1993 ഫെബ്രുവരി 26-ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്നു. നോര്‍ത്ത് ടവറിന് താഴെ നിറുത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. 1,336 പൗണ്ട് (606 കിലോ) യൂറിയ നൈട്രേറ്റ് ഒരു ഹൈട്രജന്‍ വാതക ഉദ്ദേജകം ഉപയോഗിച്ച് സ്‌ഫോടനം നടത്തി നോര്‍ത്ത് ടവര്‍ (ടവര്‍ 1) സൗത്ത് ടവറിന്റെ (ടവര്‍ 2) മുകളിലേക്ക് വീഴ്ത്തി രണ്ട് ടവറുകളും തകര്‍ത്ത് പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയായിരുന്നു ലക്ഷ്യം. നിലവറയിലെ നിരവധി നിലകള്‍ക്ക് സമാനമായ താഴ്ച്ചയില്‍ വലിയൊരു വിള്ളല്‍ സൃഷ്ടിക്കുകയും ഒരു മൈലിന്റെ നാലില്‍ ഒന്ന് പൊക്കമുള്ള അംബരചുംബികളുടെ ഏറ്റവും മുകളില്‍ വരെ പുക ഉയരുകയും ചെയ്ത സ്‌ഫോടനത്തില്‍ ആറു പേര്‍ മരിക്കുകയും 1,000-ത്തില്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ സമയത്ത്, യുഎസ് മണ്ണില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളില്‍ ഒന്നായിരുന്നു അത്.
1973-ല്‍ പൂര്‍ത്തിയാവുമ്പോള്‍ മാന്‍ഹട്ടന്റെ മുകളിലേക്ക് തലയുയര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഒരോന്നിനും 110 നിലകള്‍ വീതം പൊക്കമുണ്ടായിരുന്നു. ചിക്കാഗോയിലെ സിയേഴ്‌സ് ടവേഴ്‌സ് മറികടക്കും മുമ്പ് ലോകത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന ഈ ഐതിഹാസിക കെട്ടിടം പക്ഷെ വാടകക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. പിന്നീട് 50,000 ഓഫീസ് തൊഴിലാളികള്‍ എത്തി കെട്ടിടങ്ങള്‍ ഏകദേശം നിറച്ചു. 107-ാം നിലയിലുള്ള റസ്റ്റോറന്റില്‍ നിന്നോ അല്ലെങ്കില്‍ ഒബ്‌സര്‍വേഷന്‍ ഡെക്കില്‍ നിന്നോ ഉള്ള കാഴ്ചകള്‍ കാണുന്നതിനായി ദിനംപ്രതി പതിനായിരക്കണക്കിന് ആളുകള്‍ ടവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1975-ല്‍ അസംതൃപ്തനായ ഒരു വാടകക്കാരന്‍ നോര്‍ത്ത് ടവറില്‍ തീവെച്ചപ്പോള്‍ തന്നെ സുരക്ഷയെ കുറിച്ചുള്ള മുറവിളികള്‍ ഉയരാന്‍ തുടങ്ങി. അഗ്നിബാധയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കുകയും അഗ്നിശമന യന്ത്രങ്ങളുടെ ആവശ്യം ഉയര്‍ന്നുവരാന്‍ തുടങ്ങുകയും ചെയ്തു. ഒരു ദശാബ്ദത്തിനോ മറ്റോ ശേഷം, തീവ്രവാദ ആക്രമണത്തിന്റെ സാധ്യതകളെ കുറിച്ച് കെട്ടിടത്തിന്റെ ഉടമകളായ സര്‍ക്കാര്‍ ഏജന്‍സി ആരായാന്‍ തുടങ്ങി. പൊതുപാര്‍ക്കിംഗുകള്‍ ഉപേക്ഷിക്കുകയോ വാഹനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുകയോ ചെയ്യണമെന്നതുള്‍പ്പെടെയുള്ള സുരക്ഷ സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതിലാണ് അത് അവസാനിച്ചത്.
1992 സെപ്തംബറില്‍, പാകിസ്ഥാനില്‍ നിന്നുള്ള ഒരു വിമാനത്തില്‍ സ്‌ഫോടക വിദഗ്ധനായ റാംസി അഹമ്മദ് യൂസഫ് ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തുകയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കുന്നതിനുള്ള ആസൂത്രണം ആരംഭിക്കുകയും ചെയ്തു. സൗത്ത് ടവറിലേക്ക് നോര്‍ത്ത് ടവര്‍ മറിച്ചിടാനായിരുന്നു പദ്ധതി. 1993 ഫെബ്രുവരി 26-ന്, ന്യൂജേഴ്‌സിയില്‍ നിന്നും ഗൂഢാലോചനക്കാര്‍ വാടകയ്‌ക്കെടുത്ത ഒരു മഞ്ഞ ഫോഡ് ഇക്‌നോലൈന്‍ വാനില്‍ വീട്ടില്‍ നിര്‍മ്മിച്ച ബോംബുകള്‍ നിറച്ചു. ഇവരില്‍ രണ്ടു പേര്‍ വാന്‍ ഹഡ്‌സണ്‍ നദിയുടെ കുറുകെ ഓടിച്ച് മാന്‍ഹട്ടനില്‍ പ്രവേശിക്കുകയും വേള്‍ഡ് ട്രേഡ് സെന്ററിന്റെ തെക്കേ വശത്തുകൂടി സഞ്ചരിച്ച്, നോര്‍ത്ത് ടവറിനും ഒരു ഹോട്ടലിനും മധ്യയുള്ള നിലവറയിലെ പാര്‍ക്കിംഗ് ഗാരേജില്‍ പ്രവേശിക്കുകയും ഒരു അനഃധികൃത സ്ഥലത്ത് വാഹനം നിറുത്തിയിടുകയും ചെയ്തു. വേള്‍ഡ് ട്രേഡ് സെന്ററിലെ ജലോപകരണങ്ങള്‍, ജനറേറ്ററുകള്‍, എലിവേറ്ററുകള്‍, പൊതു വിവരവിനിമയ സംവിധാനങ്ങള്‍, അടിയന്തിര കമാന്റ് സെന്‍ര്‍, കെട്ടിടത്തിന് വൈദ്യുതി വിതരണം ചെയ്യുന്ന വോള്‍ട്ടേജ് കൂടിയ ലൈനുകളുടെ പകുതി എന്നിവ തകര്‍ത്തുകൊണ്ട് ഉച്ചയ്ക്ക് 12.17-ന് സ്‌ഫോടനമുണ്ടായി. 'ഫോറന്‍സിക് സ്‌ഫോടന ഐഡന്റിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയ ശേഷം തങ്ങള്‍ കാണുന്ന ഏറ്റവും ഭാരമേറിയതും നാശനഷ്ടങ്ങള്‍ വരുത്തിവെക്കാന്‍ സാധിക്കുന്നതുമായ സ്‌ഫോടനസാമഗ്രികാളാണ് ഇത്,' എന്ന് പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഉഗ്രസ്‌ഫോടനത്തിന് ശേഷം രണ്ട് ഗോപുരങ്ങളും നിലംപതിച്ചില്ല. പക്ഷെ, 2001 സെപ്തംബര്‍ പതിനൊന്നിന്, 3,000 പേരുടെ മരണത്തിന് ഇടയാക്കിക്കൊണ്ട് റാഞ്ചിയെടുത്ത വിമാനങ്ങള്‍ ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റിയ തീവ്രവാദികള്‍ ആ കെട്ടിടം നിലം പതിപ്പിച്ചു.
കടപ്പാട്.FB
No comments:
Post a Comment