antech

antech

Tuesday, September 19, 2017

ഒരു കഷണം കേക്ക് കഴിക്കുമ്പോള്‍ എത്ര കലോറിയാണ് ഉള്ളിലാക്കുന്നത് എന്നറിയാമോ!.

💥📢 ഒരു കഷണം കേക്ക് കഴിക്കുമ്പോള്‍ എത്ര കലോറിയാണ് ഉള്ളിലാക്കുന്നത് എന്നറിയാമോ!.
🍪🍪🍪🍪🍪🍪🍪🍪🍪

"ഇല്ലില്ല... ഒരൊറ്റ കഷണമേ കഴിക്കൂ, ഒരൊറ്റ ഉരുളയേ കഴിക്കൂ, ഹ്ഹ... ഒരൊറ്റ കടിക്ക് തന്നാ മതി... അതുകൊണ്ടെന്റെ വണ്ണമൊന്നും കൂടത്തില്ല...," നിങ്ങളൊരു ഭക്ഷണപ്രേമിയാണോ എങ്കില്‍ തീര്‍ച്ചയായും ജീവിതത്തില്‍ ഒരു തവണയെങ്കിലും നിങ്ങള്‍ ഈ ഡയലോഗ് പറഞ്ഞിട്ടുണ്ടാവും.
ചോക്ലേറ്റോ കേക്കോ പൊരിച്ച കോഴിക്കഷണമോ ബിരിയാണിയോ എന്തുമായിക്കോട്ടേ എത്ര വേണ്ടായെന്നു വച്ചാലും എന്ത് ഡയറ്റിങിലാണ് എന്നു പറഞ്ഞാലും ഒരു വായ് എങ്കിലും കഴിക്കാന്‍ തോന്നുന്നതില്‍ എന്താണ് തെറ്റ്. ഇതൊക്കെ ഇത്ര ചെറിയ അളവില്‍ കഴിച്ചു എന്നുവച്ച് എന്തുണ്ടാവാനാ?

സത്യമാണ്, കൊഴുപ്പുള്ള ആഹാരം എത്ര കുറച്ച് കഴിക്കുന്നുവോ അത്രയും കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് നമ്മുടെയുള്ളില്‍ എത്തൂ. എന്നാല്‍ ഇത് എത്ര അളവാണ് എന്ന കാര്യത്തില്‍ എന്തെങ്കിലും ബോധമുണ്ടോ നിങ്ങള്‍ക്ക്. ഒരു കഷണം ചേക്ലേറ്റ് കഴിക്കുമ്പോള്‍ എത്ര കലോറി നിങ്ങളുടെ ഉള്ളിലെത്തും എന്നറിയാമോ?

നമുക്ക് ഊഹിക്കാന്‍ പോലും ആകുന്നതിലും വേഗത്തിലാണ് നമ്മുടെ ശരീരത്തില്‍ കലോറിയുടെ അളവ് കൂടുന്നത്. അതുകൊണ്ടുതന്നെ ആഹാരകാര്യത്തില്‍ നന്നായി ശ്രദ്ധ ചെലുത്തുന്നത് ആരോഗ്യകരമായ ഒരു ഭാവി ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്.
മിക്കപ്പോഴും ഒഴിവാക്കാന്‍ കഴിയാത്ത നമ്മുടെ പ്രിയപ്പെട്ട ചില വിഭവങ്ങളുടെ ഒരു ചെറിയ കഷണത്തിന് പോലും കലോറി വലിയ തോതില്‍ നിങ്ങളുടെ ഉള്ളില്‍ എത്തിക്കാനാകും. അവയില്‍ ചിലത് പരിചയപ്പെടാം, അതില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് സഹിതം.
ബ്രഡ്ഡിലും ചപ്പാത്തിയിലുമൊക്കെ പുരട്ടിക്കഴിക്കാന്‍ മാത്രമല്ല ചുമ്മാ സ്പൂണില്‍ കോറി കഴിക്കാനും ഇഷ്ടമാണ് നമുക്ക് ന്യൂട്ടെല്ല. ഒരു സ്പൂണ്‍ ന്യൂട്ടെല്ലയില്‍ 75 കലോറിയാണ് അടങ്ങിയിട്ടുള്ളത്. മയൊണൈസിനോടുള്ള ഇഷ്ടം ദിനംപ്രതി കൂടി വരികയാണ് നമുക്ക്. ഒരു സ്പൂണ്‍ മയൊണൈസില്‍ 90 കലോറിയാണ് അടങ്ങിയിരിക്കുന്നത്.
ഒരു സ്പൂണ്‍ ചോക്ലേറ്റ് കേക്കില്‍ 38 കലോറി അടങ്ങിയിരിക്കുന്നു. ഒരു കഷണം ചോക്ലേറ്റില്‍ 30 കലോറി അടങ്ങിയിരിക്കുന്നു. ഒരു സ്പൂണ്‍ പീനട്ട് ബട്ടറില്‍ 84 കലോറി അടങ്ങിയിരിക്കുന്നു. ഒരു സ്ലൈസ് ചീസില്‍ 70 കലോറി അടങ്ങിയിരിക്കുന്നു.
ഒരു സ്പൂണ്‍ ഐസ്‌ക്രീമില്‍ 25 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഒരു ക്രീം ബിസ്‌കറ്റില്‍ 67 കലോറി. ചിക്കന്‍ പിസയുടെ ഒരു സ്ലൈസില്‍ 135 കലോറി അടങ്ങിയിരിക്കുന്നു. ചിക്കന്‍ റോളിലെ ഒരു കടി തന്നെ 48 കലോറിയാണ് നമ്മുടെയുള്ളില്‍ എത്തിക്കുന്നത്.

ജിലേബി മുഴുവനായും വായിലിടുന്നവരുടെ കാര്യമല്ല ഇവിടെ പറയുന്നത് മറിച്ച് ചെറിയ കഷണങ്ങളായി കടിച്ചു കഴിക്കുന്നവരെക്കുറിചാണ്, 60 കലോറിയാണ് ഈ ഒരു കടി നിങ്ങളുടെ ശരീരത്തിന് സംഭാവനയായി നല്‍കുന്നത്.
ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ചിപ്‌സില്ലാതെ എന്ത് സിനിമ കാണല്‍ അല്ലേ, 10 കലോറിയാണ് ഒരു കഷണം ചിപ്‌സില്‍ അടങ്ങിയിരിക്കുന്നത്. ഒരു ഉഴുന്നുവടയില്‍ 171 കലോറി അടങ്ങിയിരിക്കുന്നു. സമൂസയുടെ ഒരു കഷണത്തില്‍ 38 കലോറി അടങ്ങിയിരിക്കുന്നു.
തകര്‍ത്തു പെയ്യുന്ന മഴയും ചൂടുള്ള ചായയും നല്ല മൊരിഞ്ഞ പക്കോടയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഒരു പീസ് പക്കോറയില്‍ എത്ര കലോറി ഉണ്ടെന്നറിയാമോ? 185 കലോറി. ഒരു സ്പൂണ്‍ മാഗി നൂഡില്‍സില്‍ 34 കലോറി അടങ്ങിയിരിക്കുന്നു.
അപ്പോളിനി അടുത്ത തവണ ഒരു വായേ കഴിക്കൂ എന്നു പറഞ്ഞ് വായ തുറക്കുന്നതിനു മുമ്പ് ഈ പറഞ്ഞ കലോറി കണക്കുകളെക്കുറിച്ച് ഓര്‍ക്കുമല്ലോ അല്ലേ. നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം ചുമതലയാണ്. സൂക്ഷിച്ചാല്‍ നന്ന്.
💥📢 അറിവുകൾ 💥📢

Monday, September 18, 2017

🔰👉ഇന്ത്യക്കാരന് രാജാവിനെപ്പോലെ യാത്രചെയ്യാൻ 7 മനോഹര രാജ്യങ്ങൾ

          മനോഹരമായ സ്ഥലങ്ങളും രാജ്യങ്ങളും സന്ദർശിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. വിദേശത്തേക്കൊരു സുഖവാസ യാത്ര എന്നത് ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്നവുമാണ്. ലക്ഷങ്ങൾ ചെലവ് വരുന്ന യൂറോപ്യൻ യാത്രകളേ ക്കാൾ മനോഹരമായ, ഒരു ശരാശാരി ഇന്ത്യക്കാരന് ബഡ്ജറ്റിൽ ഒതുങ്ങുന്ന തുകകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന, ഇന്ത്യൻ രൂപയ്ക്ക് വളരെ മൂല്യമുള്ള ചില മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു.
1 . വിയറ്റ്നാം


ഇവിടെ ഒരു ഇന്ത്യന്‍ രൂപക്ക് 353 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്ക് രാജാക്കന്‍മാരെ പോലെ വിലസാം. ഹോളിവുഡ് ചിത്രം അവതാറിലെ മലനിരകളെ അനുസ്മരിപ്പിക്കുന്ന ഒരു സ്ഥലമുണ്ട് വിയറ്റ്നാമില്‍. ബലോങ് ബേയിലാണ് ഈ അത്ഭുതം. അനന്തമായ ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന മലനിരകളെ ഇവിടെ കാണാം. ഭക്ഷണപ്രിയര്‍ക്ക് ധൈര്യപൂര്‍വം കടന്നുചെല്ലാം. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പി കുടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വിയറ്റ്നാം നിങ്ങളെ സ്വാഗതം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരാണ് ഈ രാജ്യം. വിയറ്റ്നാമിലെ തെരുവോര കടകളില്‍ നിന്ന് രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഇവിടേക്ക് പറന്നെത്തുന്ന സ‍ഞ്ചാരികളുമുണ്ട്
2 . ഭൂട്ടാന്‍


ബുദ്ധ സംസ്‍കാരത്തിന്റെ ഈറ്റില്ലമാണ് ഭൂട്ടാൻ . ഇന്ത്യക്കാര്‍ക്ക് ഭൂട്ടാൻ സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് ആവശ്യമില്ല . ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതിയാകും. ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഭൂട്ടാന്‍ കറന്‍സിക്കുമുള്ളത്. ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്‍. നീലാകാശത്തെ  ചുംബിച്ച് നില്‍ക്കുന്ന മലനിരകളും മൊണാസ്ട്രികളും പ്രകൃതിരമണീയതയുമൊക്കെയായി സമ്പന്നമാണ് ഭൂട്ടാന്‍. രാജപ്രതാപമാണ്  ഭൂട്ടാനെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെ ഭൂട്ടാന്റെ സംസ്കാരവും പാരമ്പര്യവുമൊക്കെ വിളിച്ചോതും. ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഭൂട്ടാന്‍.
3. കോസ്റ്റാറിക്ക


ഒരു ഇന്ത്യന്‍ രൂപക്ക് 8.93 കോസ്റ്റാറിക്കന്‍ കറന്‍സി വിനിമയമൂല്യമുള്ള കോസ്റ്റാറിക്കയിൽ കണ്ണാടി പോലെ തിളങ്ങുന്ന കടല്‍ത്തീരങ്ങളും മഴക്കാടുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളും,  അഗ്നിപര്‍വതങ്ങളുമൊക്കെ സ‍ഞ്ചാരികള്‍ക്ക് വിസ്മയമൊരുക്കും . വികസന ബാഹുല്യം ഇല്ലാത്ത  രാജ്യമാണെങ്കിലും സഞ്ചാരികളുടെ ഇഷ്ടലക്ഷ്യസ്ഥാനമാണ് ഇവിടം. ഏതു മാസവും കോസ്റ്റാറിക്കയിലേക്ക് സ‍ഞ്ചാരികള്‍ക്ക് എത്താമെങ്കിലും ഒക്ടോബര്‍ മാസമാണ് ഏറ്റവും അനുയോജ്യം. പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്നവര്‍ക്കും യാത്രക്കായി കോസ്റ്റാറിക്ക തിരഞ്ഞെടുക്കാം. 
4 . ശ്രീലങ്ക


2.39 ശ്രീലങ്കന്‍ റുപ്പീയാണ് ഒരു ഇന്ത്യന്‍ രൂപക്ക് ലഭിക്കുക. ഇന്ത്യയില്‍ നിന്ന് ഈ  മരതകദ്വീപിന്റെ വശ്യത ആസ്വദിക്കാന്‍ പോകുന്ന സഞ്ചാരികളുടെ എണ്ണം കുറവല്ല. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സ്വന്തമായി യാത്ര ചെയ്യാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ഒട്ടേറെയുണ്ട് സാഹസികരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. കരയിലെ ഏറ്റവും വലിയ മൃഗമായ ആനയോടും കടലിലെ രാജാക്കന്‍മാരായ തിമിംഗലത്തോടും സഞ്ചാരികള്‍ക്ക് ഇവിടെ കൂട്ടുകൂടാം. പാരമ്പര്യത്തെ കൂട്ടുപിടിച്ചുള്ള വികസനമാണ് ശ്രീലങ്ക പിന്തുടരുന്നത്.
5 . കംബോഡിയ


ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ നിലകൊള്ളുന്ന രാജ്യമാണ് കമ്പോഡിയ .നഗരത്തിരക്കുകൾ ഒട്ടുമില്ലാത്ത ഇവിടം ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് . മിക്കതിന്റെയും ചുമരുകളില്‍ ഇന്ത്യന്‍ പൌരാണിക കഥകളാണ് ചുമര്‍ശില്‍പങ്ങളായി സ്ഥാനംപിടിച്ചിട്ടുള്ളത്. അതില്‍ തന്നെ ബുദ്ധിസം കലര്‍ത്തിയ നിര്‍മാണങ്ങളുമുണ്ട്. കോ കേര്‍ ക്ഷേത്രസമുച്ചയം, അങ്കോര്‍ വാറ്റിനോട് സാമ്യമുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ നിലയിലായ ബംഗ് മെലിയ, രാജാവിഹാര എന്ന താ പ്രോം, പൂര്‍ണ്ണമായും മണല്‍ക്കല്ലില്‍ മലയുടെ ആകൃതിയില്‍ നിര്‍മ്മിച്ച താ കെയോ എന്നിങ്ങനെ കാണാന്‍ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത് ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ. ഒരു ഇന്ത്യന്‍ രൂപക്ക് 63.70 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം. 
6 . നേപ്പാൾ


നമ്മുടെ അയൽ രാജ്യമായ നേപ്പാളിള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍  സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന്  പറയാം.ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം . ഇന്ത്യക്കാർക്ക്  വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങിന് താല്‍പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളതെന്നതിനാൽ  അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. . ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഡതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്
7. ഇന്തോനേഷ്യ


പ്രകൃതി മനോഹാര്യതയുടെ അനന്തതയിലേക്ക് യാത്രക്കാരെ  കൂട്ടിക്കൊണ്ടുപോകുന്ന നാടാണ് ഇൻഡോനേഷ്യ . ദ്വീപുകളുടെ സ്വന്തം രാജ്യം. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയുമൊക്കെ ആരുടെയും മനസ് കവരും. അവിടെ എത്തിയ ശേഷം നിസാരമായ നടപടി ക്രമങ്ങളിലൂടെ വിസ എടുക്കാനും കഴിയും. ബാലിയാണ് ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം. ഇവിടുത്തെ ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘അഗ്നിപര്‍വത തടാക’വും ബ്രോമോ മലനിരകളുമൊക്കെ ആകര്‍ഷകമാണ്. 207.71 ഇന്തോനേഷ്യന്‍ റുപയ്യയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം…

Monday, September 11, 2017

💻മണ്ടൻമാരില്ലാത്ത ലോകം ഭാഗം🖥️

           കംപ്യൂട്ടറിനെ ഒരു ബ്രയ്ൻ ആംപ്ലിഫയർ ആയിട്ടാണ് കണക്കാക്കിപ്പോന്നത്. നമ്മുടെ തലച്ചോറുപയോഗിച്ച് ചെയ്യുന്ന ജോലി കാര്യക്ഷമതയോടെ വേഗത്തിലും വ്യാപ്തിയിലും ചെയ്യാമെന്നുള്ളതാണ് കംപ്യൂട്ടറിന്റെ മേന്മ.വെളിയിൽ വച്ച് നടക്കുന്ന ഈ പ്രക്രിയ ബ്രയിൻ ആംപ്ലിഫയറായ കംപ്യൂട്ടർ മസ്തിഷ്കവുമായി നേരിട്ട് ഘടിപ്പിച്ചാൽ എത്ര സുഗമമായിരിക്കും. ഇതിന് ധാരാളം തടസങ്ങൾ നീങ്ങാനുണ്ട്.അതിൽ പ്രധാനം വികാരവും അനുഭൂതിയും ഇല്ലാത്ത വൈദ്യുതോർജം കൊണ്ട് മാത്രം പ്രവർത്തിക്കുന്ന യന്ത്രമാണ് കംപ്യൂട്ടർ എന്നുള്ളതാണ്. മജ്ജയും, മാംസവും, പേശിയും,കോശവും, ഞരമ്പും, നാഡിയും, രക്തവും, കണ്ണുനീരും, വികാരവും,വിചാരവും,ജനനവും, മരണവുമൊക്കെയുള്ള ഒരു ബയോളജിക്കൽ ജീവിയാണ് മനുഷ്യൻ.
ഇവ രണ്ടും തമ്മിൽ നേരിട്ട് ഒരിക്കലും ബന്ധപ്പെടാനാകില്ലെന്നായിരുന്നു അടുത്തകാലം വരെ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാലിപ്പോൾ അത് സാധ്യമാണ്. മസ്തിഷ്കത്തിന്റെ നൂറിലൊന്ന് വലുപ്പമുള്ള കംപ്യൂട്ടറുകൾ ഒരു കൃത്രിമ പല്ലിന്റെ വിലയ്ക്കു ലഭ്യമാവും.ഈ കൃത്രിമ മസ്തിഷ്കം കഴുത്തിന് താഴെയുള്ള ചർമ്മത്തിൽ സൗകര്യപ്രദമായി ഇംപ്ലാന്റ് ചെയ്യാം. കൃത്രിമ ബുദ്ധിയുപയോഗിക്കുന്നതോടെ മണ്ടനും മിടുക്കനും എന്നുള്ള വേർതിരിവില്ലാതാവും.
കാഴ്ച നഷ്ടപ്പെട്ടവർക്ക് കാഴ്ച നൽകാനായി വികസിപ്പിച്ചെടുത്ത ഒരു സംവിധാനത്തിൽ കണ്ണാടിച്ചില്ലുകൾക്കു പകരം വീഡിയോ ക്യാമറകളും അവ പിടിച്ചെടുത്ത ദൃശ്യങ്ങളും കേബിളുകൾ വഴി തലയോട്ടിക്കുള്ളിലൂടെ നേരിട്ട് മസ്തിഷ്കത്തിലേക്ക് അയക്കുന്ന തന്ത്രമാണ് ഉപയോഗിച്ചത്.ഈ സംവിധാനം ഉപയോഗിച്ച ഒരു അന്ധന് അമേരിക്കയിലെ തിരക്കുപിടിച്ച തെരുവിൽ കൂടി കാറോടിക്കാനും സാധിച്ചു.

            ചിലതരം ജോലികൾക്ക് കംപ്യൂട്ടറുകൾ ഇപ്പോൾ മനുഷ്യനേക്കാൾ ബഹുദൂരം മുന്നിലാണ്. തലച്ചോറിൽ ഏകദേശം പതിനായിരം കോടി ന്യൂറോണുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിലോരോന്നിനും ചുറ്റുമുള്ളവയുമായി ആയിരം ബന്ധങ്ങൾ പുലർത്താൻ സാധിക്കുന്നവയാണ്.അങ്ങനെ നോക്കിയാൽ തലച്ചോറിനകത്ത് ഒരുലക്ഷം കോടി കണക്ഷൻസ് സാധ്യമാണ്.ഇതിലോരോന്നിനും ഒരു സെക്കന്റിൽ ഇരുന്നൂറ് ക്രിയകൾ ചെയ്യാനാവുമെന്നാണ് അനുമാനിക്കുന്നത്. അതായത് ഒരു സെക്കന്റിൽ ഏകദേശം 200000000000000 ക്രിയകൾ അഥവാ കണക്കുകൂട്ടലുകൾ നടത്താനാവും. നമ്മുടെ ശരീരത്തിന്റെ ഡിസൈൻ പ്രകൃതിക്ക് ഉടനെ തന്നെ മാറ്റാൻ ഉദ്ദേശമില്ലെങ്കിൽ തലച്ചോറിന്റെ ശക്തി ഇതേ നിലയിൽതന്നെ തുടരും.

          എന്നാൽ കംപ്യൂട്ടറിന്റെ ശക്തി ഓരോ വർഷവും ഇരട്ടിയായിക്കൊണ്ടിരിക്കും.2002 ൽ കംപ്യൂട്ടറിന്റെ ശക്തി മസ്തിഷ്കത്തിന്റെ നാല് ലക്ഷത്തിലൊന്ന് എന്ന കണക്ക് അംഗീകരിച്ചു നോക്കിയാൽ, 2003 ൽ രണ്ട് ലക്ഷത്തിലൊന്ന്, 2004ൽ ഒരു ലക്ഷത്തിലൊന്ന്.2005 ൽ അമ്പതിനായിരത്തിലൊന്ന്, 2006 ൽ ഇരുപത്തയ്യായരത്തിലൊന്ന്.2007 ൽ പതിനായിരത്തിലൊന്ന്. ഇതൊക്കെ പെട്ടന്നുള്ള മാറ്റമല്ല ക്രമമായുണ്ടാവുന്നതാണ്.ഇതുപ്രകാരം 2020 ഓടുകൂടി കംപ്യൂട്ടറിന്റെ ബുദ്ധി നമ്മുക്കൊപ്പമെത്തും. പക്ഷേ കുഴപ്പം അവിടെയല്ല.

            2021 ആകുമ്പോഴേക്കും നമ്മളേക്കാൾ ബുദ്ധി കംപ്യൂട്ടറിനുണ്ടാവും. ഇപ്പോൾ തന്നെ പല മേഖലകളിലും അങ്ങനെതന്നെയാണ്. നമ്മുടെ പ്രവൃത്തികളെ കംപ്യൂട്ടർ പുച്ഛിച്ചുതുടങ്ങിയേക്കാം. അസംഭവ്യമെന്ന് കരുതിയ പലതും അപ്രതീക്ഷിത സന്ദർഭവത്തിൽ സംഭവിപ്പിക്കാൻ ഇന്ന് ഐ.ടിക്ക് കഴിയുന്നുണ്ട്. ഭാവനയിൽ പോലും കാണാനാവാത്ത യന്ത്രങ്ങൾ ഇന്ന് പിറന്നുവീണു കൊണ്ടിരിക്കുന്നു.
ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കാൻ ആരെങ്കിലും തയ്യാറാകുമോ എന്ന് വിചാരിക്കുന്നെങ്കിൽ അത് തെറ്റായിരിക്കും. കാഴ്ച മങ്ങുമ്പോൾ കണ്ണടയും ,കേൾവിക്ക് ഹിയറിംങ് എയ്ഡ്സും, കൃത്രിമ ഹൃദയവുമൊക്കെ വെയ്ക്കുന്ന അതേ തത്വമനുസരിച്ച് ചിപ്പ് ഇംപ്ലാൻറും നടക്കും. പഞ്ചേന്ദ്രിയങ്ങളുടെ ശക്തി ആവശ്യത്തിന് വർധിപ്പിക്കാം. പോലീസ് നായ്ക്കളുടെ പണിപോകും.ഉച്ചഭാഷിണികൾ ഉപയോഗശൂന്യമാവും അതായത് ശബ്ദതരംഗങ്ങളെ നമുക്ക് നേരിട്ട് നിയന്ത്രിക്കാം.

എല്ലാവരും ബുദ്ധിമാൻമാരായതുകൊണ്ട് ആര് ആരെ പഠിപ്പിക്കും? ആര് ആരെ പരീക്ഷിക്കും?പ്രസംഗിക്കുബോൾ ബോറടിച്ചാൽ കാത് ഓഫ് ചെയ്യാൻ കഴിയും. ഇപ്പോൾ ഉറക്കത്തിൽ ഓട്ടോമാറ്റിക്കായി ഓഫാകുന്നതു പോലെ. പരീക്ഷകൾക്ക് അർത്ഥമില്ലാതാവും. അതിശക്തമായ സംഭരണ ശേഷിയുള്ള ചിപ്പുകളിൽ പതിനായിരുന്നതിന് പുസ്തങ്ങൾ ആലേഖനം ചെയ്യാൻ കഴിയും.കഥയോ കവിതകളോ മറ്റോ മോഷ്ടിക്കാനാവില്ല. പഴയകൃതികൾ എല്ലാവരുടേയും തലയിലുണ്ടെങ്കിൽ മോഷ്ടിച്ചത് എവിടെ വിൽക്കാനാവും.?

കംപ്യൂട്ടറിന്റെ ശക്തി ഓരോ എട്ട് മാസത്തിലും വർധിച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് അനുമാനം.2020 ജനുവരിയിൽ ഒരു ചിപ്പ് വച്ചാൽ അതേ വർഷം ഓഗസ്റ്റ് ആവുമ്പോഴേക്കും അതിനേക്കാൾ മികച്ച ചിപ്പ് ഇറങ്ങും. ആവശ്യമുള്ളവർ ചിപ്പ് മാറ്റുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ ചിപ്പ് മാറ്റാതെ തരംഗരൂപേണ അപ്ഗ്രേഡ് ചെയ്യാം.ഇതിന്റെ ഒരു ദൂഷ്യവശമായി കാണുന്നത് ദൂരെ നിന്ന് രശ്മിയുപയോഗിച്ച് ചിപ്പിനെ നിർവീര്യമാക്കി പഴയപോലെ  ഒരു മണ്ടനാക്കാൻ കഴിഞ്ഞേക്കും. അതിനായി സ്പോൺഡിലെറ്റിസ് ഉള്ളവർ കഴുത്തിൽ കോളർ ധരിക്കുന്നപോലെ ചിപ്പ് ഗാർഡ് ധരിക്കേണ്ടി വരും.

       ശരീരത്തിൽ ചിപ്പ് നിക്ഷേപിക്കുന്ന രീതി 2000 മുതലേ നിലവിലുണ്ട്. തലച്ചോറിന്റെ സ്റ്റോറേജ് കപ്പാസിറ്റി 2.5 പെറ്റാ ബൈറ്റ്സ് ആണ് ( 10 ലക്ഷം GB) കണ്ണിന് 574 മെഗാ പിക്സൽ ക്യാമറയുടെ ശേഷിയുമുണ്ട്. ഇതിനോട് ചിപ്പ് കൂടി ചേരുന്നതോടെ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറത്തായിരിക്കും കാര്യങ്ങൾ.

Sunday, September 10, 2017

👉Wifi (വയർലെസ് ഫിഡെലിറ്റി)

👉വൈ ഫൈ (Wi-Fi)
=====≠==========
വയർലെസ് ഫിഡെലിറ്റി എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1998 ൽ IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യുടെ അടിസ്ഥാനം. വൈ ഫൈ
അലയൻസിന്റെ ട്രേഡ്മാർക്ക ക്കാണ് വൈ ഫൈ (Wi-Fi).
ഭക്ഷണത്തേക്കാള്‍ നെറ്റും വൈ ഫൈയും അവശ്യവസ്തുവായ കാലമാണിത്. വൈ ഫൈ ഇല്ലാത്ത ജീവിതം തന്നെ വിരസം. ലോകമെമ്പാടും
ഇന്റർനെറ്റ് നെറ്റ് വർക്കുകളിൽ ഇന്ന് വൈ ഫൈ സാങ്കേതികവിദ്യ സാധാരണ യായി ഉപയോഗിച്ചു വരുന്നു.
പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
മാളുകളിലും മറ്റ്‌ പൊതു സ്ഥാലങ്ങളിലും ഇപ്പൊൾ ഫ്രീയായിതന്നെ വൈ‌-ഫൈ കിട്ടുന്നുണ്ട്.

വൈ-ഫൈ നെറ്റ് വർക്ക് കാർഡുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ-ഫൈ നെറ്റ് വർക്കിലേക്കു വയർ‌ലെസ് റൌട്ടർ വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഈ വയർലെസ് റൌട്ടറുകൾ വഴി ലോക്കൽ നെറ്റ് വർക്കിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലേക്കൊ ഒരു യൂസർക്ക് പ്രവേശിക്കുവാൻ സാധിക്കും. ഇന്ന് മിക്കവാറുമെല്ലാ മൊബൈൽ ഫോണുകൾ, ലാപ് ടോപ്പ്, ടാബ്ലെറ്റ്, ഡിജിറ്റൽ ക്യാമറ, പ്രിന്ററുകൾ, സ്മാർട് റ്റി വി,
വൈ-ഫൈ സൗകര്യം സ്വീകരിക്കുവാൻ കഴിവുള്ളവയാണ്. വയർലെസ് നെറ്റ് വർക്ക് കാർഡുകൾ ഉപയോഗിക്കുന്ന ഏതു ഉപയോക്താവിനും ഒരു വൈ ഫൈ കണക്ഷനിലേക്ക് പ്രവേശിച്ച് ഇന്റർനെറ്റിലേക്കു കടക്കുവാൻ സാധിക്കും. മറിച്ചു പാസ് വേഡുകൾ നൽകി സുരക്ഷിതമാക്കിയ വയർലെസ് നെറ്റ്‌വർക്കാണെങ്കിൽ അത്തരമൊരു നെറ്റ്വർക്കിലേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കിൽ അവയിൽ സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകൾ നൽകിയാൽ മാത്രമെ ഒരു വൈ-ഫൈ നെറ്റ്‌വർക്കും ഒരു സിസ്റ്റവും തമ്മിൽ ബന്ധം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.

രണ്ട് തരം റേഡിയോ ഫ്രീക്വന്‍സികളിലാണ് വൈ-ഫൈ ഡാറ്റകള്‍ കൈമാറുന്നത്. 2.4 ജിഗാഹെര്‍ട്സ് ( പഴയത്), അഞ്ച് ജിഗാഹെര്‍ട്സ് (പുതിയത്). ആദ്യത്തേതില്‍ 14 ചാനലുകളും രണ്ടാമത്തത്തേില്‍ 30 ചാനലുകളുമുണ്ട്. നൈറ്റ് കണഷന്‍ നല്‍കുന്ന നൂതന മോഡം റൂട്ടറുകളെല്ലാം ഈ രണ്ട് ഫ്രീക്വസിയിലും പ്രവര്‍ത്തിക്കും.

ഇത്തരം വയർലെസ് നെറ്റ് വർക്കുകളിൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനിൽ ചെയ്യാവുന്ന മിക്കവാറുമെല്ലാം പ്രവൃത്തികളും ചെയ്യുവാൻ സാധിക്കും. എന്നാൽ വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനുകളെ അപേക്ഷിച്ച് ഇവ വഴിയുള്ള ഡാറ്റാ ട്രാൻസഫർ താരതമ്യേന കുറവായിരിക്കും.ഒരു വൈ ഫൈ കണക്ഷന് വഴി സിസ്റ്റത്തിനു പ്രവേശിക്കുവാൻ കഴിയുന്ന അത്രയും ഏരിയയെ വയർലസ് ഹോട്ട് സ്പോട്ട് എന്നു പറയുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരു നഗരം മുഴുവൻ ചിലപ്പോൾ വയർലെസ് ഹോട്ട്സ്പോട്ടുകള് ആയിരിക്കും.

മൊബൈൽ ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള റേഡിയൊ തരംഗങ്ങൾ തന്നെയാണ് വൈ ഫൈ യിലും ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ തരംഗദൈർഘ്യം മറ്റുള്ള റേഡിയൊ നെറ്റ് വർക്കുകളേക്കാളും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ഇതുവഴി സാധിക്കുന്നു.വൈ-ഫൈ യിൽ 2.4 GHz മുതൽ 5 GHz വരെയുള്ള ഫ്രീക്വൻസിയാണ് ഉപയോഗിക്കുന്നത്. 802.11 എന്ന വയർലെസ് നെറ്റ്‌വർക്കിംഗ് സ്റ്റാൻഡേർഡ് ആണു വൈ-ഫൈ യിൽ ഉപയോഗിക്കുന്നത്. അതിനെ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിൽ വീണ്ടും തരംതിരിച്ചിരിക്കുന്നു. .

802.11a ഇതു വഴിയുള്ള ഡാറ്റ ട്രാൻഫർ നടക്കുന്നതു 5 GHz എന്ന ഫ്രീക്വൻസിയിൽ ആയിരിക്കും. ഒരു സെക്കന്റിൽ 54 മെഗാബിറ്റ്സ് ഡാറ്റ ഇതു വഴി ട്രാൻസ്ഫർ ചെയ്യാന് സാധിക്കും. ഇതില് orthogonal frequency-division multiplexing എന്ന സാങ്കേതികവിദ്യ കുടി ഉപയോഗിച്ചിരിക്കുന്നു. ഇത് വഴി ട്രാൻസ്മിറ്റ് ചെയ്യുന്ന സിഗ്നലുകളെ റീസിവറിലെത്തുന്നതിനു മുൻപ് വിഭജിച്ച് നിരവധി സബ് സിഗ്നലുകളാക്കി മാറ്റുന്നു. അതുവഴി ഡാറ്റ ട്രാൻസ്ഫർ ചെയ്യുമ്പോഴുണ്ടാകുന്ന നിരവധി തടസങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.

802.11 b: ഈ സ്റ്റാന്റേഡിൽ ട്രാൻസ്മിറ്റു ചെയ്യുന്നതു 2.4 GHz എന്ന ഫ്രീക്വൻസിയിലായിരിക്കും. ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവു സെക്കന്റിൽ 11 മെഗാബിറ്റ്സ് ആണ്. ഇതിൽ complementary code keying എന്ന സാങ്കേതിക വിദ്യ ഇതിന്റെ സ്പീഡ് കൂട്ടുവാനായി ഉപയോഗിക്കുന്നു. എന്നാൽ 802.11a സ്റ്റാൻഡേഡിനെ അപേക്ഷിച്ചു ഇതിന്റെ ഫ്രിക്വൻസി കുറവായതിനാൽ സ്പീഡും കുറവായിരിക്കും, എന്നാൽ ചെലവു കുറഞ്ഞതായിരിക്കും 802.11 b സ്റ്റാൻഡേർഡ്.

802.11g : ഇതിൽ ട്രാൻസ്മിറ്റ് ചെയ്യുന്ന ഫ്രീക്വൻസി 802.11b സ്റ്റാൻഡേർഡിൽ പോലെ തന്നെ 2.4 GHz ആയിരിക്കും. എന്നാൽ ഈ സ്റ്റാൻഡേർഡിൽ 54 മെഗാബിറ്റ്സ് ഡാറ്റ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഇതിലും 802.11a പോലെ തന്നെ OFDM കോഡിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

802.15:വയർലെസ്റ്റ്
പെഴ്സണൽ ഏരിയ നെറ്റ് വർക്കിനുപയോഗിക്കുന്ന (WPANs) വയർലെസ് സ്റ്റാൻഡേർഡ് ആണു ഇവ.

802.16: വളരെ വലിയ ഒരു സ്ഥലത്തേക്കു ഉപയോഗിക്കുന്ന വൈ-ഫൈ സാങ്കേതിക വിദ്യയാണ് വൈ മാക്സ്. ഇതിലുപയോഗിക്കുന്ന സ്റ്റാൻഡേർഡ് 802.16 ആണ്. ഇതുവഴി കൂടിയ വേഗതയിലുള്ള ഒരു ഡാറ്റാ ട്രാൻസ്ഫർ സാധ്യമാകുന്നു. കൂടുതൽ പ്രദേശങ്ങളെ ഈ നിലവാരമുപയോഗിച്ച് വയർലെസ് നെറ്റ്വർക്കിന്റെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കുന്നു.

നിങ്ങള്‍ സൗജന്യ വൈ-ഫൈ തെരഞ്ഞുനടക്കുന്ന ആളാണെങ്കില്‍ തട്ടിപ്പുകളിൽ
വീഴാന്‍ വളരെ സാധ്യതയുണ്ട്. അതായത് ബോധപൂര്‍വം പാസ്വേര്‍ഡ് ഇല്ലാതെ ഇന്റര്‍നെറ്റ് നല്‍കുന്ന ഒരു റൂട്ടര്‍ സ്ഥാപിച്ച് അത് കണക്ട്ചെയ്യുന്ന കംപ്യൂട്ടറുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളും ഡാറ്റയും ചോര്‍ത്തിയെടുക്കും. മാത്രമല്ല, നിങ്ങളുടെ ഇ-മെയില്‍ അക്കൗണ്ടുകളുടെയും ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും പാസ്വേര്‍ഡുകളും ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. അതുകൊണ്ട് കഴിവതും സൗജന്യ വൈ-ഫൈ കളുടെ പ്രലോഭനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നിങ്ങളുടെ വൈ-ഫൈ ഇന്റര്‍നെറ്റിന്റെ പാസ് വേർഡ്‌ സംരക്ഷിക്കുക യാണ് ഏക പോംവഴി.

ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടി വേഗം കൈവരുന്ന പുതിയ വൈ-ഫൈ സംവിധാനം ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ അധിഷ്‌ഠിതമായ വൈ-ഫൈ സംവിധാനമാണ് പുതിയതായി വികസിപ്പിച്ചെടുത്തത്. തടസങ്ങളില്ലാതെ കൂടുതല്‍ ഡിവൈസുകളിലേക്ക് കണക്‌ട് ചെയ്യാനാകുമെന്നതും പുതിയ വൈ-ഫൈ സംവിധാനത്തിന്റെ സവിശേഷതയാണ്. നിലവില്‍ വേഗമില്ലായ്മ യാണ്
വൈ-ഫൈ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഏറെ അലോസരപ്പെടുത്തുന്നത്. ഈ അവസ്ഥയ്ക്കാണ് പുതിയ കണ്ടെത്തല്‍ പരിഹാരമാകുന്നത്. ഹോളണ്ടിലെ ഐന്തോവന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്. ഒരു സെക്കന്‍ഡില്‍ കുറഞ്ഞത് 40 ജിബി വേഗമാണ് പുതിയ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റിന് ലഭിക്കുക. എത്ര ഡിവൈസുകളില്‍ ബന്ധിപ്പിക്കുന്നുവോ, അതിനെല്ലാം ഒരേ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകുമെന്നതും പുതിയ വൈ-ഫൈയുടെ പ്രത്യേകതയാണ്. നിലവില്‍ ഉപയോഗിക്കുന്ന വൈ-ഫൈ സംവിധാനം ഉപയോഗിച്ച് രണ്ടര മുതല്‍ അഞ്ച് ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ലഭിക്കുന്നത്. ഈ സ്ഥാനത്താണ് പുതിയ ഇന്‍ഫ്രാറെഡില്‍ അധിഷ്‌ഠിതമായ വൈ-ഫൈ സംവിധാനം ഉപയോഗിച്ച് കുറഞ്ഞത് 40 ജിബി വരെ വേഗതയില്‍ ഇന്ററ്‍നെറ്റ് ഉപയോഗിക്കാനാകുമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നത്. ഏതായാലും പുതിയ സംവിധാനം വൈകാതെ തന്നെ ആഗോളതലത്തില്‍ പ്രചാരത്തിലാകുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രലോകം.

ബ്രീട്ടീഷ്ഹെല്‍ത്ത് ഏജന്‍സി ഈയിടെ നടത്തിയ ഒരു പഠനത്തില്‍ വയർലെസ് റൂട്ടറുകള്‍ മനുഷ്യരുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വൈ-ഫൈ സിഗ്നലുകളും, ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളും വഴി ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഏകാഗ്രതയില്ലായ്മ, അമിതമായ ക്ഷീണം, ചെവി വേദന, ഇടക്കിടെയുള്ള ശക്തമായ തലവേദന എന്നിവയുണ്ടാകും. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഇന്ന് നമുക്ക് ജീവിക്കുക എന്നത് വളരെ പ്രയാസമാണ്.എന്നാല്‍ അവയുടെ ദോഷങ്ങളില്‍ നിന്ന് നമ്മള്‍ സ്വയം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ ജീവനു തന്നെ ഭീഷണി ആണെന്നുള്ള കാര്യം ഓര്‍മ്മപ്പെടുത്തട്ടേ. റൂട്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അല്ലെങ്കില്‍ അവയുണ്ടാക്കുന്ന തകരാറുകള്‍ അല്പം കുറയ്ക്കുകയെങ്കിലും ചെയ്യാം. വയര്‍ലെസ്സ് ഫോണുകള്‍ കേബിള്‍ വഴി ബന്ധിപ്പിക്കുക, അടുക്കള, ബെഡ്‍റൂം എന്നിവിടങ്ങളില്‍ റൂട്ടര്‍ സ്ഥാപിക്കാതിരിക്കുക എന്നിവ ചെയ്യാം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പും ഉപയോഗിക്കാതിരിക്കുമ്പോഴും വൈ-ഫൈ ഓഫാക്കിയിടുകയും ചെയ്യുക. ഇവയെല്ലാം ശ്രദ്ധിക്കുകയാനെങ്കില്‍ ഒരു പരിധി വരെ വലിയ അപകടങ്ങളില്‍ നിന്നും ഒഴിവാകാം.