antech

antech

Tuesday, September 19, 2017

ഒരു കഷണം കേക്ക് കഴിക്കുമ്പോള്‍ എത്ര കലോറിയാണ് ഉള്ളിലാക്കുന്നത് എന്നറിയാമോ!.

💥📢 ഒരു കഷണം കേക്ക് കഴിക്കുമ്പോള്‍ എത്ര കലോറിയാണ് ഉള്ളിലാക്കുന്നത് എന്നറിയാമോ!.
🍪🍪🍪🍪🍪🍪🍪🍪🍪

"ഇല്ലില്ല... ഒരൊറ്റ കഷണമേ കഴിക്കൂ, ഒരൊറ്റ ഉരുളയേ കഴിക്കൂ, ഹ്ഹ... ഒരൊറ്റ കടിക്ക് തന്നാ മതി... അതുകൊണ്ടെന്റെ വണ്ണമൊന്നും കൂടത്തില്ല...," നിങ്ങളൊരു ഭക്ഷണപ്രേമിയാണോ എങ്കില്‍ തീര്‍ച്ചയായും ജീവിതത്തില്‍ ഒരു തവണയെങ്കിലും നിങ്ങള്‍ ഈ ഡയലോഗ് പറഞ്ഞിട്ടുണ്ടാവും.
ചോക്ലേറ്റോ കേക്കോ പൊരിച്ച കോഴിക്കഷണമോ ബിരിയാണിയോ എന്തുമായിക്കോട്ടേ എത്ര വേണ്ടായെന്നു വച്ചാലും എന്ത് ഡയറ്റിങിലാണ് എന്നു പറഞ്ഞാലും ഒരു വായ് എങ്കിലും കഴിക്കാന്‍ തോന്നുന്നതില്‍ എന്താണ് തെറ്റ്. ഇതൊക്കെ ഇത്ര ചെറിയ അളവില്‍ കഴിച്ചു എന്നുവച്ച് എന്തുണ്ടാവാനാ?

സത്യമാണ്, കൊഴുപ്പുള്ള ആഹാരം എത്ര കുറച്ച് കഴിക്കുന്നുവോ അത്രയും കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് നമ്മുടെയുള്ളില്‍ എത്തൂ. എന്നാല്‍ ഇത് എത്ര അളവാണ് എന്ന കാര്യത്തില്‍ എന്തെങ്കിലും ബോധമുണ്ടോ നിങ്ങള്‍ക്ക്. ഒരു കഷണം ചേക്ലേറ്റ് കഴിക്കുമ്പോള്‍ എത്ര കലോറി നിങ്ങളുടെ ഉള്ളിലെത്തും എന്നറിയാമോ?

നമുക്ക് ഊഹിക്കാന്‍ പോലും ആകുന്നതിലും വേഗത്തിലാണ് നമ്മുടെ ശരീരത്തില്‍ കലോറിയുടെ അളവ് കൂടുന്നത്. അതുകൊണ്ടുതന്നെ ആഹാരകാര്യത്തില്‍ നന്നായി ശ്രദ്ധ ചെലുത്തുന്നത് ആരോഗ്യകരമായ ഒരു ഭാവി ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്.
മിക്കപ്പോഴും ഒഴിവാക്കാന്‍ കഴിയാത്ത നമ്മുടെ പ്രിയപ്പെട്ട ചില വിഭവങ്ങളുടെ ഒരു ചെറിയ കഷണത്തിന് പോലും കലോറി വലിയ തോതില്‍ നിങ്ങളുടെ ഉള്ളില്‍ എത്തിക്കാനാകും. അവയില്‍ ചിലത് പരിചയപ്പെടാം, അതില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് സഹിതം.
ബ്രഡ്ഡിലും ചപ്പാത്തിയിലുമൊക്കെ പുരട്ടിക്കഴിക്കാന്‍ മാത്രമല്ല ചുമ്മാ സ്പൂണില്‍ കോറി കഴിക്കാനും ഇഷ്ടമാണ് നമുക്ക് ന്യൂട്ടെല്ല. ഒരു സ്പൂണ്‍ ന്യൂട്ടെല്ലയില്‍ 75 കലോറിയാണ് അടങ്ങിയിട്ടുള്ളത്. മയൊണൈസിനോടുള്ള ഇഷ്ടം ദിനംപ്രതി കൂടി വരികയാണ് നമുക്ക്. ഒരു സ്പൂണ്‍ മയൊണൈസില്‍ 90 കലോറിയാണ് അടങ്ങിയിരിക്കുന്നത്.
ഒരു സ്പൂണ്‍ ചോക്ലേറ്റ് കേക്കില്‍ 38 കലോറി അടങ്ങിയിരിക്കുന്നു. ഒരു കഷണം ചോക്ലേറ്റില്‍ 30 കലോറി അടങ്ങിയിരിക്കുന്നു. ഒരു സ്പൂണ്‍ പീനട്ട് ബട്ടറില്‍ 84 കലോറി അടങ്ങിയിരിക്കുന്നു. ഒരു സ്ലൈസ് ചീസില്‍ 70 കലോറി അടങ്ങിയിരിക്കുന്നു.
ഒരു സ്പൂണ്‍ ഐസ്‌ക്രീമില്‍ 25 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഒരു ക്രീം ബിസ്‌കറ്റില്‍ 67 കലോറി. ചിക്കന്‍ പിസയുടെ ഒരു സ്ലൈസില്‍ 135 കലോറി അടങ്ങിയിരിക്കുന്നു. ചിക്കന്‍ റോളിലെ ഒരു കടി തന്നെ 48 കലോറിയാണ് നമ്മുടെയുള്ളില്‍ എത്തിക്കുന്നത്.

ജിലേബി മുഴുവനായും വായിലിടുന്നവരുടെ കാര്യമല്ല ഇവിടെ പറയുന്നത് മറിച്ച് ചെറിയ കഷണങ്ങളായി കടിച്ചു കഴിക്കുന്നവരെക്കുറിചാണ്, 60 കലോറിയാണ് ഈ ഒരു കടി നിങ്ങളുടെ ശരീരത്തിന് സംഭാവനയായി നല്‍കുന്നത്.
ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ചിപ്‌സില്ലാതെ എന്ത് സിനിമ കാണല്‍ അല്ലേ, 10 കലോറിയാണ് ഒരു കഷണം ചിപ്‌സില്‍ അടങ്ങിയിരിക്കുന്നത്. ഒരു ഉഴുന്നുവടയില്‍ 171 കലോറി അടങ്ങിയിരിക്കുന്നു. സമൂസയുടെ ഒരു കഷണത്തില്‍ 38 കലോറി അടങ്ങിയിരിക്കുന്നു.
തകര്‍ത്തു പെയ്യുന്ന മഴയും ചൂടുള്ള ചായയും നല്ല മൊരിഞ്ഞ പക്കോടയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഒരു പീസ് പക്കോറയില്‍ എത്ര കലോറി ഉണ്ടെന്നറിയാമോ? 185 കലോറി. ഒരു സ്പൂണ്‍ മാഗി നൂഡില്‍സില്‍ 34 കലോറി അടങ്ങിയിരിക്കുന്നു.
അപ്പോളിനി അടുത്ത തവണ ഒരു വായേ കഴിക്കൂ എന്നു പറഞ്ഞ് വായ തുറക്കുന്നതിനു മുമ്പ് ഈ പറഞ്ഞ കലോറി കണക്കുകളെക്കുറിച്ച് ഓര്‍ക്കുമല്ലോ അല്ലേ. നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം ചുമതലയാണ്. സൂക്ഷിച്ചാല്‍ നന്ന്.
💥📢 അറിവുകൾ 💥📢

No comments:

Post a Comment