ടയറിൽ ഗ്രൂവ് ഇട്ടിരിക്കുന്നത് റോഡിൽ കൂടുതൽ പിടുത്തം കിട്ടുവാനാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.
എന്നാൽ അതിനാണോ ടയറിൽ ഗ്രൂ ??
അല്ല.
റോഡിൽ വെള്ളമുള്ളപ്പോൾ സ്കിഡ് ആവാതിരിക്കാൻ ടയറിനു റോഡുമായി നല്ല പിടുത്തം കിട്ടുന്നതിനാണ് ടയറിലെ ഗ്രൂവുകൾ.
ഈ ഗ്രൂവിലൂടെ വെള്ളം കയറി റോഡുമായി നല്ല പിടുത്തം കിട്ടുന്നു.
ഗ്രൂവ് ഇല്ലാത്ത ടയറുമായി കേരളം പോലെ എപ്പോഴും മഴ പെയ്യുന്ന സ്ഥലത്തുകൂടി വാഹനം ഓടിച്ചാൽ എപ്പോ സ്കിഡ് ആയി എന്ന് ആലോചിച്ചാൽ മതി :)
റോഡുമായി കൂടുതൽ പിടുത്തം കിട്ടുവാൻ ഗ്രൂവിന്റെ ആവശ്യം ഇല്ല.
ഗ്രൂവ് ഉണ്ടെങ്കിൽ ഗ്രൂവ് ഉള്ള ഭാഗം റോഡുമായി തൊടില്ല. അതിനാൽത്തന്നെ സാദാ നമ്മൾ കാണുന്ന ഗ്രൂവ് ഉള്ള ടയറിനു റോഡുമായുള്ള പിടുത്തം അൽപ്പം കുറവാണ്. പക്ഷെ മഴ ഉള്ളപ്പോൾ പിടുത്തം ആവശ്യത്തിന് കിട്ടുകയും ചെയ്യുന്നു.
മൊട്ട ടയറുകൾക്കു (Slicks) ഗ്രൂവ് ഇല്ലാത്തതിനാൽ റോഡുമായി കൂടുതൽ മുട്ടുകയും, അതുകാരണം റോഡുമായി കൂടുതൽ പിടുത്തം കിട്ടുകയും ചെയ്യുന്നു. ഇത് വാഹനം സ്പീഡ് കൂട്ടുമ്പോഴും, ഓടിക്കുമ്പോഴും, ബ്രെക്ക് പിടിക്കുമ്പോഴും കൂടുതൽ നല്ല പെർഫോമനസ് ഉണ്ടാക്കുവാൻ സഹായിക്കുന്നു.
ആകെ ഉള്ള കുഴപ്പം മഴയത്തും, പൊടി പിടിച്ച റോഡിലൂടെയും ഓടിച്ചാൽ സ്കിഡ് ആവും എന്നതാണ്.
റേസിംഗിന് ഉപയോഗിക്കുന്ന വാഹനം അധികവും മഴ ഇല്ലാത്ത സമയത്താണ് ഓടിക്കുക. അതുകൊണ്ട് മഴ ഇല്ലാത്തപ്പോൾ മാത്രം ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമത ഉണ്ടാക്കുന്ന മൊട്ട ടയറുകൾ ആണ് റേസിംഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.