⭐⭐ ഒരു മെസ്സേജ്! രണ്ട് അറിവുകൾ!⭐⭐
⭐'വിസ്മൃതനായ ബാഹിരാകാശ സഞ്ചാരി' എന്ന് വിളിക്കുന്നതാരെ? എന്തുകൊണ്ട്?⭐
👉ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങിനും , ബസ് ആൽഡ്രിനുമോപ്പം അപ്പോളോ 11 പേടകം നിയന്ത്രിച്ച് കൂടെയുണ്ടായിരുന്ന മൈക്കൽ കോളിൻസിനെയാണ് 'വിസ്മൃതനായ ബഹിരാകാശ സഞ്ചാരി' എന്ന് വിളിക്കുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്നാണ് മൈക്കൽ കോളിൻസ് എക്കാലവും വിശേഷിപ്പിക്കപ്പെട്ടത്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969 ലെ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ അദ്ദേഹത്തിനു സാധിച്ചില്ല.നീൽ ആംസ്ട്രോങ്ങിനെയും , എഡ്വിൻ ആൽഡ്രിനെയും വഹിച്ച് ഈഗിൾ അഥവാ ലൂണാർ മൊഡ്യൂൾ താഴേക്കു പുറപ്പെട്ടപ്പോൾ, കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു അന്നു 39 വയസ്സുള്ള കോളിൻസിന്റെ നിയോഗം.
ആംസ്ട്രോങ്ങും , ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ട 22 മണിക്കൂർ സമയം, പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി അദ്ദേഹം മാറി. ഇതിനിടയിൽ ചന്ദ്രന്റെ വിദൂരവശത്തേക്കു കമാൻഡ് മൊഡ്യൂൾ പോകുമ്പോൾ ഹൂസ്റ്റണിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും അദ്ദേഹത്തിനു നഷ്ടമായി.അന്നേ വരെ ഒരു മനുഷ്യനും അനുഭവിക്കാത്ത പരിപൂർണമായ ഏകാന്തത.തന്റെ സഹയാത്രികർ ചന്ദ്രനിലിറങ്ങി സാംപിളുകൾ ശേഖരിച്ച സമയം, കോളിൻസ് ചന്ദ്രോപരിതലത്തിലേക്കും , ഭൂമിയിലേക്കും മാറിമാറി നോക്കുകയായിരുന്നു. ചന്ദ്രനെക്കാൾ താൻ ഓർക്കുന്നതു ഭ്രമണപഥത്തിലിരിക്കെ താൻ കണ്ട ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീടൊരിക്കൽ അദ്ദേഹം പറഞ്ഞു. അതിമനോഹരം എന്നാണ് ആ ദൃശ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
''ചെറുത്, വളരെ ചെറുത്. നീലയും ,വെള്ളയും നിറം. നല്ല തിളക്കം. കാണാൻ സുന്ദരം. ശാന്തം, ലോലം''- ഇത്രയുമായിരുന്നു ഭൂമിയെ കുറിച്ച വാക്കുകൾ.ചന്ദ്രന്റെപിറകുവശത്തൂടെ അപ്പോളോ കടന്നുപോയ ഓരോ സമയത്തും വാർത്താവിനിമയം നഷ്ടമായിരുന്നു. ഇരുവരും ചന്ദ്രന്റെ ഉപരിതലത്തിലായപ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഒറ്റയാനായ ആളായി കോളിൻസിനെ പിന്നീട് പലരും പരിചയപ്പെടുത്തിയിരുന്നു.ചന്ദ്രനു സമീപം പോയെങ്കിലും ചന്ദ്രനെക്കാൾ ചൊവ്വയാണ് കോളിൻസിനെ ആകർഷിച്ചത്.അപ്പോളോ 11 ന്റെ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്.
ആംസ്ട്രോങ്ങും , ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂളിന് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കേണ്ട കടമ അദ്ദേഹത്തിനായിരുന്നു. മൂന്നു യാത്രക്കാരിൽ ഏറ്റവും മിടുക്കനും കോളിൻസായിരുന്നു. ഒറ്റയ്ക്ക് പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ.യുഎസ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന കോളിൻസ് 1963 ലാണു നാസയിൽ ചേർന്നത്. ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശനടത്തം നടത്തിയ നാലാമത്തെ മനുഷ്യനാകാൻ കോളിൻസിനു സാധിച്ചു. അദ്ദേഹത്തിന്റെ അവസാനദൗത്യമായിരുന്നു അപ്പോളോ 11. പിന്നീട് 1970ൽ നാസയിൽ നിന്നു വിരമിച്ച കോളിൻസ് പിൽക്കാലത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ പ്രവർത്തിച്ചു. തുടർന്ന് സ്മിത്ത്സോണിയൻ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി.ഇതിനു ശേഷമുള്ള ജീവിതത്തിലും പല പ്രവർത്തനങ്ങളുമായി സജീവമായിരുന്നു കോളിൻസ്. നീൽ ആംസ്ട്രോങ് 2012ൽ അന്തരിച്ചു. ആസ്ട്രോങ്ങും , ആൽഡ്രിനും ലോകം മുഴുക്കെ പ്രശസ്തരായപ്പോൾ അവർക്കൊപ്പം സഞ്ചരിച്ചിട്ടും ആരോരുമറിയാതെ പോയ പേരായിരുന്നു കോളിൻസിന്റെത്.ചാന്ദ്രോപരിതലത്തിൽ ഇറങ്ങാത്തത് കൊണ്ട് മാത്രം മറ്റു രണ്ടു പേരെ പോലെയുള്ള പ്രശസ്തി കോളിൻസിന് ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ 'ചരിത്രം വിസ്മരിച്ച പ്രതിഭ"യെന്ന് വിശേഷിപ്പിക്കുന്നത്. 22 മണിക്കൂർ ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചതിനാൽ ചരിത്രത്തിലെ ഏറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്ന വിശേഷണവും കോളിൻസിന് ലഭിച്ചു. 2021 ഏപ്രിൽ 29 ന് അദ്ദ്ദേഹം മരണപ്പെട്ടു.മരണ സമയത്ത് 95 വയസ്സായിരുന്നു പ്രായം.മനുഷ്യരാശിയുടെ അത്യുന്നതങ്ങളിലെ കാൽവയ്പിനു കാരണമായവരിൽ ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കി.
⭐ എന്തുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കരുത് എന്നു പറയുന്നത്?⭐
👉പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിൽ കലരുന്നത് ഒട്ടേറെ വിഷവാതകങ്ങളാണ്. ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവയ്ക്കും കാരണമായേക്കാം. കണ്ണെരിച്ചൽ, ശ്വാസ തടസ്സം, തൊലിപ്പുറത്തെ എരിച്ചിൽ എന്നിവയാണ് ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുള്ള വിഷ വാതകമാണ് നിറവും,
ഗന്ധവുമില്ലാത്ത കാർബൺ മോണോക്സൈഡ്. അന്തരീക്ഷത്തിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിനു പോലും കാരണമായേക്കാം.ഇതു രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സീഹീമോഗ്ലാബിൻ എന്ന പദാർഥം ഉണ്ടാവുന്നു. ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നു പേശികളിലെത്തുന്നതിനെ തടയുന്നു.
പ്ലാസ്റ്റിക്കിനേക്കാളുപരി വാഹനങ്ങളടക്കം മറ്റ് ഉപകരണങ്ങളിൽ നിന്നും കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നുണ്ട്. ശ്വസിക്കുന്ന വായുവിൽ കാർബൺ മോണോക്സൈഡ് അളവു കൂടൂന്നതു പെട്ടന്നു ബോധക്ഷയം ഉണ്ടാക്കാം. ഈ സമയങ്ങളിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് കത്തുമ്പോൾ സ്വാഭാവികമായി പുറത്തുവരുന്ന വിഷ പദാർഥങ്ങളെയാണ് ഡയോക്സിൻ എന്നു വിശേഷിപ്പിക്കുന്നത്. ഡയോക്സിനുകൾ കാൻസറിനു പ്രധാന കാരണമായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💢ശുഭം💢