തലയുയര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഒരോന്നിനും 110 നിലകള്‍ വീതം പൊക്കമുണ്ടായിരുന്നു. ചിക്കാഗോയിലെ സിയേഴ്‌സ് ടവേഴ്‌സ് മറികടക്കും മുമ്പ് ലോകത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന ഈ ഐതിഹാസിക കെട്ടിടം പക്ഷെ വാടകക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. പിന്നീട് 50,000 ഓഫീസ് തൊഴിലാളികള്‍ എത്തി കെട്ടിടങ്ങള്‍ ഏകദേശം നിറച്ചു. 107-ാം നിലയിലുള്ള റസ്റ്റോറന്റില്‍ നിന്നോ അല്ലെങ്കില്‍ ഒബ്‌സര്‍വേഷന്‍ ഡെക്കില്‍ നിന്നോ ഉള്ള കാഴ്ചകള്‍ കാണുന്നതിനായി ദിനംപ്രതി പതിനായിരക്കണക്കിന് ആളുകള്‍ ടവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1975-ല്‍ അസംതൃപ്തനായ ഒരു വാടകക്കാരന്‍ നോര്‍ത്ത് ടവറില്‍ തീവെച്ചപ്പോള്‍ തന്നെ സുരക്ഷയെ കുറിച്ചുള്ള മുറവിളികള്‍ ഉയരാന്‍ തുടങ്ങി. അഗ്നിബാധയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കുകയും അഗ്നിശമന യന്ത്രങ്ങളുടെ ആവശ്യം ഉയര്‍ന്നുവരാന്‍ തുടങ്ങുകയും ചെയ്തു. ഒരു ദശാബ്ദത്തിനോ മറ്റോ ശേഷം, തീവ്രവാദ ആക്രമണത്തിന്റെ സാധ്യതകളെ കുറിച്ച് കെട്ടിടത്തിന്റെ ഉടമകളായ സര്‍ക്കാര്‍ ഏജന്‍സി ആരായാന്‍ തുടങ്ങി. പൊതുപാര്‍ക്കിംഗുകള്‍ ഉപേക്ഷിക്കുകയോ വാഹനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുകയോ ചെയ്യണമെന്നതുള്‍പ്പെടെയുള്ള സുരക്ഷ സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതിലാണ് അത് അവസാനിച്ചത്.

1992 സെപ്തംബറില്‍, പാകിസ്ഥാനില്‍ നിന്നുള്ള ഒരു വിമാനത്തില്‍ സ്‌ഫോടക വിദഗ്ധനായ റാംസി അഹമ്മദ് യൂസഫ് ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തുകയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കുന്നതിനുള്ള ആസൂത്രണം ആരംഭിക്കുകയും ചെയ്തു. സൗത്ത് ടവറിലേക്ക് നോര്‍ത്ത് ടവര്‍ മറിച്ചിടാനായിരുന്നു പദ്ധതി. 1993 ഫെബ്രുവരി 26-ന്, ന്യൂജേഴ്‌സിയില്‍ നിന്നും ഗൂഢാലോചനക്കാര്‍ വാടകയ്‌ക്കെടുത്ത ഒരു മഞ്ഞ ഫോഡ് ഇക്‌നോലൈന്‍ വാനില്‍ വീട്ടില്‍ നിര്‍മ്മിച്ച ബോംബുകള്‍ നിറച്ചു. ഇവരില്‍ രണ്ടു പേര്‍ വാന്‍ ഹഡ്‌സണ്‍ നദിയുടെ കുറുകെ ഓടിച്ച് മാന്‍ഹട്ടനില്‍ പ്രവേശിക്കുകയും വേള്‍ഡ് ട്രേഡ് സെന്ററിന്റെ തെക്കേ വശത്തുകൂടി സഞ്ചരിച്ച്, നോര്‍ത്ത് ടവറിനും ഒരു ഹോട്ടലിനും മധ്യയുള്ള നിലവറയിലെ പാര്‍ക്കിംഗ് ഗാരേജില്‍ പ്രവേശിക്കുകയും ഒരു അനഃധികൃത സ്ഥലത്ത് വാഹനം നിറുത്തിയിടുകയും ചെയ്തു. വേള്‍ഡ് ട്രേഡ് സെന്ററിലെ ജലോപകരണങ്ങള്‍, ജനറേറ്ററുകള്‍, എലിവേറ്ററുകള്‍, പൊതു വിവരവിനിമയ സംവിധാനങ്ങള്‍, അടിയന്തിര കമാന്റ് സെന്‍ര്‍, കെട്ടിടത്തിന് വൈദ്യുതി വിതരണം ചെയ്യുന്ന വോള്‍ട്ടേജ് കൂടിയ ലൈനുകളുടെ പകുതി എന്നിവ തകര്‍ത്തുകൊണ്ട് ഉച്ചയ്ക്ക് 12.17-ന് സ്‌ഫോടനമുണ്ടായി. 'ഫോറന്‍സിക് സ്‌ഫോടന ഐഡന്റിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയ ശേഷം തങ്ങള്‍ കാണുന്ന ഏറ്റവും ഭാരമേറിയതും നാശനഷ്ടങ്ങള്‍ വരുത്തിവെക്കാന്‍ സാധിക്കുന്നതുമായ സ്‌ഫോടനസാമഗ്രികാളാണ് ഇത്,' എന്ന് പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഉഗ്രസ്‌ഫോടനത്തിന് ശേഷം രണ്ട് ഗോപുരങ്ങളും നിലംപതിച്ചില്ല. പക്ഷെ, 2001 സെപ്തംബര്‍ പതിനൊന്നിന്, 3,000 പേരുടെ മരണത്തിന് ഇടയാക്കിക്കൊണ്ട് റാഞ്ചിയെടുത്ത വിമാനങ്ങള്‍ ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റിയ തീവ്രവാദികള്‍ ആ കെട്ടിടം നിലം പതിപ്പിച്ചു.
കടപ്പാട്.FB

Saturday, January 2, 2021

വയനാട് Tour PLAN Full Guide


വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും..

.. എഴുത്ത് കടപ്പാട്:  Krips - kp...
ചിത്രങ്ങൾ: Chayamakkani..

ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . കൂടെ map ഉം കൊടുത്തിട്ടുണ്ട് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്
വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ?
മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘടിപ്പിച്ചു വന്നിട്ട് ഒന്നും കാണാൻ കഴിയാതെ അകെ ശോകം ആയി തിരിച്ചു പോകും , ഏത് ജില്ലക്കാർ ആയാലും അറിവില്ലായ്മ കൊണ്ട് ഒരാൾക്കും വയനാട്ടിലെ ഒരു സ്ഥലവും വിട്ട് പോകരുത് , അതിന് വേണ്ടി ആണ് എന്റെ ഈ post ,
ഇത് post വയനാടിനെ സ്നേഹിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു വയനാടിന്റെ ചരിത്രം.
കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. ജനസംഖ്യ വച്ച് നോക്കുക ആണെൻകിൽ ഏറ്റവും പിറകിൽ ആണ് , തൊട്ടടുത്ത ജില്ലകൾ ഒന്ന് കോഴിക്കോടും മറ്റൊന്ന് കണ്ണൂരും പിന്നെ മലപ്പുറവും ആണ് , കർണാടകയും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു .വയനാട് എന്ന് പേരുകിട്ടിയതിനു പിറകിൽ നാലുകാര്യങ്ങൾ ആണ് പറയുന്നത്
വയൽ നാട്,കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്,മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ എന്നീ പേരുകളും വയനാട് എന്നാ പേര് കിട്ടാൻ കാരണമായി പറയുന്നു.
ഇനി നമുക്കു നമ്മുടെ വിഷയത്തിലേക്ക് പോകാം.
*💕1.താമരശ്ശേരി ചുരം(വയനാട് ചുരം )*💕
വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം തന്നെ വരുന്ന സ്ഥലം ആണ് താമരശ്ശേരി ചുരം, മഹാനായ നടൻ പപ്പു super hit ആക്കിയ സ്ഥലം , വയനാട്ടിലേക്ക് എത്താൻ വേറെ പല വഴികൾ ഉണ്ടെൻകിലും താമരശ്ശേരി ചുരം വഴി പോകുമ്പോൾ അതിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട് , ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പാത ആണ് ഇത് .പണ്ടുകാലത് കുതിര സവാരി ചെയ്തു വയനാട്ടിൽ എത്താൻ പാകത്തിൽ ആയിരുന്നു ചുരം , പിന്നീട് അത് ദേശീയപാത 212 ദേ ഭാഗം ആയി ,ഇന്ന് ഇതൊരു കർണാടകയിലേക്ക് ഉള്ള അന്തർസംസ്ഥാന പാത ആയി ആണ് എല്ലാവർക്കും കൂടുതൽ പരിചയം.
കോഴിക്കോട് ജില്ലയിലെ അടിവാരത്തു നിന്ന് ആണ് ചുരം തുടങ്ങുന്നത് വയനാട്ടിലെ ലക്കിടിയിൽ വന്നു അവസാനിക്കുമ്പോഴേക്കും ഏകദേശം 12 km പൂർത്തിയാകും . അതിനിടക്ക് 9 കൊടും വളവുകളും ചെറിയ അരുവികളും കൊടും കാടുകളും മനോഹരമായ പ്രകൃതി ഭംഗിയും ഒക്കെ നമുക്കു കാണാം .ഒൻപതാമത്തെ വളവ് കഴിഞ്ഞു ആണ് main attraction ഇതിനെ ലക്കിടി view point എന്നും പറയും.
അവിടെ നിന്ന് നോക്കിയാൽ നമ്മൾ യാത്ര തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഏറെ കുറെ panoramic view കിട്ടും , കാലാവസ്ഥ നല്ലതാണെൻകിൽ 56 km അപ്പുറം കിടക്കുന്ന കോഴിക്കോട് ബീച്ച് വരെ കാണാം . ഇപ്പോൾ മനസിലായില്ലേ ആ ഒൻപതാമത്തെ വളവിന്റെ പ്രാധാന്യം . കൂട്ടിന് കോടമഞ്ഞും കുറച്ചു തണുപ്പും ഉണ്ടാകും ചിലപ്പോൾ ഒക്കെ .
View point ലെ രാത്രി കാല കാഴ്ചകളും അതി മനോഹരമാണ് , ദൂരെ അങ്ങ് മിന്നാമിനുങ്ങിന്റെ വെട്ടം കണക്കെ മിന്നി മറയുന്ന വെളിച്ചവും ചുരമിറങ്ങി പോകുന്ന വാഹനങ്ങളുടെ വെളിച്ചവും , മൈസൂരിലേക്കും മറ്റും tour പോകുന്ന സ്കൂൾ / കോളേജ് പിള്ളേരുടെ ആഹ്ലാദത്തിമിർപ്പും ഒക്കെ അവിടെ നിന്നാൽ 
ആസ്വദിക്കാൻ പറ്റും .
*❤2.ചങ്ങലമരം ( chain tree)*❤*
ലക്കിടി view point കഴിഞ്ഞു 1 km ആകുമ്പോൾ ചങ്ങലമരം എത്തും ,ഇവിടെ എത്തുമ്പോൾ നമുക്ക് ബ്രിട്ടീഷ്കാർ ചെയ്ത ഒരു ചതിയുടെയും കൊലപാതകത്തിന്റെയും വേദനിക്കുന്ന ഓർമ്മ എല്ലാവരുടെയും മനസ്സിൽ കടന്നു വരും .കോഴികോട്ടുനിന്നു നിന്ന് വയനാട് വഴി മൈസൂരിലേക്ക് ബ്രിട്ടീഷ്കാർ എത്ര ശ്രമിച്ചിട്ടും റോഡ് ഉണ്ടാകുവാൻ കഴിയുന്നില്ല , അന്നേരം അവർ വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടനെ ആശ്രയിച്ചു ,വൻ തുകയും offer ചെയ്തു .
British Engineering നെ വെല്ലുന്ന തരത്തിൽ പാത കണ്ടെത്തി , എന്നാൽ ഇതിന്റെ ഗുണങ്ങൾ തങ്ങളിലേക്ക് ഒതുങ്ങാൻ വേണ്ടി കരിന്തണ്ടനെ മലമുകളിൽ കൊണ്ടുപോയി വെടിവച്ചു കൊന്നു ,പിന്നീട് അതിലേ പോകുന്ന കാളവണ്ടികൾ മുതൽ എല്ലാം അപകടത്തിൽ പെടാൻ തുടങ്ങി , ഇതിനു കാരണമായി കരുതുന്നത് കരിന്തണ്ടന്റെ അലഞ്ഞു തിരിയുന്ന ആത്മാവ് ആണ് എന്നാണ് , അവസാനം ആത്മാവിനെ ഒരു ചങ്ങലയിൽ ആക്കി മരത്തിൽ തളച്ചു , ഇന്ന് ഇതിനടുത്തായി ഒരു ക്ഷേത്രം നിർമിച്ചിട്ടുണ്ട്‌ ‘ചങ്ങല മുനീശ്വരന്‍ കോവില്‍’ എന്നാണ് പേര്.
എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച കരിന്തണ്ടന്‍ സ്മൃതിയാത്ര ഉണ്ടാകാറുണ്ട് .അത് അവിടത്തെ ഒരു സംഘടന നടത്തുന്നതാണ് .1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു. ഇതൊക്കെ കൊണ്ട് തന്നെ താമരശ്ശേരി ചുരത്തിന്റെ പിതാവായി അദ്ദേഹത്ത എല്ലാവരും കാണുന്നത് .ഇപ്പോൾ കരിന്തണ്ടനെ ആസ്പദമാക്കി ഒരു സിനിമയും വരുന്നുണ്ട് .ലീല സന്തോഷ് സംവിധാനം ചെയ്തു വിനായകൻ നടൻ ആകുന്ന ഒരു ചരിത്ര സിനിമ ആണ് .
*💚3.പൂക്കോട് തടാകം💚*
ലക്കിടി view point ഇൽ നിന്ന് 4.2 km മുന്നോട്ടു പോയാൽ പൂക്കോട് തടാകത്തിൽ എത്താം .പെഡൽ ബോട്ട് സഫാരി ഇവിടെ ലഭ്യം ആണ് കൂടാതെ തടാകത്തിനു ചുറ്റും നടക്കാൻ ഒരു നടപ്പാതയും ഉണ്ട് .പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം മത്സ്യം ഉണ്ട് അതിന്റെ പേരാണ് “പൂക്കോടൻ പരൽ” . തടാകത്തിന്റെ വിസ്തീർണ്ണം 13 ഏക്കറാണ് കൂടിയ ആഴം 6.5 മീറ്ററും ആണ് .തടാകത്തിൽ നീല ആമ്പൽ കാണാം .4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്.
(map 2 നോക്കുക )Visiting time: 9:00 am – 5:00 pmEntry for Entry fees
Adult Rs.20Children Rs.10 Camera Rs.20 Pedal Boat 2 seat Rs.100
Pedal Boat 4 seat Rs.200 Row boat Rs.350 പൂക്കോട് lake ഇൽ ഉള്ള activities
* Boating * Children park * Aquarium * Fish Spa * Magic Mirror* Handicrafts
*👍4. വൈത്തിരി💕*
പൂക്കോട് തടാകത്തിൽ നിന്ന് 2.3 km ദൂരത്താണ് വൈത്തിരി .വയനാട് ജില്ലയിൽ ആകെ മൂന്നു താലൂക്ക് മാത്രമേ ഉള്ളൂ , അതിൽ ഒന്നാണ് വൈത്തിരി .കാട്ടിലേക്കുള്ള പല സാ‍ഹസിക യാത്രകളും ഇവിടെ നിന്ന് പുറപ്പെടാറുണ്ട്.കേരളത്തിലെ ഏക വെറ്റിനറി സർവ്വകലാശാലയായ കേരള ‘വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല’ വൈത്തിരി പട്ടണത്തിന് സമീപം പൂക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് .
*🌄5. മേപ്പാടി💕*
വൈത്തിരി ഇൽ നിന്ന് 17 km ആണ് ദൂരം .
വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള മനോഹരമായ കുന്നിൻ ചരിവുകളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.
*💕6. ചെമ്പ്ര കൊടുമുടി💚*
Pookode lake ഇൽ നിന്ന് 24 km ആണ് ഇവിടേക്ക് ഉള്ള ദൂരം .മേപ്പാടിയിൽ നിന്ന് 8 km ഉം ആണ് .
വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ .മലകയറുമ്പോൾ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം കാണാം അതിന്റെ പേരാണ് ഹൃദയസരസ്സ് .ഈ തടാകം വറ്റാറില്ല .
മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നാണ് ട്രെക്കിങ്ങ് നു അനുമതി വാങ്ങേണ്ടതാണ്. ഇതൊരു 3 മണിക്കൂർ എടുക്കും.അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം.നാലര കിലോമീറ്റർ ആണ് മൊത്തം ട്രെക്കിങ്ങ് ദൂരം അതിൽ ഒരു കിലോമീറ്റർ നടന്നാൽ watch tower ന് അടുത്ത് എത്തും .
രണ്ട് കിലോമീറ്റർ കൂടി നടന്നാൽ ഹൃദയതടാകത്തിൽ എത്തും .ഏറ്റവും മുകളിൽ എത്താൻ വീണ്ടും ഒന്നര കിലോമീറ്റർ നടക്കണം .ഒരു ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ഇതുവരെ രണ്ടുമണി വരെയായിരുന്നു. വാച്ച് ടവറിലേക്കുള്ള സന്ദർശന സമയം അഞ്ചിൽനിന്ന് നാലായും കുറച്ചിട്ടുണ്ട്.
(Map 2 നോക്കുക ) Time : 7am to 5pm  Chembra Peak Wayanad Entry Fee: 20 per person 750 for Trekking, Foreigners -1500(For a group of 10 people) 150 for Guide Charges
10 Parking fee for 2 wheelers
*💕7.ചൂരൽമല വെള്ളച്ചാട്ടം💕*
Chembra ഇൽ നിന്ന് 10 km ഉം കൽപ്പറ്റയിൽ നിന്ന് 14 km ഉം ആണ് ദൂരം .20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.
ചൂരൽമല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേൻ ആണ് .മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം .മേപ്പടിയിൽ നിന്നും ചൂരൽ മല റോഡിൽ 6km പോയാൽ ഇവിടെ എത്താം ,അത്യാവശ്യം നല്ല റോഡണ്.
*💚8.അരണമല❤*
പൂക്കോട്‌ lake ഇൽ നിന്ന് 28 km ദൂരം ഉണ്ട്. മേപ്പാടിയിൽ നിന്ന് 12 km ഉം .മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ അമ്പലത്തിനടുത്ത്‌ നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത്‌ അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്‌. ഇവിടേക്കുള്ള വഴി കടന്നുപോവുന്നത്‌ ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്‌. തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും.
*❤9. 900 കണ്ടി❤*
മേപ്പാടിയിൽ നിന്ന് 15 km ആണ് ദൂരം .വയനാട്ടിലെ മേപ്പാടിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ കള്ളാടി കഴിഞ്ഞ് കുറച്ചു കൂടി പോയാൽ 900 കണ്ടിയിലേക്ക് ഉള്ള പാതയിലെത്തി. റോഡ് ദുര്‍ഘടമാണ്.4×4 & bike നു മാത്രമേ പോകുവാൻ കഴിയൂ

കൊടും കാടിനുള്ളിലൂടെ ആണ് യാത്ര .അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയും .തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു 
അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.
*💕10. സൂചിപ്പാറ വെള്ളച്ചാട്ടം💕*
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേരാണ് സെന്റിനൽ പാറ വെള്ളച്ചാട്ടം.വാഹനങ്ങൾ കുറച്ചു മാറി ആണ് പാർക്കിങ് , പിന്നീട് ഏകദേശം 1.5 km കാട്ടിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്താൻ , വഴികൾ എല്ലാം കല്ലുപാകിയതാണ് .ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള ഉള്ള യാത്രസഞ്ചാരികൾക്ക് നല്ല അനുഭവം നൽകും.
100 അടി മുതൽ 300 അടി വരെ ഉള്ള മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.
(Map 2 നോക്കുക ) Best time to visit: Oct, Nov, Dec and Jan months. Visiting Hours: 8:00 am – 5:00 pm Entry for Entry fees Adult Rs.50 Children Rs.30 Camera Rs.40
Foreigners Rs.90 Camera (Foreigners) Rs.80
*❤11. സീതമ്മക്കുണ്ട് വെള്ളച്ചാട്ടം💚*
മേപ്പാടിയിൽ നിന്ന് 15 km ഉം കൽപ്പറ്റയിൽ നിന്ന് 24 km ഉം സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 6 km ഉം ദൂരം ഉണ്ട് .സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം.
മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്.ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.സീതാദേവി ഭൂമി പിളര്‍ന്നു താഴ്ന്നു പോയ സ്ഥലമാണിതെന്നും സീതയ്ക്കു ദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയ സ്ഥലമാണിതെന്നുമൊക്കെ പഴമക്കാര്‍ പറയുന്നു. മുന്‍പ് സീതാദേവിക്കു വേണ്ടിയുള്ള പൂജകള്‍ ഇവിടെ നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു
*💕12. കാന്തൻ പാറ waterfalls💕*
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്.
പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം
*❤13. സണ്‍റൈസ് വാലി❤*
ഇപ്പോൾ closed ആണ്.വനംവകുപ്പിന്റെ കീഴിൽ ആണ് ഇവിടം .മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ വടുവഞ്ചാല്‍ ടൗണില്‍നിന്ന് ആറുകിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍ സണ്‍റൈസ് വാലി വ്യൂ പോയന്റിലെത്താം. മേപ്പാടി-വടുവഞ്ചാല്‍ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് പാടിവയല്‍ മഖാമിന്റെ സമീപത്തിറങ്ങി കാടാശ്ശേരിയിലേക്ക് നടന്നാലും ഇവിടെയെത്താം.കുന്നുകളുടെ ചെങ്കുത്തായ താഴ്!വരയിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തംപാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന പുഴകള്‍ സംഗമിച്ച് ചാലിയാര്‍പ്പുഴയായി രൂപാന്തരം പ്രാപിക്കുന്നതും സണ്‍റൈസ് വാലിയിലാണ്. മനോഹരമായ സൂര്യോദയവും ഇവിടെനിന്ന് കാണാന്‍കഴിയും. മേപ്പാടി വനം റെയ്ഞ്ച് ഓഫീസിനുകീഴിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. സണ്‍റൈസ് വാലി വരെ വാഹനങ്ങളിലെത്തിപ്പെടാനും കഴിയും.
*💚14. നീലിമല view point💚*
കൽപ്പറ്റയിൽ നിന്ന് 26 km ഉം മേപ്പാടിയിൽ നിന്ന് 16 km ഉം ദൂരം ഉണ്ട് . കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് ആണ് .
മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട് .മുകളിലേക്ക് 4×4 വാഹനങ്ങൾ മാത്രമേ പോകൂ.ട്രക്കിംഗിന് ഉണ്ട് ഇവിടെ .ഒരു ജീപ്പിൽ 500 രൂപക്ക് 7 പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ 7 പേർക്ക് 200 യും ആണ് .
*💕15.മീന്മുട്ടി വെള്ളച്ചാട്ടം💕*
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം. വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്. കാണാൻ ഒരു വഴി ഉണ്ട് നീലിമല നിന്ന് കാണാം .
*💚16. മഞ്ഞപ്പാറ💚*
നീലിമയിൽ നിന്ന് 12 km ആണ് ദൂരം .അമ്പലവയലിലെ ക്വാറികൾക്കിടയില്‍ തല ഉയർത്തിനിൽക്കുന്ന സ്ഥലമാണ്മ ഞ്ഞപ്പാറ .ഇവിടെ സൂര്യോദയവും സൂര്യസ്തമയവും കാണാം ഉള്ളതാണ്.താഴെ കാരാപ്പുഴ dam ആണ്. കടുവക്കുഴിയോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത്.
അമ്പലവയലിൽ നിന്നും വടുവഞ്ചാൽ റോഡിൽ 2km സഞ്ചരിച്ചാൽ മഞ്ഞപ്പാറ ഗ്രാമം എത്തും .ചുറ്റും പാറമടകൾ ആണ് .പാറമടകൾക്കിടയിലായതിനാൽ അതികമാരും ഇഷ്ടപ്പെടാനും വഴിയില്ല .
*💕17. നെല്ലറച്ചാൽ 💕*
കാരാപ്പുഴ ഡാമിന്റെ ഭാഗം തന്നെ ആണ് . സീസൺ ആകുമ്പോൾ ഇവിടം മൊത്തം ആമ്പലും താമരയും വിടർന്നു നിൽക്കുന്നത് നല്ല ഭംഗി ഉള്ള കാഴ്ച ആണ് .നല്ല നടൻ മത്സ്യം കിട്ടു
*❤18. വയനാട് ഹെറിറ്റേജ് മ്യൂസിയം❤*
നീലിമലയിൽ നിന്ന് 11 km ഉം കാരാപ്പുഴ ഡാമിൽ നിന്ന് 5 km ഉം ദൂരം ഉണ്ട് .വയനാട് ഹെറിറ്റേജ് മ്യൂസിയം അഥവാ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നും വിളിക്കാറുണ്ട് . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് പരിപാലിക്കുന്നത്.നിരവധി ശിലായുധങ്ങൾ, ശിലാഫലങ്ങൾ, 14 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ ശിൽപങ്ങൾ, മെഗലിഥിക് കാലഘട്ടത്തിലെ ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കളിമൺ ശിൽപങ്ങൾ, മറ്റ് രസകരമായ വസ്തുക്കൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുരാതന ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, മൃദു ശിലകളും വിഗ്രഹങ്ങളും മ്യൂസിയത്തിൽ ഉണ്ട് .
നാലു തലം ആയിട്ടാണു മ്യൂസിയം set ചെയ്ത്തിരിക്കുന്നതു
1- വീരസ്മൃതി: കാലി കവർചയും,അവ വീണ്ടെടുക്കാൻ നടത്തിയ പോരുകളിൽ വീരമൃത്യു വരിച്ച വീരൻമാരുടെ സ്മരണക്കായി നാട്ടിയ കഥകൾ കൊത്തിയ സ്മരണശിലകളാണ് ഇവിടെ.1000 വർഷങ്ങൾക്ക് മുന്പ് ജീവിച്ച ഒരു പുലിമുരുകന്റെ ശിലയും ഉണ്ട്
2-ദേവ സ്മൃതി: 1000 വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങളിലോ കാവുകളിലോ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളാണ് ഇവ. വയനാടൻ സമതലങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ ആചാരങ്ങളിലേക്ക് ഇവ വിരൽ ചൂണ്ടുന്നു.ഭൈരവമൂർത്തി പ്രതിമകളാണ് അധികവും.
3- ജീവനസ്മൃതി: വയനാടൻ ഗ്രാമീണതയിടെയും കാർഷിക വൃത്തിയുടെയും അടയാളങ്ങളാണ് ഇവിടെ ഉളളത്.
4-ഗോത്ര സ്മൃതി:ഗോത്രജീവിതത്തെകുറിച്ചും അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെയുണ്ട്.
സമയം: 10 മുതൽ വൈകുന്നേരം 5.30 വരെ പ്രവേശന ഫീസ്: മുതിർന്നവർക്ക് 20 രൂപ.
കുട്ടികൾക്ക് 10 രൂപ. ക്യാമറ 20 രൂപ.വീഡിയോ ക്യാമറ 150 രൂപ. (map 7 നോക്കുക )
*💚19. കടുവക്കുഴി💚*
അമ്പലവയൽ-കാരാപ്പുഴ റോഡിൽ നിന്ന് വലത്തോട്ട്‌ തിരിഞ്ഞു പോവുന്ന ചെറിയ വഴിലൂടെ പോയാൽ ഇവിടെ എത്തും .കടുവാക്കുഴിക്ക്‌ ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം. പാറകളുടെ ഇടയിലെ ഒരു വിടവ്‌ ആയേ പുറമെ നിന്ന് തോന്നൂ.
വെളിച്ചവും കയറും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകൾക്കൊപ്പം മാത്രം കുഴിയിലേക്ക്‌ ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട…അതിനാൽ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്‌. ഇവിടെ നിന്ന് നോക്കിയാൽ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം…
*❤20. കാരാപ്പുഴ dam❤*
കൽപ്പറ്റയിൽ നിന്ന് 17 km ഉം , എടക്കൽ ഗുഹയിലേക്ക് ഇവിടെ നിന്ന് 10 km ഉം ഉണ്ട് . പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം.
കാക്കവയലിൽ നിന്നും 8 km ദൂരവും സുൽത്താൻ ബത്തേരിയിൽ നിന്ന് 25 km റും ആണ് ദൂരം .ഇതൊരു earth dam ആണ് .എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
(map 6,7&8 നോക്കുക )
*💚21. കാരാപ്പുഴ പബ്ലിക് അക്വേറിയം❤*
കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം ആണ് ഇത് .കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .കാരാപ്പുഴ ഡാമിൽ നിന്നും ഒരു 2 Km ദൂരം ആണ് ഉള്ളത്. ഇറക്കുമതി ചെയ്ത പല മീനുകളും ഇവിടെ ഉണ്ട് . കുട്ടികളുമായി പോകുന്ന സഞ്ചാരികൾക്ക് ഇതൊരു നല്ല അനുഭവം ആയിരിക്കും.
കാരാപ്പുഴ dam മൊത്തമായി long view ഇവിടെ നിന്ന് കാണാം .
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 20-ഉം കുട്ടികള്‍ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .
*💕22. ഉറവ് Bamboo Grove💚*
വൈത്തിരി ഇൽ നിന്ന് 22 km ഉം സുൽത്താൻബത്തേരി ഇൽ നിന്ന് 21 km ഉം കാരാപ്പുഴ ഡാമിലേക്ക് 7 km ഉം ആണ് ദൂരം .ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവിന് തുടക്കമിടുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില്‍ മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില്‍ രൂപപ്പെടുന്നത്. ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.
കരകൗശല വസ്തുക്കള്‍ക്കു പുറമെ ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട് ഉറവില്‍. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം തുടങ്ങിയവ എല്ലാം ഉണ്ട് .നിരവധി യൂണിറ്റുകളിലായി 200ഓളം പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന്‍ ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.
*💕23. ആറാട്ടുപാറ💕*
കാരാപ്പുഴ ഡാമിൽ നിന്ന് 8 km ആണ് ദൂരം .
അങ്ങനെ അറിയപ്പെടാത്ത ഒരു സ്ഥലമാണ് ആറാട്ടുപാറ. ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ .ഇവിടെ നിന്നാല്‍ നോക്കിയാൽ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കാണാം .
*❤24. ഫാന്റം റോക്ക്, വയനാട്💕*
ആറാട്ടുപാറയിൽ നിന്ന് 1 km മാത്രമേ ദൂരം ഉള്ളൂ . അമ്പലവയലിൽ നിന്ന് 2.7 km ഉം .
തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട് .ചരിത്ര പ്രധാനമായ ഇടക്കല്‍ ഗുഹയിലേക്ക് ഇവിടെ നിന്ന് 6 km മാത്രമേ ഉള്ളൂ.
*💚25. അമ്പ് കുത്തി മല💕*
ഹനുമാൻ മല എന്നും വിളിക്കാറുണ്ട് .നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്
ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്.
*❤26. എടക്കൽ ഗുഹ💕*
അമ്പുകുത്തി മലയിൽ ആണ് എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് .
ഗുഹ എന്ന് പറയുമെൻകിലും ഇതൊരു ഗുഹ അല്ല ,മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ.
സമുദ്ര നിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിൽ ആണ് .മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങൾ ആണ് ഗുഹയിൽ കാണുവാൻ കഴിയുക.
ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. .
Entry time:- 9 am-3.30 pm എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും Edakkal Caves – Entry Fee, Timing, Address, Official Website
Address Edakkal Hermitage, Wayanad, Kerala – 673592 Entry Fee : Entry Fee for Indians : 20 Rs. Entry Fee for Foreigners : 40 Rs.Vehicle Fee : Fee for Shuttle Jeep per person : 70 Rs. Timings : Visiting Hours -10:00 AM – 7:00 PM Phone No (Official) +91-98470-01491 / +91-94472-62570 Photography allowed or not Allowed Cam-order Fee : 100 Rs. Still Camera Fee : 25 Rs.
*💚27. Jain temple💚*
എടക്കൽ ഗുഹ ഇൽ നിന്ന് 12 km ദൂരത്തിൽ ആണ് .വയനാട് ജില്ലയിലെ ബത്തേരി ഇൽ ആണ് ഈ ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽനിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്.
1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു. Time : 8 am to 12 pm & 2 pm to 6 pm
*❤28. മുത്തങ്ങ💕*
Jain temple ഇൽ നിന്ന് 15 km ഉം കൽപ്പറ്റ ഇൽ നിന്ന് ആണെൻകിൽ 38 km ഉം ആണ് ദൂരം .1973‌ൽ സ്ഥാപി‌തമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോ‌ൽ‌പ്പെട്ടിയും.സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കർണ്ണാടകവും തമിഴ്നാടും സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍
ഈ മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്.ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം.
കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു.മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. കാട്ടില്‍ ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്. Entry Fee: Indians: Rs. 10 per person Children below 12 years and bonafide students on tour: Rs. 5 per head Foreigners: Rs.100 per person Elephant or jeep safaris Rs.300 per person.
*❤29. Chethalayam waterfalls❤*
വയനാടിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ടെൻകിലും വനം വകുപ്പ് കനിയാതെ ഈ വെള്ളച്ചാട്ടം കാണുവാൻ കഴിയില്ല .ഏറെ പരിസ്ഥിതി സംരക്ഷണപ്രാധാന്യമുള്ള വനമായതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിരിക്കുന്നത്.വയനാട് വന്യജീവിസങ്കേതത്തിനു കീഴിലെ കുറിച്യാട് റെയ്ഞ്ചില്‍ ആണ് ഇത് .പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന നീരൊഴുക്ക് കബനി നദിയിലാണ് വന്നുചേരുന്നത്
*💕30. കുറുവ ദീപ്❤*
മുത്തങ്ങയിൽ നിന്ന് 57 km ദൂരം ഉണ്ട് .ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്. കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് . അതുകൊണ്ടു സൂക്ഷിക്കുക .
ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ് . ഒരു ദിവസം 200 ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ .  Entry Fee * 80 per person for Indians * 150 per person for Foreign Tourists * 50 for Still Camera * 10 Parking fee for 2 wheeler * 30 Parking fee for Auto * 50 Parking fee for Car / Jeep * 80 Parking fee for Bus / Mini bus
*💕31. കുട്ടേട്ടന്റെ ഉണ്ണിയപ്പ കട💕*
മാനന്തവാടി -കുട്ട വഴി മൈസൂർ യാത്ര ചെയ്യുംപോൾ തിരുനെല്ലി യിലേക്കു തിരിയുന്ന തെറ്റ് റോഡ് ജംക്ഷനിൽ ആണ് ഈ ഉണ്ണിയപ്പക്കട
ഒരു പ്രശസ്തമായ ഉണ്ണിയപ്പക്കട ആണ് ഇത് ഇവിടെ നല്ല സ്വാദിഷ്ടമായ ഉണ്ണി അപ്പം കിട്ടും .
(map 11,13 & 14നോക്കുക )
*💚32. തോൽപ്പെട്ടി വന്യജീവി സങ്കേതം💚*
മുത്തങ്ങയിൽ നിന്ന് 66 km ഉം കുറുവാദ്വീപിൽ നിന്ന് 20 km ദൂരം ആണ് ഉള്ളത് .
1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം. നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .Entry time:-7 am-9am (40 jeeps)3 pm-5pm (20 jeeps)
ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ഒരു മണിക്കൂറാണ് സഫാരി സമയം.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല..
#kerala #keralatourism #wayanad