antech

antech

Thursday, December 1, 2016

👉👉👉യാത്രയാണ് ലഹരി - KOLLAM

കൊല്ലം:


1)     തെന്മല ( ഇക്കോ ടൂറിസം ) :
======= ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ=======

           കൊല്ലം ജില്ലയിലെ ഒരു ഇക്കോ ടൂറിസം പദ്ധതിയാണു് തെന്മല ഇക്കോ ടൂറിസം. 2001 ൽ ആരംഭിച്ച ഇത്  ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്.  
3 മേഖലകളായി തിരിച്ചാണു പ്രവർത്തനം : 

           ലെഷർ സോൺ
           കൾച്ചറൽ സോൺ
           അഡ്വഞ്ചർ സോൺ‌ 

kallada DAM reservoir  ( പരപ്പാർ അണക്കെട്ട്)
     


               കേരള സർക്കാരിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷണൽ സൊസൈറ്റിക്കാണു് ഇതിന്റെ നടത്തിപ്പവകാശം. കുളത്തൂപ്പുഴ റിസർവ വനമേഖലയിലെ ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.കല്ലട ജലസേചന പദ്ധതിയ്ക്കായി നിർമ്മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിനു മുകളിലൂടുള്ള യാത്രയും ഇരുവശത്തുമുള്ള കാടുകളും നയനാന്ദകരമാണു്. അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണു് .പരപ്പാർ തടാകത്തിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണിതു്. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാനാകും
തൂക്കുപാലം കല്ലടയാറിനു കുറുകെ പണികഴിപ്പിച്ചിരിക്കുന്ന ഒരു പാലമാണിത് . കല്ലട ഡാം  റിസെർവോയറിനു തൊട്ടു മീൻപിലാണ്‌ ഇത്

             30 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് തെന്മല ഇക്കോ ടൂറിസം പദ്ധതി. മലകയറ്റം, ബോട്ട് യാത്ര, വനഭംഗിയുടെ അപൂര്‍വക്കാഴ്ചകള്‍ എന്നിവയൊക്കെ സഞ്ചാരികള്‍ക്ക് തെന്മല വാഗ്ദാനം ചെയ്യുന്നു. മല മുകളില്‍ നിന്നുളള തെന്മല അണക്കെട്ടിന്റെ കാഴ്ച അത്യപൂര്‍വമായ ഒരു ദൃശ്യവിരുന്നാണ്. തിങ്ങി നിറഞ്ഞ കാടുകള്‍ക്കിടയില്‍ വശ്യമോഹനമായ ജലാശയം. ഹോണ്‍ബില്‍ പോലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പക്ഷികള്‍. രണ്ടു കോടിയോളം ചെലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന ജലധാര, ഇവയൊക്കെയാണ് തെന്മലയുടെ ആകര്‍ഷണീയതകള്‍. മാനുകള്‍ക്കായി ആറേക്കര്‍ വിസ്തൃതിയില്‍ ഒരു പാര്‍ക്കൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. പുളളിമാനുകളും കലമാനുകളും ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്.

പുനലൂർ - മധുര മീറ്റർ  ഗേജ് പാതയിലെ പ്രെധാന പാലമാണ് പതിമൂന്നു കണ്ണാറ പാലം 


എത്തി ചേരുവാനുള്ള  വഴി
-------------------------------------------
        തിരുവനന്തപുരം - ചെങ്കോട്ട റൂട്ടിലാണ് തെന്മല. അണക്കെട്ടിന്റെ പേരിലാണ് ഈ പ്രദേശം പ്രസിദ്ധിയാര്‍ജിച്ചത്. കൊല്ലത്തു നിന്നും മധുര ട്രെയിന്‍ വഴിയും തെന്മലയിലെത്താം.(പുനലൂർ വരെ മാത്രമാണ് ഇപ്പോൾ ട്രെയിൻ ഗതാഗതം ഉള്ളത്  )

2) ചടയ മംഗലം ( ജടായുപ്പാറ )
====== ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ=======


ജടായു ശിൽപം 

     
         കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്‌. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണണ്റ്റെ വെട്ടെറ്റ ജടായു വീണത്‌ ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു.

          ഇവിടെ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പാർക്കുണ്ട് , ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ജടായു , 6D തിയേറ്റർ  എന്നിവയുമുണ്ട്

3) നീണ്ടകര
============

       പന്ത്രണ്ടോളം  ചെറു തുരുത്തുകൾ  ചേർന്നതും ആരെയും ആകർഷിക്കുന്ന തരത്തിൽ മനോഹരവുമായ  ഒരു  വ്യാവസായക  ഗ്രാമമാണ് നീണ്ടകര







1 . പനയ്ക്കൽ തുരുത്ത്
2 . നീലേശ്വരം
3 . തോപ്പ്
4 . വെളിത്തുരുത്ത്
എന്നിവയാണ് ഇവിടുത്തെ പ്രധാന തുരുത്തുകൾ.

        നീളം കൂടി വീതികുറഞ്ഞ പ്രദേശമായതിനാലായിരിക്കാം
നീണ്ടകരെയെന്ന് ഈ പ്രദേശം  അറിയപ്പെടുന്നത്




4) പാലരുവി വെള്ളച്ചാട്ടം
======= ⓐⓝⓔⓔⓢⓗ========
        


             കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം.കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട് . ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.  സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. 

          (കല്ലടയാറിന്റെ തുടക്കം രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം

5) ശാസ്താം കോട്ട കായൽ
====== ⓐⓝⓔⓔⓢⓗ ========

         മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. കൊല്ലത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതും ശാസ്‌താംകോട്ട കായലാണ്‌. ഇവിടെ മീന്‍ പിടിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്‌.
ശാസ്താം കോട്ട കായല്‍, കൊല്ലം

ശാസ്താം കോട്ട കായല്‍, കൊല്ലം

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്‌താംകോട്ട കായലിനെ 2002ല്‍ നടന്ന റാംസര്‍ കണ്‍വെന്‍ഷന്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്‌. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശാസ്‌താംകോട്ട കായലില്‍ റോഡ്‌ മാര്‍ഗ്ഗവും കടത്ത്‌ വഴിയും എത്തിച്ചേരാം.
തടാകത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കൃഷിക്ക്‌ വേണ്ടി ഉപയോഗിക്കുന്നുണ്ട്‌. മേഖലയിലെ മണ്ണിന്‌ ഫലഭൂയിഷ്ടത നല്‍കുന്നതില്‍ ശാസ്‌താംകോട്ട കായലിന്‌ വലിയ പങ്കാണുള്ളത്‌. കായലിന്‌ ചുറ്റും സ്ഥിതി ചെയ്യുന്ന കുന്നുകള്‍ പ്രദേശത്തിന്‌ മനോഹാരിത പകരുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ അവധിക്കാലം അടിച്ചുപൊളി്‌ക്കാന്‍ പറ്റിയൊരിടമാക്കി ഈ സ്ഥലത്തെ മാറ്റുകയാണ്‌.

6 ) അഷ്ട്ടമുടിക്കായൽ
======= ⓐⓝⓔⓔⓢⓗ ======

photo : VARUN kollam
7) അച്ചൻകോവിൽ ( കുംഭാവുരുട്ടി  വെള്ളച്ചാട്ടം  )
================== ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ===============

             കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് 80 കി.മീ. വടക്ക് കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.



മലമ്പണ്ടാരങ്ങൾ എന്നറിയപ്പെടുന്ന ഗിരിവർഗക്കാരുടെ കേന്ദ്രമായ അച്ചൻകോവിൽ, തെൻമല പഞ്ചായത്തിലാണു.



         ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് കീഴെ കുളിച്ച് നിർവൃതിയടഞ്ഞ് സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് കുംഭാവുരുട്ടിയിൽ നിന്നുമടങ്ങുന്നത്. ഏറെ സാഹസികമായി മാത്രമേ ജലപാതത്തിനരികിൽ എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.

                             വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളെ അധികൃതർ നിയമിച്ചിട്ടുണ്ട്. ജലപാതത്തിൽ എത്താൻ ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.

ജില്ലയുടെ കിഴക്കൻമലയോരമേഖലയായ അച്ചൻകോവിൽ വനത്തിൽ നിന്നും ഒഴുകിഎത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ച് ഉല്ലസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. പ്രകൃതി കനിഞ്ഞ് ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചുകഴിഞ്ഞാൽ തീരാവ്യാധി അടക്കമുള്ള അസുഖങ്ങൾ മാറിക്കിട്ടുമെന്നാണ് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവരുടെ വിശ്വാസം.

8) പുനലൂർ തൂക്കുപാലം.( PUNALUR HANGING BRIDGE )
================ ⓐⓝⓔⓔⓢⓗ ⓟⓣⓟⓜ==============



 കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ 'ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

 http://charithrathalukal.blogspot.in/2016/11/punalur.html

No comments:

Post a Comment