antech

antech

Wednesday, December 14, 2016

⏩⏩മലാന :- സൗന്ദര്യത്തിന്റെയും ദുരൂഹതകളുടെയും താഴ്വാരം.

മലാന :- സൗന്ദര്യത്തിന്റെയും ദുരൂഹതകളുടെയും താഴ്വാരം.

ഒരിക്കൽ ടിവിയിൽ ഒരു പ്രോഗ്രാം കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാരുന്നു മലാനയെക്കുറിച്ച് ഒരു പോസ്റ്റിടണമെന്ന്.

ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന. പാർവതി താഴ്വാരത്തിനും വശത്തായി കുളു താഴ്വാരത്തിന്റെ വടക്കു-കിഴക്കായി ഒറ്റപെട്ടു കിടക്കുന്നു ഈ ഗ്രാമം. ചന്ദ്രഖാനി, ദിയോട്ടിബ്ബ മലനിരകൾ ഈ ഗ്രാമത്തെ പുറം ലോകത്തു നിന്നും മറയ്ക്കുന്നു. 2,652 മീറ്റർ സമുദ്രത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമി ആണ്. കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും

ഐതിഹ്യ പ്രകാരം മ്ലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറ ആണെന്നാണ് വിശ്വാസം. മുഗൾ ഭരണ കാലത്തു അക്ബർ ചക്രവർത്തിക്ക് ഒരു അസുഖം വരികയും ഇവിടത്തെ ചികിത്സ കൊണ്ട് ബദ്ധമാവുകയും ചെയ്തതിനാൽ അദ്ദേഹം ഇവിടുത്തക്കാരെ കരം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കുകയും അങ്ങനെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇപ്പോഴും ഇവിടുള്ളവർ നികുതി കൊടുക്കാറില്ലന്നാണ് അറിവ്.
മറ്റൊരു വിശ്വാസം അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്നാണു.

മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു. പുതിയ ഒരു പാത നിർമ്മിക്കുകയും അത് വഴി എളുപ്പത്തിലുള്ള ഒരു പ്രവേശനമാർഗ്ഗം ഈ ഗ്രാമത്തിലേക്ക് ഉണ്ടാവുകയും ചെയ്തു. അതെ സമയം ഇത് പ്രദേശത്തിന്റെ പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തി വച്ച്. 2008ൽ ഉണ്ടായ ഒരു തീ പിടുത്തത്തിൽ ഇവിടുത്തെ പല പ്രധാനപ്പെട്ട പാരമ്പര്യ കെട്ടിടങ്ങളും അമ്പലങ്ങളും കത്തി നശിച്ചു.

മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ കനാശി/രക്ഷ് എന്നൊരു ഭാഷയാണ്. ഇത് അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ. എത്നോലോഗ് എന്ന ഭാഷകളെ കുറിച്ചുള്ള പുസ്തകം ഇങ്ങനെ പ്രതിപാദിക്കുന്നു. കനാശി, മലാനയിലെ ഭാഷ സമീപ പ്രദേശങ്ങളിലെ യാതൊരു ഭാഷയുമായും സാമ്യത പുലർത്തുന്നില്ല. ഇത് സംസ്കൃതത്തിന്റെയും മറ്റു ടിബറ്റൻ ഭാഷകളുടെയും ഒരു സങ്കരമാണ്'. അത് കൊണ്ട് തന്നെ ഈ ഭാഷയെ ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ പെടുത്താതെ ടിബറ്റൻ-ബർമീസ് ഭാഷകളിൽ ആണ് പെടുത്തിയിരിക്കുന്നത് മാത്രവുമല്ല, ലാഹോൾ - സ്പിതി - കിന്നോർ പ്രദേശങ്ങളിലെ ടിബറ്റൻ-ബർമൻ ഭാഷകളുമായി സാമ്യവുമില്ല ഈ ഭാഷയ്ക്ക്.

സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്. അതിനാല്‍ തന്നെ കഞ്ചാവ് വലിക്കാന്‍ ആഗ്രഹിച്ച് മലാനയില്‍ എത്തുന്നവര്‍ കുറവല്ല.

ഒരു പ്രത്യേക രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമം വിട്ട് പുറത്തു പോയി ജോലി ചെയ്യാറില്ല. സഞ്ചാരികളെ സംശയദൃഷ്ടിയോടെ മാത്രേ നോക്കുകയുമുള്ളൂ. ( പോയിട്ട് എന്തെങ്കിലും കെണി ഒപ്പിച്ചാൽ തിരിച്ചുപോരാൻ പറ്റില്ലന്നർത്ഥം).

പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലമായത് കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു ,മലാന

No comments:

Post a Comment