antech

antech

Friday, September 11, 2020

ഇത് ഗും (GHUM) റെയിൽവേ സ്റ്റേഷൻ ...



കാഴ്ച്ചയിൽ 
ഒരു ഗുമ്മ് ഇല്ലെങ്കിലും,
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ നില്ക്കുന്ന
റെയിൽവേ സ്റ്റേഷൻ. സമുദ്ര നിരപ്പിൽ നിന്നും 7407  അടിയാണ് ഉയരം. 

UNESCO യുടെ പൈതൃക പട്ടികയിൽ 
ഇടം പിടിച്ച ഡാർജീലിംഗ് ഹിമാലയൻ റെയിൽവേയുടെ ഭാഗം. വെസ്റ്റ് ബംഗാളിലെ 
ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ നിന്നും  ഡാർജീലിംഗ് പോകുന്ന ടോയ് ട്രെയിനുകൾ 
ഇത് വഴിയാണ് കടന്നു പോകുന്നത്.
ഏഴ് മണിക്കൂറാണ് യാത്രാ ദൈർഘ്യം. 
റോഡ് മാർഗ്ഗം എത്തി ചേരാൻ എടുക്കുന്ന സമയം 3 മണിക്കൂർ മാത്രം.
...............................................................

Wednesday, September 2, 2020

നെല്ലിപ്പടി


പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കി പിടിപ്പിച്ചിരുന്ന വലയമാണിത്. കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.

നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു. കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്ന ഇതിന്റെ പേരിലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.

Shibujoan