ഒരു ബാറ്ററിയുടെ കഥ
❇❇❇❇❇❇❇❇
⭕ബാറ്ററികളെ പ്രധാനമായും രണ്ടായി തരം തിരിക്കാം, പ്രൈമറി ബാറ്ററികൾ അഥവാ പ്രാഥമിക ബാറ്ററികൾ (ഒരു തവണ മാത്രം ഉപയോഗിക്കാവുന്നവ) എന്നും സെക്കന്ററി ബാറ്ററികൾ അഥവാ ദ്വിതീയ ബാറ്ററികൾ (വീണ്ടും ചാർജ്ജ് ചെയ്യാവുന്നവ) എന്നും. ശ്രവണ സഹായികളിലും റിസ്റ്റ് വാച്ചുകളിലും ഉപയോഗിക്കുന്ന തീരെ ചെറിയ ബാറ്ററികൾ മുതൽ കമ്പ്യൂട്ടർ ഡാറ്റ സെന്ററുകൾക്കും ടെലിഫോൺ എക്സ്ചേഞ്ചുകൾക്കും സ്റ്റാൻഡ് ബൈ പവർ സ്രോതസ്സുകളായി ഉപയോഗിക്കുന്ന വലിയ മുറികളുടെ വലിപ്പമുള്ള ബാറ്ററി ബാങ്കുകൾ വരെ, പല വലിപ്പത്തിലുള്ള ബാറ്ററികളും ഉണ്ട്.
♦️ഇറ്റലിക്കാരനായിരുന്ന അലക്സാണ്ട്രോ വോൾട്ടയുടെ പരീക്ഷണങ്ങൾ
⭕1792-ൽ തുടങ്ങിയ ഗവേഷണപരീക്ഷണങ്ങൾ 1799-ൽ ഡ്രൈബാറ്ററി കണ്ടുപിടിച്ചതോടെ ലക്ഷ്യപ്രാപ്തി കൈവരിച്ചു. സിങ്ക്, കോപ്പർ ഡിസ്ക്കുകൾ രണ്ട് അട്ടിയായി വച്ച് മുകളിൽ കോപ്പർ പ്ലേറ്റ് കൊണ്ട് ബന്ധപ്പെടുത്തിയശേഷം താഴെ രണ്ട് പാത്രത്തിൽ ശേഖരിച്ച സിങ്ക് ലായനിയിൽ മുട്ടിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. ''വോൾട്ടായിക് സെൽ'', ''ക്രൗൺ ഓഫ് കപ്സ്'' എന്നീ രണ്ടു പേരുകളിൽ ഈ പരീക്ഷണം അറിയപ്പെടുന്നു.
⭕വോൾട്ട കണ്ടുപിടിച്ച ബാറ്ററി പിന്നീട് ഒട്ടേറെ പരിവർത്തനത്തിന് വിധേയമായി. ദ്രവരൂപത്തിലുള്ള ഇലക്ട്രോഡുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കായിരുന്നു പിന്നീടുള്ള ശാസ്ത്രജ്ഞന്മാർ മുൻതൂക്കം നൽകിയത്. 1859-ൽ ഫ്രഞ്ച് ഊർജ്ജതന്ത്രജ്ഞനായ ഗാസ്റ്റൺ പ്ലാന്റ് ലെഡ് ആസിഡ് ഉപയോഗിച്ചുള്ള ബാറ്ററി നിർമ്മിച്ചു. കൊണ്ടു നടക്കാൻ ബുദ്ധിമുട്ടുള്ള ഈ ബാറ്ററി പക്ഷെ റീചാർജ്ജ് ചെയ്യാൻ പറ്റുന്നതായിരുന്നു. ഇന്ന് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററികൾ ലെഡ് - ആസിഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ്.
🧩🧩🧩🧩🧩🧩🧩🧩
Simple Science.