antech

antech

Sunday, April 8, 2018

Nokia Tour

സുഹൃത്തുക്കളെ...
നമ്മുടെ  2 ദിവസത്തെ മൂന്നാർ ട്രിപ്പ് എല്ലാവരും എൻജോയ് ചെയ്തു എന്ന് വിശ്വസിക്കട്ടെ 👍
30 ൽ തുടങ്ങി 10 പേരിൽ ഒതുങ്ങി എങ്കിലും ടൂർ പൊളിച്ചു തകർത്തു തിമിർത്തു 🤝💪👌
സാഹചര്യങ്ങളാൽ വരാൻ കഴിയാഞ്ഞവർക് വലിയൊരു നഷ്ട്ടം തന്നെയാണ് 😔
ഇനി ഒരവസരം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം 😊
നമ്മുടെ ഓർമ്മകളുടെ തീരത്തെ  2 മനോഹര ദിവസമാണ്‌ കഴിഞ്ഞു പോയത്‌ ✌😘

പ്രവീണ് സർ 🤨
ട്രിപ്പ് പ്ലാൻന്റെ തല 🧠 നോക്കിയയിൽ നമ്മളോട് ഇത്രയും അടുപ്പമുള്ള നമ്മുടെ എല്ലാ എൻജോയ് മെന്റിലും എത്രയും സപോർട്ട് ഒള്ള  ഒരു പാവം പിടിച്ച മനുഷ്യൻ 🕴
ഫോൺനു കവറേജ് ഇല്ലാരുന്നകൊണ്ടു മൂന്നാർ 
ഒരച്ചു നശിപ്പിച്ചില്ല 🤲 

മിനുചേട്ടൻ 🤓
മരണമാസ് 
കാണുന്നപോലെ അല്ല തണുപ്പടിച്ചപ്പോൾ ഉള്ളിലെ നിത്യഹരിതകാമുകൻ പുറത്തുവന്നു
നമ്മുടെ സ്വന്തം അച്ചായൻ പൊളിച്ചു 🕺😍

ശ്രീജിത്ത് 😎
വശ്യമായ കള്ളച്ചിരിയോടെനിക്കുമ്പോളെ മനസിലാക്കാം അടുത്തകുപ്പിപൊട്ടിയെന്ന് നമ്മുടെ സ്വന്തംമദ്യരാജാവ് 🍻🍾😋

ജിനു 😲
നമ്മുടെ ഗാനകോകിലം
ഹൃദ്യമായ ആലാപനം കൊണ്ടു കുടിയമാരെ അനുഭൂതിയുടെ മറ്റൊരു തലത്തിൽ എത്തിച്ച ഗാനകോകിലൻ 👨‍🎤
(ഔദ്യോഗിക ഗാനം- ശരറാന്തൽ തിരി താഴും മുകിലിൽ കുടിലിൽ മൂവന്തിപെണ്ണു......)

അനീഷ്  😠
കല്ലിന്‌ കല്ല് പല്ലിനു പല്ല്
എന്തിനും കട്ടക്ക് കൂടെ ഉണ്ടാകും
മണ്ടത്തരത്തിലൂടെ സാഹസിക യാത്രയിൽ നമ്മളെ എത്തിച്ചു ടൂർ പൂർണതയിൽ എത്തിച്ച നമ്മുടെ ക്യാമറാമാൻ  🧐നമ്മുടെ സെല്ഫിസ്റ്റിക്ക് 💂‍♂
സൂര്യനെല്ലി മുത്തു 👺

എബ്രഹാം 🤮
ട്രിപ്പ് ഭംഗിയായി കോർഡിനേറ്റ് ചെയ്തു തുടക്കം ഔട്ട് ഓഫ് ഓർഡർ ആരുന്നേലും പിന്നീട് കത്തികേറി നമ്മുടെ ഇടുക്കി ഗോൾഡ്ന്റെ വാളൻ 🤢😴🤤

രാജേഷ്  😁
നമ്മുടെ യോയോ 
മൂന്നാർ തേയ്‌ലത്തോട്ടങ്ങളെ പുച്ഛത്തോടെ നോക്കുന്ന നമ്മുടെ ഗൂഢല്ലൂരിന്റെ തേയില മൊതലാളി സെൽഫികുട്ടൻ 🤠
കൂട്ടത്തിലെ കുഞ്ഞു 👶🏻

അടുത്ത 2 പേര് പ്രത്യേകം  എടുത്ത പറയണ്ടവർ ആണ് 10 പേരുടെ ജീവൻ കൈയിൽ സുരക്ഷിതമായി വെച്ച് നമ്മുടെ യാത്ര ഭംഗിയാക്കിയത്തിന് പ്രത്യേകം അഭിനദനം അർഹിക്കുന്നവർ 🚘🚗

രഞ്ജിത്  🤗
മാന്യനായ മസിൽഅളിയൻ 
അലംബില്ല ആർക്കും ഒരു ദോഷോം ഇല്ല
എല്ലാ ആഘോഷത്തിലും നമ്മുടെഅനിയനെപ്പോലെ പങ്കെടുത്തു  💪

ഷിജു 🤣
ഈ ട്രിപ് എത്രയും  ഭംഗിയാക്കിയത് നമ്മുടെ സ്വന്തം ഷിജു പി പി ആണെന്ന് പറയാതെ വയ്യ
ഷിജുന്റെ അടക്കാനാകാത്ത ചിരി നമ്മുടെ ആഘോഷത്തിന്റെ തിരിതെളിക്കൽ ആരുന്നു പിന്നീട് നാടൻ പാട്ടിന്റെ പൊലിപ്പിക്കലും ക്യാമ്പ്ഫയർലെ ചടുല നൃത്തവും മറ്റുള്ളവർക്കു പ്രചോദനം എന്നുതന്നെ പറയാം 😂😅🤣 👨‍🚒

അനൂപ്  🤤
എല്ലാരുടേം കൂടെ ഈ ഞാനും
നമ്മുടെ മുതലാളി
🍾🍻🕺

🙏

Friday, January 12, 2018

എന്താണ് അക്ഷയ സെന്ററുകൾ. എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?

അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?

പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് "അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ" എന്നൊക്കെ. 

എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല.  സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്.

അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.

പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെൻററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടർ / ഇന്റർ നെറ്റ് പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റർനെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാൻ മൊബൈൽ ഫോണിൽ റീചാർജ് ചെയ്യുന്നവരും ആയിരിക്കും.

നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓൺലൈൻ പ്രവൃത്തികളും ചെയ്യാം.

അപ്പോൾ ഒരു സംശയം വരും. സർക്കാർ സംവിധാനങ്ങളുടെ വെബ്സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?

kerala.gov.in ആണ് കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം. മറ്റ് സർക്കാർ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ ജസ്റ്റ് search ചെയ്യുക.

ഉദാഹരണത്തിന് പഞ്ചായത്തിൽ കെട്ടിട നികുതി ഓൺലൈൻ അടക്കണം എന്ന് കരുതുക. ഗൂഗിൾ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിൾ നിങ്ങൾക്ക് വഴി കാട്ടും.

*ഓർക്കുക : അക്ഷയ കേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളോ അവിടെയുള്ളവർ സർക്കാർ അധികാരികളോ അല്ല. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ്.  നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാൽ മതിയാകും*

ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു:

1. പാസ്പോർട്ട് എടുക്കാൻ:
http://www.passportindia.gov.in/

2. ഇൻകം ടാക്സ് PAN എടുക്കാൻ:
https://tin.tin.nsdl.com/pan/index.html

3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
https://cr.lsgkerala.gov.in

4. കെട്ടിട നികുതി :
tax.lsgkerala.gov.in

5. ഭൂ നികുതി:
http://www.revenue.kerala.gov.in

6. ഇലക്ട്രിസിറ്റി ബിൽ:
https://wss.kseb.in/selfservices/

7. ഫോൺ ബിൽ അടയ്ക്കാൻ:
portal.bsnl.in

8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
edistrict.kerala.gov.in

9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
etreasury.kerala.gov.in

10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://www.mstcecommerce.com/auctionhome/kfd/index.jsp

11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
https://ssup.uidai.gov.in/update/

12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
http://ceo.kerala.gov.in/

13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി  അപേക്ഷിക്കാൻ:
http://cmdrf.kerala.gov.in

14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും
http://employment.kerala.gov.in