കംപ്യൂട്ടറിനെ ഒരു ബ്രയ്ൻ ആംപ്ലിഫയർ ആയിട്ടാണ് കണക്കാക്കിപ്പോന്നത്. നമ്മുടെ തലച്ചോറുപയോഗിച്ച് ചെയ്യുന്ന ജോലി കാര്യക്ഷമതയോടെ വേഗത്തിലും വ്യാപ്തിയിലും ചെയ്യാമെന്നുള്ളതാണ് കംപ്യൂട്ടറിന്റെ മേന്മ.വെളിയിൽ വച്ച് നടക്കുന്ന ഈ പ്രക്രിയ ബ്രയിൻ ആംപ്ലിഫയറായ കംപ്യൂട്ടർ മസ്തിഷ്കവുമായി നേരിട്ട് ഘടിപ്പിച്ചാൽ എത്ര സുഗമമായിരിക്കും. ഇതിന് ധാരാളം തടസങ്ങൾ നീങ്ങാനുണ്ട്.അതിൽ പ്രധാനം വികാരവും അനുഭൂതിയും ഇല്ലാത്ത വൈദ്യുതോർജം കൊണ്ട് മാത്രം പ്രവർത്തിക്കുന്ന യന്ത്രമാണ് കംപ്യൂട്ടർ എന്നുള്ളതാണ്. മജ്ജയും, മാംസവും, പേശിയും,കോശവും, ഞരമ്പും, നാഡിയും, രക്തവും, കണ്ണുനീരും, വികാരവും,വിചാരവും,ജനനവും, മരണവുമൊക്കെയുള്ള ഒരു ബയോളജിക്കൽ ജീവിയാണ് മനുഷ്യൻ.
ഇവ രണ്ടും തമ്മിൽ നേരിട്ട് ഒരിക്കലും ബന്ധപ്പെടാനാകില്ലെന്നായിരുന്നു അടുത്തകാലം വരെ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാലിപ്പോൾ അത് സാധ്യമാണ്. മസ്തിഷ്കത്തിന്റെ നൂറിലൊന്ന് വലുപ്പമുള്ള കംപ്യൂട്ടറുകൾ ഒരു കൃത്രിമ പല്ലിന്റെ വിലയ്ക്കു ലഭ്യമാവും.ഈ കൃത്രിമ മസ്തിഷ്കം കഴുത്തിന് താഴെയുള്ള ചർമ്മത്തിൽ സൗകര്യപ്രദമായി ഇംപ്ലാന്റ് ചെയ്യാം. കൃത്രിമ ബുദ്ധിയുപയോഗിക്കുന്നതോടെ മണ്ടനും മിടുക്കനും എന്നുള്ള വേർതിരിവില്ലാതാവും.
കാഴ്ച നഷ്ടപ്പെട്ടവർക്ക് കാഴ്ച നൽകാനായി വികസിപ്പിച്ചെടുത്ത ഒരു സംവിധാനത്തിൽ കണ്ണാടിച്ചില്ലുകൾക്കു പകരം വീഡിയോ ക്യാമറകളും അവ പിടിച്ചെടുത്ത ദൃശ്യങ്ങളും കേബിളുകൾ വഴി തലയോട്ടിക്കുള്ളിലൂടെ നേരിട്ട് മസ്തിഷ്കത്തിലേക്ക് അയക്കുന്ന തന്ത്രമാണ് ഉപയോഗിച്ചത്.ഈ സംവിധാനം ഉപയോഗിച്ച ഒരു അന്ധന് അമേരിക്കയിലെ തിരക്കുപിടിച്ച തെരുവിൽ കൂടി കാറോടിക്കാനും സാധിച്ചു.
ചിലതരം ജോലികൾക്ക് കംപ്യൂട്ടറുകൾ ഇപ്പോൾ മനുഷ്യനേക്കാൾ ബഹുദൂരം മുന്നിലാണ്. തലച്ചോറിൽ ഏകദേശം പതിനായിരം കോടി ന്യൂറോണുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിലോരോന്നിനും ചുറ്റുമുള്ളവയുമായി ആയിരം ബന്ധങ്ങൾ പുലർത്താൻ സാധിക്കുന്നവയാണ്.അങ്ങനെ നോക്കിയാൽ തലച്ചോറിനകത്ത് ഒരുലക്ഷം കോടി കണക്ഷൻസ് സാധ്യമാണ്.ഇതിലോരോന്നിനും ഒരു സെക്കന്റിൽ ഇരുന്നൂറ് ക്രിയകൾ ചെയ്യാനാവുമെന്നാണ് അനുമാനിക്കുന്നത്. അതായത് ഒരു സെക്കന്റിൽ ഏകദേശം 200000000000000 ക്രിയകൾ അഥവാ കണക്കുകൂട്ടലുകൾ നടത്താനാവും. നമ്മുടെ ശരീരത്തിന്റെ ഡിസൈൻ പ്രകൃതിക്ക് ഉടനെ തന്നെ മാറ്റാൻ ഉദ്ദേശമില്ലെങ്കിൽ തലച്ചോറിന്റെ ശക്തി ഇതേ നിലയിൽതന്നെ തുടരും.
എന്നാൽ കംപ്യൂട്ടറിന്റെ ശക്തി ഓരോ വർഷവും ഇരട്ടിയായിക്കൊണ്ടിരിക്കും.2002 ൽ കംപ്യൂട്ടറിന്റെ ശക്തി മസ്തിഷ്കത്തിന്റെ നാല് ലക്ഷത്തിലൊന്ന് എന്ന കണക്ക് അംഗീകരിച്ചു നോക്കിയാൽ, 2003 ൽ രണ്ട് ലക്ഷത്തിലൊന്ന്, 2004ൽ ഒരു ലക്ഷത്തിലൊന്ന്.2005 ൽ അമ്പതിനായിരത്തിലൊന്ന്, 2006 ൽ ഇരുപത്തയ്യായരത്തിലൊന്ന്.2007 ൽ പതിനായിരത്തിലൊന്ന്. ഇതൊക്കെ പെട്ടന്നുള്ള മാറ്റമല്ല ക്രമമായുണ്ടാവുന്നതാണ്.ഇതുപ്രകാരം 2020 ഓടുകൂടി കംപ്യൂട്ടറിന്റെ ബുദ്ധി നമ്മുക്കൊപ്പമെത്തും. പക്ഷേ കുഴപ്പം അവിടെയല്ല.
2021 ആകുമ്പോഴേക്കും നമ്മളേക്കാൾ ബുദ്ധി കംപ്യൂട്ടറിനുണ്ടാവും. ഇപ്പോൾ തന്നെ പല മേഖലകളിലും അങ്ങനെതന്നെയാണ്. നമ്മുടെ പ്രവൃത്തികളെ കംപ്യൂട്ടർ പുച്ഛിച്ചുതുടങ്ങിയേക്കാം. അസംഭവ്യമെന്ന് കരുതിയ പലതും അപ്രതീക്ഷിത സന്ദർഭവത്തിൽ സംഭവിപ്പിക്കാൻ ഇന്ന് ഐ.ടിക്ക് കഴിയുന്നുണ്ട്. ഭാവനയിൽ പോലും കാണാനാവാത്ത യന്ത്രങ്ങൾ ഇന്ന് പിറന്നുവീണു കൊണ്ടിരിക്കുന്നു.
ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കാൻ ആരെങ്കിലും തയ്യാറാകുമോ എന്ന് വിചാരിക്കുന്നെങ്കിൽ അത് തെറ്റായിരിക്കും. കാഴ്ച മങ്ങുമ്പോൾ കണ്ണടയും ,കേൾവിക്ക് ഹിയറിംങ് എയ്ഡ്സും, കൃത്രിമ ഹൃദയവുമൊക്കെ വെയ്ക്കുന്ന അതേ തത്വമനുസരിച്ച് ചിപ്പ് ഇംപ്ലാൻറും നടക്കും. പഞ്ചേന്ദ്രിയങ്ങളുടെ ശക്തി ആവശ്യത്തിന് വർധിപ്പിക്കാം. പോലീസ് നായ്ക്കളുടെ പണിപോകും.ഉച്ചഭാഷിണികൾ ഉപയോഗശൂന്യമാവും അതായത് ശബ്ദതരംഗങ്ങളെ നമുക്ക് നേരിട്ട് നിയന്ത്രിക്കാം.
എല്ലാവരും ബുദ്ധിമാൻമാരായതുകൊണ്ട് ആര് ആരെ പഠിപ്പിക്കും? ആര് ആരെ പരീക്ഷിക്കും?പ്രസംഗിക്കുബോൾ ബോറടിച്ചാൽ കാത് ഓഫ് ചെയ്യാൻ കഴിയും. ഇപ്പോൾ ഉറക്കത്തിൽ ഓട്ടോമാറ്റിക്കായി ഓഫാകുന്നതു പോലെ. പരീക്ഷകൾക്ക് അർത്ഥമില്ലാതാവും. അതിശക്തമായ സംഭരണ ശേഷിയുള്ള ചിപ്പുകളിൽ പതിനായിരുന്നതിന് പുസ്തങ്ങൾ ആലേഖനം ചെയ്യാൻ കഴിയും.കഥയോ കവിതകളോ മറ്റോ മോഷ്ടിക്കാനാവില്ല. പഴയകൃതികൾ എല്ലാവരുടേയും തലയിലുണ്ടെങ്കിൽ മോഷ്ടിച്ചത് എവിടെ വിൽക്കാനാവും.?
കംപ്യൂട്ടറിന്റെ ശക്തി ഓരോ എട്ട് മാസത്തിലും വർധിച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് അനുമാനം.2020 ജനുവരിയിൽ ഒരു ചിപ്പ് വച്ചാൽ അതേ വർഷം ഓഗസ്റ്റ് ആവുമ്പോഴേക്കും അതിനേക്കാൾ മികച്ച ചിപ്പ് ഇറങ്ങും. ആവശ്യമുള്ളവർ ചിപ്പ് മാറ്റുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ ചിപ്പ് മാറ്റാതെ തരംഗരൂപേണ അപ്ഗ്രേഡ് ചെയ്യാം.ഇതിന്റെ ഒരു ദൂഷ്യവശമായി കാണുന്നത് ദൂരെ നിന്ന് രശ്മിയുപയോഗിച്ച് ചിപ്പിനെ നിർവീര്യമാക്കി പഴയപോലെ ഒരു മണ്ടനാക്കാൻ കഴിഞ്ഞേക്കും. അതിനായി സ്പോൺഡിലെറ്റിസ് ഉള്ളവർ കഴുത്തിൽ കോളർ ധരിക്കുന്നപോലെ ചിപ്പ് ഗാർഡ് ധരിക്കേണ്ടി വരും.
ശരീരത്തിൽ ചിപ്പ് നിക്ഷേപിക്കുന്ന രീതി 2000 മുതലേ നിലവിലുണ്ട്. തലച്ചോറിന്റെ സ്റ്റോറേജ് കപ്പാസിറ്റി 2.5 പെറ്റാ ബൈറ്റ്സ് ആണ് ( 10 ലക്ഷം GB) കണ്ണിന് 574 മെഗാ പിക്സൽ ക്യാമറയുടെ ശേഷിയുമുണ്ട്. ഇതിനോട് ചിപ്പ് കൂടി ചേരുന്നതോടെ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറത്തായിരിക്കും കാര്യങ്ങൾ.
No comments:
Post a Comment